വായനക്കൂട്ടം ഉദ്ഘാടനം ചെയ്തു

വായനക്കൂട്ടം ഉദ്ഘാടനംചെയ്തു.

ചെറുകാട് അനുസ്മരണവും മുത്തശ്ശി സമകാലീന വായനയും

ഉദ്ഘാടനം - അഡ്വ.കെ.എന്‍.ഉണ്ണികൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം, പുരോഗമന കലാ-സാഹിത്യ സംഘം  
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും  സംഘടിപ്പിക്കുന്ന  വായനക്കൂട്ടം എന്ന പരിപാടിയുടെ ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം ഡോ. കെ.എന്‍.ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന
ചെറുകാട് എഴുതിയ മലബാറിലെ അദ്ധ്യാപക പര്സ്ഥാനത്തിന്‍റെ കരുത്തുറ്റ കഥ പ്രതിപാദിക്കുന്ന  
മുത്തശ്ശി എന്ന നോവലാണ് ഈ മാസം പരിചയപ്പെടുത്ത്തിയത്.  ഗ്രന്ഥശാല  പ്രസിഡന്‍റ് പി.കെ.ബാപ്പുട്ടി  
അദ്ധ്യക്ഷത വഹിച്ചു.  ശ്രീ. ബെന്നി തോമസ് (ജില്ലാ കമ്മിറ്റിയംഗം, കെ.എസ്.ടി.എ, എറണാകുളം),  അഡ്വ. മൂന്തൂര്‍ കൃഷ്ണന്‍ (സാഹിത്യകാരന്‍), ശ്രീ. കെ.ബി.ചന്ദ്രശേഖരന്‍ (സെക്രട്ടറി, ബോധി കോതമംഗലം), 
ശ്രീ. വിജയകുമാര്‍ കളരിക്കല്‍ (സുവര്‍ണ്ണരേഖ), ശ്രീ. പി.എം.പരീത്, നെല്ലിക്കുഴി ,എന്നിവര്‍ സംസാരിച്ചു. 
 
സ്വാഗതം - എം.കെ.ബോസ്, സെക്രട്ടറി
അദ്ധ്യക്ഷന്‍ - പി.കെ.ബാപ്പുട്ടി, പ്രസിഡന്‍റ്, ഗ്രന്ഥശാല
ബെന്നി തോമസ് - ജില്ലാ കമ്മിറ്റിയംഗം, കെ.എസ്.റ്റി.
കെ.ബി.ചന്ദ്രശേഖരന്‍, സെക്രട്ടറി, ബോധി
വിജയകുമാര്‍ കളരിക്കന്‍, സുവര്‍ണ്ണരേഖ
പി.എം.പരീത്
നന്ദി - എന്‍.ഉപേന്ദ്ര പൈ, ലൈബ്രേറിയന്‍

No comments:

Post a Comment

thankyou..........