ബഷീർ സ്മരണ
ബാല്യകാലസഖി നോവൽവായനയും ആസ്വാദനവും
യുഗദീപ്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന പ്രതിമാസ വായനക്കൂട്ടം പരിപാടിയുടെ ഭാഗമായി ബഷീർ അനുസ്മരണവും ബാല്യകാലസഖി നോവൽവായനയും ആസ്വാദനവും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡൻറ് പി.കെ. ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡൻറ് പി.എൻ.ശിവശങ്കരൻ, മമ്മുട്ടി (കുറ്റിലഞ്ഞി പബ്ലിക് ലൈബ്രറി), തുടങ്ങിയവർ സംസാരിച്ചു.
പി.എം.അലിയാർ സ്വാഗതവും പി.കെ.ജയരാജ് നന്ദിയും പറഞ്ഞു.
No comments:
Post a Comment
thankyou..........