ജൈവ ജീവിത സന്ദേശ യാത്രക്ക്കോതമംഗലത്ത് സ്വീകരണം നല്കി

ജൈവ ജീവിത സന്ദേശയാത്രക്ക് സ്വീകരണം നല്‍കി

എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിച്ച ജൈവ ജീവിത സന്ദേശയാത്രക്ക് കോതമംഗലത്ത് സ്വീകരണം നല്‍കി. കോതമംഗലം റവന്യൂടവറില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രവിക്കുട്ടന്‍‌ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വില്ലാടിച്ചാന്‍പാട്ട്, നാടന്‍പാട്ട് എന്നീ കലാപരിപാടികളും അരങ്ങേറി. ജാഥാക്യാപ്റ്റന്‍ എം.ആര്‍.സുരേന്ദ്രന്‍, കെ..കുര്യാക്കോസ്, സി.പി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കോതമംഗലത്തെ വിവിധ രാഷ്ട്രീയ-സാംസ്കാരിക  സംഘടനകള്‍ ജൈവ പച്ചക്കറികള്‍ നല്‍കി ജാഥയെ സ്വീകരിച്ചു.









ലൈബ്രറി കൌണ്‍സിൽ സംഘടിപ്പിക്കുന്ന ജൈവ ജീവിത സന്ദേശ യാത്രക്ക് സ്വീകരണം - 24-8-2015 തിങ്കൾ രാവിലെ 10.30 ന് കോതമംഗലം റവന്യൂ ടവറിൽ

ലൈബ്രറി കൌണ്‍സിൽ  സംഘടിപ്പിക്കുന്ന ജൈവ ജീവിത സന്ദേശ യാത്രക്ക് സ്വീകരണം - 

24-8-2015 തിങ്കൾ രാവിലെ 10.30 ന് കോതമംഗലം റവന്യൂ ടവറിൽ 


        കോതംമംഗലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ ലൈബ്രറി കൌണ്‍സിൽ സെക്രട്ടറി .എം.ആർ.സുരേന്ദ്രാൻ നയിക്കുന്ന ജൈവ ജീവിത സന്ദേശ യാത്രക്ക് 24-8-2015 തിങ്കളാഴ്ച രാവിലെ 10.30 ന് കോതമംഗലം റവന്യൂ ടവറിൽ  സ്വീകരണം നല്കുന്നു.   ജൈവ പച്ചക്കറി ഉത്പാദക മേഖലയിലെ പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കാനും പരിഹാരം കാണ്ടെത്താനുമാണ് യാത്ര. സന്ദേശയാത്രയിലുടനീളം 26 അംഗ കലാസംഘത്തിന്റെ കലാപ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്. മീനാ രാജു സംഘത്തിന്റെ വില്ലടിച്ചാന്‍പാട്ടും കാഞ്ഞൂര്‍ നാട്ടുപൊലിമയുടെ നാടന്‍പാട്ടും പാറക്കടവ് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം അംഗങ്ങളുടെ തെരുവുനാടകവുമാണ് ജാഥയിലുടനീളം അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച കോതമംഗലത്തുനിന്ന് ആരംഭിച്ച് കവളങ്ങാട്, മൂവാറ്റുപുഴ, കൂത്താട്ടുകുളം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
വെള്ളിത്തിരയിലെ വേറിട്ട മുഖം പറവൂർ ഭരതന് വിട....

