പ്രതിമാസ സിനിമാ പ്രദര്‍ശനം - ഡിസംബര്‍ 2014

പ്രതിമാസ സിനിമാ പ്രദര്‍ശനം - 30 ഡിസംബര്‍ 2014

 കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴിയില്‍ സംഘടിപ്പിച്ചു വരുന്നു.

തോപ്പില്‍ ഭാസി അനുസ്മരണം

2014 ഡിസംബര്‍ 30 ചൊവ്വ വൈകിട്ട് 6.30 ന് യുഗദീപ്തി ഗ്രന്ഥശാല ഹാള്‍

പ്രദര്‍ശിപ്പിക്കുന്ന സിനിമ - മുടിയനായ പുത്രന്‍

 സംവിധാനം - രാമു കാര്യാട്ട്

നിര്‍മ്മാണം - ടി.കെ.പരീക്കുട്ടി

കഥ - തോപ്പില്‍ ഭാസി

അഭിനേതാക്കള്‍ - സത്യൻ, കാമ്പിശ്ശേരി കരുണാകരൻ, മിസ് കുമാരി, അംബിക, പി ജെ ആന്റണി, തോപ്പിൽ കൃഷ്ണപിള്ള, അടൂർ ഭാസി, അടൂർ ഭവാനി, പി എ തോമസ്, ജെ എ ആർ ആനന്ദ്, കെടാമംഗലം അലി, പ്രസന്ന ബാല, കെ പി എ സി ലീല, പാർവ്വതി(സീനിയർ

കഥാസംഗ്രഹം: 
ഫ്യൂഡൽ വ്യവസ്ഥിതിയോടു പൊരുതി റിബലാകുന്ന, മുതലാളിത്തത്തോടു ഏറ്റുമുട്ടി ത്യാഗിയാകുന്ന നായകന്റെ കഥയാണ് മുടിയനായ പുത്രൻ.  താൻ സ്നേഹിച്ചിരുന്ന രാധ  സ്വന്തം ചേട്ടന്റെ ഭാര്യയാകുന്നത് സഹിച്ചവനാണ് രാജൻ. പുലയത്തി ചെല്ലമ്മയുടെ കയ്യിൽ കടന്നു പിടിച്ച് അവളുടെ കരിവളകൾ പൊട്ടിച്ചവനാണ് മിക്കവാറും ഒറ്റയാനായിക്കഴിഞ്ഞ ധിക്കാരി രാജൻ.  ചേട്ടന്റെ ഒത്താശയോടെയാണ് രാജനെ ഗുണ്ടകൾ അടിച്ചു വീഴ്ത്തിയത്. തൊഴിലാളി നേതാവായ വാസുവാണ് സഹായത്തിനു ഉണ്ടായിരുന്നത്. പരുക്കനായിത്തീർന്ന രാജൻ ആരോടും വഴങ്ങാതായി. ചാത്തൻ പുലയന്റെ മാടത്തിൽ അഭയം തേടേണ്ടി വന്ന രാജൻ സ്നേഹമെന്തെന്ന് മനസ്സിലാക്കുന്നത് പുലയരുടെ നിഷ്ക്കളങ്കതയിൽക്കൂടിയാണ്. ചാത്തൻ പുലയന്റെ മകൾ ചെല്ലമ്മയുടെ  ശുശ്രൂഷ രാജനെ മയപ്പെടുത്തുന്നതോടൊപ്പം അവളുടെ പ്രേമഭാജനവുമാകുകയാണ്. രാജന്റെ ചേട്ടൻ ഗോപാലപിള്ളയുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അവശതകൾക്ക് പരിഹാരത്തിനു പണിമുടക്കുന്നു. മുതലാളിയുടെ ഗുണ്ട കരടിക്കുട്ടപ്പൻ കൊല്ലപ്പെടുന്നത് രാജന്റെ കത്തി കൊണ്ടാണെങ്കിലും രാജൻ നിരപരാധിയാണ്. പക്ഷെ സ്വന്തം ജ്യേഷ്ഠൻ എതിരേ സാക്ഷി പറയുമെന്ന ഘട്ടം വരെയെത്തി കാര്യങ്ങൾ. വാസു പോലീസ് പ്ടിയിൽ പെട്ടപ്പോൾ തൊഴിലാളികൾക്ക് അങ്ങനെയൊരു പ്രഗൽഭനെതാവിനെ നഷ്ടപ്പെടാതിരിക്കാൻ രാജൻ കുറ്റം ഏറ്റെടുത്ത് പോലീസിനു പിടി കൊടുക്കാൻ തീരുമാനിക്കുന്നു. രാധയുടെ കയ്യിൽ നിന്നും ഒരു സഹോദരിയുടെ എന്ന മട്ടിൽ ഒരു കപ്പ് കാപ്പി കുടിയ്ക്കുക, താൻ ശൂന്യമാക്കിയ ചെല്ലമ്മയുടെ കൈകളിൽ അഞ്ചാറു കരിവളയിടുക, തനിക്കു പകരമായി അവളെ അമ്മയുടെ  കയ്യിൽ ഏൽ‌പ്പിക്കുക ഇതൊക്കെയാണ് രാജന്റെ അന്തിമാഭിലാഷങ്ങൾ.
അനുബന്ധ വർത്തമാനം: 
തോപ്പിൽ ഭാസിയുടെ ഇതേ പേരിലുള്ള പ്രശസ്ത നാടകത്തിന്റെ അഭ്രാവിഷ്ക്കാരമാണ് ഈ ചിത്രം. നാടകത്തിൽ ഒ. മാധവൻ അഭിനയിച്ചു വിജയിപ്പിച്ച കഥാപാത്രം സത്യനാണ് സിനിമയിൽ അവതരിപ്പിച്ചത്. ‘ആന്റിഹീറോ‘ നായകൻ തന്നെയാകുന്ന ആദ്യചിത്രം. സത്യന്റെ അഭിനയജീവിതത്തിലെ വഴിമാറ്റവുമായി ഈ സിനിമ പ്രഖ്യാപിച്ചു.. “കുറെ കുപ്പിവളച്ചില്ലുകളെ ഒരാൾ ഭയപ്പെടുകയോ” എന്ന നായകവിശേഷവാചകം അക്കാലത്ത് പ്രസിദ്ധമായിരുന്നു. നാടകത്തിൽ നിന്നും, നാടകീയത കുറച്ച് സിനിമാ ആക്കിയെടുക്കുന്നതിൽ രാമു കാര്യാട്ട് വിജയിച്ചിട്ടുണ്ട്.  നായകനെ ശല്യപ്പെടുത്തുന്ന മുതലാളി, തൊഴിലാളി നേതാവ്, മുതലാളിയുടെ ഗുണ്ട എന്നിങ്ങനെ മലയാളസിനിമയിൽ പിന്നീട് സ്ഥിരം കയറിപ്പറ്റിയ കഥാപാത്രങ്ങളൂടെ ആ‍ദ്യരംഗപ്രവേശമാണ് ഈ ചിത്രം.

No comments:

Post a Comment

thankyou..........