ഓണോത്സവം 2014 സെപ്‌തംബര്‍ 1 മുതല്‍ 21 വരെ നെല്ലിക്കുഴിയില്‍

ഓണോത്സവം 2014
സെപ്‌തംബര്‍ 1 മുതല്‍ 21 വരെ നെല്ലിക്കുഴിയില്‍


  സുഹൃത്തുക്കളെ,
                സത്യന് ആര്ട്സ് & സ്പോര്ട്സ് ക്ലബ്ബിന്റെയും, യുഗദീപ്തി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില് ഓണോത്സവം 2014 സെപ്തംബര് 1 മുതല് 21 വരെ വിപുലമായി നടത്തുന്നതിന് നിശ്ചയിച്ചിരിക്കുകയാണ്. പരിപാടിയുടെ വിജയത്തിന് എല്ലാവരുടേയും സഹായ സഹകരണങ്ങള് അഭ്യര്ത്ഥിക്കുന്നു.                                                                                                                                             എന്ന്, ഓണോത്സവ സംഘാടക സമിതിക്കുവേണ്ടി,
എം.എം. അബ്ദുല്കരിം, പി.പി. തങ്കപ്പന്, ടി.എം. അബ്ദുള് അസീസ്,
െക.. സിദ്ധിഖ്, ഐഷാബി യൂനസ് 
(രക്ഷാധികാരികള്)

സി.. നാസര്
(െചയര്മാന്)

ടി.എ.ഷാഹിൻ 
(ജനറല് കണ്വീനര്)

കാര്യപരിപാടികള്


പ്രതിമാസ സിനിമാ പ്രദർശനം


ദി കളേഴ്സ് ഓഫ് ദി മൗണ്ടൻ 

90 മിനുട്ട് / കൊളംബിയ / 2010 
2014 അഗസ്റ്റ് 26 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് ടി.എം.മീതിയൻ സ്മാരക ഹാൾ (യുഗദീപ്തി ഗ്രന്ഥശാല ഹാൾ)

ചോര പടരുന്നകൊളംബിയന്‍ മലകള്‍
 നിറയെ കുഴിബോംബുകളുള്ള മൈതാനത്തെ ഫുട്‌ബോള്‍ കളി പോലെയാണ് കൊളംബിയയിലെ സമകാലിക ഗ്രാമീണ ജീവിതം. അതാണ് ആര്‍ബേലാസിന്റെ കളേഴ്‌സ് ഓഫ് മൗണ്ടന്‍ എന്ന ചിത്രവും പറയുന്നത്. 


ഒരു ഭാഗത്ത് ആയുധമണിഞ്ഞ് കലാപം നടത്തുന്ന ഗറില്ലകള്‍, മറുഭാഗത്ത് ഗറില്ലാവേട്ടയെന്ന പേരില്‍ പട്ടാളത്തിന്റെ അഴിഞ്ഞാട്ടം. ഇതിനിടയിലാണ് സമകാലിക കൊളംബിയന്‍ ജീവിതം. കര്‍ഷകരുടെ വിമോചനം ആണ് ഇടതുപക്ഷ ആഭിമുഖ്യമുള്ള റെവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (എഫ്.എ.ആര്‍.സി) എന്ന ഒളിപ്പോരാളികളുടെ ലക്ഷ്യം. ആളുകളെ സംഘത്തില്‍ അണിചേര്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് അവര്‍. 

പട്ടാളക്കാര്‍ക്ക് നാട്ടിലെ എല്ലാവരെയും സംശയമാണ്. സംശയത്തിന്റെ പേരില്‍ അവര്‍ കണ്ണില്‍ കണ്ടവരെയെല്ലാം ഉപദ്രവിക്കും. ഭരണകൂടം വലതുപക്ഷ സ്വഭാവമുള്ളതാണ്. അമേരിക്കന്‍ ആഭിമുഖ്യമുള്ള ബഹുരാഷ്ട്ര സൈന്യവും ഇവിടെയുണ്ട്. അവര്‍ക്ക് കൊളംബിയയുടെ ഭൂവിഭവങ്ങളിലാണ് കണ്ണ്. മലകളും താഴ്‌വരകളും ഒഴിപ്പിച്ചെടുക്കാന്‍ അവര്‍ വിചാരിച്ചാല്‍ കഴിയും.

പട്ടാളത്തിന്റെ ഹെലിക്കോപ്റ്ററുകള്‍ നിരന്തരം മലയ്ക്കുമുകളില്‍ വട്ടമിട്ടു പറക്കുന്നുണ്ടാകും. 

