Showing posts with label vayanakuttam. Show all posts
Showing posts with label vayanakuttam. Show all posts

ആടുജിവിതം നോവൽ വായനയും ആസ്വാദനവും നടത്തി.

ആടുജിവിതം  

നോവൽ വായനയും  ആസ്വാദനവും  നടത്തി.


 നെല്ലിക്കുഴി യുഗ ദിപ്തി  ഗ്രന്ഥശാലയിലെ വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ പ്രവര്ത്തകനുമായ സുരേഷ്  കീഴില്ലം വായനയും അസ്വാദനവും നടത്തി.
കേരള പ്രവാസി സംഘം പ്രസിഡന്റ്  എം.യു.അഷറഫ്, പി.ഇ .നാസർ, പി.എം . പരീത്, കെ.ബി.ചന്ദ്രശേഖരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.  െക.ചന്ദ്രൻ സ്വാഗതവും കെ.എം.ലെനിൻ നന്ദി യും പറഞ്ഞു








ബഷീർ - സ്മരണ ബാല്യകാലസഖി നോവൽവായനയും ആസ്വാദനവും

ബഷീർ സ്മരണ
ബാല്യകാലസഖി നോവൽവായനയും ആസ്വാദനവും


യുഗദീപ്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന പ്രതിമാസ വായനക്കൂട്ടം പരിപാടിയുടെ ഭാഗമായി ബഷീർ അനുസ്മരണവും ബാല്യകാലസഖി നോവൽവായനയും ആസ്വാദനവും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ വിഷയം അവതരിപ്പിച്ചു. 

ലൈബ്രറി പ്രസിഡൻറ് പി.കെ. ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡൻറ് പി.എൻ.ശിവശങ്കരൻ, മമ്മുട്ടി (കുറ്റിലഞ്ഞി പബ്ലിക് ലൈബ്രറി), തുടങ്ങിയവർ സംസാരിച്ചു.
പി.എം.അലിയാർ സ്വാഗതവും പി.കെ.ജയരാജ് നന്ദിയും പറഞ്ഞു. 

വായനക്കൂട്ടം - സുന്ദരികളും സുന്ദരന്മാരും - നോവല്‍ വായനയും ആസ്വാദനവും നടത്തി

വായനക്കൂട്ടം
സുന്ദരികളും സുന്ദരന്മാരും - നോവല്‍ വായനയും ആസ്വാദനവും നടത്തി


 നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയിലെ വായനക്കാരുടെ പ്രതിമാസ കൂട്ടായ്മയായ വായനക്കൂട്ടം 2015 ജൂണ്‍ 7 ഞായര്‍ വൈകിട്ട് 5 മണിയ്ക്ക്റ്റി.എം.മീതിയന്‍ സ്മാരകഹാളില്‍ (ഗ്രന്ഥശാല) വച്ച് കാലത്തെ മറികടന്ന മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന ഉറൂബിന്റെ ഇതിഹാസതുല്യമായ സുന്ദരികളും സുന്ദരന്മാരും എന്ന കൃതിയുടെ വായനയും ആസ്വാദനവും നടത്തി. 


ഉറൂബിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് യുഗദീപ്തി ഗ്രന്ഥശാല ഈ നോവലിന്റെ പുനര്‍വായന നടത്തിയത്.
 രാജേന്ദ്രന്‍ പോത്താനാശ്ശേരില്‍ (കണ്‍വീനര്‍, തൊടുപുഴ സാംസ്കാരികവേദി) വായനയും ആസ്വാദനവും നടത്തി.
ഗ്രന്ഥശാല വൈസ് പ്രസിഡന്റ് റ്റി.കെ.ശിവന്‍ അദ്ധ്യക്ഷനായി.
            കെ.ഒ.കുര്യാക്കോസ് (ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം) 

കെ.പി.ഗോപകുമാര്‍ (പ്രസിഡന്റ്, പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല, തൃക്കാരിയൂര്‍) 

