പ്രതിമാസ സിനിമാ പ്രദര്‍ശനം - ഡിസംബര്‍ 2014

പ്രതിമാസ സിനിമാ പ്രദര്‍ശനം - 30 ഡിസംബര്‍ 2014

 കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴിയില്‍ സംഘടിപ്പിച്ചു വരുന്നു.

തോപ്പില്‍ ഭാസി അനുസ്മരണം

2014 ഡിസംബര്‍ 30 ചൊവ്വ വൈകിട്ട് 6.30 ന് യുഗദീപ്തി ഗ്രന്ഥശാല ഹാള്‍

പ്രദര്‍ശിപ്പിക്കുന്ന സിനിമ - മുടിയനായ പുത്രന്‍

 സംവിധാനം - രാമു കാര്യാട്ട്

നിര്‍മ്മാണം - ടി.കെ.പരീക്കുട്ടി

കഥ - തോപ്പില്‍ ഭാസി

അഭിനേതാക്കള്‍ - സത്യൻ, കാമ്പിശ്ശേരി കരുണാകരൻ, മിസ് കുമാരി, അംബിക, പി ജെ ആന്റണി, തോപ്പിൽ കൃഷ്ണപിള്ള, അടൂർ ഭാസി, അടൂർ ഭവാനി, പി എ തോമസ്, ജെ എ ആർ ആനന്ദ്, കെടാമംഗലം അലി, പ്രസന്ന ബാല, കെ പി എ സി ലീല, പാർവ്വതി(സീനിയർ

കഥാസംഗ്രഹം: 
ഫ്യൂഡൽ വ്യവസ്ഥിതിയോടു പൊരുതി റിബലാകുന്ന, മുതലാളിത്തത്തോടു ഏറ്റുമുട്ടി ത്യാഗിയാകുന്ന നായകന്റെ കഥയാണ് മുടിയനായ പുത്രൻ.  താൻ സ്നേഹിച്ചിരുന്ന രാധ  സ്വന്തം ചേട്ടന്റെ ഭാര്യയാകുന്നത് സഹിച്ചവനാണ് രാജൻ. പുലയത്തി ചെല്ലമ്മയുടെ കയ്യിൽ കടന്നു പിടിച്ച് അവളുടെ കരിവളകൾ പൊട്ടിച്ചവനാണ് മിക്കവാറും ഒറ്റയാനായിക്കഴിഞ്ഞ ധിക്കാരി രാജൻ.  ചേട്ടന്റെ ഒത്താശയോടെയാണ് രാജനെ ഗുണ്ടകൾ അടിച്ചു വീഴ്ത്തിയത്. തൊഴിലാളി നേതാവായ വാസുവാണ് സഹായത്തിനു ഉണ്ടായിരുന്നത്. പരുക്കനായിത്തീർന്ന രാജൻ ആരോടും വഴങ്ങാതായി. ചാത്തൻ പുലയന്റെ മാടത്തിൽ അഭയം തേടേണ്ടി വന്ന രാജൻ സ്നേഹമെന്തെന്ന് മനസ്സിലാക്കുന്നത് പുലയരുടെ നിഷ്ക്കളങ്കതയിൽക്കൂടിയാണ്. ചാത്തൻ പുലയന്റെ മകൾ ചെല്ലമ്മയുടെ  ശുശ്രൂഷ രാജനെ മയപ്പെടുത്തുന്നതോടൊപ്പം അവളുടെ പ്രേമഭാജനവുമാകുകയാണ്. രാജന്റെ ചേട്ടൻ ഗോപാലപിള്ളയുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അവശതകൾക്ക് പരിഹാരത്തിനു പണിമുടക്കുന്നു. മുതലാളിയുടെ ഗുണ്ട കരടിക്കുട്ടപ്പൻ കൊല്ലപ്പെടുന്നത് രാജന്റെ കത്തി കൊണ്ടാണെങ്കിലും രാജൻ നിരപരാധിയാണ്. പക്ഷെ സ്വന്തം ജ്യേഷ്ഠൻ എതിരേ സാക്ഷി പറയുമെന്ന ഘട്ടം വരെയെത്തി കാര്യങ്ങൾ. വാസു പോലീസ് പ്ടിയിൽ പെട്ടപ്പോൾ തൊഴിലാളികൾക്ക് അങ്ങനെയൊരു പ്രഗൽഭനെതാവിനെ നഷ്ടപ്പെടാതിരിക്കാൻ രാജൻ കുറ്റം ഏറ്റെടുത്ത് പോലീസിനു പിടി കൊടുക്കാൻ തീരുമാനിക്കുന്നു. രാധയുടെ കയ്യിൽ നിന്നും ഒരു സഹോദരിയുടെ എന്ന മട്ടിൽ ഒരു കപ്പ് കാപ്പി കുടിയ്ക്കുക, താൻ ശൂന്യമാക്കിയ ചെല്ലമ്മയുടെ കൈകളിൽ അഞ്ചാറു കരിവളയിടുക, തനിക്കു പകരമായി അവളെ അമ്മയുടെ  കയ്യിൽ ഏൽ‌പ്പിക്കുക ഇതൊക്കെയാണ് രാജന്റെ അന്തിമാഭിലാഷങ്ങൾ.
അനുബന്ധ വർത്തമാനം: 
തോപ്പിൽ ഭാസിയുടെ ഇതേ പേരിലുള്ള പ്രശസ്ത നാടകത്തിന്റെ അഭ്രാവിഷ്ക്കാരമാണ് ഈ ചിത്രം. നാടകത്തിൽ ഒ. മാധവൻ അഭിനയിച്ചു വിജയിപ്പിച്ച കഥാപാത്രം സത്യനാണ് സിനിമയിൽ അവതരിപ്പിച്ചത്. ‘ആന്റിഹീറോ‘ നായകൻ തന്നെയാകുന്ന ആദ്യചിത്രം. സത്യന്റെ അഭിനയജീവിതത്തിലെ വഴിമാറ്റവുമായി ഈ സിനിമ പ്രഖ്യാപിച്ചു.. “കുറെ കുപ്പിവളച്ചില്ലുകളെ ഒരാൾ ഭയപ്പെടുകയോ” എന്ന നായകവിശേഷവാചകം അക്കാലത്ത് പ്രസിദ്ധമായിരുന്നു. നാടകത്തിൽ നിന്നും, നാടകീയത കുറച്ച് സിനിമാ ആക്കിയെടുക്കുന്നതിൽ രാമു കാര്യാട്ട് വിജയിച്ചിട്ടുണ്ട്.  നായകനെ ശല്യപ്പെടുത്തുന്ന മുതലാളി, തൊഴിലാളി നേതാവ്, മുതലാളിയുടെ ഗുണ്ട എന്നിങ്ങനെ മലയാളസിനിമയിൽ പിന്നീട് സ്ഥിരം കയറിപ്പറ്റിയ കഥാപാത്രങ്ങളൂടെ ആ‍ദ്യരംഗപ്രവേശമാണ് ഈ ചിത്രം.

