സാംസ്കാരികം

സാംസ്കാരികം
അഭിനന്ദനങ്ങള്‍..........അഭിനന്ദനങ്ങള്‍..........അഭിനന്ദനങ്ങള്‍..........അഭിനന്ദനങ്ങള്‍..........

സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

'മനുഷ്യന് ഒരു ആമുഖം' എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് ഒമ്പതിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ ചീഫ് സബ് എഡിറ്ററാണ് സുഭാഷ് ചന്ദ്രന്‍. 

ചന്ദ്രമതി, കെ.ജയകുമാര്‍, സാറാ ജോസഫ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തതെന്ന് സെക്രട്ടറി കെ.ശ്രീനിവാസറാവു അറിയിച്ചു. 

സുഭാഷ് ചന്ദ്രന്റെ ആദ്യനോവലായ 'മനുഷ്യന് ഒരു ആമുഖം' മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഓടക്കുഴല്‍ പുരസ്‌കാരവും ഇതിന് ലഭിച്ചിരുന്നു. ചെറുകഥയ്ക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.പി. ശിവകുമാര്‍ കേളി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നിവയടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.
ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാ നഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.

കെ.ആര്‍ മീരയ്ക്കും 

ടോണിക്കും തോമസ് ജോസഫിനും 

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ കെ.ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന കൃതിക്കാണ് അവാര്‍ഡ്. കവിത വിഭാഗത്തില്‍ കെ.ആര്‍ ടോണിയും(ഓ നിഷാദ), ചെറുകഥയ്ക്ക് തോമസ് ജോസഫും (മരിച്ചവര്‍ സിനിമ കാണുകയാണ്) അവാര്‍ഡിന് അര്‍ഹരായി. 

ആത്മകഥാ വിഭാഗത്തില്‍ ഭാഗ്യലക്ഷ്മിയുടെ 'സ്വരഭേദങ്ങള്‍'ക്കാണ് പുരസ്‌കാരം. യൂസഫലി കേച്ചേരിക്കും എന്‍.എസ് മാധവനും വിശിഷ്ടാംഗത്വം നല്‍കി ആദരിക്കും. നാടകം വിഭാഗത്തില്‍ റഫീഖ് മംഗലശ്ശേരിയുടെ ജിന്ന് കൃഷ്ണനാണ് അവാര്‍ഡ്. സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡിന് പി.ആര്‍ നാഥന്‍. എസ്.കെ വസന്തന്‍. ഡി ശ്രീമാന്‍ നമ്പൂതിരി, കെ.പി ശശിധരന്‍, എം,ഡി രത്‌നമ്മ എന്നിവര്‍ക്ക് ലഭിക്കും.

അവാര്‍ഡ് ജേതാക്കളുടെ പൂര്‍ണ്ണ പട്ടിക.



നീലക്കുയിലിന് 60 വയസ്
നീലക്കുയിലിന് 60 വയസ്


വയലാര്‍ അവാര്‍ഡ് കെ ആര്‍ മീരയ്ക്ക് 

 

ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ അവാര്‍ഡ് കെ ആര്‍ മീരയുടെ "ആരാച്ചാര്‍' എന്ന നോവലിന്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5.30ന് എ കെ ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഡോ. എ എം ശ്രീധരന്‍, പ്രഭാവര്‍മ, ഡോ. അമൃത എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റി ഏകകണ്ഠമായാണ് കൃതി തെരഞ്ഞെടുത്തതെന്ന് വയലാര്‍ രാമവര്‍മ ട്രസ്റ്റ് അധ്യക്ഷന്‍ പ്രൊഫ. എം കെ സാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പ്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
നിരാലംബവും നിശ്ചേതനവുമായ സ്ത്രീജീവിതത്തിന്റെ അതിജീവനവും ഉയിര്‍ത്തെഴുന്നേല്‍പ്പും വിവരിക്കുന്ന "ആരാച്ചാര്‍' മലയാളിയുടെ വായനാശീലത്തില്‍ നവീനമായ ഇടപെടല്‍ നടത്തുന്നുവെന്ന് ഡോ. എ എം ശ്രീധരന്‍ പറഞ്ഞു. നോവല്‍സാഹിത്യം അന്തഃസാരശൂന്യമായ പുറന്തോടുമാത്രമായി മാറുന്നുവോ എന്ന ആശങ്ക നിലനില്‍ക്കുന്ന കാലത്ത് മലയാളിയുടെ ബോധത്തെ പിടിച്ചുലയ്ക്കുന്ന വായനാനുഭവമായി "ആരാച്ചാര്‍' മാറിയെന്ന് പ്രഭാവര്‍മ പറഞ്ഞു. അപമാനിതമാകുന്ന സ്ത്രീത്വത്തിന്റെ ശക്തിയും പ്രതികാരവും പ്രകീര്‍ത്തിക്കുന്ന കൃതിയാണ് "ആരാച്ചാര്‍' എന്ന് ഡോ. അമൃത പറഞ്ഞു.
വയലാര്‍ രാമവര്‍മയുടെ പേരിലുള്ള സ്കോളര്‍ഷിപ് എം എസ് ശ്രീതുവിന് സമ്മാനിക്കും. അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാര്‍ ഗാനാഞ്ജലിയും ഉണ്ടാകുമെന്ന് ട്രസ്റ്റ് സെക്രട്ടറി സി വി ത്രിവിക്രമന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ട്രസ്റ്റി സി ഗൗരീദാസന്‍നായരും പങ്കെടുത്തു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട സ്വദേശിയായ കെ ആര്‍ മീര മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായിരുന്നു. സാഹിത്യരചനയ്ക്കായി ജോലി ഉപേക്ഷിച്ചു. ആവേ മരിയ, ഓര്‍മയുടെ ഞരമ്പ്, മോഹമഞ്ഞ എന്നീ കഥകള്‍ ഏറെ ശ്രദ്ധ നേടി. ജോഷി ജോസഫിന്റെ "വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ്' ഡോക്യുമെന്ററിയാണ് "ആരാച്ചാര്‍' എന്ന നോവലിന് പ്രേരണയായത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, ലളിതാംബിക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് തിരക്കഥയും സീരിയലുകള്‍ക്ക് കഥകളും എഴുതിയിട്ടുണ്ട്. ഭര്‍ത്താവ് മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ എം എസ് ദിലീപ്. മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി ശ്രുതി.
- See more at: http://deshabhimani.com/news-kerala-all-latest_news-406930.html#sthash.1ISVPViZ.dpuf
പ്രത്യേക ലേഖകന്‍തിരു: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ അവാര്‍ഡ് കെ ആര്‍ മീരയുടെ "ആരാച്ചാര്‍' എന്ന നോവലിന്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5.30ന് എ കെ ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഡോ. എ എം ശ്രീധരന്‍, പ്രഭാവര്‍മ, ഡോ. അമൃത എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റി ഏകകണ്ഠമായാണ് കൃതി തെരഞ്ഞെടുത്തതെന്ന് വയലാര്‍ രാമവര്‍മ ട്രസ്റ്റ് അധ്യക്ഷന്‍ പ്രൊഫ. എം കെ സാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പ്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. - See more at: http://deshabhimani.com/news-kerala-all-latest_news-406930.html#sthash.1ISVPViZ.dpuf
ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ അവാര്‍ഡ് കെ ആര്‍ മീരയുടെ "ആരാച്ചാര്‍' എന്ന നോവലിന്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5.30ന് എ കെ ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഡോ. എ എം ശ്രീധരന്‍, പ്രഭാവര്‍മ, ഡോ. അമൃത എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റി ഏകകണ്ഠമായാണ് കൃതി തെരഞ്ഞെടുത്തതെന്ന് വയലാര്‍ രാമവര്‍മ ട്രസ്റ്റ് അധ്യക്ഷന്‍ പ്രൊഫ. എം കെ സാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പ്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
നിരാലംബവും നിശ്ചേതനവുമായ സ്ത്രീജീവിതത്തിന്റെ അതിജീവനവും ഉയിര്‍ത്തെഴുന്നേല്‍പ്പും വിവരിക്കുന്ന "ആരാച്ചാര്‍' മലയാളിയുടെ വായനാശീലത്തില്‍ നവീനമായ ഇടപെടല്‍ നടത്തുന്നുവെന്ന് ഡോ. എ എം ശ്രീധരന്‍ പറഞ്ഞു. നോവല്‍സാഹിത്യം അന്തഃസാരശൂന്യമായ പുറന്തോടുമാത്രമായി മാറുന്നുവോ എന്ന ആശങ്ക നിലനില്‍ക്കുന്ന കാലത്ത് മലയാളിയുടെ ബോധത്തെ പിടിച്ചുലയ്ക്കുന്ന വായനാനുഭവമായി "ആരാച്ചാര്‍' മാറിയെന്ന് പ്രഭാവര്‍മ പറഞ്ഞു. അപമാനിതമാകുന്ന സ്ത്രീത്വത്തിന്റെ ശക്തിയും പ്രതികാരവും പ്രകീര്‍ത്തിക്കുന്ന കൃതിയാണ് "ആരാച്ചാര്‍' എന്ന് ഡോ. അമൃത പറഞ്ഞു.
വയലാര്‍ രാമവര്‍മയുടെ പേരിലുള്ള സ്കോളര്‍ഷിപ് എം എസ് ശ്രീതുവിന് സമ്മാനിക്കും. അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാര്‍ ഗാനാഞ്ജലിയും ഉണ്ടാകുമെന്ന് ട്രസ്റ്റ് സെക്രട്ടറി സി വി ത്രിവിക്രമന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ട്രസ്റ്റി സി ഗൗരീദാസന്‍നായരും പങ്കെടുത്തു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട സ്വദേശിയായ കെ ആര്‍ മീര മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായിരുന്നു. സാഹിത്യരചനയ്ക്കായി ജോലി ഉപേക്ഷിച്ചു. ആവേ മരിയ, ഓര്‍മയുടെ ഞരമ്പ്, മോഹമഞ്ഞ എന്നീ കഥകള്‍ ഏറെ ശ്രദ്ധ നേടി. ജോഷി ജോസഫിന്റെ "വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ്' ഡോക്യുമെന്ററിയാണ് "ആരാച്ചാര്‍' എന്ന നോവലിന് പ്രേരണയായത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, ലളിതാംബിക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് തിരക്കഥയും സീരിയലുകള്‍ക്ക് കഥകളും എഴുതിയിട്ടുണ്ട്. ഭര്‍ത്താവ് മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ എം എസ് ദിലീപ്. മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി ശ്രുതി.
- See more at: http://deshabhimani.com/news-kerala-all-latest_news-406930.html#sthash.1ISVPViZ.dpuf
നീലക്കുയിലിന് 60 വയസ്

