മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു

യുഗദീപ്തിയുടെആദരാഞ്ജലിൾ


ഷില്ലോങ്: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചു. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണം. അവിവാഹിതനായിരുന്നു. രാഷ്ട്രം ഭാരതരത്‌നയും പത്മഭൂഷനും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിങ്‌സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവയാണ് പ്രധാന കൃതികള്‍.

ഭൗതികദേഹം ഇന്നു രാത്രി തന്നെ ഷില്ലോങ്ങില്‍ നിന്ന് ഗുവാഹത്തിയിലെ സൈനിക ആസ്പത്രിയിലേയ്ക്ക് മാറ്റും. നാളെ പുലര്‍ച്ചെ ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരും. സ്വദേശമായ രാമേശ്വരത്തായിരിക്കും അന്ത്യ കര്‍മങ്ങള്‍. രാജ്യത്ത് ഏഴ് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായിരുന്നു ആണവ ശാസ്ത്രജ്ഞനും ധിഷണാശാലിയായ ഗവേഷകനും എഴുത്തുകാരനും കവിയും തത്ത്വശാസ്ത്രജ്ഞനുമൊക്കെയായിരുന്ന കലാം. 2002 മുതല്‍ 2007 വരെയായിസരുന്നു അദ്ദേഹം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്. 1931 ഒക്‌ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തായിരുന്നു വള്ളക്കാരനായ ജൈനുല്‍ലാബുദ്ദീനിന്റെയും ആഷിയാമ്മയുടെയും മകനായി ജനനം. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് കുട്ടിക്കാലത്ത് പഠനച്ചെലവ് കണ്ടെത്തിയത്.
ഷ്വാട്‌സ് മെട്രിക്യുലേഷന്‍ സ്‌കൂളിലെ പഠനത്തിനുശേഷം തിരുച്ചിറപ്പള്ളി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ചേര്‍ന്നു. 1954ല്‍ ഇവിടെ നിന്ന് ഫിസിക്‌സില്‍ ബിരുദമെടുത്ത കലാം പിന്നീട് ചെന്നൈയില്‍ എയ്‌റോസ്‌പേയ്‌സ് എഞ്ചിനീയറിങ് പഠിക്കാന്‍ പോയി. അക്കാലത്ത് ഒരു ഫൈറ്റര്‍ പയലറ്റാകാനായിരുന്നു മോഹം. എന്നാല്‍, പൈലറ്റാകാനുള്ള പരീക്ഷയില്‍ ഒന്‍പതാമനായതോടെ കലാമിന്റെ പൈലറ്റ് മോഹം അസ്ഥാനത്തായി.

അങ്ങിനെയാണ് ഉപരിപഠനത്തിന് ചെന്നെ ഐ.ഐ.ടി.യില്‍ ചേര്‍ന്നത്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി ലഭിച്ചു.

അവിടെ വച്ച് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി.കെ. മേനോനാണ് കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. റോക്കറ്റ് എഞ്ചിനീയറാകാന്‍ കലാമിനെ പ്രേരിപ്പിച്ചതും മേനോനാണ്. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം.

ഓണോത്സവം 2015 - സംഘാടക സമിതി രൂപീകരിച്ചു

ഓണോത്സവം 2015 - സംഘാടക സമിതി രൂപീകരിച്ചു


ഈ വര്ഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമാനത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു .

ഓണോത്സവം 2015 - സംഘാടക സമിതി രൂപീകരണം

യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി & 
സത്യൻ ആര്ട്സ് ആന്റ് സ്പോര്ട്സ് ക്ലബ്ബ്

ഓണോത്സവം 2015 - സംഘാടക സമിതി രൂപീകരണം

2015 ജൂലൈ 29 ബുധാൻ വൈകിട്ട് 6 മണിക്ക് ഗ്രന്ഥശാലാ ഹാളിൽ

സുഹൃത്തുക്കളെ,
ഈ വര്ഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി നത്തുന്നതിനെക്കുരിച്ച് ആലോചിക്കുന്നത്തിനും സംഘാടക സമിതി രൂപീകരിക്കുന്നതിനുമായി ഒരു യോഗം 2015 ജൂലൈ 29 ബുധാൻ വൈകിട്ട് 6 മണിക്ക് ഗ്രന്ഥശാലാ ഹാളിൽ ചേരുന്നു. താങ്കള് എത്തിച്ചേരുവാൻ അഭ്യർഥിക്കുന്നു.