കളിക്കൂട്ടം - കുട്ടികള്‍ക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

കളിക്കൂട്ടം - കുട്ടികള്‍ക്കായി ഏകദിന ക്യാമ്പ് 

2014 ഡിസംബര്‍ 28 ഞായറാഴ്ച രാവിലെ 10 മുതല്‍ 4 മണി വരെ നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ വച്ച് നടന്നു.


നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കളിക്കൂട്ടം എന്ന പേരില്‍ ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ മാനസീക വളര്‍ച്ചക്കും കലാസ്വാദനശേഷികള്‍ വിപുലപ്പെടുത്താനും ക്യാമ്പ് ഏറെ സഹായിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രന്ഥശാലയുടെ പ്രസിഡന്റ് പി.കെ.ബാപ്പുട്ടി നിര്‍വ്വഹിച്ചു. കെ.എം.ലെനിന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഷാജഹാന്‍ സ്വാഗതവും ഗ്രന്ഥശാല ജോയിന്‍റ് സെക്രട്ടറി പി.കെ.ജയരാജ് നന്ദിയും പറഞ്ഞു.
 

കൂടുതൽ ചിത്രങ്ങൾക്കായി ക്ലിക്ക് ചെയ്യുക....

ക്ലാസ്സ് എടുത്തവർ 

നാടന്‍പാട്ടും കുട്ടികളും
ശ്രീഎം.ആര്‍.ശൈലേഷ് (അദ്ധ്യാപകന്‍ഗവ.എല്‍.പി.എസ്കോട്ടപ്പടി സൗത്ത്)
11.45 am - മാന്ത്രികനും കൂട്ടുകാരും
ശ്രീസുമേഷ് എന്‍.എസ്. (മജീഷ്യന്‍)
2.00 pm - കളിയില്‍ അല്‍പ്പം കാര്യം
ശ്രീകെ.പി.ഗോപകുമാര്‍തൃക്കാരിയൂര്‍
3.00 pm - ചിരിയും.... ചിന്തയും....
ശ്രീമതി അജിത രാജു

കളിക്കൂട്ടം - കുട്ടികള്‍ക്കായി ഏകദിന ക്യാമ്പ് - 2014 ഡിസംബര്‍ 28 ഞായറാഴ്ച രാവിലെ 10 മുതല്‍ 4 മണി വരെ നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍

