വേലായുധന്‍ സാര്‍ അനുസ്മരണം 2010 സമാപനം - ഡോ.സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷണം നടത്തി

വേലായുധന്‍ സാര്‍ അനുസ്മരണം 2010 സമാപനം -
ഡോ.സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷണം നടത്തി 
          യുഗദീപ്തി ഗ്രന്ഥശാലയും സത്യന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും തുടങ്ങുന്നതിനും ഇന്നു കാണുന്ന വളര്‍ച്ച കൈവരിക്കുന്നതിനും മുന്നില്‍ നിന്നും പ്രവര്‍ത്തിച്ച ഗ്രന്ഥശാലയുടെ പ്രഥമ പ്രസിഡന്റ് എന്‍.വേലായുധന്‍ സാറിന്റെ അഞ്ചാമത് അനുസ്മരണ പരിപാടികളുടെ സമാപനവും ലിറ്റില്‍ മാഗസിന്‍ പ്രകാശനവും നടന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലയുടെ മുന്‍ പ്രസിഡന്റായിരുന്ന സി.ജി.വാസുദേവന്‍ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ പരിപാടികളുടെ ഭാഗമായി നടന്ന താലൂക്ക് തല ക്വിസ്സ്-പെയിന്റിംഗ് മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.എം.മുഹമ്മദാലി വിതരണം ചെയ്തു. 
 ലിറ്റില്‍ മാഗസിന്റെ പ്രകാശനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റും യുവ കവിയുമായ ജയകുമാര്‍ ചെങ്ങമനാട് ചെറുകഥാകൃത്ത് ബാബു ഇരുമലക്ക് നല്‍കി നിര്‍വ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി സ്വാഗതവും എന്‍ബി.യൂസഫ് നന്ദിയും പറഞ്ഞു.