കെ.കെ.ശിവന്‍ (കുറ്റിലഞ്ഞി പബ്ലിക്ക് ലൈബ്രറി) 

 പി.എം.പീറ്റര്‍ (പ്രസിഡന്റ്, പുരോഗമന കലാ-സാഹിത്യ സംഘം, നെല്ലിക്കുഴി), എന്‍.ഉപേന്ദ്ര പൈ (ലൈബ്രേറിയന്‍, യുഗദീപ്തി ഗ്രന്ഥശാല) 

കെ.ബി.ചന്ദ്രശേഖരന്‍ (ബോധി, കോതമംഗലം) 

മുഹമ്മദ് കുട്ടി (സെക്രട്ടറി, കുറ്റിലഞ്ഞി പബ്ലിക്ക് ലൈബ്രറി)  

തുടങ്ങിയവര്‍ ആസ്വാദനം നടത്തി.

            ഗ്രന്ഥശാല സെക്രട്ടറി എം.കെ.ബോസ് സ്വാഗതവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.എസ്.ഷാജഹാന്‍ നന്ദിയും പറഞ്ഞു.

വായനകൂട്ടം

വായനകൂട്ടം 
ശ്രീ രാജേന്ദ്രൻ പോത്തനാശ്ശേരിൽ (കണ്‍വീനർ, തൊടുപുഴ സാംസ്കാരികവേദി) - വായനയും ആസ്വാദനവും നടത്തും.
ശ്രീ കെ.ഒ.കുര്യാക്കോസ് (ജില്ലാ ലൈബ്രറി കൌണ്‍സിൽ എക്സി. അംഗം)
ശ്രീ പി.എൻ.ശിവശങ്കരൻ (പ്രസിഡന്റ്, പു.ക.സ. കോതമംഗലം ഏരിയ)
ശ്രീ കെ.പി.ഗോപകുമാർ (പ്രസിഡന്റ്, പി.കൃഷ്ണപിള്ള മെമ്മോറിയൽ ലൈബ്രറി, തൃക്കാരിയൂർ)
ശ്രീ കെ.കെ.ശിവൻ (കുട്ടിലഞ്ഞി പബ്ലിക് ലൈബ്രറി)
ശ്രീ പി.എം. പിറ്റർ ( പു.ക.സ. നെല്ലിക്കുഴി യൂണിട്ട്പ്രസിഡന്റ്)
ശ്രീ റഷീദ് പുഴക്കര (പ്രസിഡന്റ്, ഐശ്വര്യ കലാകേന്ദ്രം)

വായനക്കൂട്ടം – 

വായനക്കാരുടെ പ്രതിമാസ കൂട്ടായ്മ

സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം – 

നോവല്‍‍ വായനയും ആസ്വാദനവും നടത്തി



കെ.പി.അജിത്‌ കുമാര് (എറണാകുളം ജില്ലാ ലൈബ്രറി കൌണ്‍സില്‍ അംഗം) 
വായനക്കൂട്ടം മെയ് മാസം വായനയും ആസ്വാദനവും നതത്തിയത് കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ പുരസ്കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ച ശ്രീ. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലാണ്.
2015 മെയ് 1 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഗ്രന്ഥശാലാ ഹാളില്‍ നടന്ന പരിപാടിയില്‍ ശ്രീ. കെ.പി.അജിത്കുമാര്‍ (എറണാകുളം ജില്ലാ ലൈബ്രറി കൌണ്‍സില്‍ അംഗം) നോവല്‍‍ വായനയും ആസ്വാദനവും നടത്തി. പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൌണ്‍സില്‍ അംഗം പി.എം.വർഗീസ്, കുറ്റിലഞ്ഞി പബ്ലിക്ക് ലൈബ്രറി  സെക്രട്ടറി മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ. ബോസ് സ്വാഗതവും കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.


