പി.എസ്.സി കോച്ചിംഗ് 


കവിതാസായാഹ്നം സംഘടിപ്പിച്ചു


2012 നവംബര്‍ 25 ഞായര്‍ വൈകിട്ട് 4 മണി 
       നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാല സംഘടിപ്പിച്ച കവിതാസായാഹ്നം മലയാള കവിതയേയും കവികളേയും സ്‌നേഹിക്കുന്ന ആസ്വാദകര്‍ക്ക്‌ ഒരു വിരുന്നായി. ഗ്രന്ഥശാല പ്രസിഡന്റ്‌ പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റിയംഗം കുമാര്‍ കെ. മുടവൂര്‍ കവിതാസായാഹ്നം ഉദ്‌ഘാ-ടനം ചെയ്‌തു. കോതമംഗലം സുവര്‍ണ്ണരേഖ സെക്ര-ട്ടറി ബാബു ഇരുമല, എഴുത്തുകാരന്‍ സുരേഷ്‌ കീഴില്ലം, കവി സി.വി.പി.നമ്പൂതിരി, എഴുത്തുകാരന്‍ കടാതി ഷാജി, കാലടി എസ്‌. മുരളീധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.എ-സ്‌.- ഷാജഹാന്‍ സ്വാഗതവും റ്റി.കെ. ശിവന്‍ നന്ദിയും പറഞ്ഞു. കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമുള്ള കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.

കവിതകൾ അവതരിപ്പിച്ചവർ :- 
ഷാജഹാന്‍ വിളയില്‍ (9747943441), വിജയകുമാര്‍ കളരിക്കല്‍ (9847946780), സണ്ണി കളംബാടന്‍ (9847684411), കെ.കെ.ജനാര്‍ദ്ദനന് (9645028535), കെ.കെ.വിശ്വംഭരന്‍ (9656046870), എന്‍ ആര്‍.രാജേഷ് (9539070338), പി. സന്തോഷ്കുമാര്‍ പിണ്ടിമന (9961842765), സാജന്‍ കോതമംഗലം (9526926782), കൃഷ്ണാലയം ഗോവിന്ദന് (9846630195), ഇന്ദിര കെ. നായര്‍ (9846676884), കെ.ബി. പീതാംബരന്‍ (8281045901), വി.എം. സുരേഷ്ബാബു (9744518592), സിബി കോടിയാട്ട് (9567739331), മണികുമാര്‍ ഇഞ്ചത്തൊട്ടി (9946334996), മഞ്ജുഷ മനോജ് (9544462406), ഫൗസിയ അമീര്‍ഷാ, വിജയന്‍ പി.മുണ്ടിയാത്ത് (9562278750), അരുണ്‍, സജി കോടനാട്

പി.ജി. അനുസ്മരണം


2012 നവംബര്‍ 24 ശനി  വൈകിട്ട്  6 ന്  

സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഒരു മനുഷ്യായുസ്സ് മുഴുവന്‍ പൊരുതിയ പി.ജി. എന്ന ഇതിഹാസം യാത്രയായി 

പി.ജി. എന്ന പി. ഗോവിന്ദപ്പിള്ള ഇനി ഓര്‍മകളിലും അക്ഷരങ്ങളിലും ജീവിക്കും 

തിലകന്‍ അനുസ്മരണം


തിലകന്‍ അനുസ്മരണം - ഉദ്ഘാടനം സൈമണ്‍ ബ്രിട്ടോ
2012 ഒക്ടോബര്‍ 6 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് 5


        തിലകന്‍ അനുസ്മരണം നടത്തി. ഉദ്ഘാടനം മുന്‍  എം.എല്.എ. സൈമണ്‍ ബ്രിട്ടോ നടത്തി. അനുസ്മരണ പ്രഭാഷണം സംവിധായകന്‍ റോയി പീച്ചാട്ട് നടത്തി. ലൈബ്രറി പ്രസിഡന്റ് പി.കെ.ബാപ്പുട്ടി  ദ്ധ്യക്ഷനായി. കെ.എസ്.ഷാജഹാന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.കെ.ജയരാജ് നന്ദിയും പറഞ്ഞു.
സിനിമാ പ്രദർശനം:
റോയി പീച്ചാട്ട് അനുസ്മരണം നടത്തുന്നു 
സൈമണ്‍ ബ്രിട്ടോ ഉദ്ഘാടനം ചെയ്യുന്നു

ഓണോത്സവം 2012


ഓണോത്സവം 2012
2012 സെപ്തംബര്‍ മുതല്‍ 16 വരെ നെല്ലിക്കുഴിയില്‍
സത്യന്‍ ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബും യുഗദീപ്തി ഗ്രന്ഥശാലയും സംയുക്തമായി ഓണോത്സവം നടത്തുന്നു. 2012 സെപ്തംബര്‍ 16 ഞായറാഴ്ച്ച രാത്രി മണിക്ക് സാംസ്കാരിക സമ്മേളനംമുഖ്യപ്രഭാഷണം സേവ്യര്‍ പുല്‍പ്പാട്ട് (ജില്ലാ സെക്രട്ടറി പുരോഗമന കലാ സാഹിത്യസംഘം). തുടര്‍ന്ന്കൈരളി ചാനല്‍ താരം ഫഹദ് നയിക്കുന്ന മെഗാ ഗാനമേള അവതരണം യുവ (കൈരളി വി ചാനല്‍).

