വേലായുധന്‍ സാര്‍ അനുസ്മരണം 2010 സമാപനം - ഡോ.സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷണം നടത്തി

വേലായുധന്‍ സാര്‍ അനുസ്മരണം 2010 സമാപനം -
ഡോ.സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷണം നടത്തി 
          യുഗദീപ്തി ഗ്രന്ഥശാലയും സത്യന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും തുടങ്ങുന്നതിനും ഇന്നു കാണുന്ന വളര്‍ച്ച കൈവരിക്കുന്നതിനും മുന്നില്‍ നിന്നും പ്രവര്‍ത്തിച്ച ഗ്രന്ഥശാലയുടെ പ്രഥമ പ്രസിഡന്റ് എന്‍.വേലായുധന്‍ സാറിന്റെ അഞ്ചാമത് അനുസ്മരണ പരിപാടികളുടെ സമാപനവും ലിറ്റില്‍ മാഗസിന്‍ പ്രകാശനവും നടന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലയുടെ മുന്‍ പ്രസിഡന്റായിരുന്ന സി.ജി.വാസുദേവന്‍ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ പരിപാടികളുടെ ഭാഗമായി നടന്ന താലൂക്ക് തല ക്വിസ്സ്-പെയിന്റിംഗ് മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.എം.മുഹമ്മദാലി വിതരണം ചെയ്തു. 
 ലിറ്റില്‍ മാഗസിന്റെ പ്രകാശനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റും യുവ കവിയുമായ ജയകുമാര്‍ ചെങ്ങമനാട് ചെറുകഥാകൃത്ത് ബാബു ഇരുമലക്ക് നല്‍കി നിര്‍വ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി സ്വാഗതവും എന്‍ബി.യൂസഫ് നന്ദിയും പറഞ്ഞു.

വാനനിരീക്ഷണവും പഠനക്ലാസ്സും

വാനനിരീക്ഷണവും പഠനക്ലാസ്സും 
2010 ഫെബ്രുവരി 27 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് 
നെല്ലിക്കുഴി പഞ്ചായത്ത് യു.പി.സ്കൂള്‍ ഗ്രൗണ്ട് 
 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നെല്ലിക്കുഴി യൂണിറ്റിന്റെ സഹകരണത്തോടെ നെല്ലിക്കുഴി പഞ്ചായത്ത് യു.പി.സ്കൂള്‍ ഗ്രൗണ്ടില്‍ വാനനിരീക്ഷണവും പഠനക്ലാസ്സും സംഘടിപ്പച്ചു. ഉദ്ഗാടനം രാജമ്മ രഘു (നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) നിര്‍വ്വഹിച്ചു. എം.എം.ബേബി (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം), പി.സന്തോഷ് കുമാര്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു. അദ്ധ്യക്ഷന്‍ പി.കെ.ബാപ്പുട്ടി(ഗ്രന്ഥശാല പ്രസിഡന്റ്). കെ.ബി.മഹേഷ് (സെക്രട്ടറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നെല്ലിക്കുഴി യൂണിറ്റ്) സ്വാഗതവും പി.കെ.ജയരാജ് നന്ദിയും പറഞ്ഞു.

സൗജന്യ ദന്ത പരിശോധന ക്യാമ്പും ചികിത്സയും

സൗജന്യ ദന്ത പരിശോധന ക്യാമ്പും ചികിത്സയും 
യുഗദീപ്തി ഗ്രന്ഥശാലയിലയുടെയും ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദന്തല്‍ കോളേജിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇരമല്ലൂര്‍ ചിറപ്പടിയില്‍ സൗജന്യ ദന്ത പരിശോധനയും ചികിത്സാ ക്യാമ്പും നടത്തി. വിദഗ്ദ്ധരായ മെഡിക്കല്‍ സംഘത്തിന്റെ സേവനവും ആധുനിക മൊബേല്‍ ദന്ത പരിശോധന ചികിത്സാസംവിധാനവും ഉപയോഗപ്പെടുത്തിയായിരുന്നു ക്യാമ്പ്. ഡോ.സുനീഷ് കുരുവിള, ഡോ.അനീഷ്, ഡോ.അജയ് പി., ഡോ. സ്റ്റാന്‍ലി സാമുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

"ഉണര്‍വ്വ് 2010” കയ്യെഴുത്ത് മാസിക പ്രകാശനവും സാഹിത്യ ക്യാമ്പും

 "ഉണര്‍വ്വ് 2010” കയ്യെഴുത്ത് മാസിക പ്രകാശനവും 
സാഹിത്യ ക്യാമ്പും 


 യുഗദീപ്തി ഗ്രന്ഥശാലയില്‍ "ഉണര്‍വ്വ് 2010” കയ്യെഴുത്ത് മാസികയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി നിര്‍വ്വഹിച്ചു. സാഹിത്യ ക്യാമ്പിന് കെ.പി.ഗോപകുമാര്‍ തൃക്കാരിയൂര്‍ നേതൃത്വം നല്‍കി. ഗ്രന്ഥശാല ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഷാജഹാന്‍ സ്വാഗതവും മാഗസിന്‍ എഡിറ്റര്‍ സി.എം.ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു 

