നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല കോതമംഗലം താലൂക്കിലെ മികച്ച ലൈബ്രറിയായി വീണ്ടും തിരഞ്ഞെടുത്തു

 ട്രോഫി ഗ്രന്ഥശാലാ പ്രവർത്തകർ ഏറ്റുവാങ്ങുന്നു


     നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയെ കോതമംഗലം താലൂക്കിലെ മികച്ച ലൈബ്രറിയായി വീണ്ടും തെരഞ്ഞെടുത്തു. കോതമംഗലം ടൗൺ യു.പി. സ്കൂളിൽ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ വച്ചു കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ. കെ.വി.കുഞ്ഞികൃഷ്ണനിൽ നിന്നും ക്യാഷ് അവാർഡും റവ. ഡോക്ടർ ജോർജ്ജ് കൊറ്റാലിൽ മെമ്മോറിയൽ ട്രോഫിയും ഗ്രന്ഥശാലാ പ്രവർത്തകർ ഏറ്റുവാങ്ങി. 
       
മുനിസിപ്പൽ ചെയർമാൻ കെ.പി.ബാബു, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.പി.പരമേശ്വരൻ, സെക്രട്ടറി സി.പി.മുഹമ്മദ്, ബോധി പ്രസിഡന്റ് കെ.ഒ.കുര്യാക്കോസ്, സുവർണ്ണരേഖ പ്രസിഡന്റ് ബാബു ഇരുമല, സെക്രട്ടറി ജേക്കബ് ഇട്ടൂപ്പ്, സംസ്ഥന കൗൺസിൽ അംഗം പി.എം.മുഹമ്മദാലി, ജില്ല എക്സിക്യുട്ടീവ് അംഗം മനോജ് നാരായണൻ, കെ.എ.ജോയി കോട്ടപ്പടി ഏന്നിവർ സംസാരിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് ക്യാഷ് അവാർദ് ഏറ്റുവാങ്ങുന്നു

No comments:

Post a Comment

thankyou..........