അലിഫ് സിനിമയുടെ സംവിധായകൻ എൻ.കെ.മുഹമ്മദ് കോയയ്ക്ക് സ്വീകരണം നൽകുന്നു 2015 ഫെബ്രുവരി 14 ശനി വൈകിട്ട് 5.30 ന് യുഗദീപ്തി ഗ്രന്ഥശാല ഹാൾ

അലിഫ് സിനിമയുടെ സംവിധായകൻ 

എൻ.കെ.മുഹമ്മദ് കോയയ്ക്ക് സ്വീകരണം നൽകുന്നു


2015 മാർച്ച് 14 ശനി 

വൈകിട്ട് 5.30 ന് യുഗദീപ്തി ഗ്രന്ഥശാല ഹാൾ

ഉദ്ഘാടനം - ശ്രീ. എം.എം.അബ്ദുൾ കരീം (പ്രസിഡന്റ്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്)
ഉപഹാർ സമർപ്പണം - ശ്രീ. സാബു ചെറിയാൻ (ചെയർമാൻ, കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ)
ആശംസ - ശ്രീ. റ്റി.എം.അബ്ദുൾ അസീസ് (മെംബർ, ബ്ലോക്ക് പഞ്ചായത്ത്, കോതമംഗലം)

സിനിമാ പ്രദർശനം - 


101 ചോദ്യങ്ങൾ 

(സംവിധാനം - സിദ്ധാർത്ഥ് ശിവ)

2013ലെ ദേശീയ/സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മികച്ച ബാല നടനുള്ള പുരസ്കാരവും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരവും. മേല്പറഞ്ഞ രണ്ടു പുരസ്കാരങ്ങള്‍ക്കും അര്‍ഹാരായവരാണ് 101 ചോദ്യങ്ങള്‍ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ അനില്‍ കുമാര്‍ ബൊക്കാറോയെ അവതരിപ്പിച്ച മാസ്റ്റര്‍ മിനണും, നടനായി സിനിമയിലെത്തിയ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയും. കേരളത്തിലെ കവിയൂര്‍ എന്ന ഗ്രാമത്തിലെ ഫാക്ടറി തൊഴിലാളിയായ ശിവാനന്ദന്റെ മകനാണ് അനില്‍ കുമാര്‍ എന്ന 10 വയസ്സുകാരന്‍. തൊഴിലാളി പ്രശ്നം മൂലം ജോലി നഷ്ടപെട്ട ശിവാനന്ദന്റെ ജീവിത സാഹചര്യങ്ങള്‍ അയാളുടെ കുടുംബത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന അവസരത്തിലാണ് മകന്‍ അനില്‍ കുമാര്‍ ബൊക്കാറോ അവന്റെ അധ്യാപകന്റെ നിര്‍ദേശ പ്രകാരം 101 രൂപ പ്രതിഫലത്തിന് വേണ്ടി 101 ചോദ്യങ്ങള്‍ തയ്യാറാക്കി നല്ക്കാമെന്ന കരാറിലെത്തുന്നത്. അങ്ങനെ, അനില്‍ കുമാര്‍ അവന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ചോദ്യങ്ങളായി പുസ്തകത്തില്‍ കുറിച്ചിടുന്നു. തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ അവന്റെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ നിന്ന് അവനും സമൂഹവും പലതും മനസ്സിലാക്കുന്നു. ഇതാണ് സിദ്ധാര്‍ഥ് ശിവയുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ, നന്മ നിറഞ്ഞ സന്ദേശം കുട്ടികള്‍ക്ക് നല്‍ക്കുന്ന 101 ചോദ്യങ്ങള്‍ എന്ന സിനിമ.

No comments:

Post a Comment

thankyou..........