വില്ലനായി തുടങ്ങി ഹാസ്യതാരമായി തിളങ്ങി മലയാളി മനസ്സില്‍ ഇടംനേടിയ പറവൂര്‍ ഭരതന്‍ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പറവൂര്‍ വടക്കേക്കര വാവക്കാട് മൂക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വാവക്കാട്ടെ വീട്ടുവളപ്പില്‍.വാവക്കാട്ടെ വസതിയിലും എസ്എന്‍ഡിപി ഹാളിലും പറവൂര്‍ പഴയ മുനിസിപ്പല്‍ പാര്‍ക്ക് ഗ്രൗണ്ടിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍നിന്നുള്ള പ്രമുഖരും നാട്ടുകാരുമടക്കം വന്‍ ജനാവലി അന്ത്യാഞ്ജലിയേകി. ബഹുമാനസൂചകമായി വടക്കേക്കര പഞ്ചായത്തില്‍ വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ 11 വരെ ഹര്‍ത്താലാചരിക്കും. ഈ സമയം സ്കൂളുകളും പ്രവര്‍ത്തിക്കില്ല.
നൂറിലധികം നാടകങ്ങളിലും 251 സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലുമായി 2009 വരെ അഭിനയരംഗത്ത് സജീവമായിരുന്നു പറവൂര്‍ ഭരതന്‍. വടക്കന്‍ പറവൂരിലെ വടക്കേക്കരയില്‍ വാവക്കാട് ഗ്രാമത്തില്‍ കലാപാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍, ചെത്തുതൊഴിലാളിയായ കൊച്ചനന്‍ കോരയുടെയും കുറുമ്പക്കുട്ടിയുടെയും രണ്ടാമത്തെ മകനായി 1930ല്‍ ജനിച്ചു. ദാരിദ്ര്യം നിറഞ്ഞ ബാല്യം. അച്ഛന്റെ മരണത്തോടെ പഠിപ്പു നിര്‍ത്തി. സ്കൂളില്‍ നാടകവും ഏകാഭിനയവുമായി നടന്ന ഭരതനു പിന്നെ നാടകം ജീവിതമായി. 1951ല്‍ പുറത്തിറങ്ങിയ "രക്തബന്ധം' ആണ് ആദ്യസിനിമ. സ്ത്രീപ്രേക്ഷകരെ ഭയപ്പെടുത്തിയ വില്ലനായിരുന്ന ഭരതന്‍ ശ്രദ്ധേയനായത് എം കൃഷ്ണന്‍നായര്‍ സംവിധാനംചെയ്ത "കറുത്തകൈ'യിലെ വേഷത്തോടെയാണ്. കപ്പടാ മീശയും തടിച്ചുരുണ്ട ശരീരവുമായി വില്ലന്‍വേഷത്തില്‍ വിലസി. സംഘട്ടനരംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ചു.
ചെമ്മീന്‍, മറുനാട്ടില്‍ ഒരു മലയാളി, വാഴ്വേമായം, അരനാഴികനേരം, ഡോക്ടര്‍, കരകാണാക്കടല്‍, ആരോമലുണ്ണി, തച്ചോളി ഒതേനന്‍, കള്ളിയങ്കാട്ടുനീലി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെയ്ത അടിപിടി വേഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഭരതം, ഗോഡ്ഫാദര്‍, സസ്നേഹം, ഗജകേസരിയോഗം, ചേട്ടന്‍ബാവ അനിയന്‍ബാവ തുടങ്ങിയ ചിത്രങ്ങളില്‍ സ്വഭാവനടനായി തിളങ്ങി. നര്‍മാഭിനയത്തില്‍ ഭരതന്‍ പുതിയപാത വെട്ടിത്തുറന്നു.
മാറ്റൊലി നാടകത്തില്‍ ഒപ്പമഭിനയിച്ച തങ്കമണിയാണ് ഭാര്യ. മക്കള്‍: പ്രദീപ് (ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ), മധു, അജയന്‍ (ദോഹ), ബിന്ദു സോമകുമാര്‍. മരുമക്കള്‍: ജീന (ഐഒസി, തൃപ്പൂണിത്തുറ), സോമകുമാര്‍ എഡിസൺ

chingam 1


ഡോ.എ.പി.ജെ.അബ്ദുല് കലാം അനുസ്മരണം നടത്തി

ഡോ.എ.പി.ജെ.അബ്ദുല് കലാം അനുസ്മരണം നടത്തി


നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില് മുന് രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല് കലാമിനെ അനുസ്മരിച്ചു. ഡോ.എ.പി.ജെ.അബ്ദുല് കലാമിന്റെ ജീവിതദര്ശനം എന്ന വിഷയത്തില് ആലുവ യു.സി.കോളേജ് മുന് ചരിത്രവിഭാഗം മേധാവി ഡോ. സി.ജെ.വര്ഗീസ് പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡനറ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സുനില് കുമാര് സംസാരിച്ചു. ഗ്രന്ഥശാല നിര്വാഹകസമിതി അംഗം റ്റി.എസ്.മോഹന് ദാസ് മാസ്റ്റര് സ്വാഗതവും ജില്ലാ ലൈബ്രറി കൌണ്സില് അംഗം പി.കെ.ജയരാജ് നന്ദിയും പറഞ്ഞു.