എസ്.എസ്.എല്‍.സി അവാര്‍ഡ് 2012

എസ്.എസ്.എല്‍.സി അവാര്‍ഡ് 2012 വിതരണവും പ്രഭാഷണവും
2012 ജൂണ്‍ 24 ഞായറാഴ്ച്ച വൈകിട്ട് മണിക്ക് ഗ്രന്ഥശാല ഹാള്‍
എസ്.എസ്.എല്‍.സി അവാര്‍ഡ് വിതരണവും സമകാലിക വിദ്യാഭ്യാസ പ്രശ്നങ്ങളെ അധികരിച്ചുള്ള പ്രഭാഷണവും സംഘടിപ്പിച്ചിരിക്കുന്നുഅവാര്‍ഡ് വിതരണവും പ്രഭാഷണവും ഡോപി.വി.നാരായണന്‍ (കാലടി സംസ്കൃത സര്‍വ്വകലാശാലനടത്തി.

ആകാശ വിസ്മയമാകാന്‍ ശുക്രസംതരണം - പഠനക്ലാസ്സും കണ്ണട നിര്‍മ്മാണവും

ആകാശ വിസ്മയമാകാന്‍ ശുക്രസംതരണം പഠനക്ലാസ്സും കണ്ണട നിര്‍മ്മാണവും
2012 ജൂണ്‍ ഉച്ചകഴിഞ്ഞ് മണി നെല്ലിക്കുഴി പഞ്ചായത്ത് യു.പി.സ്കൂള്‍
        പ്രഭാത നക്ഷത്രമെന്നും പ്രദോഷ നക്ഷത്രമെന്നും വിളിക്കുന്ന ശുക്രന്‍ സൂര്യബിംബത്തിനു മുന്നിലൂടെ കറുത്തപൊട്ടുപോലെ കടന്നു പോകുന്ന അപൂര്‍വ്വ ദൃശ്യം ഈ ജൂണ്‍ ന് ഉദയം മുതല്‍ രാവിലെ 9.52 വരെഈ വിസ്മയക്കാഴ്ചയുമായി ബന്ധപ്പെട്ട് പഠനക്ലാസ്സും ഇതു കാണുന്നതിനുള്ള കണ്ണട നിര്‍മ്മാണവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹായത്തോടെ നെല്ലിക്കുഴി പഞ്ചായത്ത് യു.പി.സ്കൂളില്‍ സംഘടിപ്പിച്ചുഎം.എം.ബേബി ക്ലാസ്സ് നയിച്ചുഎന്‍.ഉപേന്ദ്ര പൈപി.കെ.ജയരാജ്എസ്..അജിംസ്അലിയാര്‍ സാര്‍കെ.എസ്.ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എസ്.എസ്.എല്‍.സി അവാര്‍ഡ് 2012

എസ്.എസ്.എല്‍.സി അവാര്‍ഡ് 2012
നെല്ലിക്കുഴി പ‍‍ഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ മലയാളം മീഡിയം സ്കൂളുകളില്‍ പഠിച്ച് എസ്.എസ്.എല്‍.സി പരീക്ഷക്ക് ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. 10/6/2012 ഞായറാഴ്ച്ച വൈകിട്ട് മണിക്കു മുമ്പ് സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ (ഗ്രേഡ് ലിസ്റ്റ്കോപ്പിയും ഫോണ്‍ നമ്പരും സഹിതം ഗ്രന്ഥശാല ഓഫീസില്‍ പേരുകള്‍ നല്‍കണം എന്ന് സെക്രട്ടറി എം.കെ.ബോസ് അറിയിച്ചു.

വേലായുധന്‍സാര്‍ അനുസ്മരണം 2012 സമ്മാന വിതരണം

വേലായുധന്‍സാര്‍ അനുസ്മരണം 2012 സമ്മാന വിതരണം -
പ്രൊഫകെ..എന്‍കുഞ്ഞഹമ്മദ് പങ്കെടുക്കുന്നു.
2012 മെയ് 20 ഞായറാഴ്ച്ച വൈകിട്ട് മണിക്ക് 
ഗ്രന്ഥശാല അങ്കണം

യുഗദീപ്തി ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റായിരുന്ന വേലായുധന്‍സാറിന്റെ അനുസ്മരണ പരിപാടികളുടെ സമാപനം 2012 മെയ് 20 ഞായറാഴ്ച്ച വൈകിട്ട് മണിക്ക് ഗ്രന്ഥശാല അങ്കണത്തില്‍ വച്ച് നടക്കുംഅനുസ്മരണ പരിപാടികളുടെ ഭാഗമായി നടന്ന താലൂക്ക് തല ക്വിസ് പെയിന്റിംഗ് മത്സരങ്ങളുടെ സമ്മാന വിതരണംഅനുസ്മരണ പ്രഭാഷണംപ്രൊഫകെ..എന്‍-ന്റെ "നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും”എന്ന വി‍ഷയത്തിലുള്ള പ്രഭാഷണം എന്നിവയുണ്ടാവും.

കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം 2012

കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം 2012
2012 ഏപ്രില്‍ 29 ഞായറാഴ്ച്ച 2പി.എംയുഗദീപ്തി ഗ്രന്ഥശാല ഹാള്‍