കളിക്കൂട്ടം - കുട്ടികള്‍ക്കായി ഏകദിന ക്യാമ്പ് 

2014 ഡിസംബര്‍ 28 ഞായറാഴ്ച രാവിലെ 10 മുതല്‍ 4 മണി വരെ നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ 

ഓണ്‍ലൈന്‍രജിസ്ട്രേഷന് -wwwyugadeepthy.blogspot.in
കുട്ടികളെ, രക്ഷിതാക്കളെ,
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെയും കോതമംഗലം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കളിക്കൂട്ടം എന്ന പേരില്‍ ഒരു ഏകദിന ക്യാമ്പ് സംധടിപ്പിച്ചിരിക്കുന്നു. 2014 ഡിസംബര്‍ 28 ഞായറാഴ്ച രാവിലെ 10 മുതല്‍ 4 മണി വരെ നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ വച്ചാണ് ക്യാമ്പ്. കുട്ടികളുടെ മാനസീക വളര്‍ച്ചക്കും കലാസ്വാദനശേഷികള്‍ വിപുലപ്പെടുത്താനും വേണ്ടിയുള്ള ഈ അവസരം പ്രയോജനപ്പെടുത്തുവാന്‍ കുട്ടികളും രക്ഷകര്‍ത്താക്കളും ശ്രദ്ധിക്കുമല്ലോ.
കളിയും കാര്യവും സമന്വയിപ്പിച്ച് അറിവിന്‍റെയും വിനോദത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഈ കൂട്ടായ്മയില്‍ പങ്കുചേരാന്‍ എല്ലാ കൂട്ടുകാരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
                                            പി.കെ.ബാപ്പുട്ടി (പ്രസിഡന്‍റ്) എം.കെ.ബോസ് (സെക്രട്ടറി)

കാര്യപരിപാടി

10 am - ക്യാമ്പ് ഉദ്ഘാടനം
ശ്രീ. സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍)
10.30 am - നാടന്‍പാട്ടും കുട്ടികളും
ശ്രീ. എം.ആര്‍.ശൈലേഷ് (അദ്ധ്യാപകന്‍, ഗവ.എല്‍.പി.എസ്. കോട്ടപ്പടി സൗത്ത്)
11.45 am - മാന്ത്രികനും കൂട്ടുകാരും
ശ്രീ. സുമേഷ് എന്‍.എസ്. (മജീഷ്യന്‍)
2.00 pm - കളിയില്‍ അല്‍പ്പം കാര്യം
ശ്രീ. കെ.പി.ഗോപകുമാര്‍, തൃക്കാരിയൂര്‍
3.00 pm - ചിരിയും.... ചിന്തയും....
ശ്രീമതി അജിത രാജു

പ്രവേശനം സൗജന്യം.....
പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി - 9495471750, 9846826385, 9497282129

നീതിയുടെ കാവലാള്‍..... ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ക്ക് യുഗദീപ്തിയുടെ ആദരാഞ്ജലികള്‍

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ - യുഗദീപ്തിയുടെ ആദരാഞ്ജലികള്‍

