വായനക്കൂട്ടം - സുന്ദരികളും സുന്ദരന്മാരും - നോവല്‍ വായനയും ആസ്വാദനവും നടത്തി

വായനക്കൂട്ടം
സുന്ദരികളും സുന്ദരന്മാരും - നോവല്‍ വായനയും ആസ്വാദനവും നടത്തി


 നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയിലെ വായനക്കാരുടെ പ്രതിമാസ കൂട്ടായ്മയായ വായനക്കൂട്ടം 2015 ജൂണ്‍ 7 ഞായര്‍ വൈകിട്ട് 5 മണിയ്ക്ക്റ്റി.എം.മീതിയന്‍ സ്മാരകഹാളില്‍ (ഗ്രന്ഥശാല) വച്ച് കാലത്തെ മറികടന്ന മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന ഉറൂബിന്റെ ഇതിഹാസതുല്യമായ സുന്ദരികളും സുന്ദരന്മാരും എന്ന കൃതിയുടെ വായനയും ആസ്വാദനവും നടത്തി


ഉറൂബിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് യുഗദീപ്തി ഗ്രന്ഥശാല ഈ നോവലിന്റെ പുനര്‍വായന നടത്തിയത്.
 രാജേന്ദ്രന്‍ പോത്താനാശ്ശേരില്‍ (കണ്‍വീനര്‍, തൊടുപുഴ സാംസ്കാരികവേദി) വായനയും ആസ്വാദനവും നടത്തി.
ഗ്രന്ഥശാല വൈസ് പ്രസിഡന്റ് റ്റി.കെ.ശിവന്‍ അദ്ധ്യക്ഷനായി.
            കെ..കുര്യാക്കോസ് (ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം

കെ.പി.ഗോപകുമാര്‍ (പ്രസിഡന്റ്, പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല, തൃക്കാരിയൂര്‍

കെ.കെ.ശിവന്‍ (കുറ്റിലഞ്ഞി പബ്ലിക്ക് ലൈബ്രറി

 പി.എം.പീറ്റര്‍ (പ്രസിഡന്റ്, പുരോഗമന കലാ-സാഹിത്യ സംഘം, നെല്ലിക്കുഴി), എന്‍.ഉപേന്ദ്ര പൈ (ലൈബ്രേറിയന്‍, യുഗദീപ്തി ഗ്രന്ഥശാല

കെ.ബി.ചന്ദ്രശേഖരന്‍ (ബോധി, കോതമംഗലം

മുഹമ്മദ് കുട്ടി (സെക്രട്ടറി, കുറ്റിലഞ്ഞി പബ്ലിക്ക് ലൈബ്രറി)  

തുടങ്ങിയവര്‍ ആസ്വാദനം നടത്തി.

            ഗ്രന്ഥശാല സെക്രട്ടറി എം.കെ.ബോസ് സ്വാഗതവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.എസ്.ഷാജഹാന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

thankyou..........