്രപിയ രക്ഷിതാക്കെള,
അതിേവഗം വളര്‍ന്ന്‌ വികാസം പ്രാപിച്ചുെകാണ്ടിരിക്കുന്ന വിജ്ഞാനവിസ്‌ഫോടനത്തിന്‌ സാക്ഷിയായ ഒരു നൂറ്റാണ്ടിലാണ്‌ നാം ഇന്നു ജീവിക്കുന്നത്‌. വിദ്യാഭ്യാസം എന്നത്‌ കേവല അറിവുസമ്പാദന മാര്‍ഗ്ഗം എന്നതിലുപരി മികച്ച തൊഴില്‍ കണ്ടെത്തുന്നതിനുള്ള ഉപാധിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
എന്നാല്‍ നാം തെരെഞ്ഞടുക്കുന്ന പല കോഴ്‌സുകളും ലക്ഷ്യ്രപാപ്‌തിയിെലത്തുന്നതിന്‌ നമ്മെ സഹായിച്ചു എന്നു വരാറില്ല. കാരണം ഒരു ശരിയായ തെരെഞ്ഞടുപ്പ്‌ നടത്തുന്നതിന്‌ തെരെഞ്ഞടുേക്കണ്ടതിെനക്കുറിച്ചുള്ള അറിവാണ്‌ ആധാരം. ശരിയായ അറിവും ശരിയായ തെരെഞ്ഞടുപ്പും ഇല്ലെങ്കില്‍ നമ്മുടെ മക്കളുടെ ഭാവിെയതന്നെ അത്‌ ബാധിേച്ചക്കാം. 
ആയതിനാല്‍ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു, വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രമായി ഒരു കരിയര്‍ ഗൈഡന്‍സ്‌ പേ്രാഗ്രാം 2012 ഏപ്രില്‍ 29 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണി മുതല്‍ യുഗദീപ്‌തി ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ചിരിക്കുന്നു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതില്‍ പങ്കെടുക്കാം. സൗജന്യമായി നടത്തുന്ന ഈ പേ്രാഗ്രാമില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അന്‍പത്‌ പേര്‍ക്കാണ്‌ പ്രവേശനം. കുട്ടികളുടെ ഭാവി കരുപിടിപ്പിക്കുന്നതിനുതകുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സംശയ നിവാരണത്തിന്‌ തുറന്ന അവസരവും തുടര്‍ ഗൈഡന്‍സ്‌ ഹെല്‍പ്പ്‌ ഡെസ്‌ക്കും ഒരുക്കിയിരിക്കുന്നു. ആധുനിക ഓഡിയോ വിഷ്വല്‍ സാങ്കേതീകതേയാടെ ശ്രീ. വി.എസ്‌. കുഞ്ഞുമുഹമ്മദ്‌ ങഅ, ങ.ജവശഹ. (േകരള യൂണിേവഴ്‌സിറ്റി ഓഫ്‌ ഫിഷറീസ്‌ ആന്റ്‌ ഓഷ്യന്‍ സയന്‍സ്‌, കൊച്ചി) ക്ലാസ്സുകള്‍ നയിക്കും. താങ്കള്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അറിയിക്കുന്നു.
  എന്ന്‌,
എം.െക.േബാസ്‌
െസക്രട്ടറി
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധെപ്പടുക: 9446620270, 9846826385, 0485 – 2826039

താലൂക്കിലെ മികച്ച ലൈബ്രറിയായി യുഗദീപ്തിയെ തെരഞ്ഞെടുത്തു



വേലായുധന്‍സാര്‍ അനുസ്മരണം 2012-താലൂക്ക്തല ക്വിസ്സ് - പെയ്ന്റിംഗ് മത്സത്തിലെ വിജയികള്‍

വേലായുധന്‍സാര്‍ അനുസ്മരണം 2012-താലൂക്ക്തല ക്വിസ്സ് പെയ്ന്റിംഗ് മത്സത്തിലെ വിജയികള്‍
വേലായുധന്‍സാറിന്റെത് അനുസ്മരണ പരിപാടികളുടെ ഭാഗമായി 2012 ഫെബ്രുവരി 18ന് ഗ്രന്ഥശാല ഹാളില്‍ വച്ചു നടന്ന താലൂക്ക്തല ക്വിസ്സ് മത്സരങ്ങളിലെ വിജയികള്‍.
യു.പി.വിഭാഗം
ഒന്നാം സ്ഥാനം കൃഷ്ണാമോള്‍ എം.പി., അഞ്ജന പ്രദീപ് (ജി.യു.പി.എസ്കുറ്റിലഞ്ഞി)
രണ്ടാം സ്ഥാനം ആര്യ പ്രകാശ്ജസീല എ.. (ജി.യു.പി.എസ്കുറ്റിലഞ്ഞി)
ഹൈസ്കൂള്‍ വിഭാഗം
ഒന്നാം സ്ഥാനം ബേസില്‍ സ്റ്റീഫന്‍മുഹമ്മദ് ഗഫൂര്‍ (മാര്‍ ബേസില്‍ എച്ച്.എസ്.എസ്കോതമംഗലം)
രണ്ടാം സ്ഥാനം സാം ഏലിയാസ് പുത്തൂരാന്‍എസ്.എല്‍.സൂരജ് (ശോഭന ഇ.എം.എച്ച്.എസ്കോതമംഗലം)
2012 ഫെബ്രുവരി 19ന് കോതമംഗലം മുനിസിപ്പല്‍ പാര്‍ക്കില്‍വച്ച് നടന്ന താലൂക്ക്തല പെയ്ന്റിംഗ്മത്സരങ്ങളിലെ വിജയികള്‍.
ഹൈസ്കൂള്‍ വിഭാഗം
ഒന്നാം സ്ഥാനം അര്‍ച്ചന രവി (ശോഭന ഇ.എം.എച്ച്.എസ്കോതമംഗലം)
രണ്ടാം സ്ഥാനം ബാപ്സി ബെന്‍ (മാര്‍ ബേസില്‍ എച്ച്.എസ്.എസ്കോതമംഗലം)
മൂന്നാം സ്ഥാനം മാര്‍ത്ത ജോയി (മാര്‍ ബേസില്‍ എച്ച്.എസ്.എസ്കോതമംഗലം)
യു.പിവിഭാഗം
ഒന്നാം സ്ഥാനം അഞ്ജിത ദേവി കെ.എന്‍സെന്റ് അഗസ്റ്റ്യന്‍ എച്ച്.എസ്.എസ്കോതമംഗലം)
രണ്ടാം സ്ഥാനം ഏബിള്‍ വര്‍ഗീസ് (മാര്‍ ബേസില്‍ എച്ച്.എസ്.എസ്കോതമംഗലം)
മൂന്നാം സ്ഥാനം അഞ്ജന വി.ആര്‍. (ശോഭന ഇ.എം.എച്ച്.എസ്കോതമംഗലം)
എല്‍.പി.വിഭാഗം
ഒന്നാം സ്ഥാനം ഗൗതം കൃഷ്ണ കെ. (എം.എല്.പി.എസ്മൈലൂര്‍)
രണ്ടാം സ്ഥാനം അനുജിത്ത് എസ്. (എസ്.എച്ച്.എല്‍.പി.എസ്.രാമല്ലൂര്‍)
മൂന്നാം സ്ഥാനം എവിന്‍ രമേശ് (ജി.എല്‍.പി.എസ്.കോഴിപ്പിള്ളി)