എന്ന്,
കെ.ആർ.അനീഷ് (സെക്രട്ടറി, സത്യൻ ആര്ട്സ് ആന്റ് സ്പോര്ട്സ് ക്ലബ്ബ്)
എം.കെ.ബോസ് (സെക്രട്ടറി, യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി)

നെല്ലിക്കുഴി പഞ്ചായത്ത് ലൈബ്രറി നേതൃസമിതി രൂപീകരിച്ചു

നെല്ലിക്കുഴി  പഞ്ചായത്ത് ലൈബ്രറി നേതൃസമിതി രൂപീകരിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിൽ അംഗം പി.കെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് മനോജ് നാരായണൻ, ജില്ലാ എക്സി. അംഗം കെ.ഒ.കുര്യാക്കോസ് ഭാവി പരിപാടികൾ വിശദീകരിച്ചു.  താലൂക്ക് സെക്രട്ടറി സി.പി.മുഹമ്മദ് സംസാരിച്ചു.
ഭാരവാഹികൾ:-
കൺവീനർ - എം.കെ.ബോസ് (യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി)
കമ്മറ്റി അംഗങ്ങൾ - പി.കെ.ബാപ്പുട്ടി (യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി),
ബിനു പ്രകാശ് (ഇരമല്ലൂർ പബ്ലിക് ലൈബ്രറി),
സജി ജോസഫ് (കുറ്റിലഞ്ഞി പബ്ലിക് ലൈബ്രറി), സുരേഷ് എം.കെ. (ചെറുവട്ടൂർ),
സന്തോഷ് (ശില്പി ലൈബ്രറി ഇളംബ്ര),
രാജൻ കെ.കെ (ഐശ്വര്യ ഗ്രന്ഥശാല നങ്ങേലിപ്പടി),
ബിനു എം.ബി (മഹാത്മ ലൈബ്രറി ഇടനാട്),
എം.എൻ.ജഗദീഷ് (പി.കൃഷ്ണപിള്ള സ്മാരക ലൈബ്രറി തൃക്കാരിയൂർ).

അഖിലകേരള വായനാമത്സരം; പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു

അഖിലകേരള വായനാമത്സരം ഇന്ന് 



2015 ജൂലൈ രണ്ടിന് സ്‌കൂള്‍ തലവും, ആഗസ്റ്റ് രണ്ടിന് താലൂക്ക് തലവും, സെപ്റ്റംബര്‍ 27ന് ജില്ലാതലവും നവംബര്‍ 14, 15ന് സംസ്ഥാനതല മത്സരങ്ങളും നടത്തും.

കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖിലകേരള വായന മത്സരം 2015നുള്ള പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന അഖില കേരള വായനാ മത്സരം സ്‌കൂള്‍തലം, താലൂക്ക് തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ആകെ 12 പുസ്തകങ്ങളാണ് മത്സരത്തിനുള്ളത്. പോക്കുവെയില്‍ മണ്ണില്‍ എഴുതിയത് - ഒ.എന്‍.വി. - ചിന്ത, 
കടമ്മനിട്ട കാലം - ഡോ.കെ.എസ്.രവികുമാര്‍ - ഡി.സി., 
പതിറ്റാണ്ടിന്റെ കവിത - ഏഴാച്ചേരി രാമചന്ദ്രന്‍ - എസ്.പി.സി.എസ്., 
ചരിത്രത്തില്‍ വിലയം പ്രാപിച്ച വികാരങ്ങള്‍ - ആണ്ടലാട്ട് - എസ്.പി.സി.എസ്., 
സുന്ദരികളും സുന്ദരന്മാരും - ഉറൂബ് - ഡി.സി., 
സുവര്‍ണകഥകള്‍ - ടി.പത്മനാഭന്‍ - ഗ്രീന്‍ ബുക്‌സ്, 
നദി - എഡി.പി.സുരേന്ദ്രന്‍, പി.സുധാകരന്‍ - കൈരളി, 
മലാലയുടെ കഥ - കെ.എം.ലെനിന്‍ - ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, 
പഥേര്‍ പാഞ്ചാലി - വിഭൂതി ഭൂഷന്‍ ബന്ദോപാദ്ധ്യായ - മാതൃഭൂമി, 
വിജയപഥം -ഡോ.ദേബശിഷ് ചാറ്റര്‍ജി - മാതൃഭൂമി, 
സൈബര്‍ പുഴുക്കളും പൂമ്പാറ്റകളും - ദിനേശ് വര്‍മ്മ - ചിന്ത, 
ഷേക്‌സ്പിയര്‍ എന്ന സര്‍ഗവിസ്മയം - ജസ്റ്റിന്‍ ജോണ്‍ - പ്രഭാത് ബുക്ക് ഹൗസ്. 
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ 2014 ഏപ്രില്‍ (മലയാളം ഓര്‍ക്കുന്നുണ്ടോ ഡോ.കെ.എസ്.ഭാസ്‌കരന്‍ നായരെ?), മെയ് (മരണമില്ലാത്ത വാക്കുകള്‍ - മാര്‍കേസ്) എന്നീ ലക്കങ്ങള്‍ മത്സര പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
2015 ജൂലൈ രണ്ടിന് സ്‌കൂള്‍ തലവും, ആഗസ്റ്റ് രണ്ടിന് താലൂക്ക് തലവും, സെപ്റ്റംബര്‍ 27ന് ജില്ലാതലവും നവംബര്‍ 14, 15ന് സംസ്ഥാനതല മത്സരങ്ങളും നടത്തും. എല്ലാ ഗ്രന്ഥശാലകളിലും ഇതിന്റെ മുന്നോടിയായി സംഘാടകസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും. 

2015ലെ അബുദാബി ശക്തി അവാര്‍ഡ് കവിതയ്ക്കുള്ള പുരസ്കാരം എസ് രമേശന്‍ (ഹേമന്തത്തിലെ പക്ഷി)

2015ലെ അബുദാബി ശക്തി അവാര്ഡ്-കവിതയ്ക്കുള്ള പുരസ്കാരം- എസ് രമേശന്‍ (ഹേമന്തത്തിലെ പക്ഷി) 

  

(ഹേമന്തത്തിലെ പക്ഷിയെക്കുറിച്ച്...ജി.ഉഷാകുമാരി മലയാളം വാരികയിൽ എഴുതിയത്


എസ് രമേശന്

കവി, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്എന്നീ നിലകളിൽ പ്രസിദ്ധനാണ് എസ്. രമേശൻ. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവും, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷനും, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിർവാഹക സമിതി അംഗവുമാണദ്ദേഹം. ആറു ശതാബ്ദത്തിലധികം കാലം പഴക്കമുള്ള ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരാണ് ഇപ്പോൾ.

കൃതികൾ
ശിഥില ചിത്രങ്ങൾ ( NBS )
മല കയറുന്നവർ ( ചിന്ത)
എനിക്കാരോടും പകയില്ല (ഡി സി ബുക്സ്)
അസ്ഥി ശയ്യ (ഡി സി ബുക്സ്)
കലുഷിത കാലം ( ഗ്രീൻ ബുക്സ്)
കറുത്ത കുറിപ്പുകൾ ( തൃശൂർ കറന്റ്)
എസ രമേശന്റെ കവിതകൾ ( ഗ്രീൻ ബുക്സ് )



പൊന്‍കുന്നം വര്‍ക്കി - ശബ്ദിച്ചുകൊണ്ടേയിരിക്കും ആ കലപ്പ

സര്ഗാത്മക സാഹിത്യസൃഷ്ടികളുടെ അനശ്വരതയും നിലപാടുകളുംകൊണ്ട് ഏതു കാലഘട്ടത്തിലും ശ്രദ്ധേയനാകുന്ന കഥാകാരനും വഴികാട്ടിയുമാണ് പൊന്കുന്നം വര്ക്കിഅദ്ദേഹത്തിന്റെ 105-ാം ജന്മദിനവും 11-ാം ചരമവാര്ഷികവും ജൂലൈ ഒന്ന്രണ്ട് തീയതികളിലാണ്. 