ലൈബ്രേറിയന്മാരുടെ അവശത പരിഹരിക്കണം


ലൈബ്രേറിയന്മാരുടെ അവശത പരിഹരിക്കണം


സംസ്ഥാനത്തെ ജനകീയ ഗ്രന്ഥശാലകളിലെ ഏഴായിരത്തോളം ലൈബ്രേറിയന്മാരുടെ അവശതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ ഹരികുമാറും സെക്രട്ടറി എ കെ ചന്ദ്രനും ആവശ്യപ്പെട്ടു.ദിവസത്തില്‍ ശരാശരി അഞ്ച് മണിക്കൂര്‍വരെ ജോലിചെയ്യുന്ന ലൈബ്രേറിയന്മാരുടെ സ്ഥിതി പരിതാപകരമാണ്. ലൈബ്രറികളുടെ ഗ്രേഡനുസരിച്ച് 12,600 രൂപയോ 15,600 രൂപയോ ആണ് വര്‍ഷത്തില്‍ രണ്ട് ഗഡുക്കളായി അവര്‍ക്കുള്ള അലവന്‍സ്. കൗണ്‍സിലിന്റെ മോശമായ ധനസ്ഥിതിയാണ് ന്യായമായ പ്രതിഫലം നല്‍കുന്നതിന് തടസ്സം. ഗ്രന്ഥശാലാ ചട്ടങ്ങളനുസരിച്ച് ലൈബ്രറി ഗ്രാന്റ്, ലൈബ്രേറിയന്‍ അലവന്‍സ്, കെട്ടിട ഗ്രാന്റ് തുടങ്ങിവയ്ക്കുള്ള സഹായം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍, 2013-14ല്‍ ഈ ഇനങ്ങളില്‍ ആകെ ചെലവ് 15.57 കോടി രൂപയാണ്. ലഭിച്ചത് ഒമ്പതുകോടി രൂപയും. സര്‍ക്കാരില്‍നിന്ന് കൂടുതല്‍ സഹായം ലഭിച്ചാലേ ലൈബ്രേറിയന്മാരുടെ അവശതയ്ക്ക് പരിഹാരമുണ്ടാക്കാനാകൂ. അലവന്‍സ് മാസാമാസം വിതരണംചെയ്യാന്‍ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തണം.സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി ലഭിക്കുന്ന ഉത്സവബത്ത കൗണ്‍സിലിന്റെ കീഴിലുള്ള ലൈബ്രേറിയന്മാര്‍ക്ക് 2011ല്‍ മാത്രമാണ് സര്‍ക്കാര്‍ ബാധകമാക്കിയത്. ഇത് നല്‍കാന്‍ 35 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് കൗണ്‍സിലിന് വരുന്നത്.ലൈബ്രേറിയന്മാരുടെ അലവന്‍സും ഉത്സവബത്തയും വര്‍ധിപ്പിക്കാനുള്ള അനുമതിയും ധനസഹായവും കൗണ്‍സിലിന് നല്‍കി അവരുടെ സേവനങ്ങളെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
വാര്‍ത്തക്ക് കടപ്പാട് - ദേശാഭിമാനി പത്രം 
ലൈബ്രേറിയന്മാരുടെ അവശത പരിഹരിക്കണം

സ്വാതന്ത്ര്യദിനാശംസകള്‍

സ്വാതന്ത്ര്യദിനാശംസകള്‍

ഇന്ന് ഓഗസ്റ്റ്‌ 15
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വതിന്നുമേല്‍ സ്വാതന്ത്ര്യത്തിന്‍റെ ത്രിവര്‍ണ്ണപതാക പാറിയ ദിനം…
നമുക്ക്‌ സ്മരിക്കാം നേതാജിയെ, ഭഗത് സിംഗിനെ, ചരിത്രത്താളുകളില്‍ മറഞ്ഞുപോയ അനേകം രക്തസാക്ഷികളെ.., ഒടുവില്‍ വര്‍ഗീയശക്തികള്‍ക്ക്‌ മുന്‍പില്‍ സ്വതത്ര്യത്തിന്റെ വിലയായി അവസാന തുള്ളി ചോരയും നല്‍കിയ ഗാന്ധിജിയെ…