ആളൊഴിഞ്ഞ് ആ സിംഹാസനം

ആളൊഴിഞ്ഞ് ആ സിംഹാസനം
നടന്‍ തിലകന്‍ വിടപറഞ്ഞിട്ട് സെപ്തംബര്‍ 24നു രണ്ടുവര്‍ഷം തികയും. മലയാള നാടക-ചലച്ചിത്രവേദികളില്‍ നിറഞ്ഞാടിയ അഭിനയത്തികവ് നമ്മുടെ ഓര്‍മപ്പുസ്തകത്തിലെ പേരുകാരന്‍മാത്രമായി മാറിയിട്ട് രണ്ടുസംവത്സരങ്ങള്‍.
ആരായിരുന്നു നമുക്ക് തിലകന്‍?
അഭിനേതാവ്?പൗരുഷമുള്ള നടന്‍?
ധിക്കാരിയായ പ്രതിഭ?
പെട്ടെന്ന് ഉത്തരംപറയുക സാധ്യമല്ല. ഇതെല്ലാം കൂടിച്ചേര്‍ന്നതായിരുന്നു തിലകന്‍ എന്നേ പറയാനാകൂ. നാടകവേദി കീഴടക്കി ദിഗ്വിജയം നേടിയശേഷം ചലച്ചിത്രരംഗത്ത് മഹാകാവ്യങ്ങള്‍ രചിച്ചവര്‍ ഒട്ടേറെയുണ്ട്. അവരില്‍നിന്നൊക്കെ തികച്ചും വ്യത്യസ്തനായി തിലകന്‍.
ഒന്നാമതായി, തിലകന്‍ അടിമുടി തികവുള്ള നടനായിരുന്നു.
രണ്ടാമതായി, തിലകന്‍ നൈസര്‍ഗികമായ സ്വരമികവിലൂടെ സംഭാഷണകലയില്‍ അഗ്രിമസ്ഥാനത്തെത്തി.
മൂന്നാമതായി,തിലകന്‍, സത്യന്‍ എന്ന അഭിനയപ്രതിഭയ്ക്കുശേഷം മലയാളി നെഞ്ചേറ്റിയ പൗരുഷമുള്ള നടനായിരുന്നു.
ചലച്ചിത്രനടനുവേണ്ട ആകാരസൗകുമാര്യവും പ്രേമതരളിതമായ ഭാവവിന്യാസവും ശബ്ദമധുരിമയും തിലകന് അന്യമായിരുന്നു. എന്നാല്‍, കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും കഥാഘടനയുടെ ശില്‍പ്പചാരുതയും എന്നും ഹൃദയത്തില്‍ ഏറ്റുവാങ്ങി, ആ മഹാപ്രതിഭ. കൈകാര്യം ചെയ്ത കഥാപാത്രങ്ങളുടെ മാനസികനിലയോട് പൊരുത്തപ്പെടുന്നതിന് അവരില്‍ "പരകായപ്രവേശം' നടത്തുകതന്നെചെയ്തു തിലകന്‍.