നീതിയുടേയും നിയമത്തിന്‍റേയും മനുഷ്യാവകാശങ്ങളുടേയും നിതാന്ത പോരാളിയായി കേരളത്തിന്‍െറ പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ വിടവാങ്ങുമ്പോള്‍ ബാക്കിയാവുന്നത് സാമൂഹ്യ നന്മക്കു വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകളാണ്. അത് വിധി പ്രസ്താവനകളായും പ്രസംഗമായും പുസ്തകങ്ങളായും കേരളീയ സമൂഹത്തെ സമ്പുഷ്ടമാക്കുന്നു. കേവലം അഭിഭാഷകനായും ന്യായാധിപനായും പിന്നീട് വിശ്രമ ജീവിതം നയിക്കേണ്ടിയിരുന്ന കൃഷ്ണയ്യര്‍ നിരന്തരമായ സാമൂഹ്യ ഇടപെടലുകളിലൂടെ തിരുത്തല്‍ ശക്തിയായി മാറുകയായിരുന്നു. നിയമത്തിലുള്ള അഗാധ ജ്ഞാനവും സുപ്രീം കോടതി ജഡ്ജിയായുള്ള പരിചയവും അദ്ദേഹത്തെ സമാദരീണയനായ വ്യക്തിത്വമാക്കി മാറ്റി.
1915 നവംബര്‍ 15ന് പാലക്കാട്ട് ശേഖരീപുരം വൈദ്യനാഥപുരം രാമയ്യരുടെയും നാരായണിയുടെയും മകനായി ജനിച്ച കൃഷ്ണയ്യര്‍ തമിഴ്നാട്ടിലെ അണ്ണാമല സര്‍വകലാശാലയില്‍നിന്ന് ബി.എയും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബി.എല്‍ ബിരുദവും നേടിയശേഷം 1938ല്‍ മലബാറിലെയും കൂര്‍ഗിലെയും കാനറയിലെയും കോടതികളില്‍ അഭിഭാഷകനായാണ് നിയമവൃത്തിയിലേക്ക് കടന്നത്. ഇതിനിടെ, സജീവ രാഷ്ട്രീയത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 1952ല്‍ കൂത്തുപറമ്പില്‍നിന്ന് മദ്രാസ് ലെജിസ്ലേറ്റിവ് അസംബ്ളിയിലേക്കും 1957ല്‍ തലശേരിയില്‍നിന്ന് ആദ്യത്തെ കേരളാ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍െറ നേതൃത്വത്തിലുള്ള ആദ്യത്തെ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി.
സജീവ രാഷ്ട്രീയത്തില്‍നിന്ന് വിടപറഞ്ഞ് 1967ല്‍ കേരള ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു. 1970ല്‍ ഇന്ത്യന്‍ ലോ കമീഷനില്‍ അംഗമായി. തുടര്‍ന്ന് സുപ്രീംകോടതിയിലത്തെിയ കൃഷ്ണയ്യര്‍ 1973 മുതല്‍ 1980 വരെ ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയില്‍ ന്യായാധിപനായിരുന്നു. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിടപറഞ്ഞെങ്കിലും ഇ.എം.എസിന്‍െറ നിര്‍ബന്ധത്തെ തുടര്‍ന്ന് 1987ല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ അദ്ദേഹം രാഷ്ട്രപതി സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെടുകയായിരുന്നു.
പ്രമുഖ വിദേശ, ഇന്ത്യന്‍ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായി പ്രവര്‍ത്തിച്ച അദ്ദേഹം നിയമസംബന്ധിയായ ഒട്ടേറെ വിഖ്യാതഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ബംഗളൂരിലെ നാഷനല്‍ ലാ സ്കൂള്‍ ഓഫ് ഇന്ത്യ, കല്‍ക്കത്തയിലെ ഭഗത്പൂര്‍ സര്‍വകലാശാല, അണ്ണമല സര്‍വകലാശാല, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, കേരള സംസ്കൃത അക്കാദമി, നോര്‍ത് ബംഗാള്‍ സര്‍വകശാലാ എന്നീ സ്ഥാപനങ്ങള്‍ ഡോക്ടര്‍ ബിരുദം നല്‍കി ആദരിച്ചു. 1999ല്‍ രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്‍റര്‍നാഷനല്‍ ലോയേഴ്സ് അസോസിയേഷന്‍െറ ഇന്ത്യന്‍ ബെഞ്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ‘നീതിയുടെ ജീവിക്കുന്ന ഇതിഹാസം’ എന്ന ബിരുദം നല്‍കിയാണ് ആദരിച്ചത്. ‘ഇന്ത്യന്‍ നീതിശാസ്ത്രത്തിന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നല്‍കിയ സംഭാവനകള്‍’ എന്ന വിഷയത്തെ അധികരിച്ച് വിവിധ സര്‍വകലാശാലകളില്‍ നിന്ന് നിയമജ്ഞര്‍ ഡോക്ടറേറ്റ് നേടി.
1968ലെ സോവിയറ്റ്ലാന്‍ഡ് നെഹ്റു അവാര്‍ഡ്, വ്യവസായ ശാന്തിക്കുള്ള ജഹാംഗീര്‍ ഗാന്ധി അവാര്‍ഡ്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജി, മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവയുടെ കുമാരപ്പ റെക്ലസ് അവാര്‍ഡ്, ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ദശരഥ് മാല്‍ സിങ്വി അവാര്‍ഡ്, ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ബാബ സാഹബ് ബി.ആര്‍. അംബേദ്കര്‍ നാഷനല്‍ അവാര്‍ഡ്, രാമാശ്രമം അവാര്‍ഡ്, ദേശീയ മനുഷ്യാവകാശ അവാര്‍ഡ്, റോട്ടറി ഇന്‍റര്‍നാഷണലിന്‍െറ മാനവസേവ അവാര്‍ഡ്, കേരള സംസ്കൃത അക്കാദമിയുടെ മാനവ സമന്വയ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, 2000ലെ മനുഷ്യാവകാശത്തിനുള്ള ദേശീയ അവാര്‍ഡ്, സി. കേശവന്‍ മൊമ്മോറിയല്‍ കീര്‍ത്തി മുദ്ര അവാര്‍ഡ്, സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ പടിയറ അവാര്‍ഡ് തുടങ്ങിയവ ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ലഭിച്ച എണ്ണമറ്റ അവാര്‍ഡുകളില്‍പെടുന്നു.