വേലായുധന്‍സാര്‍ അനുസ്മരണം 2012

വേലായുധന്‍സാര്‍ അനുസ്മരണം 2012
സത്യന്‍ ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബും യുഗദീപ്തി ഗ്രന്ഥശാലയും സ്ഥാപിക്കുന്നതിനും അത് ഇന്നീ കാണുന്ന വളര്‍ച്ച കൈവരിക്കുന്നതിന് അടിസ്ഥാനശില പാകുകയും ചെയ്ത വേലായുധന്‍സാറിന്റെ ഈ വര്‍ഷത്തെ അനുസ്മരണ പരിപാടികള്‍ നടത്തുന്നു.
ആറാമത് വേലായുധന്‍സാര്‍ മെമ്മോറിയല്‍ ക്വിസ് മത്സരം -
2012 ഫെബ്രുവരി 18 ശനിയാഴ്ച്ച യുഗദീപ്തി ഗ്രന്ഥശാല
പെയിന്റിംഗ് മത്സരം ഫെബ്രുവരി 19 ഞായറാഴ്ച്ച 3പി.എം. – കോതമംഗലം മുനിസിപ്പല്‍ പാര്‍ക്ക്

അഴീക്കോട് മാഷിന് പ്രണാമം

അഴീക്കോട് മാഷിന് പ്രണാമം

മുല്ലപ്പെരിയാര്‍ അതിജീവന സമരത്തിന് അഭിവാദ്യങ്ങള്‍

താലൂക്ക് ലൈബ്രറി ബാലകലോത്സവം

താലൂക്ക് ലൈബ്രറി ബാലകലോത്സവം
2011 ഡിസംബര്‍ 31, 2012 ജനുവരി 1  യുഗദീപ്തി ഗ്രന്ഥശാലയില്‍

ഇതര കലോത്സവങ്ങളില്‍ സാധാരണയായി പങ്കാളിത്തം ലഭിക്കാതെ പോകുന്ന ഗ്രാമീണ കലാ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതിയായ ബാലകലോത്സവം സംഘടിപ്പിച്ചിരിക്കുന്നു.

ഡോക്യുമെന്ററി പ്രദര്‍ശനം

ഡോക്യുമെന്ററി പ്രദര്‍ശനം
2011 ഡിസംബര്‍ വെള്ളിയാഴ്ച്ച വൈകിട്ട് 6.30ന്  നെല്ലിക്കുഴി കവലയില്‍
          നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെയും കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സാമൂഹ്യപ്രശ്നം മുന്‍ നിറുത്തിയുള്ള ഡോക്യുമെന്ററികളുടെ പ്രദര്‍ശനംമികച്ച വാര്‍ത്താധിഷ്ഠിത ഡോക്യുമെന്ററിക്കുള്ള ഫിലിം ക്രട്ടിക്സ് അവാര്‍ഡുള്‍പ്പടെ അഞ്ചു പുരസ്കാരങ്ങള്‍ നേടിയ "മുഴങ്ങുന്ന മരണമണി മുല്ലപ്പെരിയാര്‍ ഡാം" (സംവിധാനം റോയി പീച്ചാട്ട്,ചലച്ചിത്ര അക്കാദമി അംഗം), "വാട്ടര്‍ ബോംബ്" (സംവിധാനം സോഹന്‍ റോയിഎന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.

ദൃശ്യോത്സവം

ദൃശ്യോത്സവം
2011 നവംബര്‍ 20 (ഞായര്‍) 21 (തിങ്കള്‍വൈകിട്ട് 6ന് ഗ്രന്ഥശാല അങ്കണത്തില്‍
താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍ േകാതമംഗലം & യുഗദീപ്‌തി ഗ്രന്ഥശാല  നെല്ലിക്കുഴി 

േലാക പ്രശസ്‌തങ്ങളായ നോവലുകളെ ആധാരമാക്കി നിര്‍മ്മിക്കെപ്പട്ടിട്ടുള്ള ലോക ക്ലാസ്സിക്ക്‌ സിനിമകളുടെ പ്രദര്‍ശനം
20.11.2011 ഞായര്‍ വൈകിട്ട്‌ 6.30 ന്‌   ഡ്രീംസ്‌
20.11.2011 ഞായര്‍ രാത്രി 8.45 ന്‌   അഗ്രഹാരത്തില്‍ കഴുതൈ
21.11.2011 തിങ്കള്‍ വൈകിട്ട്‌ 6.30 ന്‌   ആന്‍ ഒക്കറന്‍സ്‌ അറ്റ്‌ ഔള്‍  ്രകീക്ക്‌ ബ്രിഡ്‌ജ്‌
21.11.2011 തിങ്കള്‍ രാത്രി 8.45 ന്‌   വേജസ്‌ ഓഫ്‌ ഫിയര്‍
കാര്യപരിപാടി 
*...*വകിട്ട്‌ 6 മണിക്ക്‌  
സ്വാഗതം : ശ്രീ. പി.െക. ബാപ്പൂട്ടി
(്രപസിഡന്റ്‌, യുഗദീപ്‌തി ഗ്രന്ഥശാല)
അദ്ധ്യക്ഷന്‍ : ശ്രീ. സി.പി. മുഹമ്മദ്‌ 
(െസ്രകട്ടറി, താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍ കോതമംഗലം)
ഉദ്‌ഘാടനം : ശ്രീ. കെ.ഒ. കുര്യാേക്കാസ്‌ 
(േപ്രാഗ്രാം സെ്രകട്ടറി,
സുമംഗല ഫിലിം സൊസൈറ്റി)

