സ്വാതന്ത്ര്യ ദിനാശംസകള്‍
"ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആ നിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വ്വമായി മാത്രം വരുന്ന നിമിഷം. പഴമയില്‍ നിന്ന് നാം പുതുമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട് കിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയാണ്. ഇന്ത്യയെയും ഈ നാട്ടിലെ ജനങ്ങളെയും മനുഷ്യരാശിയെയും സേവിക്കാന്‍ സ്വയം അര്‍പ്പിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യേണ്ട നിമിഷമാണിത്."
(സ്വാതന്ത്ര്യലബ്ധിയുടെ അര്‍ദ്ധരാത്രിയില്‍ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗത്തില്‍ നിന്ന്)
സ്വാതന്ത്ര്യ ദിനത്തിന്റെ മധുര സ്‌മരണകളുണര്‍ത്തുന്ന മറ്റൊരു ഓഗസ്‌റ്റ് 15 കൂടി വന്നെത്തുകയാണ്. നാം ചവിട്ടി നില്‍ക്കുന്ന ഭൂമി നമ്മുടെ സ്വന്തമെന്നു പറയാനുള്ള സ്വാതന്ത്യം ലഭിച്ചിട്ട് അറുപത്തി മൂന്നു വര്‍ഷങ്ങള്‍ നമുക്കു മുന്നിലൂടെ കടന്നു പോയി. പക്ഷെ അര്‍ഹിക്കേണ്ട അംഗീകാരം സ്വാതന്ത്ര്യത്തിനായി പടപൊരുതിയ ഏവര്‍ക്കും ഇപ്പോഴും ലഭിക്കുന്നുണ്ടോ?
നാമെങ്ങിനെയാണ് നാമായതെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്യ ദിനവും. സ്വന്തമായതെല്ലാം സ്വരാജ്യത്തിനായി ത്യജിച്ച്, ജീവന്‍ പോലും ഭാരതാംബയ്‌ക്ക് കാഴ്‌ച വച്ച് , ഞാനൊടുങ്ങിയാലും വരും തലമുറയെങ്കിലും ഇവിടെ തലയുയര്‍ത്തിക്കഴിയണമെന്നാഗ്രഹിച്ച കഴിഞ്ഞ തലമുറയിലെ ആയിരക്കണക്കിന് ധീര ദേശാഭിമാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ച് നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം. സ്വന്തം ജീവന്‍ കൊടുത്ത് നമ്മുടെ പൂര്‍വ്വികര്‍ പൊരുതി നേടി നമ്മെ ഏല്‍പിച്ച സ്വത്താണ് സ്വാതന്ത്ര്യം. ആ സ്വത്തിന്റെ കാവലാളുകളാണ് നമ്മള്‍. ഒരു പോറല്‍ പോലും ഏല്‍ക്കാതെ കൂടുതല്‍ വീര്യത്തോടെ വളര്‍ന്നു വരുന്ന തലമുറയ്‌ക്ക് കൈമാറേണ്ട പൈതൃകം.
നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായ ഈ ദിനത്തില്‍ അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ സ്വാതന്ത്ര്യ സമരത്തിലും അല്ലാതെയും രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനികള്‍ക്ക് മുന്നില്‍ തല കുനിച്ചു കൊണ്ട്....
'ഏവര്‍ക്കും യുഗദീപ്തിയുടെ സ്വാതന്ത്യ ദിനാശംസകള്‍'
(കടപ്പാട് - മാത്‍സ് ബ്ലോഗ്)
No comments:
Post a Comment
thankyou..........