തിലകന്‍ അഭിനയരംഗത്ത് സവിശേഷമായ വ്യക്തിമുദ്ര ചാര്‍ത്തുന്നതിന് ഇടയാക്കിയ സാഹചര്യവും പ്രധാനമാണ്. 1950കളുടെ മധ്യം. കേരളരാഷ്ട്രീയം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റത്താല്‍ പ്രകമ്പിതമായിരുന്ന കാലം. തിലകന്റെ നാടകപ്രവേശനത്തിന്റേതായ ആ കാലത്തു കേരളം ചുവന്നുതുടങ്ങിയിരുന്നു. നാടകാദി കലകള്‍ക്ക് ഇടതുപക്ഷ മനസ്സായിരുന്നു അന്നൊക്കെ. അത്തരമൊരു തീക്ഷ്ണമായ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യം തിലകനിലെ "നടന്‍' ജനിക്കുന്നതിനും വളര്‍ന്നുപന്തലിക്കുന്നതിനും ഇടയാക്കി. സ്വാഭാവികമായും പ്രതിഭയുടെ വിലാസം തുളുമ്പിനിന്ന തിലകനിലെ "നടനവൈഭവം' പിന്നീടിങ്ങോട്ട് വളര്‍ച്ചയുടെ ഗ്രാഫ് രേഖപ്പെടുത്തി.
ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള അയിരൂര്‍ പാലപ്പുറത്തുവീട്ടില്‍ പി എസ് കേശവന്റെയും ദേവയാനിയുടെയും മകനായി 1935ല്‍ തിലകന്‍ ജനിച്ചു. സുരേന്ദ്രനാഥ് തിലകന്‍ എന്നു പൂര്‍ണപേര്. സ്കൂള്‍ പഠനത്തിനുശേഷം ഡോക്ടറാകുക എന്ന ലക്ഷ്യത്തോടെ കൊല്ലം ശ്രീനാരായണ കോളേജില്‍ ചേര്‍ന്നു. ക്യാന്റീന്‍ ഭക്ഷണത്തിന്റെ പേരിലുണ്ടായ കശപിശയുടെ പേരില്‍ പിന്നീട് കോളേജില്‍നിന്നു പുറത്താക്കപ്പെട്ടു.
അതിനിടെ കോളേജിനടുത്തുള്ള എസ്എംപി പാലസില്‍ "ജൂലിയസ് സീസര്‍' എന്ന സിനിമയുടെ പ്രദര്‍ശനം. അതിലെ മാര്‍ക്ക് ആന്റണി എന്ന കഥാപാത്രം തിലകനെ കീഴടക്കി. പിന്നീട് കോളേജില്‍ നടന്ന പരിപാടിക്കിടയില്‍ ഏകാങ്കനാടകത്തിലൂടെ മാര്‍ക്ക് ആന്റണിയെ അവതരിപ്പിച്ച് സഹപാഠികളുടെയും അധ്യാപകരുടെയും പ്രശംസനേടി. പ്രൊഫ. എസ് ശിവപ്രസാദ്, തന്റെ ശിഷ്യനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. കോളേജില്‍നിന്നു പുറത്താക്കിയപ്പോള്‍ ശിഷ്യനെ കെട്ടിപ്പിടിച്ച് ആ ഗുരുനാഥന്‍ ആശംസകള്‍ നേര്‍ന്നു. പിന്നെ തിലകന്‍ തിരിഞ്ഞുനോക്കിയിട്ടില്ല
.നടന്‍, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ മൂന്നുപതിറ്റാണ്ടോളം അദ്ദേഹം മലയാള നാടകവേദിയുടെ സ്വപ്നസഞ്ചാരവഴികളില്‍ സാരഥിയായി നിലകൊണ്ടു. എസ്എന്‍ കോളേജിലൂടെ കൊല്ലവുമായി ഉണ്ടാക്കിയ ആത്മബന്ധം പിന്നീട് നാടകവേദിയിലെത്തിയതോടെ ദൃഢമായി. 1955 മുതല്‍ പ്രൊഫഷണല്‍ നാടകത്തില്‍ സജീവം. ഇതിനിടെ രണ്ടുവര്‍ഷം പട്ടാളസേവനവും നടത്തി. 1963ല്‍ തിരിച്ചെത്തി വീണ്ടും അരങ്ങിലേക്ക്. പിന്നീട് അഭ്രപാളിയിലേക്കും. പടവുകള്‍ ഓരോന്നും തിലകന്‍ ചവിട്ടിക്കയറി. ചലച്ചിത്രരംഗത്ത് മൂന്നുപതിറ്റാണ്ടിന്റെ അനുഭവം. നാടകരംഗത്തും അത്രതന്നെ പാരമ്പര്യം.
ഒടുവില്‍ ധിക്കാരിയുടെ പ്രതിഭാശാലിത്വം ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ "അമ്മ'യുമായുള്ള കലഹത്തില്‍ എത്തിച്ചു. വിട്ടുവീഴ്ചയ്ക്ക് അമ്മയോ തിലകനോ തയ്യാറായില്ല. ഫലം, വൈരാഗ്യബുദ്ധിയാര്‍ന്ന ആരോപണ-പ്രത്യാരോപണങ്ങള്‍. അതിനിടെ രോഗശയ്യയില്‍ പലപ്പോഴും എത്തി. അവിടെനിന്നു വീണ്ടും അഭിനയത്തിരക്കിലേക്ക്. വീണ്ടും രോഗം, ആശുപത്രി. 2012 സപ്തംബര്‍ 24 ന് തിലകന്‍ അന്തരിച്ചു
ഇതിനിടയില്‍ തിലകന്‍ എന്തുനേടി?
ഈ ചോദ്യം എണ്‍പതുകള്‍ മുതലുള്ള മലയാളചലച്ചിത്രത്തിന്റെയും അതിനുമുമ്പും പിമ്പുമുള്ള മലയാളനാടകവേദിയുടെയും ചരിത്രംകൂടിയാകും. 1963ല്‍ പട്ടാളത്തില്‍നിന്നു മടങ്ങിയെത്തിയശേഷം "മുണ്ടക്കയം നാടകസമിതി' രൂപീകരിച്ചു. ഏതാനും കൂട്ടുകാരായിരുന്നു സഹായികള്‍. അക്കാലത്ത് പേരെടുത്ത നിരവധി നാടകസമിതികളിലും അദ്ദേഹത്തിന്റെ സവിശേഷസാന്നിധ്യം ഉണ്ടായി. കെപിഎസി, ചങ്ങനാശേരി ഗീഥ, കാളിദാസകലാകേന്ദ്രം, പി ജെ തിയറ്റേഴ്സ്, ചാലക്കുടി സാരഥി എന്നിവ അദ്ദേഹത്തിലെ അഭിനയത്തികവിന് രംഗവേദിയൊരുക്കി.
കൊല്ലം ട്യൂണയുടെ സിംഹനം നാടകം സംവിധാനം ചെയ്ത് തിലകന്‍ സംവിധായകന്റെ റോളും ഭംഗിയാക്കി. എസ് എല്‍ പുരം സദാനന്ദന്റെ "കാട്ടുകുതിര' നാടകം വേദികള്‍ പിടിച്ചടക്കിയ കാലമായിരുന്നു അത്. അതിന് വെല്ലുവിളി ഉയര്‍ത്തിയാണ് ട്യൂണ അശോകന്‍ സിംഹനം എടുത്തത്. കാട്ടുകുതിര സിനിമയാക്കിയപ്പോള്‍ അതിലെ മുഖ്യവേഷം തിലകനെ തേടി എത്തുകയും ചെയ്തു!.
ഭാവോജ്വലമായ അഭിനയമുഹൂര്‍ത്തങ്ങളാണ് സിനിമയില്‍ തിലകനെ തേടിവന്നത്. യവനിക, പെരുന്തച്ചന്‍, കാട്ടുകുതിര, സ്ഫടികം, നരസിംഹം, ഗോഡ്ഫാദര്‍, കിലുക്കം, കീരീടം, ചെങ്കോല്‍ എന്നിവയൊക്കെ ആ അഭിനയസിദ്ധിയുടെ ദൃശ്യാവിഷ്കാരങ്ങളായിരുന്നു. അവസാന നാളുകളില്‍ ഇന്ത്യന്‍ റുപ്പി, ഉസ്താദ് ഹോട്ടല്‍. സിപിരിറ്റ് തുടങ്ങിയ സിനിമകളിലും തിലകന്റെ പ്രതിഭ മിന്നല്‍പ്പിണറുകള്‍ സൃഷ്ടിക്കുന്നത് മലയാളി കണ്ടു.
ഹാസ്യവും ഗൗരവവും ഒരുപോലെ അദ്ദേഹത്തിനു വഴങ്ങി. മത്സരം അമിതാഭ്ബച്ചനുമായിട്ടായിരുന്നില്ലെങ്കില്‍ പെരുന്തച്ചനിലൂടെ തിലകന്‍ രാജ്യത്തെ മികച്ച അഭിനേതാവാകുമായിരുന്നു. അക്കൊല്ലം പക്ഷേ, ഭാഗ്യം ബച്ചന്റെ കൂടാരത്തിലായിരുന്നു. പിന്നീട് "ഋതുഭേദം' സഹനടനുള്ള ദേശീയപുരസ്കാരം തിലകനില്‍ എത്തിച്ചു. പെരുന്തച്ചന്‍ (1990), ഗമനം, സന്താനഗോപാലം (1994) എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകളും തേടിയെത്തി.
ഇടതുപക്ഷ സഹയാത്രികന്‍ എന്ന് അറിയപ്പെടാനായിരുന്നു തിലകന് ഏറെയിഷ്ടം. അച്ഛന്റെ ആഗ്രഹം മകന്‍ എസ്റ്റേറ്റ് ജീവനക്കാരന്‍ ആകണമെന്നായിരുന്നു. മകന് ഡോക്ടറാകാനും. പക്ഷേ, സംഭവിച്ചത് കലാകാരനാകാനുള്ള നിയോഗം. അവിടെ എത്തിയപ്പോള്‍ അക്കാലത്തെ മറ്റെല്ലാ കലാകാരന്മാരെയുംപോലെ തിലകനും ഇടതുപക്ഷത്തായി. അന്നത്തെ തീക്ഷ്ണമായ സാഹചര്യങ്ങള്‍ തിലകനിലെ കലാകാരനിലും ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വിത്തുകള്‍ പാകി. മരിക്കുവോളം ആ ബന്ധം തുടര്‍ന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ തിലകനും പ്രേക്ഷകലക്ഷങ്ങള്‍ക്കും നിറഞ്ഞ സംതൃപ്തി. എന്നാല്‍, അതിനിടയിലും ഒരു ചോദ്യം അവശേഷിക്കുന്നു.
"അമ്മ'യുമായി പിണങ്ങിക്കഴിഞ്ഞ കാലത്ത് തിലകന് നഷ്ടപ്പെടുത്തിയത് എന്തായിരുന്നു?
നഷ്ടപ്പെട്ട രണ്ടുമൂന്നു വര്‍ഷം തിലകനു മാത്രമല്ല, മലയാളിക്കാകെയായിരുന്നു. ഒരുകാര്യം ഉറപ്പ്. ആ നഷ്ടം ഉണ്ടായിരുന്നില്ലെങ്കില്‍ തിലകന്‍ മറ്റെന്തെങ്കിലുംകൂടി ആകുമായിരുന്നു. ആ സുവര്‍ണാവസരം സിനിമാ സംഘടനക്കാരും നഷ്ടപ്പെടുത്തി. എന്നിരുന്നാലും ഇതിഹാസമാനങ്ങളുള്ള നേട്ടങ്ങളാണ് തിലകന്റേത്. മറ്റാര്‍ക്കും വെട്ടിപ്പിടിക്കാന്‍ കഴിയാത്തതായി ആ സിംഹാസനം ഒഴിഞ്ഞുകിടക്കും.
- See more at: http://www.deshabhimani.com/news-cinema-all-latest_news-401949.html#sthash.I461Anig.dpuf 