ഈ ചലച്ചിേത്രാത്സവത്തിേലക്ക്‌ ഏവേരയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.
സി.പി. മുഹമ്മദ്‌
െസക്രട്ടറി
താലൂക്ക്‌ ലൈബ്രറി 
കൗണ്‍സില്‍ കോതമംഗലം
എം.െക. ബോസ്‌
െസക്രട്ടറി

യുഗദീപ്‌തി ഗ്രന്ഥശാല നെല്ലിക്കുഴി20.11.2011 ഞായര്‍ വൈകിട്ട്‌ 6.30 ന്‌്രഡീംസ്‌ (1990)ജപ്പാന്‍/യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌/119 മിനിറ്റ്‌സംവിധാനം : അകിരാ കുറോസാവാ

കുറേസാവയുടെ മിക്ക ചിത്രങ്ങളും ജപ്പാന്‍ ഭരണകൂടേത്താടുള്ള വിമര്‍ശനങ്ങളുടെ നേര്‍ക്കാഴ്‌ചകളായിരുന്നു. നായകന്റെ വ്യത്യസ്‌തമായ ഏഴു സ്വപ്‌നങ്ങളാണ്‌ ഡ്രീംസ്‌ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഈ അടുത്തകാലത്ത്‌ ജപ്പാനിലുണ്ടായ സുനാമിയില്‍ ആണവ റിയാക്‌ടറുകള്‍ തകര്‍ന്നതും അതുവഴി ലോകരാഷ്‌ട്രങ്ങള്‍ സാമ്പത്തിക തകര്‍ച്ച നേരിട്ടതും നാം കണ്ടതാണ്‌. ഈ സംഭവം 1990 ല്‍ പുറത്തിറങ്ങിയ ഡ്രീംസില്‍ നായകന്റെ ദുഃസ്വപ്‌നമായി കുറേസാവ ചിത്രീകരിച്ചിരിക്കുന്നു. ജപ്പാനിലെ ആറ്‌ ആണവ റിയാക്‌ടറുകള്‍ ഒന്നിനുപുറകെ ഒന്നായി പൊട്ടിെത്തറിക്കുകയും ആണവ വികിരണങ്ങള്‍ ജനങ്ങളില്‍ ആഞ്ഞു പതിക്കുകയും രക്ഷെപടാനുള്ള വ്യഗ്രതയില്‍ ആയിരക്കണക്കിനാളുകള്‍ ഓടുന്നതും അവസാനം രക്ഷെപടാനാവാതെ അനിവാര്യമായ ദുരന്തത്തില്‍ അകെപ്പടുന്നതും വളരെ ത•യത്തേത്താടെ ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു.


20.11.2011 ഞായര്‍ രാത്രി 8.45 ന്‌അഗ്രഹാരത്തില്‍ കഴുതൈ (1977)ഇന്ത്യ/91 മിനിറ്റ്‌
സംവിധാനം : ജോണ്‍ അബ്രാഹം 

ഉന്നത ജാതിയിലെ ബ്രാഹ്മണര്‍ക്ക്‌ ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തില്‍ (അ്രഗഹാരം) ഒരു കഴുത അലഞ്ഞു നടക്കുന്നു. പെ്രാഫ. നാരായണസ്വാമി ആ കഴുതയെ തന്റെ വീട്ടില്‍ വളര്‍ത്താന്‍ തീരുമാനിക്കുകയാണ്‌. കഴുതയെ നോക്കി നടത്തുന്നതിനായി പെ്രാഫ. നാരായണസ്വാമി ഒരു മൂകയായ പെണ്‍കുട്ടിയെ ചുമതല ഏല്‍പ്പിക്കുന്നു. ഇതില്‍ അതൃപ്‌തരായ ഗ്രാമീണര്‍ കഴുതക്കതിെരയും സ്വാമിെക്കതിെരയും തിരിയുകയാണ്‌. അതിനിടെ മൂകയായ പെണ്‍കുട്ടി പ്രസവിച്ച ചാപിള്ളയെ അമ്പലത്തിന്റെ പുറത്ത്‌ നിക്ഷേപിക്കുകയും കഴുതകാരണമാണിവെയല്ലാം എന്നുപറഞ്ഞ്‌ ആളുകള്‍ കഴുതയെ കൊല്ലുകയും ചെയ്യുന്നു. ഇതിനു ശേഷം ഗ്രാമത്തില്‍ ചില അത്ഭുത സംഭവങ്ങളുണ്ടാവുന്നു. കഴുതയാണ്‌ ഈ അത്ഭുതങ്ങള്‍ക്കു കാരണെമന്ന്‌ ആളുകള്‍ വിശ്വസിക്കുകയും കഴുതയുടെ മൃതശരീരത്തെ പൂജിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ആചാരപരമായ ശവസംസ്‌കാര ചടെങ്ങാരുക്കി കഴുതയെ ചിതയില്‍ വെക്കുന്നു. പ്രതീകാത്മകമായ അന്ത്യത്തില്‍ ചിതയിലെ തീ ഗ്രാമമാകെ പടര്‍ന്ന്‌ സ്വാമിയും പെണ്‍കുട്ടിയും ഒഴിെകയുള്ള എല്ലാവരും അഗ്നിക്കിരയാകുന്നു. ഒരു കഴുത കേന്ദ്ര കഥാപാ്രതമാകുന്ന ഈ ചിത്രം ബ്രാഹ്മണരുടെ അന്ധവിശ്വാസെത്തയും മതാന്ധതേയയും കടുത്ത ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നു.

