പ്രതിമാസ സിനിമാ പ്രദർശനം - 2014 മെയ് 20 ചൊവ്വ- വൈകിട്ട് 6.30 ന്നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല ഹാളിൽ

പ്രതിമാസ സിനിമാ പ്രദർശനം - 2014 മെയ് 20 ചൊവ്വ വൈകിട്ട് 6.30 നെല്ലിക്കുഴി  യുഗദീപ്തി ഗ്രന്ഥശാല ഹാളിൽ 

           മാക്‌സിം ഗോര്‍ക്കിയുടെ വിഖ്യാതരചനയായ 'ദ മദറി'െന ആധാരമാക്കി ചിത്രീകരിച്ച ഈ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രം ലോകചലച്ചി്രതേവദിയിലെ മാസ്റ്റര്‍ ക്ലാസ്സിക്കായ ഏറ്റവും മികച്ച റഷ്യന്‍ സിനിമകളില്‍ ഒന്നാണ്‌. യാഥാസ്ഥികനും തികഞ്ഞ മദ്യപാനിയുമായ ഭര്‍ത്താവിനും വിപ്ലവകാരിയായ മകന്‍ പാവേലിനുമിടയില്‍ ആത്മസംഘര്‍ഷമനുഭവിക്കുന്ന സര്‍വ്വംസഹയായ മാതൃത്വമാണ്‌ മദറിലെ കേന്ദ്ര കഥാപാ്രതം. ഫാക്‌ടറി തൊഴിലാളികളെ സംഘടിപ്പിച്ച്‌ വിപ്ലവ്രപവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതില്‍ വ്യാപൃതനാണ്‌ മകന്‍. ഒരു തൊഴില്‍ സമരം പൊളിയ്‌ക്കാന്‍ ശ്രമിക്കുന്ന തന്റെ പിതാവ്‌ വ്‌ളാഡോവിന്റെ ഘാതകനായി മാറുന്നുണ്ടയാള്‍. അമ്മ മനംെനാന്ത്‌ മകന്‍ വീട്ടിെലാളിപ്പിച്ചുവച്ച ആയുധങ്ങള്‍ പോലീസിനു കാണിച്ചുകൊടുക്കുന്നു. പാവേല്‍ ജയിലിലായി കഴിയുേമ്പാഴാണ്‌ മകന്‍ ഏര്‍പ്പെട്ടിരുന്ന വിപ്ലവ്രപവര്‍ത്തനങ്ങളുടെ സാംഗത്യം അമ്മയ്‌ക്ക്‌ മനസ്സിലാകുന്നത്‌. അത്‌ തിരിച്ചറിയുന്ന അമ്മ നീതി തേടി കോടതിയിെലത്തുന്നു. തികച്ചും നീതിരഹിതമായ വിചാരണയ്‌ക്കൊടുവില്‍ കോടതി മകനെ കഠിന തടവിനു വിധിക്കുന്നു. അമ്മ പിന്നീട്‌ തൊഴിലാളികള്‍ക്കൊപ്പം സമരമുഖത്ത്‌ അണിേചരുകയാണ്‌. മകനെ രക്ഷെപ്പടുത്താനുള്ള സന്ദേശം അവര്‍ ജയിലിെലത്തിച്ചുെകാടുക്കുന്നു. ജയില്‍ ചാടുന്ന മകന്‍ അമ്മ നയിക്കുന്ന മെയ്‌ദിന പ്രകടനത്തിേലക്ക്‌ ഓടിക്കയറുേമ്പാേഴക്കും പോലീസിന്റെ വെടിേയറ്റുമരിക്കുന്നു. മകന്റെ മൃതശരീരം മടിയില്‍ കിടത്തി ആ അമ്മ വിലപിക്കുന്നു. നിലത്തു വീണു കിടക്കുന്ന ചോരപ്പതാകേയന്തി ആവേശഭരിതയായി മുന്നോട്ടു നീങ്ങുന്നു. താമസിയാതെ അവരും പോലീസിന്റെ വെടിേയറ്റു വീഴുകയാണ്‌. റഷ്യന്‍ വിപ്ലവത്തിന്റെ അലെയാലികളെ സര്‍ഗ്ഗാത്മകമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ചാലകശക്തിയായിരുന്നു നിശ്ശബ്‌ദസിനിമയിലെ ഇതിഹാസമായ ഈ സിനിമ. 

No comments:

Post a Comment

thankyou..........