ജെസി ഡാനിയല്‍ പുരസ്കാരം എംടിക്ക്

2013 ലെ സംസ്ഥാന സര്‍ക്കാരിന്‍റെ ജെസി ഡാനിയല്‍ പുരസ്​കാരം എംടി വാസുദവന്‍ നായര്‍ക്ക്‌. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ക്കാണ്​ പുരസ്​കാരം. സിനിമയുടെ ആരംഭം കുറിച്ച ജെ.സി.ഡാനിയേലിന്റെ പേരിലുള്ള പുരസ്‍കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എം.ടി.വാസുദേവന്‍ നായര്‍ പ്രതികരിച്ചു.

ലയേഴ്സ് ഡൈസ് ഓസ്‍കറിന്

നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ഹിന്ദി സിനിമയായ ലയേഴ്‍സ് ഡൈസ് ഓസ്‍കറില്‍ ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കും. നവാസുദ്ദിന്‍ സിദ്ദിഖിയും ഗീതാഞ്ജലി ഥാപ്പയും മുഖ്യ വേഷങ്ങളണിഞ്ഞ ലയേഴ്‍സ് ഡൈസ് ദേശീയ തലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്‍റെ ഭര്‍ത്താവിനെ തേടി ചെറുപ്പക്കാരിയായ അമ്മ മകളെയും വളര്‍ത്തു നായയെയും കൂട്ടി ഡല്‍ഹിയിലേക്ക് നടത്തുന്ന യാത്രയാണ് ഈ റോഡ് മൂവിയുടെ പ്രമേയം. ചിത്രത്തിലെ മികച്ച അഭിനയത്തിന് ഗീതാഞ്ജലി ഥാപ്പയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം എത്തിയിരുന്നു. മികച്ച ഛായാഗ്രഹണത്തിനുള്ള ഇത്തവണത്തെ ദേശീയ പുരസ്കാരവും ലയേഴ്‍സ് ഡൈസിനാണ് ലഭിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള ഓസ്കാര്‍ നോമിനേഷനെ ഇത്തവണ 30 നോമിനേഷനുകളാണ് ലഭിച്ചത്. ഇതൊരു സര്‍വ്വകാല റെക്കോര്‍ഡാണ്. ജനപ്രീതി നേടിയ ദ ലഞ്ച് ബോക്സിനെ അവഗണിച്ച് ഗുജറാത്തി ചിത്രമായ ദ ഗുഡ് റോഡാണ് കഴിഞ്ഞ തവണ ഇന്ത്യയെ പ്രതിനിധീകരിച്ചത് ഓസ്കറിലെത്തിയത്. മികച്ച അന്യഭാഷാ ചിത്രത്തിനുള്ള അവസാന അഞ്ച് നോമിനേഷനുകളുടെ പട്ടികയില്‍ ഇടം കണ്ടെത്താന്‍ ഈ ചിത്രം പരാജയപ്പെടുകയും ചെയ്തു.

Ananthamurthi


രചനകള്‍ സമുദായത്തിനു നേരേ പിടിച്ച കണ്ണാടികള്‍

യാഥാസ്ഥിതിക ആധുനികസമൂഹങ്ങളുടെ ആന്തരികകലഹത്തെ സര്‍ഗാത്മകവും ശക്തവുമായ രീതിയില്‍ ആവിഷ്‌കരിച്ച സാഹിത്യകാരനാണ് യു.ആര്‍. അനന്തമൂര്‍ത്തി. തന്റെ മിക്ക നോവലുകളിലൂടെയും ചെറുകഥകളിലൂടെയും അദ്ദേഹം തുറന്നുകാട്ടിയത് ഇതായിരുന്നു.

ബ്രാഹ്മണസമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളെ ആദ്യനോവലായ 'സംസ്‌കാര'യിലുടെ അദ്ദേഹം തുറന്നുകാട്ടി. ബ്രാഹ്മണനായിട്ടും മദ്യവും മദിരയും മാംസാഹാരവും ജീവിതത്തിന്റെ ഭാഗമാക്കിയ നരണപ്പയെന്ന കഥാപാത്രത്തിലൂടെയാണ് യാഥാസ്ഥിതിക സമൂഹത്തിന്റെ ശാഠ്യങ്ങളും മനുഷ്യന്റെ വ്യത്യസ്ഥമായ മാനസികതലങ്ങളും അദ്ദേഹം അവതരിപ്പിച്ചത്.

1965ല്‍ പ്രസിദ്ധീകരിച്ച നോവല്‍ മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നുവെന്ന കാരണത്താല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും കന്നഡ സാഹിത്യത്തിലെ ആധുനികതയ്ക്ക് മുതല്‍ക്കൂട്ടാവുകയായിരുന്നു.

നോവല്‍ ദേശീയശ്രദ്ധയാകര്‍ഷിക്കുന്നത് പ്രശസ്ത കന്നടസംവിധായകനായിരുന്ന പട്ടാഭിരാമ റെഡ്ഡി സിനമയാക്കിയതോടെയാണ്. 1975ല്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രം ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ശ്രദ്ധിക്കപ്പെട്ടു. ഇത്തരത്തില്‍ സ്വന്തം സമുദായത്തിനുനേരെ പിടിച്ച കണ്ണാടിയിലൂടെ ഒട്ടേറെ വിഷയങ്ങള്‍ അനന്തമൂര്‍ത്തി കൈകാര്യം ചെയ്തു.

ഫ്യൂഡല്‍ സാമൂഹികഘടനയെ ബോധതലത്തില്‍ നിരാകരിക്കുന്ന ഇദ്ദേഹത്തിന്റെ 'ഭാരതീപുര' മെന്ന നോവലും വളരെ ശ്രദ്ധയാകര്‍ഷിച്ചു. അനിവാര്യമായ മാറ്റം കാലത്തിന്റെ ആവശ്യമാണെന്നു പ്രഖ്യാപിക്കുന്ന നോവല്‍ വ്യത്യസ്തമായ ജീവിത പശ്ചാത്തലങ്ങളും മാനസികസംഘര്‍ഷങ്ങളും അടയാളപ്പെടുത്തി. 'ഭാരതീപുര' 2012ലെ ദക്ഷിണേന്ത്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്‌കാരത്തിന്റെയും 2013ലെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന്റെയും ചുരുക്കപ്പട്ടികയില്‍ പെട്ടിരുന്നു.