അഖിലകേരള യു.പി.വായനാമത്സരം നടത്തി.

അഖിലകേരള യു.പി.വായനാമത്സരം നടത്തി.

ലൈബ്രറി കൌണ്സിലിന്റെ ആഭിമുഖ്യത്തില് നടത്തുന്ന ലൈബ്രറിതല അഖിലകേരള യു.പി.വായനാമത്സരം യുഗദീപ്തിയില് നടന്നു. അദ്ധ്യാപകനും മജീഷ്യനുമായ എന്.എസ്.സുമേഷ് ക്വിസ് അവതരിപ്പിച്ചു. വിജയികള്ക്ക് ജില്ലാ ലൈബ്രറി കൌണ്സില് അംഗം പി.കെ.ജയരാജ് സമ്മാനങ്ങള് വിതരണം ചെയ്തു. സെക്രട്ടറി എം.കെ.ബോസ്, ടി.എ.ഷാഹിന്, കെ.എസ്.ഷാജഹാന്, ലൈബ്രേറിയന് എന്. ഉപേന്ദ്രപൈ എന്നിവര് മത്സരത്തിന് നേതൃത്വം നല്കി.

വിജയികള്
ഒന്നാം സ്ഥാനം - ഫാത്തിമ നെസ്ലിന് (ഗ്രീന്വാലി പബ്ലിക്ക് സ്കൂള്, നെല്ലിക്കുഴി)
രണ്ടാം സ്ഥാനം - ദേവിചന്ദന (ഗ്രീന്വാലി പബ്ലിക്ക് സ്കൂള്, നെല്ലിക്കുഴി)
അഖില് മനോജ് (ഗവ. ഹൈസ്കൂള് നെല്ലിക്കുഴി)
മൂന്നാം സ്ഥാനം – അസീന കാതിര് (സെന്റ് അഗസ്റ്റിന് ഗേള്സ് എച്ച്.എസ്.എസ്. കോതമംഗലം)
ഫാത്തിമ നെസ്ലിന് (ഗ്രീന്വാലി പബ്ലിക്ക് സ്കൂള്, നെല്ലിക്കുഴി)

ദേവിചന്ദന (ഗ്രീന്വാലി പബ്ലിക്ക് സ്കൂള്, നെല്ലിക്കുഴി)

അഖില് മനോജ് (ഗവ. ഹൈസ്കൂള് നെല്ലിക്കുഴി)

അസീന കാതിര് (സെന്റ് അഗസ്റ്റിന് ഗേള്സ് എച്ച്.എസ്.എസ്. കോതമംഗലം)

ഡോ. എ.പി.ജെ. അബ്ദുല്കലാം അനുസ്മരണം 16-8-2015 ഞായര് വൈകിട്ട് 4 മണി

ഡോ. എ.പി.ജെ. അബ്ദുല്കലാം അനുസ്മരണം 

16-8-2015 ഞായര് വൈകിട്ട് 4 മണി 


"ഡോ. എ.പി.ജെ. അബ്ദുല്കലാമിന്റെ ജീവിത ദർശനം" 

പ്രഭാഷണം - ഡോ. സി.ജെ.വർഗ്ഗീസ് 
(മുന് ചരിത്ര വിഭാഗം മേധാവി, ആലുവ യു.സി.കോളേജ്)
പങ്കെടുക്കുന്നവർ - 
കെ.ഒ.കുര്യാക്കോസ് 
(ജില്ലാ ലൈബ്രറി കൌണ്‍സിൽ എക്സി. അംഗം )
അഡ്വ. സുനിൽകുമാർ 
(സെക്രട്ടറി, ബാര് അസോസിയേഷൻ,മൂവാറ്റുപുഴ)
സ്വാഗതം -
ടി.എസ്.മോഹന്ദാസ് മാസ്ടർ(നിര്വാഹകസമിതി അംഗം)
അദ്ധ്യക്ഷൻ - പി.കെ.ബാപ്പുട്ടി 
(പ്രസിഡന്റ്, യുഗദീപ്തി)
നന്ദി - പി.കെ.ജയരാജ് 
(ജില്ലാ ലൈബ്രറി കൌണ്‍സിൽ അംഗം)

