വേലായുധൻ സാർ അനുസ്മരണം - സമാപന സമ്മേളനം

വേലായുധൻ സാർ അനുസ്മരണം - സമാപന സമ്മേളനം 

താലൂക്ക് തലത്തിൽ നടത്തിയ ചിത്രരചന-ക്വിസ്സ് മത്സരങ്ങളിലെ 

വിജയികള്ക്കുള്ളസമ്മാന വിതരണം

പ്രഭാഷണം - എ.പി.അഹമ്മദ്
വിഷയം - വർഗ്ഗീയതയുടെ വർത്തമാനം
2015 മാർച്ച് 29 ഞായർ വൈകിട്ട് 5.30, നെല്ലിക്കുഴി

  നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റായിരുന്ന വേലായുധൻ സാറിന്റെ പതിനൊന്നാം അനുസ്മരണ പരിപാടികളുടെ സമാപനം മാർച്ച് 29 ഞായറാഴ്ച വൈകിട്ട് 5.30 ന് നെല്ലിക്കുഴിയിൽ വച്ച് നടന്നു.  പ്രമുഖ എഴുത്തുകാരനും ചിന്തകനും പ്രഭാഷകനുമായ എ.പി.അഹമ്മദ് മാസ്റ്റർ "വർഗ്ഗീയതയുടെ വർത്തമാനം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. താലൂക്ക് തലത്തിൽ നടത്തിയ ചിത്രരചന-ക്വിസ്സ് മത്സരങ്ങളിലെ വിജയികള്ക്കുള്ള സമ്മാന വിതരണം ലൈബ്രറി കൗൺസിൽ ജില്ലാ എക്സി. അംഗം മനോജ് നാരായണൻ വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അധ്ദ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.പി.മുഹമ്മദ് ആശംസകൾർപ്പിക്കും. സുനിൽ മാത്യു അനുസ്മരണ പ്രഭാഷണം നടത്തും.  എം.കെ.ബോസ് സ്വാഗതവും എം.ബി.ശിഹാബ് നന്ദിയും പരഞ്ഞു.




















വേലായുധൻ സാർ അനുസ്മരണം സമാപന സമ്മേളനം - 2015 മാർച്ച് 29 ഞായർ വൈകിട്ട് 5.30, നെല്ലിക്കുഴിയിൽ

 വേലായുധൻ സാർ അനുസ്മരണം

താലൂക്ക് തലത്തിൽ നടത്തിയ ചിത്രരചന-ക്വിസ്സ് മത്സരങ്ങളിലെ 

വിജയികള്ക്കുള്ളസമ്മാന വിതരണം


പ്രഭാഷണം - എ.പി.അഹമ്മദ്
വിഷയം - വർഗ്ഗീയതയുടെ വർത്തമാനം
2015 മാർച്ച് 29 ഞായർ വൈകിട്ട് 5.30, നെല്ലിക്കുഴിയിൽ


         നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റായിരുന്ന വേലായുധൻ സാറിന്റെ പതിനൊന്നാം അനുസ്മരണ പരിപാടികളുടെ സമാപനം മാർച്ച് 29 ഞായറാഴ്ച വൈകിട്ട് 5.30 ന് നെല്ലിക്കുഴിയിൽ വച്ച് നടക്കും. പ്രമുഖ ചിന്തകനും പ്രഭാഷകനുമായ എ.പി.അഹമ്മദ് മാസ്റ്റർ "വർഗ്ഗീയതയുടെ വർത്തമാനം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. താലൂക്ക് തലത്തിൽ നടത്തിയ ചിത്രരചന-ക്വിസ്സ് മത്സരങ്ങളിലെ വിജയികള്ക്കുള്ള സമ്മാന വിതരണം ലൈബ്രറി കൗൺസിൽ ജില്ലാ എക്സി. അംഗം മനോജ് നാരായണൻ വിതരണം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അധ്ദ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.പി.മുഹമ്മദ്, ആശംസകൾർപ്പിക്കും. സുനിൽ മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. 

അലിഫ് സിനിമയുടെ സംവിധായകൻ എൻ.കെ.മുഹമ്മദ്‌ കോയക്ക് ജന്മനാടിന്റെ സ്വീകരണം

അലിഫ് സിനിമയുടെ സംവിധായകൻ എൻ.കെ.മുഹമ്മദ്‌ കോയക്ക് ജന്മനാടിന്റെ സ്വീകരണം


















നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല്യുടെ നേതൃത്വത്തിൽ അലിഫ് സിനിമയുടെ സംവിധായകൻ എൻ.കെ.മുഹമ്മദ്‌ കോയക്ക് ജന്മനാട് സ്വീകരണം നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കേരള ചലച്ചിത്ര വികസന കോർപ്പരേഷൻ ചെയര്മാൻ സാബു ചെറിയാൻ ഉപഹാര സമര്പ്പണം നടത്തി. കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി സീതി മുഹമ്മദ്‌  സിനിമയുടെ ആസ്വാദനം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.അബ്ദുൽ അസീസ്, സാബു മാത്യു, സംവിധായകൻ കെ.എം.കമാൽ എന്നിവര് ആശംസകളർപ്പിച്ചു. കെ.എസ്.ഷാജഹാൻ സ്വാഗതവും പി.എം.അലിയാര് നന്ദിയും പറഞ്ഞു.