കൃഷ്ണപ്പ ഗൗഡരെന്ന കീഴ്ജാതിക്കാരനിലൂടെ, അവനവന്റെ കഴിവുകളെക്കുറിച്ച് മതിപ്പില്ലാത്തവരുടെ കഥപറയുന്ന 'അവസ്ഥെ'യും 'ഭാവ', 'ദിവ്യ', ഭാരതീരത്‌ന' തുടങ്ങിയ നോവലുകളും കന്നഡ നോവല്‍ശാഖയ്ക്ക് ആധുനികതയുടെ വഴി തുറന്നുകൊടുത്ത കൃതികളില്‍പ്പെടുന്നു. ഭാരതീപുരയൊഴികെയുള്ളവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'ബര' എന്ന ലഘുനോവലും അദ്ദേഹത്തിന്റേതായുണ്ട്.

സാമൂഹികസാമ്പത്തികമാറ്റങ്ങള്‍ ഹൈന്ദവകുടുംബ ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന അന്വേഷണവുംകൂടിയായിരുന്നു അദ്ദേഹത്തിന്റെ മിക്കകൃതികളും.

കന്നഡ സാഹിത്യത്തില്‍ ആധുനികതയ്ക്ക് തുടക്കം കുറിച്ച നവ്യപ്രസ്ഥാനത്തിന്റെ വക്താക്കളിലൊരാളായിരുന്നു അദ്ദേഹം. 

സ്വാതന്ത്ര്യത്തിന്റെ മുന്നറിയിപ്പ്

സ്വാതന്ത്ര്യത്തിന്റെ മുന്നറിയിപ്പ്
"Who wants freedom?'' എന്ന് ചോദിച്ചത് ബഷീറിന്റെ "മതിലുകളി'ലെ തടവുകാരനാണ്. ""ബഷീര്‍, നിങ്ങള്‍ ജയില്‍ മോചിതനാണ്. നാളെ മുതല്‍ നിങ്ങള്‍ സ്വതന്ത്രനാണ്''- എന്ന് ജയില്‍ വാര്‍ഡന്‍ അറിയിക്കുമ്പോള്‍ ആത്മക്ഷോഭം അടക്കാനാവാതെ കഥാപാത്രമായ ബഷീര്‍ ചോദിക്കുന്നതാണ് ആ ചോദ്യം. ഈ ചോദ്യത്തിനുള്ള ഏറ്റവും നല്ല ഉത്തരമാണ് പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത പുതിയ ചിത്രമായ "മുന്നറിയിപ്പി'ലെ നായകനായ സി കെ രാഘവന്‍ (മമ്മൂട്ടി) നമ്മുക്ക് നല്‍കുന്നത്. സ്വന്തം ഭാര്യ ഉള്‍പ്പടെ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി 20 വര്‍ഷം ജയില്‍ വാസം അനുഭവിച്ച രാഘവന്റെ സ്വാതന്ത്രപ്രഖ്യാപനമാണ് ഈ ചിത്രം.
സ്വാതന്ത്ര്യമെന്നാല്‍ തെരഞ്ഞെടുപ്പിനുള്ള വ്യക്തിയുടെ അവകാശമെന്നും അര്‍ഥമുണ്ട്. ആ സ്വാതന്ത്ര്യം ഹനിക്കുന്ന എന്തിനെയും പറിച്ചുകളയാനുള്ള അവകാശം തനിക്കുണ്ടെന്ന് സി കെ രാഘവന്‍ ഉറച്ചുവിശ്വസിക്കുന്നു. അത് അയാളുടെ ജീവിതത്തിന്റെ തത്ത്വശാസ്ത്രമാണ്. വ്യവസ്ഥാപിത സമൂഹമോ ലാഭക്കൊതിയില്‍ "സ്വാതന്ത്രം' എന്ന വാക്ക് തന്നെ മറന്ന കോര്‍പറേറ്റ് ലോകമോ ഈ വസ്തുത അംഗീകരിച്ചേക്കില്ല. എന്നാല്‍ രാഘവന്‍ പറയുന്നു- ""ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവമുണ്ടായാല്‍ ചോര വീഴും''. രാഘവന്റെ വിപ്ലവം സ്വാതന്ത്ര്യത്തിനും ആഗ്രഹത്തിനുസരിച്ച് ജീവിക്കാനുമുള്ളതാണ്. അത് ഇല്ലാതാക്കുന്നവര്‍ക്കുന്നവര്‍ക്ക് "മുന്നറിയിപ്പ്' നല്‍കാന്‍ അയാള്‍ക്ക് ബാധ്യതയുമുണ്ട്. അത് അയാള്‍ നിഷ്കാമ കര്‍മയോഗിയെ പോലെ നിര്‍വഹിക്കുന്നു.
ഉറുമ്പിന്‍കൂട്ടം വലിച്ചിഴച്ച് കൊണ്ടുപോകുന്ന ഒരു പല്ലിയുടെ ജഡത്തിന്റെ കാഴ്ച്ചയിലേക്കാണ് "മുന്നറിയിപ്പ്' തുടങ്ങുന്നത്. അതിന്റേതായ സമയമെടുത്ത്, യാതൊരു തിരക്കുമില്ലാതെ ഉറുമ്പിന്‍കൂട്ടം തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നു. ആസന്നമായ കാഴ്ച്ചയുടെ പൂട്ട് തുറക്കാനുള്ള ഒന്നാന്തരം ദൃശ്യസൂചകം. രാഘവന്റെ ഒരോ നീക്കത്തിലും സംസാരത്തിലും പുഞ്ചിരിയിലും ഈ ഒരു പതിഞ്ഞ താളം അന്തര്‍ലീനമാണ്. ജയില്‍ വാര്‍ഡന്റെ (നെടുമുടി വേണു) ആത്മകഥ പകര്‍ത്തിയെഴുതാന്‍ എത്തിയ ഫ്രീലാന്‍സ് ജേണലിസ്റ്റ് അഞ്ജലി അറയ്ക്കല്‍ (അപര്‍ണ ഗോപിനാഥ്) ഇരട്ട കൊലപാതകക്കേസ് പ്രതി രാഘവന്റെ ആദ്യ സംഭാഷണത്തില്‍ തന്നെ ആകൃഷ്ടയാവുന്നു. ""ഞാനാരെയും കൊന്നിട്ടില്ല'' എന്നാണ് അത്. നമ്മുടെ കാഴ്ച്ചയിലെ സാധാരണത്വത്തെ പോലും അസാധാരണവും വിചിത്രവുമായ തലത്തിലേക്ക് ഉയര്‍ത്തുന്ന രാഘവന്റെ ഡയറിക്കുറിപ്പുകള്‍ വായിക്കുന്ന അഞ്ജലി അയാളെ കുറിച്ച് ഒരുഗ്രന്‍ ഫീച്ചര്‍ തയാറാക്കുന്നു.
ഈ ഫീച്ചര്‍ പുറംലോകത്തേക്ക് രാഘവന് വാതില്‍ തുറക്കുന്നു. എന്നാല്‍ അഞ്ജലിയ്ക്ക് മറ്റ് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ആരോ നിശ്ചയിച്ച സമയക്രമത്തിനുള്ളില്‍ തന്റെ ജീവിതം എഴുതിപൂര്‍ത്തിയാക്കാന്‍ രാഘവനുമേല്‍ സമ്മര്‍ദ്ദമേറുന്നു. ഒരാള്‍ക്കും പിടികൊടുക്കാതെ രാഘവന്‍ തന്റെ സ്വതന്ത്ര പരമാധികാര റിപബ്ലിക്ക് ഭദ്രമായി കാത്തുസൂക്ഷിക്കുന്ന ഇടത്ത് ചിത്രം അവസാനിക്കുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ കാതല്‍. ഒരോ ചലനത്തിലും പുഞ്ചിരിയിലും സംഭാഷണത്തിലും അവധാനത സൂക്ഷിച്ച്, സംയമനത്തോടെ അദ്ദേഹം രാഘവനെ നിര്‍വചിച്ചിരിക്കുന്നു.
സമീപകാലത്തെ തിരിച്ചടികള്‍ക്കുള്ള മധുരപ്രതികാരം തന്നെയാണ് മമ്മൂട്ടിക്ക് "മുന്നറിയിപ്പ്'. ചെത്തിമിനുക്കിയ തിരക്കഥയിലൂടെ, ബുദ്ധിജീവി നാട്യം തൊട്ടുതീണ്ടാത്ത, ആഴമുള്ള സംഭാഷണങ്ങളിലൂടെ ഉണ്ണി ആര്‍ തന്റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. അതിസാധാരണമായ ലൊക്കേഷേനുകളില്‍ പോലും ഉദാത്തമായ ഫ്രെയിമുകള്‍ സാക്ഷാത്കരിച്ച് വേണുവിന്റെ ക്യാമറ "മുന്നറിയിപ്പി'നെ ദൃശ്യവിസ്മയമാക്കുന്നു.
ബീനയുടെ മുറുക്കമുള്ള എഡിറ്റിങ്ങും ബിജിബാലിന്റെ കൊളുത്തിവലിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അപര്‍ണയും രഞ്ജി പണിക്കരും സൈജുകുറുപ്പും ജോയ് മാത്യുവും ഉള്‍പ്പടെയുള്ള നടീനടന്‍മാര്‍ തങ്ങളുടെ ചുമതല കൃത്യമായി നിര്‍വഹിച്ചിരിക്കുന്നു. എങ്കിലും ഒറ്റവാക്കില്‍ സംഗ്രഹിച്ചാല്‍ മുന്നറിയിപ്പെന്നാല്‍ മമ്മൂട്ടിയാണ്. മമ്മൂട്ടിയെന്നാല്‍ സൂപ്പര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയല്ല, വെറും സി കെ രാഘവന്‍. ഫാന്‍സ് അസോസിയേഷന്റെ ആരവങ്ങള്‍ക്കും വര്‍ണകടലാസ് വിതറലിനും അപ്പുറത്ത് മഹാനായ ഒരു നടന്‍ സ്വന്തം പ്രതിച്ഛായയിലേക്ക് മടങ്ങുന്ന ആഹ്ലാദം ജനിപ്പിക്കുന്ന മുന്നറിയിപ്പ് കൂടിയായി ഈ സിനിമ മാറുന്നു.