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

"ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആ നിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വ്വമായി മാത്രം വരുന്ന നിമിഷം. പഴമയില്‍ നിന്ന് നാം പുതുമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട് കിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയാണ്. ഇന്ത്യയെയും ഈ നാട്ടിലെ ജനങ്ങളെയും മനുഷ്യരാശിയെയും സേവിക്കാന്‍ സ്വയം അര്‍പ്പിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യേണ്ട നിമിഷമാണിത്."
(സ്വാതന്ത്ര്യലബ്ധിയുടെ അര്‍ദ്ധരാത്രിയില്‍ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗത്തില്‍ നിന്ന്)

സ്വാതന്ത്ര്യ ദിനത്തിന്റെ മധുര സ്‌മരണകളുണര്‍ത്തുന്ന മറ്റൊരു ഓഗസ്‌റ്റ് 15 കൂടി വന്നെത്തുകയാണ്. നാം ചവിട്ടി നില്‍ക്കുന്ന ഭൂമി നമ്മുടെ സ്വന്തമെന്നു പറയാനുള്ള സ്വാതന്ത്യം ലഭിച്ചിട്ട് അറുപത്തി മൂന്നു വര്‍ഷങ്ങള്‍ നമുക്കു മുന്നിലൂടെ കടന്നു പോയി. പക്ഷെ അര്‍ഹിക്കേണ്ട അംഗീകാരം സ്വാതന്ത്ര്യത്തിനായി പടപൊരുതിയ ഏവര്‍ക്കും ഇപ്പോഴും ലഭിക്കുന്നുണ്ടോ?

നാമെങ്ങിനെയാണ് നാമായതെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്യ ദിനവും. സ്വന്തമായതെല്ലാം സ്വരാജ്യത്തിനായി ത്യജിച്ച്, ജീവന്‍ പോലും ഭാരതാംബയ്‌ക്ക് കാഴ്‌ച വച്ച് , ഞാനൊടുങ്ങിയാലും വരും തലമുറയെങ്കിലും ഇവിടെ തലയുയര്‍ത്തിക്കഴിയണമെന്നാഗ്രഹിച്ച കഴിഞ്ഞ തലമുറയിലെ ആയിരക്കണക്കിന് ധീര ദേശാഭിമാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ച് നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം. സ്വന്തം ജീവന്‍ കൊടുത്ത് നമ്മുടെ പൂര്‍വ്വികര്‍ പൊരുതി നേടി നമ്മെ ഏല്‍പിച്ച സ്വത്താണ് സ്വാതന്ത്ര്യം. ആ സ്വത്തിന്റെ കാവലാളുകളാണ് നമ്മള്‍. ഒരു പോറല്‍ പോലും ഏല്‍ക്കാതെ കൂടുതല്‍ വീര്യത്തോടെ വളര്‍ന്നു വരുന്ന തലമുറയ്‌ക്ക് കൈമാറേണ്ട പൈതൃകം.

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായ ഈ ദിനത്തില്‍ അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ സ്വാതന്ത്ര്യ സമരത്തിലും അല്ലാതെയും രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനികള്‍ക്ക് മുന്നില്‍ തല കുനിച്ചു കൊണ്ട്....

'ഏവര്‍ക്കും യുഗദീപ്തിയുടെ സ്വാതന്ത്യ ദിനാശംസകള്‍'
(കടപ്പാട് - മാത്‍സ് ബ്ലോഗ്)

ബഷീർ - സ്മരണ ബാല്യകാലസഖി നോവൽവായനയും ആസ്വാദനവും

ബഷീർ സ്മരണ
ബാല്യകാലസഖി നോവൽവായനയും ആസ്വാദനവും


യുഗദീപ്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന പ്രതിമാസ വായനക്കൂട്ടം പരിപാടിയുടെ ഭാഗമായി ബഷീർ അനുസ്മരണവും ബാല്യകാലസഖി നോവൽവായനയും ആസ്വാദനവും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ വിഷയം അവതരിപ്പിച്ചു. 

ലൈബ്രറി പ്രസിഡൻറ് പി.കെ. ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡൻറ് പി.എൻ.ശിവശങ്കരൻ, മമ്മുട്ടി (കുറ്റിലഞ്ഞി പബ്ലിക് ലൈബ്രറി), തുടങ്ങിയവർ സംസാരിച്ചു.
പി.എം.അലിയാർ സ്വാഗതവും പി.കെ.ജയരാജ് നന്ദിയും പറഞ്ഞു.