Add caption
എം.കെ.ബോസ്, ഗ്രന്ഥശാല സെക്രടറി 
പി.കെ.ബാപ്പുട്ടി, പ്രസിഡന്റ് 
മുഹമ്മദ് കുട്ടി, സെക്രട്ടറി, കുറ്റിലഞ്ഞി പബ്ലിക്ക് ലൈബ്രറി  
പി.എം.വർഗീസ്, ജില്ലാ ലൈബ്രറി കൌണ്‍സിൽ അംഗം 
കെ.ചന്ദ്രൻ , നിര്വ്വാഹക സമിതി അംഗം 

നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല - പ്രതിമാസ വയനക്കൂട്ടം - രണ്ടാമത് പരിപാടി പി.വാസുദേവന്‍ എഴുതിയ തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ) എന്ന പുസ്തകത്തിന്റെ വായനയും ആസ്വാദനവും എഴുത്തുകാരന് സ്വീകരണവും

നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല-

 പ്രതിമാസ വയനക്കൂട്ടം - രണ്ടാമത് പരിപാടി 

പി.വാസുദേവന്‍ എഴുതിയ തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ) എന്ന പുസ്തകത്തിന്റെ വായനയും ആസ്വാദനവും എഴുത്തുകാരന് സ്വീകരണവും 

പി.വാസുദേവന് യുഗദീപ്തിയുടെ ഉപഹാരം 
പി.എൻ .ശിവശങ്കരൻ നൽകുന്നു


കാര്യപരിപാടിഅദ്ധ്യക്ഷൻ -‍ പി.കെ.ബാപ്പുട്ടി (പ്രസിഡന്റ് , യുഗദീപ്തി ഗ്രന്ഥശാല)പുസ്തക വായനയും ആസ്വാദനവും – സി.ബി.വേണുഗോപാൽ (ജില്ലാ ജോയിന്റ് സെക്രട്ടറി, പുരോഗമന കലാ-സാഹിത്യ സംഘം, എറണാകുളം)എഴുത്തുകാരന് സ്വീകരണം – പി.എൻ .ശിവശങ്കരൻ(പ്രസിഡന്റ് , പുരോഗമന കലാ-സാഹിത്യ സംഘം, കോതമംഗലം ഏരിയ)മറുപടി പ്രസംഗം – പി. വാസുദേവ ൻ  (ഗ്രന്ഥകാരൻ)
കുഞ്ഞപ്പൻ ചർച്ചയിൽ പങ്കെടുത്തു.
പി.എം.പീറ്റർ (പ്രസിഡന്റ് , പുരോഗമന കലാ-സാഹിത്യ സംഘം, നെല്ലിക്കുഴി യൂണിറ്റ്)
 കവിത അവതരിപ്പിച്ചു.

പുസ്തക വായനയും ആസ്വാദനവും – സി.ബി.വേണുഗോപാൽ
(ജില്ലാ ജോയിന്റ് സെക്രട്ടറി, പുരോഗമന കലാ-സാഹിത്യ സംഘം, എറണാകുളം)

പുസ്തക വായനയും ആസ്വാദനവും – സി.ബി.വേണുഗോപാൽ

(ജില്ലാ ജോയിന്റ് സെക്രട്ടറി, പുരോഗമന കലാ-സാഹിത്യ സംഘം, എറണാകുളം) 

അദ്ധ്യക്ഷൻ -‍ പി.കെ.ബാപ്പുട്ടി 
(പ്രസിഡന്റ് , യുഗദീപ്തി ഗ്രന്ഥശാല)

എഴുത്തുകാരന് സ്വീകരണം – പി.എൻ .ശിവശങ്കരൻ(പ്രസിഡന്റ് , പുരോഗമന കലാ-സാഹിത്യ സംഘം, കോതമംഗലം ഏരിയ)

മറുപടി പ്രസംഗം – പി. വാസുദേവ ൻ  
(ഗ്രന്ഥകാരൻ)