കടപ്പാട് - ദേശാഭിമാനി



സിനിമയെ പ്രണയിച്ച സമാന്തര ജീവിതം

ശ്വാസവും ജീവനുമായിരുന്നു. ചോര കലര്‍ന്ന പ്രണയത്തിന്റെ മുദ്രകളായിരുന്നു ആ കലാ ജീവിതം. ചൊവ്വാഴ്ച പുലര്‍വേളയില്‍ സത്യന്റെ ശോഷിച്ച ഉടലില്‍നിന്ന് പ്രാണന്‍ കൂടുവിട്ട് പറന്നുപോയി. സത്യനെപ്പോലെ മെലിഞ്ഞ് നേര്‍ത്തുപോയ ജനകീയസിനിമയുടെ കണ്ണികള്‍ ഇനി ഏറെയില്ല. കലയെ ലാഭനഷ്ടത്തിന്റെ കണക്കില്‍ തൂക്കിനോക്കാന്‍ സത്യന്‍ തുലാസ് കരുതിയിരുന്നില്ല. പച്ചയായ ജീവിതത്തോട് മാത്രമായിരുന്നു ആ കലാകാരന് പ്രതിപത്തി. വിശ്വവിഖ്യാതമായ ചലച്ചിത്രത്തിന്റെ തിരുശേഷിപ്പായ ഒഡേസ, സ്വന്തം പേരിനൊപ്പം ചേര്‍ന്നപ്പോഴും സാധാരണക്കാരനായ കലാ-സാംസ്കാരിക പ്രവര്‍ത്തകനായി നിലകൊള്ളാനാണ്


 മനുഷ്യന്‍ എന്ന പരീക്ഷണ വസ്തു

മനുഷ്യന്‍ എന്ന പരീക്ഷണവസ്തു
മനുഷ്യന്‍ എന്ന പരീക്ഷണവസ്തു
മനുഷ്യന്‍ എന്ന പരീക്ഷണവസ്തു
മനുഷ്യന്‍ എന്ന പരീക്ഷണവസ്തു
കുത്തക മരുന്നു കമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി മനുഷ്യരില്‍ മരുന്ന് പരീക്ഷിക്കുന്ന ദാരുണ അവസ്ഥയിലേക്കാണ് ഈ സിനിമ ശ്രദ്ധ ക്ഷണിക്കുന്നത്
കടപ്പാട് - ദേശാഭിമാനി

തുടര്‍ന്നു വായിക്കുക....


മനുഷ്യന്‍ എന്ന പരീക്ഷണവസ്തു

 ഞാന്‍ സ്റ്റീവ് ലോപ്പസ് : നിഷ്കളങ്കതയുടെ കലാപം 

- ബിനു ശിവം
“നിഷ്കളങ്കതയെ കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്‍റേയും കാതല്‍ “
ഇങ്ങനെ എഴുതി കാണിച്ചു കൊണ്ടാണ് രാജീവ്‌ രവിയുടെ പുതിയ സിനിമ “ഞാന്‍ സ്റ്റീവ് ലോപ്പസ്” തുടങ്ങുന്നത്. സിനിമ കഴിയുമ്പോള്‍ ഓരോ പ്രേക്ഷകനും തന്നോട് തന്നെ ചോദിക്കാനുണ്ടാവുക താന്‍ സ്റ്റീവ് ലോപ്പസാണോ എന്ന് തന്നെയാവും. ഈ സിനിമയുടെ പേരിലൂടെ/സിനിമയിലൂടെ അതിന്‍റെ സൃഷ്ടാക്കള്‍ ഉന്നം......

ഞാന്‍ രാജീവ് രവി - ക്ലിക്ക് ചെയ്യൂ

തുടര്‍ന്നു വായിക്കുക....

aksljdlkasjdflkസാംസ്കാരികം

 Suresh Kezhillam 

ഒടുവില്‍ താനൊരു നല്ല മനുഷ്യനാവുക തന്നെ ചെയ്യുമെന്ന് ഒരു നെടുവീര്‍പ്പോടെ തീരുമാ നിച്ച് ഉറപ്പിച്ചതായിരുന്നു അന്നും ഫാദര്‍ ആബേല്‍.
ആസ്മയുടെ കുറുകല്‍ ഒരു പൂച്ചക്കുഞ്ഞിനെയെന്ന പോലെ നെഞ്ചത്തമര്‍ത്തിപ്പിടിച്ചുകൊണ്ട് വെറുതെ പുറത്തിറങ്ങിയതാണ് അദ്ദേഹം.
യാക്കോബ് വൈകിയേ വരികയൊള്ളല്ലോ. മണി പത്തുകഴിഞ്ഞു. കിടക്കുംമുന്‍പ് പള്ളിമേട യുടേയും കുശിനിയുടേയും വാതില്‍ അടയ്ക്കാന്‍ മറന്നിട്ടുണ്ടോ എന്നൊന്നു നോക്കുക.
തുടര്‍ന്നു വായിക്കുക....

