2014 ലെ എസ്.എസ്.എല്‍.സി. അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിക്കുന്നു

2014 ലെ എസ്.എസ്.എല്‍.സി. അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിക്കുന്നു


    യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. അര്‍ഹരായവര്‍ 10-05-2014 വൈകിട്ട് 5 മണിയ്ക്കു മുമ്പായി സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ (ഗ്രേഡ് ലിസ്റ്റ്) കോപ്പിയും ഫോണ്‍ നമ്പറും സഹിതം ഗ്രന്ഥശാല ഓഫീസില്‍ പേരുകള്‍ നല്‍കണമെന്ന് താല്പര്യപ്പെടുന്നു.
                                                      എം.കെ. ബോസ്, സെക്രട്ടറി

എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന് ആദരാഞ്ജലികൽ

എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന് ആദരാഞ്ജലികൽ 

മാജിക്കല്‍ റിയലിസത്തിലൂടെ ലോകസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ വിഖ്യാത കൊളംബിയന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്(76)അന്തരിച്ചു. മെക്‌സിക്കോയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു മാര്‍ക്വേസിന്റെ അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കുടുംബ വക്താവാണ് മാര്‍ക്കേസിന്‍റെ മരണവിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളും കോളറാക്കാലത്തെ പ്രണയവും അടക്കം ലോകം ആഘോഷിച്ച നിരവധി പുസ്തകങ്ങളുടെ രചയിതാവായ മാര്‍ക്വേസിന് 1982ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. 2002ല്‍ ആത്മകഥ ലിവിങ് ടു ടെല്‍ എ ടെയ്ല്‍ പുറത്തിറങ്ങി. മറവിരോഗം ബാധിച്ച മാര്‍കേസ് എഴുത്ത് നിര്‍ത്തുകയാണെന്ന് സഹോദരന്‍ ജെയിം മാര്‍ക്വേസ് 2012ല്‍ ലോകമാധ്യമങ്ങളെ അറിയിച്ചിരുന്നു. മെര്‍സിഡസ് ബര്‍ക്കയാണ് ഭാര്യ.റോഡ്രിഗോ,ഗോണ്‍സാലോ എന്നിവര്‍ മക്കളാണ്

പ്രതിമാസ സിനിമാ പ്രദർശനം - ഏപ്രിൽ മാസത്തെ പരിപാടി - 21/4/2014

പ്രതിമാസ സിനിമാ പ്രദർശനം - ഏപ്രിൽ മാസത്തെ സിനിമ - ""ബുദ്ധാ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം"" - 21/4/2014


