വയനക്കൂട്ടം - പി.വാസുദേവൻ എഴുതിയ തിമിലയിലെ ജാതിക്കാലം എന്ന പുസ്തകത്തിന്റെ വായനയും എഴുത്തുകാരന് സ്വീകരണവും 2015 ഫെബ്രുവരി 22 ഞായർ വൈകിട്ട് 5 മണി ഗ്രന്ഥശാലയിൽ


നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല 

പ്രതിമാസ വയനക്കൂട്ടം - രണ്ടാമത് പരിപാടി 

പി.വാസുദേവന്‍ എഴുതിയ തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ) എന്ന പുസ്തകത്തിന്റെ വായനയും ആസ്വാദനവും എഴുത്തുകാരന് സ്വീകരണവും 

2015 ഫെബ്രുവരി 22 ഞായർ  വൈകിട്ട് 5 മണിക്ക് 

യുഗദീപ്തി ഗ്രന്ഥശാലാ അങ്കണത്തിൽ 


പ്രിയ സുഹൃത്തേ,
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന വായനക്കൂട്ടത്തിന്റെ രണ്ടാമത് പരിപാടി – പി.വാസുദേവൻ ‍ എഴുതിയ തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ) എന്ന പുസ്തകത്തിന്റെ വായനയും ആസ്വാദനവും എഴുത്തുകാരന് സ്വീകരണവും 2015 ഫെബ്രുവരി 22 ഞായർ വൈകിട്ട് 5 മണിക്ക് യുഗദീപ്തി ഗ്രന്ഥശാലാ ആങ്കണത്തിൽ  വച്ച് നടത്തുന്നു. ഈ പരിപാടിയിലേക്ക് എല്ലാ സുഹത്തുക്കളേയും സ്നേഹാദരപൂർവ്വം ക്ഷണിക്കുന്നു.
എം.കെ.ബോസ്, സെക്രട്ടറി, യുഗദീപ്തി ഗ്രന്ഥശാല
കാര്യപരിപാടി
അദ്ധ്യക്ഷൻ -‍ പി.കെ.ബാപ്പുട്ടി (പ്രസിഡന്റ് , യുഗദീപ്തി ഗ്രന്ഥശാല)
പുസ്തക വായനയും ആസ്വാദനവും  സി.ബി.വേണുഗോപാൽ 
(ജില്ലാ ജോയിന്റ് സെക്രട്ടറി, പുരോഗമന കലാ-സാഹിത്യ സംഘം, എറണാകുളം)
ആശംസ  പി.എൻ .ശിവശങ്കരൻ  
(പ്രസിഡന്റ് പുരോഗമന കലാ-സാഹിത്യ സംഘം, കോതമംഗലം ഏരിയ)
എഴുത്തുകാരന് സ്വീകരണം  സി.പി.മുഹമ്മദ് 
(സെക്രട്ടറി, കോതമംഗലം താലൂക്ക് ലൈബ്രറി കൌണ്‍സില്)
മറുപടി പ്രസംഗം  പി. വാസുദേവ ൻ  (ഗ്രന്ഥകാരൻ)
തുടർന്ന് -:  വായനക്കാരുടെ ആസ്വാദനം

തിമിലയിലെ ജാതിക്കാലം (പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ)

ദളിത് സമുദായത്തിൽ ‍ ജനിച്ച ചന്ദ്രനൻ  എന്ന വാദ്യകലാകാരന്റെ കൊട്ടനുഭവങ്ങളാണ് ഈ പുസ്തകം ചച്ച ചെയുന്നത്. പ്രതിഭയുടെ ഔന്നത്യം ഉണ്ടായിട്ടും ജാതിയുടെ പേരിൽ  കൊട്ടിന്റെ നേർവരയിൽനിന്ന് മാറ്റി നിർത്തപ്പെട്ടതിന്റെ കയ്പേറിയ ദുരനുഭവങ്ങള്‍ നവോത്ഥാനാനന്തര കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തില്‍ മറ്റനേകം കലാകാരന്മാർ ഇപ്പോഴും ചന്ദ്രനെപ്പോലെ പടിപ്പുരക്ക് പുറത്താണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ ഒരു രാഷ്ട്രീയ വായനക്കുവേണ്ടി മുന്നില്‍ എടുത്തുവെക്കുന്നു.


No comments:

Post a Comment

thankyou..........