അലിഫ് സിനിമയുടെ സംവിധായകൻ എൻ.കെ.മുഹമ്മദ് കോയക്ക് ജന്മനാടിന്റെ സ്വീകരണം
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല്യുടെ നേതൃത്വത്തിൽ അലിഫ് സിനിമയുടെ സംവിധായകൻ എൻ.കെ.മുഹമ്മദ് കോയക്ക് ജന്മനാട് സ്വീകരണം നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കേരള ചലച്ചിത്ര വികസന കോർപ്പരേഷൻ ചെയര്മാൻ സാബു ചെറിയാൻ ഉപഹാര സമര്പ്പണം നടത്തി. കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി സീതി മുഹമ്മദ് സിനിമയുടെ ആസ്വാദനം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.അബ്ദുൽ അസീസ്, സാബു മാത്യു, സംവിധായകൻ കെ.എം.കമാൽ എന്നിവര് ആശംസകളർപ്പിച്ചു. കെ.എസ്.ഷാജഹാൻ സ്വാഗതവും പി.എം.അലിയാര് നന്ദിയും പറഞ്ഞു.
No comments:
Post a Comment
thankyou..........