 

മുരളി-നാട്യങ്ങളില്ലാത്ത നടന്‍ 

അരങ്ങിന്റെ പിന്‍ബലത്തോടെ സിനിമയിലെത്തുകയും സിനിമയില്‍ അഭിനയത്തിന്റെ വലിയ കരുത്തു തെളിയിക്കുകയും ചെയ്ത ഭരത് മുരളിയുടെ മൂന്നാം ചരമ വാര്‍ഷികമാണ് ആഗസ്‌റ് ആറിന്. താരത്തിന്റെ പരിവേഷവും നാട്യങ്ങളുമില്ലാതെ പരുക്കന്‍ മുഖപടത്തിനുള്ളില്‍ ദുര്‍ബലനായിരുന്ന വലിയ നടന്റെ ഓര്‍മ്മ മലയാളസിനിമയുടെ കരുത്തുറ്റ ഓര്‍മ്മപ്പെടുത്തലാണ്.

                                                        തുടര്‍ന്നു വായിക്കുക....




മലയാളിയായ കെ. എം. കമല്‍ സംവിധാനം ചെയ്ത ഐ.ഡി എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ കാഴ്ചാനുഭവം. ബോളിവുഡ് സിനിമയുടെ ഭാഗമായ മലയാളി ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ Collective Phase One സാധ്യമാക്കിയ ആദ്യ സിനിമയുടെ പ്രസക്തിയെക്കുറിച്ച വിശകലനം. സര്‍ജു എഴുതുന്നു
ബോളിവുഡ് സിനിമയുടെ ഭാഗമായ മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ Collective Phase One ആണ് ഈ സിനിമ സാധ്യമാക്കിയത്.റസൂല്‍ പൂക്കുട്ടി, രാജീവ് രവി ,മധുനീലകണ്ഠന്‍, സുനില്‍ ബാബു, ബി അജിത് കുമാര്‍ തുടങ്ങിയവരാണ് ഐ. ഡി. യുടെ നിര്‍മ്മാതാക്കള്‍. ഈ സിനിമയോളം പ്രധാനപ്പെട്ടതാണ് ഈ കൂട്ടായ്മയും. ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമ പഠിച്ചിറങ്ങിയവര്‍ തങ്ങള്‍ ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന സിനിമകള്‍ക്കായി നടത്തുന്ന ശ്രമം എന്നതിനപ്പുറം ഇതിന് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ രാഷ്ട്രീയത്തെ വിനോദവ്യവസായമായി മാറ്റിക്കഴിഞ്ഞ സാഹചര്യത്തില്‍, ഇത്തരം എതിര്‍ നീക്കങ്ങള്‍ വര്‍ത്തമാന കാലം ആവശ്യപ്പെടുന്നതു കൂടിയാണ്. അത് ഹിന്ദിയിലാണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു-സര്‍ജു എഴുതുന്നു

തുടര്‍ന്നു വായിക്കുക....




ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു. രണ്ടുദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വിജയാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്തു.
1971-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയുടെ ഛായാഗ്രാഹകനായിട്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്തു. 1977-ല്‍ കോകില എന്ന കന്നഡ സിനിമയാണ് ആദ്യം സംവിധാനം ചെയ്തത്. ഈ സിനിയുടെ ക്യാമറയും കൈകാര്യം ചെയ്തു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു.
1982 ല്‍ റിലീസ് ചെയ്ത ഓളങ്ങളാണ് മലയാളത്തില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. 1982 ലെ തമിഴ് സിനിമയായ മൂന്നാംപിറയ്ക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്‌കാരം രണ്ടാമതും നേടി. 1988 ല്‍ സംവിധാനം ചെയ്ത വീട് എന്ന സിനിമ ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു. രണ്ടുദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വിജയാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്തു.

1971-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയുടെ ഛായാഗ്രാഹകനായിട്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്തു. 1977-ല്‍ കോകില എന്ന കന്നഡ സിനിമയാണ് ആദ്യം സംവിധാനം ചെയ്തത്. ഈ സിനിയുടെ ക്യാമറയും കൈകാര്യം ചെയ്തു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു.
1982 ല്‍ റിലീസ് ചെയ്ത ഓളങ്ങളാണ് മലയാളത്തില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. 1982 ലെ തമിഴ് സിനിമയായ മൂന്നാംപിറയ്ക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്‌കാരം രണ്ടാമതും നേടി. 1988 ല്‍ സംവിധാനം ചെയ്ത വീട് എന്ന സിനിമ ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി.

1989-ലെ സന്ധ്യാരാഗം ഏറ്റവും മികച്ച കുടുംബചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1992-ലെ വര്‍ണ്ണ വര്‍ണ്ണ പൂക്കളും ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായി.

നെല്ലിന് 1974-ലെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ചുവന്ന സന്ധ്യകള്‍ക്കും പ്രയാണത്തിനും 1975-ലെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