വേലായുധന്‍ സാര്‍ അനുസ്മരണം

വേലായുധന്‍ സാര്‍ അനുസ്മരണം 
2008 സമാപനവും സമ്മാന വിതരണവും -  മുഖ്യപ്രഭാഷണം - ഡോ.എന്‍.ഇന്ദുചൂഡന്‍ IFS
2008 ഏപ്രില്‍ 20 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക്
യുഗദീപ്തിയുടെ ഇന്നീ കാണുന്ന വളര്‍ച്ചക്കുപിന്നില്‍ അനേകം പേരുടെ അര്‍പ്പണ മനോഭാവത്തോടുകൂടിയ പര്വര്‍ത്തനങ്ങളുടെ ചരിത്രമുണ്ട്. വേലായുധന്‍സാര്‍ ആ വഴിയില്‍ മുന്നേ നടന്ന് ഓര്‍മ്മകളിലേക്ക് മടങ്ങിയിട്ട് 4 വര്‍ഷം പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടികളുടെ ഭാഗമായി നടന്ന താലൂക്ക്തല ക്വിസ്സ്-പെയിന്റിംഗ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും അംഗത്വ മാസാചരണം ഉദ്ഘാടനവും നടന്നു. ഡോ.എന്‍.ഇന്ദുചൂഡന്‍ IFS മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. അംഗത്വ ക്യാമ്പയിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു വിജയനാഥ് ഉദ്ഘാടനം ചെയ്തു. അസീസ് റാവുത്തര്‍ (ജില്ലാ പഞ്ചായത്ത് അംഗം) ക്വിസ് സമ്മാന വിതരണവും രാജമ്മ രഘു (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) പെയിന്റിംഗ് സമ്മാന വിതരണവും നടത്തി. കെ.എം.മുഹമ്മദ് (ബ്ലോക്ക് പഞ്ചായത്തംഗം), സാജിത അക്ബര്‍ (ഗ്രാമപഞ്ചായത്തംഗം) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.ചന്ദ്രന്‍ (നിര്‍വ്വാഹക സമിതിയംഗം) സ്വാഗതവും കെ.എസ്.ഷാജഹാന്‍ (ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി) കൃതജ്ഞതയും പറഞ്ഞു.

എസ്.എസ്.എല്‍.സി. അവാര്‍ഡ് 2007 – പ്രൊഫസര്‍ നെല്ലിക്കല്‍ മുരളീധരന്‍ പ്രഭാഷണം

എസ്.എസ്.എല്‍.സി. അവാര്‍ഡ് 2007 –
 പ്രൊഫസര്‍ നെല്ലിക്കല്‍ മുരളീധരന്‍ പ്രഭാഷണം നടത്തി 
 2007 ഡിസംബര്‍ 6 വ്യാഴം വൈകിട്ട് 4 മണിക്ക്
 കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും സമകാലിക വിദ്യാഭ്യാസ പ്രശ്നങ്ങളെ അധികരിച്ചുള്ള പ്രഭാഷണവും പ്രൊഫസര്‍ നെല്ലിക്കല്‍ മുരളീധരന്‍ നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.എന്‍.പരീക്കുട്ടി (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗണ്‍സില്‍) ആശംസകളര്‍പ്പിച്ചു.  കെ.ചന്ദ്രന്‍ സ്വാഗതവും കെ.എസ്.ഷാജഹാന്‍ 

കൃതജ്ഞതയും അര്‍പ്പിച്ചു.

വേലായുധന്‍ സാര്‍ അനുസ്മരണം 2007

വേലായുധന്‍ സാര്‍ അനുസ്മരണം 2007 
 2007 ജൂണ്‍ 12 ശനിയാഴ്ച്ച വൈകിട്ട് 4 മണി
യുഗദീപ്തി ഗ്രന്ഥശാല സ്ഥാപിക്കുന്നതിനും അതിനെ വളര്‍ത്തിയെടുക്കുന്നതിനും മുന്‍നിന്ന് പ്രവത്തിച്ച വേലായുധന്‍ സാര്‍ അനുസ്മരണ പരിപാടികള്‍ ഇക്കൊല്ലം മുതല്‍ വളരെ വിപുലമായി സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പ്ലസ്ടു, ഹൈസ്കൂള്‍, യു.പി., ജനറല്‍ വിഭാഗങ്ങള്‍ക്കായി സാലൂക്ക് തലത്തില്‍ ക്വിസ് മത്സരം സംഘടിപ്പലിക്കുകയുണ്ടായി. ഇതിലെ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും വേലായുധന്‍സാര്‍ സ്മാരക ‍ട്രോരോഫിയും അനുസ്മരണ യോഗത്തില്‍ വച്ച് ജില്ലാ പഞ്ചായത്തംഗം അസീസ് റാവുത്തര്‍ വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.എം.പരീത് അദ്ധ്യക്ഷനായി. വായ്പയും വികസനവും എന്ന വിഷയത്തില്‍ പി.എ.തങ്കച്ചന്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം) പ്രഭാഷണം നടത്തി. പി.കെ.ഷിബു (ചെയര്‍മാന്‍ സംഘാടകസമിതി) സ്വാഗതവും എന്‍.ബി.യൂസഫ് നന്ദിയും പറഞ്ഞു. 
ക്യാഷ് അവാര്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്ചവര്‍- 
കുറ്റിലഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് 
കോതമംഗലം താലൂക്ക് വനിതാ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 
കോതമംഗലത്തെ ആദ്യ കോടിപതി ശ്രീ ആര്‍.ജി.കര്‍ത്ത,ചെയര്‍മാന്‍സ് ക്ലബ്ബ് മെമ്പര്‍ 
ഷിയാസ് പി.എച്ച്.