21.11.2011 തിങ്കളാഴ്‌ച വൈകിട്ട്‌ 6.30 ന്‌

ആന്‍ ഒക്കറന്‍സ്‌ അറ്റ്‌ ഔള്‍ ക്രീക്ക്‌ ബ്രിഡ്‌ജ്‌ (1962)്രഫാന്‍സ്‌/28 മിനിറ്റ്‌സംവിധാനം : റോബര്‍ട്ട്‌ എന്‍റിക്കോ

തൂക്കിെക്കാല്ലാന്‍ വിധിക്കെപ്പട്ട ഒരു കുറ്റവാളി വധശിക്ഷ നടപ്പിലാക്കുന്നതിനു തൊട്ടുമുമ്പ്‌ വിചി്രതമായ ഒരു സ്വപ്‌നം കാണുന്നു. സ്വപ്‌നത്തിന്റെ അവസാനം നമ്മെ അത്ഭുതെപ്പടുത്തുകയും ഞെട്ടിക്കുകയും ചെയ്യുന്ന ക്ലൈമാക്‌സില്‍ ചിത്രം അവസാനിക്കുന്നു. സ്വപ്‌നവും യാഥാര്‍ത്ഥ്യവും ഇഴപിരിക്കാനാവാത്ത വിധത്തില്‍ മനോഹരമായി ലയിച്ചു ചേര്‍ന്നു നില്‍ക്കുന്ന, സസ്‌പെന്‍സിന്റെ പിരിമുറുക്കത്തില്‍ മുഴുവന്‍ സമയവും പേ്രക്ഷകനെ പിടിച്ചിരുത്തുന്ന ഒരു മനോഹരമായ ഷോര്‍ട്ട്‌ ഫിലിം.

21.11.2011 തിങ്കളാഴ്‌ച വൈകിട്ട്‌ 7.15 ന്‌േവജസ്‌ ഓഫ്‌ ഫിയര്‍ (1953)്രഫാന്‍സ്‌/ഇറ്റലി/147 മിനിറ്റ്‌സംവിധാനം : ഹെന്റ്രി ജോര്‍ജ്ജസ്‌ ക്ലൂസോട്ട്‌

സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച ഒരു ട്രക്ക്‌, ദുര്‍ഘടമായ വഴികളിലൂടെ വളരെ ദൂരെയുള്ള ലക്ഷ്യസ്ഥാനെത്തത്തിക്കുക. ഈ സാഹസികമായ ദൗത്യം പണേത്താടുള്ള ആഗ്രഹം മൂലം ഏറ്റെടുത്ത രണ്ടു ചെറുപ്പക്കാര്‍. ഈ ദൗത്യ നിര്‍വ്വഹണത്തിനിടയില്‍ നേരിടുന്ന പ്രതിസന്ധികളും തിരിച്ചുള്ള യാത്രയില്‍ സംഭവിക്കുന്ന ആന്റിക്ലൈമാക്‌സും രസകരമായി അവതരിപ്പിച്ചിരിക്കുന്നു. പേ്രക്ഷകരെ ആദ്യാവസാനം ഉല്‍കണ്‌ഠയുടെ മുള്‍മുനയില്‍ നിറുത്തുന്ന ഒരു ക്ലാസിക്ക്‌ ചലച്ചി്രതം.

സാഹിത്യക്യാമ്പും മാജിക് ഷോയും

സാഹിത്യക്യാമ്പും മാജിക് ഷോയും 
 2010 ഡിസംബര്‍ 28 ചൊവ്വാഴ്ച്ച രാവിലെ 10 മുതല്‍ ഗ്രന്ഥശാല ഹാള്‍ 
 കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ച് ഏകദിന സാഹിത്യക്യാമ്പും മാജിക് ഷോയും സംഘടിപ്പച്ചു. 
 കാര്‍ട്ടൂണ്‍ - ജോയി അബ്രാഹം 
 കഥ,കവിത – മേഴ്സി എന്‍. ജോര്‍ജ്ജ് ടീച്ചര്‍, സി.എം.ഷാഹുല്‍ ഹമീദ് 
 ചിത്രരചന – ശ്രീജ രവീന്ദ്രന്‍ ടീച്ചര്‍

കവിയരങ്ങ്

 കവിയരങ്ങ് 
 2010 ഡിസംബര്‍ 26 ഞായറാഴ്ച്ച 3 പി.എം. ഗ്രന്ഥശാല ഹാള്‍ 
 യുഗദീപ്തി ഗ്രന്ഥശാലയിലെ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമുള്ള കവികളെ പങ്കെടിപ്പിച്ചുകൊണ്ട് കവിയരങ്ങ് സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റും യുവ കവിയുമായ ജയകുമാര്‍ ചെങ്ങമനാട് കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം താലൂക്ക് പ്രസിഡന്റു് പി.എന്‍.ശിവശങ്കരന്‍ ആശംസകളര്‍പ്പിച്ചു. പി.കെ.ജയരാജ് സ്വാഗതവും പി.എം.അലിയാര്‍ നന്ദിയും പറഞ്ഞു. 
കവിതകളവതരിപ്പിച്ചവര്‍ - പൊന്നു മോഹന്‍ദാസ്, ബാബു ഇരുമല, വി.എം.സുരേഷ് ബാബു, ഒ.എം.യൂസഫ്, രാജേഷ് എന്‍.ആര്‍., ശ്രീദേവി മധു, സാജന്‍ മാതിരപ്പിള്ളി, പീതാംബരന്‍ ഇഞ്ചൂര്‍, ബിജീഷ് ബി., രമ്യ രാജന്‍, താരശ്രീ മോഹന്‍, മഞ്ജുഷ മനോജ്, മുഹമ്മദ് ആദില്‍, കെ.ഒ.അബ്രാഹം, സണ്ണി കളമ്പാടന്‍, അണ്ണന്‍ വടേരി, എം.ഷാജഹാന്‍ വിളയില്‍, കെ.പി.അയ്യപ്പന്‍.