muttathu varkey എന്നതിനായുള്ള ഇമേജ് ഫലം

സാമൂഹ്യമാറ്റത്തിനുവേണ്ടിയും സാംസ്കാരിക ജീര്ണതയ്ക്ക് എതിരെയും നേരിന്റെ പക്ഷത്തുനിന്ന്് സാഹിത്യരചനയിലൂടെ ധീരമായ നിലപാടു സ്വീകരിച്ചു  മഹാത്മാവ്സാഹിത്യസൃഷ്ടിയുടെ പേരില്‍ ഇരുമ്പഴിക്കുള്ളില്‍ കിടക്കേണ്ടിവന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ സാഹിത്യകാരനും അദ്ദേഹംതന്നെ.
തമിഴ്സാഹിത്യകാരനായ പെരുമാള് മുരുകനെ "മാതൊരുപാകന്എന്ന സാഹിത്യസൃഷ്ടിയുടെ പേരില് വര്ഗീയ ഫാസിസ്റ്റുകള് ഭരണസ്വാധീനത്തിന്റെ മറവില് നാടുകടത്തി പീഡിപ്പിച്ചുവീണ്ടും വിളിച്ചുവരുത്തി സാഹിത്യരചന പിന്വലിപ്പിക്കുകയും ഭീഷണിപ്പെടുത്തി സോഷ്യല് മീഡിയയില് പോസ്റ്റിടുവിക്കുകയും ചെയ്തുഅടുത്തിടെ നടന്ന  സംഭവം ആവിഷ്കാരസ്വാതന്ത്ര്യത്തിനുനേരെ ഉയര്ന്ന വലിയ വെല്ലുവിളിയാണ് കാടത്തവും അപരിഷ്കൃതവുമായ സമീപനം തനി സാംസ്കാരിക ഫാസിസമാണ്ഇവിടെയാണ് പൊന്കുന്നം വര്ക്കിയുടെ ധീരതയും നിലപാടും ശ്രദ്ധേയമാകുന്നത്പാമ്പാടിയിലെ ആലാംപള്ളി സര്ക്കാര് സ്കൂളില് പഠിപ്പിച്ചുകൊണ്ടിരിക്കെസര്സി പിയുടെ നിര്ദേശപ്രകാരം പൊലീസ് പൊന്കുന്നം വര്ക്കിയെ അറസ്റ്റ് ചെയ്തുമോഡല്മന്ത്രിക്കെട്ട് എന്നീ കഥകള് എഴുതിയതിനായിരുന്നു അറസ്റ്റ്സര്സി പിയുടെ ഭരണഭീകരതയ്ക്കെതിരെ വിരല്ചൂണ്ടുന്ന കഥകളായിരുന്നു അത്ജയിലില് കഴിയുമ്പോള് മാപ്പെഴുതിക്കൊടുത്താല് വെറുതെ വിടാമെന്ന് സര്സി പിയുടെ ദൂതന് അറിയിച്ചു. "അതിനു വേറെ പൊന്കുന്നം വര്ക്കി ജനിക്കണംഎന്ന ഗര്ജനം ഇരുമ്പഴികളെപ്പോലും പ്രകമ്പനംകൊള്ളിച്ചുജയില് മോചിതനായപ്പോള് സര്ക്കാര് ജോലി ഉപേക്ഷിക്കുകയും ചെയ്തു.
ഭരണകൂടഭീകരതയ്ക്കും അനീതിക്കും അന്ധവിശ്വാസത്തിനും അനാചാരങ്ങള്ക്കും എല്ലാവിധ ചൂഷണങ്ങള്ക്കും എതിരെയുള്ള ചെറുത്തുനില്പ്പായിരുന്നു വര്ക്കിയുടെ ഓരോ സാഹിത്യസൃഷ്ടികളും. 