ഓര്‍ക്കുക..,
സാമ്രാജ്യത്വശക്തികളുടെ ചവിട്ടുപടിയല്ല, ഭാരതീയന്റെ നട്ടെല്ല്…

യു.പി. വായനാ മത്സരം - വിജയികൾ

യു.പി. വായനാ മത്സരം - വിജയികൾ 
കേരള ലൈബ്രറി കൌണ്‍സിൽ ഗ്രന്ഥശാലാ തലത്തിൽ  2014 ആഗസ്റ്റ് 9 ശനിയാഴ്ച ഗ്രന്ഥശാല ഹാളിൽ വച്ചു നടത്തിയ യു.പി. വായനാ മത്സരത്തിലെ വിജയികൾ.
ഒന്നാം സമ്മാനം - ആതിര സുനില്‍ (ഫദര്‍ ജെ.ബി.എം. യു.പി.എസ്. മലയിങ്കീഴ്)
രണ്ടാം സമ്മാനം - നിസാമോള്‍ മീരാന്‍ (ഗവ. ഹൈ സ്കൂള്‍, നെല്ലിക്കുഴി)
മൂന്നാം സമ്മാനം - തമന സുധീര്‍ (സെന്റ്. അഗസ്റ്റിന്‍ എച്ച്.എസ്.എസ്. കോതമംഗലം)

അഭിനന്ദനങ്ങൾ..... അഭിനന്ദനങ്ങൾ ...... അഭിനന്ദനങ്ങൾ.....

ആഗസ്റ്റ്

  • നെല്ലിക്കുഴി ഓണോത്സവം 2014 - സംഘാടക സമിതി രൂപീകരണം - ആഗസ്റ്റ്‌ 10 ഞായറാഴ്‌ച വൈകിട്ട്‌ 6 മണി ്രഗന്ഥശാല ഹാളില്‍


സുഹൃത്തുക്കെള,
ഈ വര്‍ഷത്തെ ഓണാേഘാഷപരിപാടികള്‍ വിപുലമായി നടത്തുന്നതിെനക്കുറിച്ച്‌ ആലോചിക്കുന്നതിനും സംഘാടകസമിതി രൂപീകരിക്കുന്നതിനുമായി ഒരു യോഗം 2014 ആഗസ്റ്റ്‌ 10 ഞായറാഴ്‌ച വൈകിട്ട്‌ 6 മണിയ്‌ക്ക്‌ ഗ്രന്ഥശാല ഹാളില്‍ വച്ച്‌ ചേരുന്നു. താങ്കള്‍ സഹ്രപവര്‍ത്തകരുെമാത്ത്‌ എത്തിേച്ചരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്ന്‌,

എം.ബി.ഷിഹാബ്‌,
െസക്രട്ടറി,
സത്യന്‍ ആര്‍ട്‌സ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌
എം.െക.േബാസ്‌,
െസക്രട്ടറി,
യുഗദീപ്‌തി ഗ്രന്ഥശാല

  • യു.പി. വായനാ മത്സരം

ഗ്രന്ഥശാലാ തലത്തില്‍ 2014 ആഗസ്റ്റ് 9 ശനിയാഴ്ച 2 പി.എം. - ഗ്രന്ഥശാല ഹാളിൽ വച്ചു നടക്കുന്നതാണ്.
യു.പി. വിഭാഗം കുട്ടികള്‍ പങ്കെടുക്കുക.... 
യു.പി.വായനാ മത്സരത്തിനു നിശ്ചയിച്ചിട്ടുള്ള പുസ്തകങ്ങള്‍:-

  1. മനുഷ്യന്റെ കഥ - പി.പ്രകാശ് (പി. പ്രകാശ്‌ 
    മുവാറ്റുപുഴയിൽ ജനനം. ചരിത്രത്തിൽ ബിരുദം. ഇംഗ്ലീഷ്‌ ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. ഉദ്യോഗത്തിൽ നിന്നു വിരമിച്ച ശേഷം ഫ്രീലാൻഡ്‌ പത്രപ്രവർത്തനം. ഹിറ്റ്‌ലർ അകവും പുറവും, കപിലിന്റെ കുറ്റാന്വേഷണങ്ങൾ, കഥമരക്കൊമ്പത്ത്‌, മനുഷ്യന്റെ കഥ, മന്ത്രിവാനരൻ, ടോൾസ്‌റ്റോയ്‌ കഥകൾ എന്നിവ കൃതികൾ.)
  2. തത്തമരം - പി.ചന്ദ്രദാസ്
  3. കവിതകള്‍ - എസ്. രമേശന്‍
  4. പോലീസ് ക്വിസ് - വി.സി.കുഞ്ഞുമോന്‍