  • കവിയരങ്ങ്‌  

2010 ഡിസംബര്‍ 26 ഞായറാഴ്‌ച 3 ജങ

ഗ്രന്ഥശാലാ ഹാളില്‍ (റ്റി. എം. മീതിയന്‍ സ്‌മാരക ഹാള്‍)
സുഹൃെത്ത,
യുഗദീപ്‌തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നെല്ലിക്കുഴിയിലും പരിസര പ്രദേശങ്ങളിലുമുള്ള കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങ്‌ സംഘടിപ്പിച്ചിരിക്കുന്നു. 2010 ഡിസംബര്‍ 26 ഞായറാഴ്‌ച വൈകിട്ട്‌ 3 മണിക്ക്‌ ഗ്രന്ഥശാലാ ഹാളില്‍ (റ്റി. എം. മീതിയന്‍ സ്‌മാരക ഹാള്‍) വച്ച്‌ നടക്കുന്ന ഈ പരിപാടിയിേലക്ക്‌ സഹൃദയരായ സുഹൃത്തുക്കളെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

പി.െക. ബാപ്പൂട്ടി,
്രപസിഡന്റ്‌

എം.െക. ബോസ്‌,
െസക്രട്ടറി
കാര്യപരിപാടി
സ്വാഗതം : ്രശീ. പി.െക. ജയരാജ്‌
അദ്ധ്യക്ഷന്‍ : ്രശീ. പി.െക. ബാപ്പൂട്ടി,
ഉദ്‌ഘാടനം : ്രശീ. ജയകുമാര്‍ ചെങ്ങമനാട്‌, 
ജില്ലാ സെക്രട്ടറി, പുരോഗമന കലാ സാഹിത്യ സംഘം
ആശംസ : ്രശീ. സി.പി. മുഹമ്മദ്‌,
െസക്രട്ടറി, താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍
: ്രശീ. പി.എന്‍. ശിവശങ്കരന്‍,
താലൂക്ക്‌ പ്രസിഡന്റ്‌, പുരോഗമന കലാ സാഹിത്യ സംഘം
നന്ദി : ്രശീ. ടി.െക. ശിവന്‍
കവിയരങ്ങില്‍ പങ്കെടുക്കുന്നവര്‍ :

െപാന്നു മോഹന്‍ദാസ്‌, ബാബു ഇരുമല, വി.എം. സുരേഷ്‌ ബാബു, ഒ.എം. യൂസഫ്‌, രാജേഷ്‌ എന്‍. ആര്‍., ശ്രീദേവി മധു, സാജന്‍ മാതിരപ്പിള്ളി, സുജിത്ത്‌ ജെ., പീതാംബരന്‍ ഇഞ്ചൂര്‍, ബിജീഷ്‌ ബി., രമ്യ രാജന്‍, താരശ്രീ മോഹന്‍, മഞ്‌ജുഷ മനോജ്‌, ആരതി ആന്‍ഡ്രൂസ്‌, മുഹമ്മദ്‌ ആദില്‍

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2010

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍  2010
നവംബര്‍ 28 മുതല്‍ 30 വരെ ഗ്രന്ഥശാല ഹാള്‍ 
 യുഗദീപ്തി ഗ്രന്ഥശാലയും സുമംഗല ഫിലിം സൊസൈറ്റിയുടെ സംയുകതാഭിമുഖ്യത്തില്‍ നെല്ലിക്കുഴിയില്‍ മൂന്നു ദിവസങ്ങളിലായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. 28ന് (ഞായറാഴ്ച) ഫെസ്റ്റിവല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല പ്രസിഡന്റും സുമംഗല ഫിലിം സൊസൈറ്റി പ്രോഗ്രാം സെക്രട്ടറിയുമായ കെ.ഒ.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. സുമംഗല ഫിലിം സൊസൈറ്റി സെക്രട്ടറി ടി.ഇ.കുര്യന്‍ ആശംസകളര്‍പ്പിച്ചു. കെ.എസ്.ഷാജഹാന്‍ സ്വാഗതവും പി.കെ.ജയരാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചാര്‍ലി ചാപ്ലിന്റെ ദ കിഡ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. 

സ്വാഗതം : ശ്രീ. ഷാജഹാന്‍ കെ.എസ്‌. അദ്ധ്യക്ഷന്‍ : ശ്രീ. പി.െക. ബാപ്പുട്ടി (്രപസിഡന്റ്‌, യുഗദീപ്‌തി ഗ്രന്ഥശാല) ഉദ്‌ഘാടനം : ശ്രീ. സി.പി. മുഹമ്മദ്‌, (െസക്രട്ടറി, താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍ കോതമംഗലം) ആശംസ : ശ്രീ. ആന്റണി പുളിക്കല്‍, (പസിഡന്റ്‌, സുമംഗല ഫിലിം സൊസൈറ്റി) നന്ദി : ശ്രീ. ജയരാജ്‌ പി.െക. തുടര്‍ന്ന്‌ : സിനിമാ പ്രദര്‍ശനം

ദ കിഡ്‌ (1921 / 52 മിനിറ്റ്‌) 

