ജനകീയ സാഹിത്യ അരങ്ങ് - ഡോ.പി.പവിത്രന്‍ പങ്കെടുത്തു
2007 മാര്‍ച്ച് 7 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഗ്രന്ഥശാല ഹാള്‍
സംസ്ഥാനമാകെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനക്കാരുടെ കൂട്ടായ്മയും സംവാദവും ജനകീയ സാഹിത്യ അരങ്ങായി നടത്തി വരുന്നു. കോതമംഗലം താലൂക്ക് ലൈബ്രറി കൗണ്‍സിലും നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയും സംയുകതാമായി 2007 മാര്‍ച്ച് 7 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഗ്രന്ഥശാല ഹാളില്‍ വച്ച് ജനകീയ സാഹിത്യ അരങ്ങ് നടത്തി.
കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ ഡോ.പി.പവിത്രന്‍ കയര്‍ എന്ന തകഴിയുടെ ബ്രഹദ്ഗ്രന്ഥത്തിന്റെ പഠനം അവതരിപ്പിക്കുന്നതും താലൂക്കിലെ ഗ്രന്ഥകാരന്മാരും വായനക്കാരും തുടര്‍ന്ന് ചര്‍ച്ച നടത്തുന്ന രീതിയാലാണ് അരങ്ങ് നടത്തുന്നത്. 190ലെ വയലാര്‍ അവാര്‍ഡ് നേടിയ കയര്‍ കേരളട്ടിലെ ആറു തലമുറകള്‍ താണ്ടിയ വഴികളിലേക്ക് വെളിച്ചം വീശുന്നതാണല്ലോ. ഈ പശ്ചാത്തലത്തില്‍ സമകാലീന കേരള സമൂഹത്തിന്റെ സവിശേഷതകളെക്കുറിച്ച് പ്രശസ്ത ചിന്തകനായ ഡോ.പി.പവിത്രന്‍ പഠനവും തുടര്‍ന്നുള്ള ചരച്ചയും ആധുനിക കേരളം അഭിമുഖീകരിക്കുന്ന സജീവ പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്ന സംവാദമായി.
അദ്ധ്യക്ഷന്‍-എം.പി.പരമേശ്വരന്‍നായര്‍ (പ്രസിഡന്റ് കോതമംഗലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍), എഴുത്തുകാരായ ജയകുമാര്‍ ചെങ്ങമനാട്, ആന്റണി പുളിക്കല്‍, ബാബു ഇരുമല, ബിജീഷ് ബി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പി.കെഷിബു (ചെയര്‍മാന്‍ സംഘാടകസമിതി) സ്വാഗതവും പി.കെ.ബാപ്പുട്ടി (കണ്‍വീനര്‍, സംഘാടകസമിതി) കൃതജ്ഞതയും പറഞ്ഞു.