  • പി.എസ്‌.സി   ലാസ്റ്റ്‌ ഗേ്രഡ്‌ സര്‍വന്റ്‌ പരിശീലന ക്ലാസ്സ്‌ - 2014 ആഗസ്റ്റ്‌ 3 ഞായറാഴ്‌ച രാവിലെ 10 മണി മുതല്‍ യുഗദീപ്‌തി ഗ്രന്ഥശാല ഹാള്‍


്രപിയ ഉദേ്യാഗാര്‍ത്ഥികെള,
േകരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിേലയ്‌ക്കുള്ള ലാസ്റ്റ്‌ ഗേ്രഡ്‌ നിയമനത്തിന്‌ പി.എസ്‌.സി. ഡിസംബറില്‍ നടത്തുന്ന മത്സര പരീക്ഷയ്‌ക്ക്‌ തയ്യാെറടുക്കുന്നവര്‍ക്കായി നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാലയില്‍ വനിതാേവദിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലന ക്ലാസ്സ്‌ നടന്നുവരികയാണ്‌. ഇതിന്റെ ഭാഗമായി 2014 ആഗസ്റ്റ്‌ 3 ഞായറാഴ്‌ച രാവിലെ 10 മണി മുതല്‍ ഗ്രന്ഥശാല ഹാളില്‍ വച്ച്‌ തീവ്ര പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചിരിക്കുന്നു. പ്രമുഖ പി.എസ്‌.സി. പരീക്ഷാ പരിശീലകന്‍ ശ്രീ. പി.എസ്‌.പണിക്കര്‍ ക്ലാസ്സ്‌ നയിക്കുന്നു. പരസ്‌പരം സഹായിച്ചും മത്സരിച്ചും സര്‍ക്കാര്‍ ഉദേ്യാഗം നേടാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവരുടെ കൂട്ടത്തിേലക്ക്‌ നിങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.                                                                 എന്ന്‌,
                                 െസക്രട്ടറി, യുഗദീപ്‌തി ഗ്രന്ഥശാല              കണ്‍വീനര്‍, വനിതാേവദി

ചിട്ടയായ പരിശീലനം  മുന്‍വര്‍ഷ ചോദ്യപേപ്പര്‍ അടിസ്ഥാനമാക്കി ഓരോ മാസവും മാതൃകാ പരീക്ഷകള്‍  പരിചയ സമ്പന്നരായ പരിശീലകര്‍ എല്ലാ ഞായറാഴ്‌ചകളിലും ക്ലാസ്സെടുക്കുന്നു  എല്ലാ ദിവസവും വൈകിട്ട്‌ 6 മുതല്‍ 8 വരെ കംപയിന്റ്‌ സ്റ്റഡി.

ജൂലൈ മാസം

  •  ബഷീര്‍ അനുസ്‌മരണം "ഭാര്‍ഗ്ഗവീനിലയം' സിനിമയുടെ പ്രദര്‍ശനം


https://scontent-b-ams.xx.fbcdn.net/hphotos-xfp1/v/t1.0-9/p526x296/10389490_303792233114907_1063748070551988337_n.jpg?oh=9560b8cb414017ced7b55d440c60b914&oe=5459C47A

കഥ ആരംഭിക്കുന്നത് സാഹിത്യകാരനായ മധു ( ഈ കഥാപാത്രത്തിനു പേരില്ല) പുതിയ താമസക്കാരനായി ഭാർഗവീ നിലയത്തില്‍ എത്തുന്നത് മുതല്‍ക്കാണ്. അതൊരു പ്രേത ബാധയുള്ള വീടാണെന്ന് അല്പം കഴിഞ്ഞാണ് അദ്ദേഹം മനസ്സിലാക്കുന്നത്‌. കാമുകനും അയല്‍വാസിയും ആയിരുന്ന ശശികുമാറിനാല്‍ വഞ്ചിക്കപ്പെട്ട ഭാർഗവി ആ വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്‍ഗവിയുടെ പ്രേതം ആരെയും അവിടെ തങ്ങാന്‍ അനുവദിക്കില്ല! കാറ്റായും വെളിച്ചമായും പട്ടിയായും പൂച്ചയായും അറ്റ കൈയ്ക്ക് സ്വന്തം രൂപത്തില്‍ തന്നെയും ഭാർഗവി ആ വീട്ടില്‍ താമസിക്കാന്‍ വരുന്നവരെ പേടിപ്പിച്ച് ഓടിക്കും. എന്നാല്‍ ധീരനും ചില്ലറ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളവനുമായ കഥാനായകന്‍ അങ്ങനെ പേടിച്ചു ഓടാന്‍ തയ്യാറാകുന്നില്ല! മറിച്ച് അയാള്‍ അജ്ഞാതയായ ആ പ്രേതവുമായി സുഹൃത്ത്ബന്ധം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. ശുന്യതയില്‍ ഭാർഗവിയെ സങ്കല്പിച്ച് അയാള്‍ നിത്യവും അവളോട്‌ സംസാരിക്കുന്നു, പരിഭവിക്കുന്നു, തമാശ പറയുന്നു. തന്നെ ഉപദ്രവിക്കാതിരിക്കുന്നതിനുള്ള പ്രതിഫലം എന്നോണം അയാള്‍ ഒരുനാള്‍ അവളുടെ ജീവിത കഥ എഴുതാന്‍ ആരംഭിക്കുന്നു.