1942ല് ആലാംപള്ളി സര്ക്കാര് സ്കൂളില് അധ്യാപകനായിരിക്കുമ്പോള്ഏഴാംക്ലാസിലെ വിദ്യാര്ഥികള് സ്കൂള് വാര്ഷികത്തിന് വര്ക്കി എഴുതി സംവിധാനം ചെയ്ത "ബാധയൊഴിപ്പിക്കല്എന്ന നാടകം അവതരിപ്പിച്ചുബാധകയറി ഉറഞ്ഞുതുള്ളുന്ന സ്ത്രീയോട് മന്ത്രവാദിയുടെ മര്ദനങ്ങളുടെ അവസാനം ബാധയൊഴിഞ്ഞുപോകാന് എന്തുവേണമെന്നു ചോദിക്കുമ്പോള് "അരിയുടെ വില കുറയ്ക്കണംഎന്ന മറുപടി സദസ്സിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊള്ളുകയും വിലവര്ധന രൂക്ഷമാകുകയും ചെയ്ത കാലത്താണ്  നാടകമെഴുതിയത്.
സ്റ്റേറ്റ് കോണ്ഗ്രസ് പ്രവര്ത്തകനായിരുന്നകാലത്ത് തിരു-കൊച്ചിയിലെ കോണ്ഗ്രസ് ഭരണമര്ദനങ്ങളെയും പീഡനങ്ങളെയും വിഷയമാക്കി പൊന്കുന്നം വര്ക്കി രാഷ്ട്രീയകഥകള് എഴുതിഡെമോക്രസികരിനിഴലുകള്വോട്ടിനു വരാതിരിക്കില്ലഇടിവണ്ടിതൊഴിലാളി അവിശ്വാസപ്രമേയം എന്നീ കഥകള് കോണ്ഗ്രസ് ഭരണകാലത്തിന്റെ പശ്ചാത്തലത്തില് എഴുതിയവയാണ്മലയാളസാഹിത്യത്തിലെ ആദ്യത്തെ ശ്രദ്ധേയനായ രാഷ്ട്രീയ കഥാകൃത്തും വര്ക്കിയായിരുന്നുസാമൂഹികപുരോഗതിക്കുവേണ്ടി തൂലിക പടവാളാക്കിയ അദ്ദേഹം എല്ലാ കാലത്തും  നിലപാടുകളില് ഉറച്ചുനിന്നുകുട്ടനാട്ടിലെ എടത്വായില് ജനിച്ച പൊന്കുന്നം വര്ക്കി മലനാടിന്റെ സ്പന്ദനങ്ങളാണ് കഥകളിലൂടെ അവതരിപ്പിച്ചത്മലയോര കര്ഷകരുടെയും അര്ധപട്ടിണിക്കാരുടെയും ജീവിതദുരിതങ്ങള് അദ്ദേഹം കഥകളിലൂടെ അവതരിപ്പിച്ചുവ്യവസ്ഥിതിയോടുള്ള ശക്തമായ എതിര്പ്പ് നിറഞ്ഞതായിരുന്നു ഓരോ കഥകളും.
രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും വീരകഥകള്മാത്രം കേട്ട ഒരു സമൂഹത്തില് കര്ഷകരുടെ കണ്ണീരില് കുതിര്ന്ന ചിത്രീകരണങ്ങളിലൂടെ സാഹിത്യലോകത്തെ ഒറ്റയാനായി വര്ക്കി മാറിലോകസാഹിത്യത്തില്ത്തന്നെ അദ്ദേഹത്തിന്റെ കൃതികള് ശ്രദ്ധിക്കപ്പെട്ടതും ഇക്കാരണത്താലാണ്ലോക ചെറുകഥാ ചരിത്രം ഏറ്റവും പ്രസിദ്ധമായ ഏഴുകഥകള് തെരഞ്ഞെടുത്തപ്പോള് അതിലൊന്ന് പൊന്കുന്നം വര്ക്കിയുടെ "ശബ്ദിക്കുന്ന കലപ്പ'യായിരുന്നു കഥ ഇപ്പോഴും വിദേശ സര്വകലാശാലകളില് പാഠ്യവിഷയമാണ്എവിടെയെല്ലാം മനുഷ്യത്വത്തിന് മുറിവേറ്റിട്ടുണ്ടോ അവിടെയെല്ലാം ഇരകള്ക്കുവേണ്ടി ചാട്ടവാറുമായി അദ്ദേഹം പാഞ്ഞെത്തിസാഹിത്യം സാമൂഹിക പരിവര്ത്തനത്തിനുള്ള മൂര്ച്ചയേറിയ ആയുധമാണെന്ന് അടിയുറച്ചുവിശ്വസിച്ച പുരോഗമന സാഹിത്യകാരന്മാരില് പ്രമുഖനാണ് പൊന്കുന്നം വര്ക്കി.