ജനകീയ സാഹിത്യ അരങ്ങ് - ഡോ.പി.പവിത്രന്‍ പങ്കെടുത്തു

ജനകീയ സാഹിത്യ അരങ്ങ് - ഡോ.പി.പവിത്രന്‍ പങ്കെടുത്തു 
2007 മാര്‍ച്ച് 7 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഗ്രന്ഥശാല ഹാള്‍ 
സംസ്ഥാനമാകെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനക്കാരുടെ കൂട്ടായ്മയും സംവാദവും ജനകീയ സാഹിത്യ അരങ്ങായി നടത്തി വരുന്നു. കോതമംഗലം താലൂക്ക് ലൈബ്രറി കൗണ്‍സിലും നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയും സംയുകതാമായി 2007 മാര്‍ച്ച് 7 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഗ്രന്ഥശാല ഹാളില്‍ വച്ച് ജനകീയ സാഹിത്യ അരങ്ങ് നടത്തി. 
 
കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ ഡോ.പി.പവിത്രന്‍ കയര്‍ എന്ന തകഴിയുടെ ബ്രഹദ്ഗ്രന്ഥത്തിന്റെ പഠനം അവതരിപ്പിക്കുന്നതും താലൂക്കിലെ ഗ്രന്ഥകാരന്മാരും വായനക്കാരും തുടര്‍ന്ന് ചര്‍ച്ച നടത്തുന്ന രീതിയാലാണ് അരങ്ങ് നടത്തുന്നത്. 190ലെ വയലാര്‍ അവാര്‍ഡ് നേടിയ കയര്‍ കേരളട്ടിലെ ആറു തലമുറകള്‍ താണ്ടിയ വഴികളിലേക്ക് വെളിച്ചം വീശുന്നതാണല്ലോ. ഈ പശ്ചാത്തലത്തില്‍ സമകാലീന കേരള സമൂഹത്തിന്റെ സവിശേഷതകളെക്കുറിച്ച് പ്രശസ്ത ചിന്തകനായ ഡോ.പി.പവിത്രന്‍ പഠനവും തുടര്‍ന്നുള്ള ചര‍ച്ചയും ആധുനിക കേരളം അഭിമുഖീകരിക്കുന്ന സജീവ പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്ന സംവാദമായി. 
അദ്ധ്യക്ഷന്‍-എം.പി.പരമേശ്വരന്‍നായര്‍ (പ്രസിഡന്റ് കോതമംഗലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍), എഴുത്തുകാരായ ജയകുമാര്‍ ചെങ്ങമനാട്, ആന്റണി പുളിക്കല്‍, ബാബു ഇരുമല, ബിജീഷ് ബി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പി.കെഷിബു (ചെയര്‍മാന്‍ സംഘാടകസമിതി) സ്വാഗതവും പി.കെ.ബാപ്പുട്ടി (കണ്‍വീനര്‍, സംഘാടകസമിതി) കൃതജ്ഞതയും പറഞ്ഞു.

എസ്.എസ്.എല്‍.സി. അവാര്‍ഡ് വിതരണം 2006

എസ്.എസ്.എല്‍.സി. അവാര്‍ഡ് വിതരണം 2006 –
ഡോ.സ്കറിയ സക്കറിയ പ്രഭാഷണം നടത്തി
  • 2006 ആഗസ്റ്റ് 9 ബുധന്‍ വൈകിട്ട് 5 മണിക്ക് 
  •  ഗ്രന്ഥശാല ഹാള്‍

            നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് നിവാസികളും മലയാളം സ്കൂളുകളില്‍ പഠിച്ച് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും പ്രഭാഷണവും കാടി സംസ്കൃത സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ.സ്കറിയ സക്കറിയ നിര്‍വ്വഹിച്ചു. ടി.പി.വേലായുധന്‍ (സെക്രട്ടറി ജില്ലാ ലാബ്രറി കൗണ്‍സില്‍) ആശംസകളര്‍പ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.എം.പരീത് അദ്ധ്യക്ഷനായി. കെ.ചന്ദ്രന്‍ സ്വാഗതവും എന്‍.ബി.യൂസഫ് നന്ദിയും പറഞ്ഞു.