മറുപടി പ്രസംഗം – പി. വാസുദേവ ൻ  
(ഗ്രന്ഥകാരൻ)

മറുപടി പ്രസംഗം – പി. വാസുദേവ ൻ  
(ഗ്രന്ഥകാരൻ)

പി.എം.പീറ്റർ 
(പ്രസിഡന്റ് , പുരോഗമന കലാ-സാഹിത്യ സംഘം, നെല്ലിക്കുഴി യൂണിറ്റ്)
 കവിത അവതരിപ്പിക്കുന്നു 

കുഞ്ഞപ്പൻ ചർച്ചയിൽ പങ്കെടുക്കുന്നു 
സ്വാഗതം - പി.കെ.ജയരാജ്
നന്ദി - കെ.ചന്ദ്രൻ

വയനക്കൂട്ടം - പി.വാസുദേവൻ എഴുതിയ തിമിലയിലെ ജാതിക്കാലം എന്ന പുസ്തകത്തിന്റെ വായനയും എഴുത്തുകാരന് സ്വീകരണവും 2015 ഫെബ്രുവരി 22 ഞായർ വൈകിട്ട് 5 മണി ഗ്രന്ഥശാലയിൽ


നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല 

പ്രതിമാസ വയനക്കൂട്ടം - രണ്ടാമത് പരിപാടി 

പി.വാസുദേവന്‍ എഴുതിയ തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ) എന്ന പുസ്തകത്തിന്റെ വായനയും ആസ്വാദനവും എഴുത്തുകാരന് സ്വീകരണവും 

2015 ഫെബ്രുവരി 22 ഞായർ  വൈകിട്ട് 5 മണിക്ക് 

യുഗദീപ്തി ഗ്രന്ഥശാലാ അങ്കണത്തിൽ 


പ്രിയ സുഹൃത്തേ,
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന വായനക്കൂട്ടത്തിന്റെ രണ്ടാമത് പരിപാടി – പി.വാസുദേവൻ ‍ എഴുതിയ തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ) എന്ന പുസ്തകത്തിന്റെ വായനയും ആസ്വാദനവും എഴുത്തുകാരന് സ്വീകരണവും 2015 ഫെബ്രുവരി 22 ഞായർ വൈകിട്ട് 5 മണിക്ക് യുഗദീപ്തി ഗ്രന്ഥശാലാ ആങ്കണത്തിൽ  വച്ച് നടത്തുന്നു. ഈ പരിപാടിയിലേക്ക് എല്ലാ സുഹത്തുക്കളേയും സ്നേഹാദരപൂർ‍വ്വം ക്ഷണിക്കുന്നു.
എം.കെ.ബോസ്, സെക്രട്ടറി, യുഗദീപ്തി ഗ്രന്ഥശാല
കാര്യപരിപാടി
അദ്ധ്യക്ഷൻ -‍ - പി.കെ.ബാപ്പുട്ടി (പ്രസിഡന്റ് , യുഗദീപ്തി ഗ്രന്ഥശാല)
പുസ്തക വായനയും ആസ്വാദനവും – സി.ബി.വേണുഗോപാൽ 
(ജില്ലാ ജോയിന്റ് സെക്രട്ടറി, പുരോഗമന കലാ-സാഹിത്യ സംഘം, എറണാകുളം)
ആശംസ – പി.എൻ .ശിവശങ്കരൻ  
(പ്രസിഡന്റ് , പുരോഗമന കലാ-സാഹിത്യ സംഘം, കോതമംഗലം ഏരിയ)
എഴുത്തുകാരന് സ്വീകരണം – സി.പി.മുഹമ്മദ് 
(സെക്രട്ടറി, കോതമംഗലം താലൂക്ക് ലൈബ്രറി കൌണ്‍സില്‍)
മറുപടി പ്രസംഗം – പി. വാസുദേവ ൻ  (ഗ്രന്ഥകാരൻ)
തുടർന്ന് -:  വായനക്കാരുടെ ആസ്വാദനം

തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ)

ദളിത് സമുദായത്തിൽ ‍ ജനിച്ച ചന്ദ്രനൻ  എന്ന വാദ്യകലാകാരന്റെ കൊട്ടനുഭവങ്ങളാണ് ഈ പുസ്തകം ചർച്ച ചെയുന്നത്. പ്രതിഭയുടെ ഔന്നത്യം ഉണ്ടായിട്ടും ജാതിയുടെ പേരിൽ  കൊട്ടിന്റെ നേർ‍വരയിൽ‍നിന്ന് മാറ്റി നിർത്തപ്പെട്ടതിന്റെ കയ്പേറിയ ദുരനുഭവങ്ങള്‍ നവോത്ഥാനാനന്തര കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തില്‍ മറ്റനേകം കലാകാരന്മാർ ഇപ്പോഴും ചന്ദ്രനെപ്പോലെ പടിപ്പുരക്ക് പുറത്താണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ ഒരു രാഷ്ട്രീയ വായനക്കുവേണ്ടി മുന്നില്‍ എടുത്തുവെക്കുന്നു.


വായനക്കൂട്ടം ഉദ്ഘാടനം ചെയ്തു

വായനക്കൂട്ടം ഉദ്ഘാടനംചെയ്തു.

ചെറുകാട് അനുസ്മരണവും “മുത്തശ്ശി” സമകാലീന വായനയും

ഉദ്ഘാടനം - അഡ്വ.കെ.എന്‍.ഉണ്ണികൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം, പുരോഗമന കലാ-സാഹിത്യ സംഘം  
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും  സംഘടിപ്പിക്കുന്ന  വായനക്കൂട്ടം എന്ന പരിപാടിയുടെ ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം ഡോ. കെ.എന്‍.ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന
ചെറുകാട് എഴുതിയ മലബാറിലെ അദ്ധ്യാപക പര്സ്ഥാനത്തിന്‍റെ കരുത്തുറ്റ കഥ പ്രതിപാദിക്കുന്ന  
മുത്തശ്ശി എന്ന നോവലാണ് ഈ മാസം പരിചയപ്പെടുത്ത്തിയത്.  ഗ്രന്ഥശാല  പ്രസിഡന്‍റ് പി.കെ.ബാപ്പുട്ടി  
അദ്ധ്യക്ഷത വഹിച്ചു.  ശ്രീ. ബെന്നി തോമസ് (ജില്ലാ കമ്മിറ്റിയംഗം, കെ.എസ്.ടി.എ, എറണാകുളം),  അഡ്വ. മൂന്തൂര്‍ കൃഷ്ണന്‍ (സാഹിത്യകാരന്‍), ശ്രീ. കെ.ബി.ചന്ദ്രശേഖരന്‍ (സെക്രട്ടറി, ബോധി കോതമംഗലം), 
ശ്രീ. വിജയകുമാര്‍ കളരിക്കല്‍ (സുവര്‍ണ്ണരേഖ), ശ്രീ. പി.എം.പരീത്, നെല്ലിക്കുഴി ,എന്നിവര്‍ സംസാരിച്ചു. 
 
സ്വാഗതം - എം.കെ.ബോസ്, സെക്രട്ടറി
അദ്ധ്യക്ഷന്‍ - പി.കെ.ബാപ്പുട്ടി, പ്രസിഡന്‍റ്, ഗ്രന്ഥശാല
ബെന്നി തോമസ് - ജില്ലാ കമ്മിറ്റിയംഗം, കെ.എസ്.റ്റി.എ
കെ.ബി.ചന്ദ്രശേഖരന്‍, സെക്രട്ടറി, ബോധി
വിജയകുമാര്‍ കളരിക്കന്‍, സുവര്‍ണ്ണരേഖ
പി.എം.പരീത്
നന്ദി - എന്‍.ഉപേന്ദ്ര പൈ, ലൈബ്രേറിയന്‍