പത്തൊമ്പതുകാരിയായ ഹനയുടെ ആവിഷ്കാര തീവ്രമായ സിനിമ ‘ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം ‘എന്ന ചിത്രമാണ് ആണ്. ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍ എന്നാണ് മലയാളത്തില്‍ ഇതിനിട്ട പേര്‍`? ലജ്ജയണോ അതോ നാണക്കേടാണോ എന്നു സംശയം. 2007 ലെ മോട്രിയന്‍ നവ സിനിമാ പുരസ്ക്കാരം നേടിയ ഈ ചിത്രത്തിന്‍റെ സംവിധായിക ഇറാന്‍കാരിയായ ഹനാ മഖ്ബല്‍ ബഫ് ആണ്
ലളിതമായ ആവിഷ്ക്കരണത്തിലൂടെ ഗൗരവമേറിയ പ്രമേയത്തെ അവതരിപ്പിക്കുകയാണ് തന്‍റെ ആദ്യ കഥാചിത്രത്തിലൂടെ ഈ പത്തൊന്‍പതുകാരി. ലോക പ്രശസ്ത സംവിധായകനായ മഖ്ബല്‍ ബഫിന്‍റെ മകളും, സമീറാ ബഖ്ഫലിന്‍റെ സഹോദരിയുമാണ് ഈ ചലച്ചിത്ര പ്രതിഭ.
മതാന്ധതയാല്‍ തകര്‍ക്കപ്പെട്ട ബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവനത്തിനുവേണ്ടി പോരാടുന്ന അഫ്ഗാന്‍ ജനതയിലെ ഇളം തലമുറയിലേക്കാണ് സംവിധായിക പ്രേക്ഷകന്‍റെ ശ്രദ്ധ ക്ഷണിക്കുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ അധിനിവേശ ശക്തികളുടെ പരസ്പര ഏറ്റുമുട്ടലുകള്‍ അഫ്ഗാനിസ്ഥാന്‍റെ സംസ്ക്കാരത്തില്‍ അവശേഷിപ്പിക്കുന്നത് മൗനത്തിലേയ്ക്ക് ഉള്‍വലിഞ്ഞ ജനതയെയാണ്. സ്ത്രീകള്
‍ക്ക് ഏറെ വിലക്കുകള്‍ കല്‍പ്പിച്ചിരിക്കുന്ന അഫ്ഗാന്‍ സമൂഹത്തില്‍, അയല്‍പക്കത്തുള്ള ആണ്‍കുട്ടി പുസ്തകം വായിക്കുത് ബക്ത എന്ന ആറു വയസ്സുകാരിയില്‍ പഠിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നതാണ് കഥാബീജം.
നിധിപോലെ വാങ്ങിയ നോട്ടൂബുക്കും പെന്‍സിലിനു പകരം അമ്മയുടെ ലിപ്സ്റ്റിക്കും കൈയ്യിലേന്തി സ്കൂളില്‍ ചേരാന്‍ ഇറങ്ങിതിരിക്കുന്ന അവള്‍ക്ക് മാര്‍ഗ്ഗമഖ്യേ നേരിടേണ്ടി വന്നത് കൂട്ടം ആണ്‍ കുട്ടികളെയാണ്.
     ചുറ്റുമുള്ള താലിബാന്‍റെ ഭീകരമായ അക്രമങ്ങള്‍ക്ക് ദൃക്സാക്ഷികളായ അവര്‍ പരസ്പരം വെടിയുതിര്‍ത്തും പെണ്‍ കുട്ടികളെ കല്ലെറിഞ്ഞും പാദങ്ങള്‍ക്കിടയില്‍ മൈനുകള്‍ തിരുകിവെച്ചും മുതിര്‍വരെ അനുകരിച്ച് യുദ്ധം കളിക്കുകയായിതരുന്നു. ബക്തയെ അവര്‍ യുദ്ധത്തില്‍ അമേരിക്കന്‍ പക്ഷത്തു കാണുന്നൂ.
ഇവരെ ഒഴിവാക്കി മുന്നോട്ടു പോകുന്ന ബക്ത സ്കൂളുകളില്‍ ലിംഗ വിവേചനം നേരിടുന്നൂവെങ്കിലും എല്ലാ ക്ളേശങ്ങളും മറികടക്കുന്ന ബക്ത ഒടുവില്‍ ഒരു സ്കൂളില്‍ പ്രവേശനം നേടുന്നൂ. നീണ്ട യാത്രക്കൊടുവില്‍ വീട്ടീലേയ്ക്ക് മടങ്ങി വരുന്പോള്‍ ആദ്യം താലിബാനായി സ്വയം ചിത്രീകരിച്ചിരുന്ന കുട്ടീകള്‍ക്ക് അമേരിക്കക്കാരായി വേഷ പകര്‍ച്ച സംഭവിച്ചിരുന്നു..
     വളരെ ലളിതമായ ചിത്രീകരണശൈലിയിലൂടെ ഒരു സംസ്ക്കാരത്തിന്‍റെ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് ഹന മഖ?ല്‍ ബഫ്. വരണ്ട പശ്ഛാത്തലത്തില്‍ ആശയ സന്പുഷ്ടമായ കഥകള്‍ പറയു ഇറാന്‍ സിനിമകള്‍ ഇഷ്ടപ്പെടു പ്രേക്ഷകര്‍ക്ക് ഈ ചിത്രവും ആസ്വാദ്യമാവും.