സംവിധാനം : ചാര്‍ളി ചാപ്‌ളിന്‍

ഓപ്പറേ ഗായികയായ ഒരു അമ്മ അവരുടെ കുഞ്ഞിനെ ഉപേക്ഷിക്കുന്നു.  ഈ കുട്ടിയും ചാപ്‌ളിനും തമ്മിലുള്ള അവിചാരിതമായ പരിചയെപ്പടലിന്റെ ചിത്രമാണിത്‌.  കുട്ടിയും ചാപ്‌ളിനും തമ്മിലുള്ള ഹൃദയബന്ധം വളരെ ആകര്‍ഷണീയമാണ്‌.  ലോകത്തിനു മുന്നില്‍ ഒന്നുമില്ലാത്തവന്‍ ആര്‍ക്കും വേണ്ടാത്തവനാണേല്ലാ.  അവനു മുന്നില്‍ ലോകം ഒരു പൊതുനിരത്താണ്‌.  അവന്‍ ആ മഹാപാതയില്‍ ഒറ്റയ്‌ക്ക്‌ നടന്നുേപാകാന്‍ വിധിക്കെപ്പട്ടവനാണ്‌.  ലോകസിനിമയില്‍ ഇത്രയും ചര്‍ച്ചാവിഷയമായ ചിത്രം കുറവാണ്‌.  ചാപ്‌ളിന്റെ അഭിനയം മാത്രമല്ല, നിസ്സഹായേരാടുള്ള സമീപനത്തില്‍ ചാപ്‌ളിന്‍ പ്രകടിപ്പിച്ച റിയലിസം ശ്രദ്ധേയമാണ്‌.  ഇതേവരെ ഉണ്ടായ ലോകത്തിലെ മികച്ച സിനിമകളില്‍ പത്തെണ്ണെമടുത്താല്‍ അതില്‍ ഒന്ന്‌ ദ കിഡ്‌ ആയിരിക്കും.

29/11/2010 തിങ്കളാഴ്‌ച 5 . 30   ന്‌ : 

മോഡേണ്‍ ടൈംസ്‌ (1936 / 72 മിനിറ്റ്‌) 

സംവിധാനം : ചാര്‍ളി ചാപ്‌ളിന്‍


ഈ ചിത്രം പുറത്തിറങ്ങിയിട്ട്‌ ഇപ്പോള്‍ 70 വര്‍ഷം കഴിഞ്ഞിരിക്കുന്നു.  1930 കളില്‍ വികസിത രാജ്യങ്ങളെ പിടിച്ച്‌ കുലുക്കിയ മഹാസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മുതലാളിത്ത വികസന കാഴ്‌ചപ്പാടിെനയും അതിന്റെ മനുഷ്യവിരുദ്ധമായ പ്രയോഗ/ലക്ഷ്യങ്ങെളയും അപഹസിക്കുകയാണ്‌ ചാപ്‌ളിന്‍.  ആധുനിക കാലത്തെ അമിതമായ യന്ത്രവല്‍ക്കരണവും വ്യവസായ മാനേജ്‌മെന്റ്‌ രീതികളും ചേര്‍ന്ന്‌ മനുഷ്യനെ കൊല്ലാെക്കാല ചെയ്യുന്നതിനെ പരിഹാസ്യമായും ആഴത്തിലും അങ്ങേയറ്റം ലളിതമായും ആവിഷ്‌ക്കരിച്ചിരിക്കുന്നു.  

30/11/2010 ചൊവ്വാഴ് 5 . 30   ന്‌ : 

ബൈസിക്കിള്തീവ്സ്‌ (ഇറ്റലി / 1948 / 93 മിനിറ്റ്‌)  

സംവിധാനം : വിറ്റോറിയോ ഡിസീക്ക

                രണ്ടു ലോകമഹായുദ്ധങ്ങളിലുമുള്ള വിനാശകരമായ പങ്കാളിത്തങ്ങളും ഫാസിസത്തിന്റെ നിഷ്ഠൂരമായ അധിനിേവശഘട്ടവും അനുഭവിച്ച്‌, തകര്ന്ന്തരിപ്പണമായ ഇറ്റലിയാണ് ബൈസിക്കിള്തീവ്സ്എന്ന പ്രസിദ്ധമായ സിനിമയുടെ കാലപശ്ചാത്തലംഫാസിസ്റ്റ്വിരുദ്ധ പ്രതിേരാധ പ്രസ്ഥാനത്തിന്റെ ഉയര്ച്ചയെ തുടര്ന്ന്രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്പുതിയ പ്രതീക്ഷകള്ക്ക്വഴിവച്ചുസ്വാതന്ത്ര്യം, പരിഷ്കാരങ്ങള്‍, ജനാധിപത്യ പ്രാതിനിധ്യം എന്നിവയുേടതാണ്പുതിയ കാലം എന്ന തോന്നല്പൊതുജീവിതത്തിലുളവായിപക്ഷേ, പെട്ടെന്ന്തന്നെ പ്രതീക്ഷകള്അസ്തമിച്ചുവ്യാപകമായ തൊഴിലില്ലായ്മയും, ദാരി്രദ്യവും, അഴിമതിയില്കുളിച്ച സര്ക്കാര്സംവിധാനങ്ങള്‍, പ്രദേശങ്ങളും വര്ഗ്ഗങ്ങളും തമ്മില്നികത്താനാവാത്ത അന്തരങ്ങള്‍, സാമൂഹ്യ നീതിയുടെ അഭാവം എന്നിങ്ങനെ സാധാരണക്കാരന്റെ നിത്യജീവിതം അതീവ ദുസ്സഹമായി മാറിക്കഴിഞ്ഞിരുന്നു വസ്തുതകളുടെ സുതാര്യവും, ഹൃദയസ്പര്ശിയുമായ അവതരണമാണ്ലോകസിനിമ നിലനില്ക്കുന്ന്രതയും കാലം ആസ്വാദകര്വീണ്ടും വീണ്ടും കാണാന്താല്പ്പര്യപ്പെടുന്ന ബൈസിക്കിള്തീവ്സ്എന്ന സിനിമയുടെ ഇതിവൃത്തെത്തയും ആവിഷ്കരണെത്തയും ആത്മാര്ത്ഥവും സത്യസന്ധവുമാക്കുന്നത്‌.