ഓളങ്ങള്‍ , ഊമക്കുയില്‍ , യാത്ര എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മലയാള ചിത്രങ്ങള്‍ . അഴിയാത്ത കോലങ്ങള്‍ , മൂടുപനി, നീങ്കള്‍ കെട്ടവൈ, ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍ , രെട്ടൈ വാല്‍ കുരുവി, വീട്, സന്ധ്യാരാഗം, വര്‍ണ്ണ വര്‍ണ്ണ പൂക്കള്‍ , മറുപടിയും, സതി ലീലാവതി, രാമന്‍ അബ്ദുള്ള, ജൂലി ഗണപതി, അത് ഒരു കനാക്കാലം, തലൈമുറകള്‍ എന്നിവയാണ് തമിഴ് ചിത്രങ്ങള്‍ . നിരീക്ഷണ ആണ് തെലുങ്ക് ചിത്രം. സദ്മ, ഓര്‍ ഏക്ക് പ്രേം കഹാനി എന്നിവയാണ് സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങള്‍
ആലപ്പുഴ: മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും നിരൂപകനുമായിരുന്ന പ്രൊഫ. എരുമേലി പരമേശ്വരന്‍പിള്ള അന്തരിച്ചു. അസുഖബാധിതനായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മാവേലിക്കരയിലെ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 12നാണ് അന്തരിച്ചത്. 81 വയസ്സായിരുന്നു. സംസ്കാരം ഞായറാഴ്ച പകല്‍ മൂന്നിന് ചെട്ടികുളങ്ങരയിലെ കുടുംബവീട്ടില്‍. വിവിധ സാഹിത്യശാഖകളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ച ഇദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, പുസ്തകരചനയ്ക്കുള്ള കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളര്‍ഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. 1932 ഡിസംബര്‍ 12ന് വേലംപറമ്പില്‍ കൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ എരുമേലിയിലായിരുന്നു ജനനം. കേരള സര്‍വകലാശാലയില്‍നിന്ന് മലയാളത്തിലും സോഷ്യോളജിയിലും എംഎ ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎഡ് ബിരുദവും നേടി. 1952ല്‍ അധ്യാപനരംഗത്തെത്തി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഹൈസ്കൂളുകളില്‍ (എരുമേലി, തകഴി, തിരുവല്ല) അധ്യാപകനായി ജോലി ചെയ്തു. 1964 മുതല്‍ ഫാറൂക്ക് ട്രെയ്നിങ് കോളേജില്‍ അധ്യാപകന്‍, കേരളസാഹിത്യ അക്കാദമി സെക്രട്ടറി (1988-91), മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കോട്ടയം ബിഎഡ് സെന്ററിന്റെ ആദ്യ പ്രിന്‍സിപ്പല്‍ എന്നീ പദവികള്‍ വഹിച്ചു. സാക്ഷരത, വയോജനവിദ്യാഭ്യാസം, നവസാക്ഷരസാഹിത്യം, ബാലസാഹിത്യം, ഗ്രന്ഥാലയശാസ്ത്രം, ഭാഷാധ്യാപനം എന്നീ വിഷയങ്ങളില്‍ അഖിലേന്ത്യാതലത്തിലും പ്രാദേശികതലത്തിലും നിരവധി പരിശീലന കോഴ്സുകള്‍ക്ക് നേതൃത്വം നല്‍കി. കേരള, കലിക്കറ്റ് സര്‍വകലാശാലകളുടെ വിദ്യാഭ്യാസ ഫാക്കല്‍റ്റികളിലും ബോര്‍ഡ് ഓഫ് സ്റ്റഡീസുകളിലും അംഗമായിരുന്നു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന സെക്രട്ടറി, പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പെണ്ണ്, നിഴലുകള്‍, ലേഡിടീച്ചര്‍, ഒരു പ്രേമത്തിന്റെ കഥ, മനയിലെ മങ്ക എന്നിവയാണ് പ്രധാനപ്പെട്ട നോവലുകള്‍. ഓട്ടോഗ്രാഫും നീലക്കണ്ണുകളും, തെളിയാത്ത കാല്‍പ്പാടുകള്‍, പഴയ ബന്ധവും പുതിയ വഴിത്താരകളും, അന്തിവെളിച്ചം എന്നിവ പ്രധാനപ്പെട്ട കഥകളും, ബാലശാകുന്തളം, ഉത്തരരാമചരിതം, അദൃശ്യമനുഷ്യന്‍, കൊച്ചുകൊമ്പന്‍, വീരചരിതങ്ങള്‍ എന്നിവ ബാലസാഹിത്യകൃതികളുമാണ്. സാഹിത്യാവലോകം, ആലോചന, സമീക്ഷ, പോയ തലമുറയില്‍ നിന്ന്, നമ്മുടെ സാഹിത്യകാരന്മാര്‍, അവര്‍ എങ്ങനെ ചിന്തിക്കുന്നു, നാടകത്തിലേക്കൊരു കൈത്തിരി തുടങ്ങിയവയാണ് പ്രധാനപ്പെട്ട ലേഖനങ്ങള്‍. ശാരദാമ്മയാണ് ഭാര്യ. മക്കള്‍: അഡ്വ. കൃഷ്ണകുമാര്‍, ജയചന്ദ്രന്‍, പ്രീത (രജിസ്ട്രേഷന്‍ ഐജി ഓഫീസ്, തിരുവനന്തപുരം), പ്രതിഭ (സെന്‍ഹറ് ഇഗ്നേഷ്യസ് സ്കൂള്‍, കാഞ്ഞിരംകുളം). മരുമക്കള്‍: ശ്രീലത (എച്ച്എസ്എസ് പളനിലം), ശ്രീലേഖ (ട്രെയ്നിങ് സ്കൂള്‍ കാര്‍ത്തികപ്പള്ളി), പത്മകുമാര്‍ (സൂപ്രണ്ട് ഓഫ് കസ്റ്റംസ്, എയര്‍പോര്‍ട്ട്, തിരുവനന്തപുരം), വിനു (ഗവ.എച്ച്എസ്എസ്, എറണാകുളം).
ഗോവ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് നെല്ലിക്കുഴി സ്വദേശി കെ.എം.കമാലിന്റെ 'ഐഡി' എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു
ഗോവയില്നടക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോവത്സവത്തില്ഇന്ത്യന്പനോരമ വിഭാഗത്തിലേക്കും കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോവത്സവത്തിലെ (.എഫ്.എഫ്.കെ.) മത്സരവിഭാഗത്തിലേക്കും നെല്ലിക്കുഴി സ്വദേശി കെ.എം.കമാലിന്റെ 'ഐഡി' എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.
.എഫ്.എഫ്.കെ. യില്മത്സരവിഭാഗത്തില്പ്രദര്ശിപ്പിക്കുന്ന ഇന്ത്യയില്നിന്നുള്ള രണ്ട് ചിത്രങ്ങളിലൊന്നാണ് കെ.എം.കമാലിന്റെ 'ഐഡി' എന്ന ഹിന്ദി ഫീച്ചര്ഫിലിം. രാജ്യത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നത്.
കെ.എം.കമാല്കോതമംഗലം മാര്അത്തനേഷ്യസ് കോളേജിലെ പൂര്വ്വ വിദ്യാര്ത്ഥിയും സുമംഗല ഫിലിം സൊസൈറ്റിയുടെ സജീവ പ്രവര്ത്തകനുമായിരുന്നു. പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില്നിന്നും സംവിധാനത്തില്ബിരുദം നേടിയ കെ.എം.കമാല്ദൃശ്യമാധ്യമ രംഗത്തു സ്വന്തം കഴിവുകളിലൂടെ മികവു പുലര്ത്തിയതിന്റെ ആഹ്ലാദ തിമിര്പ്പിലാണ് സുമംഗല ഫിലിം സൊസൈറ്റിയുടെ പ്രവര്ത്തകര്‍ രാജ്യാന്തര ചലച്ചിത്രമേളകളില്സജീവമായിക്കൊണ്ടിരിക്കുന്ന ചിത്രം സംവിധായകനായ കെ.എം.കമാല്കൂടി പങ്കെടുത്ത കൊറിയയിലെ ബുസാന്ചലച്ചിത്രമേളയില്പ്രദര്ശിപ്പിച്ചു. അബുദാബി, ടൊറീനോ, മുംബൈ ചുടങ്ങീ രാജ്യാന്തരമേളകളിലേക്ക് ചിത്രം ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
അദ്ദേഹം യുഗദീപ്തിയുടെ മെംബറാണ് . 


'ദി അരയ വുമണ്‍' ക്രോസ്‍വേഡ് ബുക്ക് അവാര്‍ഡ് ചുരുക്കപ്പട്ടികയില്‍
 നാരായന്റെ വിഖ്യാത നോവലായ കൊച്ചരേത്തിയുടെ ഇംഗ്ലീഷ് പരിഭാഷയായ 'ദി അരയ വുമണ്‍' 2011ലെ എക്കണോമിസ്റ്റ് ക്രോസ്‍വേഡ് ബുക്ക് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി. ദക്ഷിണേന്ത്യയിലെ ആദ്യ ഗോത്രവര്‍ഗ്ഗ നോവലായ കൊച്ചരേത്തിയുടെ ഇംഗ്ലീഷ് പരിഭാഷ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയാണ് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചത്. 
2012 ലെ നൊബേല്‍ സാഹിത്യ പുരസ്കാരം ചൈനീസ് നോവലിസ്റ്റ് മോ യാനിന് (ഗുവാന്‍ മോയെ)
 ചൈനയുടെ നാടോടിഗാഥകളും ചരിത്രവും സമകാലീനസംഭവങ്ങളും ഭ്രമാത്മക യാഥാര്‍ത്ഥ്യത്തിന്റെ നൂലിഴയില്‍ കോര്‍ത്തെടുത്തവയാണ് മോ യാനിന്റെ രചനകള്‍. ''ചുവന്ന വീഞ്ഞ്”, "വെളുത്തുള്ളി ഗാഥകള്‍”, "വീഞ്ഞിന്റെ റിപ്പബ്ലിക്ക്”, "വലിയ സ്തനങ്ങളും വിടര്‍ന്ന അരക്കെട്ടും”, "ജീവിതവും മരണവും എന്നെ വിവശനാക്കുന്നു”, "തവള'' എന്നിവയാണ് പ്രധാന കൃതികള്‍.

അഭിനയത്തിലും ജീവിതത്തിലും വിട്ടുവീഴ്ചയില്ലാതെ പൊരുതിയ മലയാളത്തിന്റെ മഹാപ്രതിഭ, സഹൃദയ മനസ്സുകളില്‍ അശ്വമേധം നടത്തിയ നടനകലയുടെ പെരുന്തച്ചന്‍ തിലകന്‍ വിടപറഞ്ഞു. 25ന് പുലര്‍ച്ചെ 3.30ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. കരുത്താര്‍ന്ന രൂപവും ശബ്ദവും കൊണ്ട് സാന്നിദ്ധ്യം അറിയിച്ച തിലകന്‍ അരങ്ങിലും വെള്ളിത്തിരയിലും അരനൂറ്റാണ്ടിലേറെ വിസ്മയം ചൊരിഞ്ഞു. അഭിനയത്തികവില്‍ തിരക്കഥയെ മറികടക്കുന്ന ഈ നടന്‍ നായക-പ്രതിനായക വേഷങ്ങളില്‍ ഒരുപോലെ തിളങ്ങി