വേലായുധൻ സാർ അനുസ്മരണം സമാപന സമ്മേളനം - 2015 മാർച്ച് 29 ഞായർ വൈകിട്ട് 5.30, നെല്ലിക്കുഴിയിൽ

 വേലായുധൻ സാർ അനുസ്മരണം

താലൂക്ക് തലത്തിൽ നടത്തിയ ചിത്രരചന-ക്വിസ്സ് മത്സരങ്ങളിലെ 

വിജയികള്ക്കുള്ളസമ്മാന വിതരണം


പ്രഭാഷണം - എ.പി.അഹമ്മദ്
വിഷയം - വർഗ്ഗീയതയുടെ വർത്തമാനം
2015 മാർച്ച് 29 ഞായർ വൈകിട്ട് 5.30, നെല്ലിക്കുഴിയിൽ


         നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റായിരുന്ന വേലായുധൻ സാറിന്റെ പതിനൊന്നാം അനുസ്മരണ പരിപാടികളുടെ സമാപനം മാർച്ച് 29 ഞായറാഴ്ച വൈകിട്ട് 5.30 ന് നെല്ലിക്കുഴിയിൽ വച്ച് നടക്കും. പ്രമുഖ ചിന്തകനും പ്രഭാഷകനുമായ എ.പി.അഹമ്മദ് മാസ്റ്റർ "വർഗ്ഗീയതയുടെ വർത്തമാനം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. താലൂക്ക് തലത്തിൽ നടത്തിയ ചിത്രരചന-ക്വിസ്സ് മത്സരങ്ങളിലെ വിജയികള്ക്കുള്ള സമ്മാന വിതരണം ലൈബ്രറി കൗൺസിൽ ജില്ലാ എക്സി. അംഗം മനോജ് നാരായണൻ വിതരണം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അധ്ദ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.പി.മുഹമ്മദ്, ആശംസകൾർപ്പിക്കും. സുനിൽ മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. 

No comments:

Post a Comment

thankyou..........