""ദുഃഖിതരോട് ചേര്ന്നുനിന്ന് ഞാന് നിങ്ങളുടെ ശബ്ദവും രൂപവും പ്രകാശിപ്പിക്കാന് ഒരുങ്ങിയപ്പോള് നിങ്ങളില് ചിലര് എന്നെ ഒരു കഥാകാരനായി അംഗീകരിച്ചു'' ഞാന് കഥാകാരനായ കഥ എന്ന പുസ്തകത്തിലെ വര്ക്കിയുടെ വരികളാണിത്പൗരോഹിത്യ ജീര്ണതയ്ക്കെതിരെ ജീവിതാവസാനംവരെ നിര്ഭയനായി പോരാടാന് വര്ക്കിയെ പ്രേരിപ്പിച്ചത് ക്രിസ്തുവിന്റെ ആദര്ശങ്ങളിലുള്ള അടിയുറച്ച വിശ്വാസമായിരുന്നുതാന് ഉള്പ്പെട്ട സഭയെയും പൗരോഹിത്യത്തെയും അന്ധമായി എതിര്ക്കുകയല്ലയഥാസ്ഥിതിക പൗരോഹിത്യത്തെ ചോദ്യംചെയ്യുകയായിരുന്നു അദ്ദേഹംഇതിന്റെ നല്ല ഉദാഹരണമാണ് "അള്ത്താരയിലെനന്മയുടെ പ്രതീകമായ ഫാമാന്തോപ്പില്ദൈവത്തെ വിളിക്കാന് എനിക്ക് ഇടനിലക്കാരന്റെ ആവശ്യമില്ല എന്നാവര്ത്തിച്ച പൊന്കുന്നം വര്ക്കി പെരുഞ്ചേരി വീട്ടുമുറ്റത്ത് അന്ത്യവിശ്രമംകൊള്ളുന്നതും  നിലപാടുകൊണ്ടുതന്നെ.
തീവ്രമായ മനുഷ്യസ്നേഹമാണ് വര്ക്കിയുടെ കഥകളിലും പോരാട്ടങ്ങളിലും നിഴലിച്ചത്. 1997ല് എഴുത്തച്ഛന് പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയ പശ്ചാത്തലത്തിലാണ് നവലോകം സാംസ്കാരികകേന്ദ്രം രൂപംകൊണ്ടത് സാംസ്കാരിക സംഘടന വര്ക്കിയുടെ സാഹിത്യസൃഷ്ടികളെയും നിലപാടുകളെയും സമൂഹമധ്യത്തില് എത്തിക്കാന് ഒട്ടേറെ പ്രവര്ത്തനം നടത്തിപൊന്കുന്നം വര്ക്കി സ്മാരക നവലോകം ചെറുകഥാ അവാര്ഡ് മലയാളത്തിലെ ശ്രദ്ധേയമായ സാഹിത്യ പുരസ്കാരമായി മാറിക്കഴിഞ്ഞുപാമ്പാടി ചേന്നംപള്ളിക്ക് സമീപമുള്ള വര്ക്കിയുടെ സ്മൃതിമണ്ഡപം സന്ദര്ശിക്കാന് സാഹിത്യവിദ്യാര്ഥികളും ചരിത്രാന്വേഷികളും നിരന്തരം എത്തുന്നുണ്ട്കലാ സാഹിത്യലോകം വര്ഗീയ ഫാസിസ്റ്റുകളുടെ ഭീഷണി നേരിടുന്ന  കാലഘട്ടത്തില്  സാംസ്കാരിക ഫാസിസത്തിനെതിരെ നിര്ഭയനായി പോരാടാന് പൊന്കുന്നം വര്ക്കിയുടെ സ്മരണകള് നമുക്ക് ആവേശംപകരും കലപ്പ ചരിത്രവും കാലവും ഉള്ളിടത്തോളം ശബ്ദിച്ചുകൊണ്ടേയിരിക്കും
(നവലോകം സാംസ്കാരികകേന്ദ്രം പ്രസിഡന്റാണ് ലേഖകന്)