രഹസ്യങ്ങളുടെ ചുരുള്‍ അഴിയുന്നത് ഇവിടം മുതല്‍ക്കാണ്. താന്‍ അത് വരെ കണ്ടതും കേട്ടതും ഒന്നുമല്ല സത്യം എന്ന് സാഹിത്യകാരന്‍ മനസ്സിലാക്കുന്നു. സ്വന്തം നിലയ്ക്കും ചില്ലറ അന്വേഷണങ്ങള്‍ അയാള്‍ നടത്തുന്നു. അങ്ങനെ ഭാർഗവി ആത്മഹത്യ ചെയ്യുകയായിരുന്നില്ല എന്നും അവള്‍ ശശികുമാറിനാല്‍ വഞ്ചിക്കപ്പെടുക ആയിരുന്നില്ല എന്നും ഈ കഥയിലെ യഥാര്‍ത്ഥ വില്ലന്‍ ഭാർഗവിയുടെ മുറചെറുക്കന്‍ നാണുക്കുട്ടന്‍ ( പി ജെ ആന്റണി) ആണെന്നും അയാള്‍ മനസിലാക്കുന്നു. ഭാർഗവിയെ കെട്ടാന്‍ ആഗ്രഹിച്ചു നടന്നിരുന്ന സ്വതവേ ക്രൂര സ്വഭാവിയായ നാണുക്കുട്ടൻ ശശികുമാറിനെയും ഭാർഗവിയെയും തമ്മില്‍ അകറ്റി, ശശികുമാറിന് ഭാർഗവി കൊടുത്തയച്ചത്‌ എന്ന് പറഞ്ഞു വിഷം വെച്ച വാഴപ്പഴം കൊടുത്തും ഭാർഗവിയെ കിണറ്റില്‍ തള്ളിയിട്ടും കൊല്ലുകയായിരുന്നു. താന്‍ മനസ്സിലാക്കിയ അല്ലെങ്കില്‍ തന്നോട് ഭാർഗവി പറയാതെ പറഞ്ഞ ഈ കഥ സാഹിത്യകാരന്‍ എഴുതുകയും ഭാർഗവി മരിച്ചു വീണ കിണറ്റിന്‍കരയില്‍ ഇരുന്നു അവളെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്യുന്നു. ഈ സമയം അവിടെയെത്തുന്ന നാണുക്കുട്ടന്‍ ( ഈ സമയം മാത്രമല്ല ചിത്രത്തിന്റെ ആദ്യ ഭാഗം മുതല്‍ക്കു തന്നെ ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളുമായി നാണുക്കുട്ടൻ കഥാനായകന്റെ പിന്നാലെ ഉണ്ട്.) ഈ കഥ കേള്‍ക്കുകയും തന്റെ രഹസ്യം മനസ്സിലാക്കിയ സാഹിത്യകാരനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവിടെ വെച്ചുണ്ടാകുന്ന മല്‍പിടുത്തത്തിനൊടുവില്‍ നാണുക്കുട്ടന്‍ അടി തെറ്റി കിണറ്റില്‍ വീണു കൊല്ലപെടുന്നു. അഥവാ ഭാർഗവി തന്റെ പ്രതികാരം നിശബ്ദമായി നിര്‍വഹിക്കുന്നു. ലോകാലോകങ്ങളുടെ സൃഷ്ടാവേ……….നിന്റെ ഹിതം!