വേലായുധന്‍ സാര്‍ അനുസ്മരണം 2007
2007 ജൂണ്‍ 12 ശനിയാഴ്ച്ച വൈകിട്ട് 4 മണി
യുഗദീപ്തി ഗ്രന്ഥശാല സ്ഥാപിക്കുന്നതിനും അതിനെ വളര്‍ത്തിയെടുക്കുന്നതിനും മുന്‍നിന്ന് പ്രവത്തിച്ച വേലായുധന്‍ സാര്‍ അനുസ്മരണ പരിപാടികള്‍ ഇക്കൊല്ലം മുതല്‍ വളരെ വിപുലമായി സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പ്ലസ്ടു, ഹൈസ്കൂള്‍, യു.പി., ജനറല്‍ വിഭാഗങ്ങള്‍ക്കായി സാലൂക്ക് തലത്തില്‍ ക്വിസ് മത്സരം സംഘടിപ്പലിക്കുകയുണ്ടായി. ഇതിലെ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും വേലായുധന്‍സാര്‍ സ്മാരക ട്രോരോഫിയും അനുസ്മരണ യോഗത്തില്‍ വച്ച് ജില്ലാ പഞ്ചായത്തംഗം അസീസ് റാവുത്തര്‍ വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.എം.പരീത് അദ്ധ്യക്ഷനായി. വായ്പയും വികസനവും എന്ന വിഷയത്തില്‍ പി.എ.തങ്കച്ചന്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം) പ്രഭാഷണം നടത്തി. പി.കെ.ഷിബു (ചെയര്‍മാന്‍ സംഘാടകസമിതി) സ്വാഗതവും എന്‍.ബി.യൂസഫ് നന്ദിയും പറഞ്ഞു.
ക്യാഷ് അവാര്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്ചവര്‍-
കുറ്റിലഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക്
കോതമംഗലം താലൂക്ക് വനിതാ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
കോതമംഗലത്തെ ആദ്യ കോടിപതി ശ്രീ ആര്‍.ജി.കര്‍ത്ത,ചെയര്‍മാന്‍സ് ക്ലബ്ബ് മെമ്പര്‍
ഷിയാസ് പി.എച്ച്.