അലിഫ് സിനിമയുടെ സംവിധായകൻ എൻ.കെ.മുഹമ്മദ് കോയയ്ക്ക് സ്വീകരണം നൽകുന്നു 2015 ഫെബ്രുവരി 14 ശനി വൈകിട്ട് 5.30 ന് യുഗദീപ്തി ഗ്രന്ഥശാല ഹാൾ

അലിഫ് സിനിമയുടെ സംവിധായകൻ 

എൻ.കെ.മുഹമ്മദ് കോയയ്ക്ക് സ്വീകരണം നൽകുന്നു


2015 മാർച്ച് 14 ശനി 

വൈകിട്ട് 5.30 ന് യുഗദീപ്തി ഗ്രന്ഥശാല ഹാൾ

ഉദ്ഘാടനം - ശ്രീ. എം.എം.അബ്ദുൾ കരീം (പ്രസിഡന്റ്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്)
ഉപഹാർ സമർപ്പണം - ശ്രീ. സാബു ചെറിയാൻ (ചെയർമാൻ, കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ)
ആശംസ - ശ്രീ. റ്റി.എം.അബ്ദുൾ അസീസ് (മെംബർ, ബ്ലോക്ക് പഞ്ചായത്ത്, കോതമംഗലം)

സിനിമാ പ്രദർശനം - 


101 ചോദ്യങ്ങൾ 

(സംവിധാനം - സിദ്ധാർത്ഥ് ശിവ)

2013ലെ ദേശീയ/സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മികച്ച ബാല നടനുള്ള പുരസ്കാരവും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരവും. മേല്പറഞ്ഞ രണ്ടു പുരസ്കാരങ്ങള്‍ക്കും അര്‍ഹാരായവരാണ് 101 ചോദ്യങ്ങള്‍ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ അനില്‍ കുമാര്‍ ബൊക്കാറോയെ അവതരിപ്പിച്ച മാസ്റ്റര്‍ മിനണും, നടനായി സിനിമയിലെത്തിയ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയും. കേരളത്തിലെ കവിയൂര്‍ എന്ന ഗ്രാമത്തിലെ ഫാക്ടറി തൊഴിലാളിയായ ശിവാനന്ദന്റെ മകനാണ് അനില്‍ കുമാര്‍ എന്ന 10 വയസ്സുകാരന്‍. തൊഴിലാളി പ്രശ്നം മൂലം ജോലി നഷ്ടപെട്ട ശിവാനന്ദന്റെ ജീവിത സാഹചര്യങ്ങള്‍ അയാളുടെ കുടുംബത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന അവസരത്തിലാണ് മകന്‍ അനില്‍ കുമാര്‍ ബൊക്കാറോ അവന്റെ അധ്യാപകന്റെ നിര്‍ദേശ പ്രകാരം 101 രൂപ പ്രതിഫലത്തിന് വേണ്ടി 101 ചോദ്യങ്ങള്‍ തയ്യാറാക്കി നല്ക്കാമെന്ന കരാറിലെത്തുന്നത്. അങ്ങനെ, അനില്‍ കുമാര്‍ അവന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ചോദ്യങ്ങളായി പുസ്തകത്തില്‍ കുറിച്ചിടുന്നു. തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ അവന്റെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ നിന്ന് അവനും സമൂഹവും പലതും മനസ്സിലാക്കുന്നു. ഇതാണ് സിദ്ധാര്‍ഥ് ശിവയുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ, നന്മ നിറഞ്ഞ സന്ദേശം കുട്ടികള്‍ക്ക് നല്‍ക്കുന്ന 101 ചോദ്യങ്ങള്‍ എന്ന സിനിമ.

നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല കോതമംഗലം താലൂക്കിലെ മികച്ച ലൈബ്രറിയായി വീണ്ടും തിരഞ്ഞെടുത്തു

 ട്രോഫി ഗ്രന്ഥശാലാ പ്രവർത്തകർ ഏറ്റുവാങ്ങുന്നു


     നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയെ കോതമംഗലം താലൂക്കിലെ മികച്ച ലൈബ്രറിയായി വീണ്ടും തെരഞ്ഞെടുത്തു. കോതമംഗലം ടൗൺ യു.പി. സ്കൂളിൽ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ വച്ചു കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ. കെ.വി.കുഞ്ഞികൃഷ്ണനിൽ നിന്നും ക്യാഷ് അവാർഡും റവ. ഡോക്ടർ ജോർജ്ജ് കൊറ്റാലിൽ മെമ്മോറിയൽ ട്രോഫിയും ഗ്രന്ഥശാലാ പ്രവർത്തകർ ഏറ്റുവാങ്ങി. 
       
മുനിസിപ്പൽ ചെയർമാൻ കെ.പി.ബാബു, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.പി.പരമേശ്വരൻ, സെക്രട്ടറി സി.പി.മുഹമ്മദ്, ബോധി പ്രസിഡന്റ് കെ.ഒ.കുര്യാക്കോസ്, സുവർണ്ണരേഖ പ്രസിഡന്റ് ബാബു ഇരുമല, സെക്രട്ടറി ജേക്കബ് ഇട്ടൂപ്പ്, സംസ്ഥന കൗൺസിൽ അംഗം പി.എം.മുഹമ്മദാലി, ജില്ല എക്സിക്യുട്ടീവ് അംഗം മനോജ് നാരായണൻ, കെ.എ.ജോയി കോട്ടപ്പടി ഏന്നിവർ സംസാരിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് ക്യാഷ് അവാർദ് ഏറ്റുവാങ്ങുന്നു

പി എസ് സി - സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാ 

പരിശീലനം നടത്തി

2015 ഫെബ്രുവരി 28 ഞായര്‍ രാവിലെ 10 ന് ഗ്രന്ഥശാലാഹാളില്‍

പ്രമുഖ പി.എസ്.സി പരീക്ഷാ പരിശീലകന്‍ 
പ്രൊഫ. എം.പി.പൌലോസ് 
(റിട്ട. ഡെപ്യൂട്ടി ചീഫ്, കുസാറ്റ് കരിയര്‍ വിംഗ്) ക്ലാസ്സെടുത്തു.