പ്രതിമാസ സിനിമാ പ്രദർശനം - ഏപ്രിൽ മാസത്തെ പരിപാടി - 21/4/2014

പ്രതിമാസ സിനിമാ പ്രദർശനം - ഏപ്രിൽ മാസത്തെ സിനിമ - ""ബുദ്ധാ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം"" - 21/4/2014


പത്തൊമ്പതുകാരിയായ ഹനയുടെ ആവിഷ്കാര തീവ്രമായ സിനിമ ‘ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം ‘എന്ന ചിത്രമാണ് ആണ്. ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍ എന്നാണ് മലയാളത്തില്‍ ഇതിനിട്ട പേര്‍`? ലജ്ജയണോ അതോ നാണക്കേടാണോ എന്നു സംശയം. 2007 ലെ മോട്രിയന്‍ നവ സിനിമാ പുരസ്ക്കാരം നേടിയ ഈ ചിത്രത്തിന്‍റെ സംവിധായിക ഇറാന്‍കാരിയായ ഹനാ മഖ്ബല്‍ ബഫ് ആണ്
ലളിതമായ ആവിഷ്ക്കരണത്തിലൂടെ ഗൗരവമേറിയ പ്രമേയത്തെ അവതരിപ്പിക്കുകയാണ് തന്‍റെ ആദ്യ കഥാചിത്രത്തിലൂടെ ഈ പത്തൊന്‍പതുകാരി. ലോക പ്രശസ്ത സംവിധായകനായ മഖ്ബല്‍ ബഫിന്‍റെ മകളും, സമീറാ ബഖ്ഫലിന്‍റെ സഹോദരിയുമാണ് ഈ ചലച്ചിത്ര പ്രതിഭ.
മതാന്ധതയാല്‍ തകര്‍ക്കപ്പെട്ട ബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവനത്തിനുവേണ്ടി പോരാടുന്ന അഫ്ഗാന്‍ ജനതയിലെ ഇളം തലമുറയിലേക്കാണ് സംവിധായിക പ്രേക്ഷകന്‍റെ ശ്രദ്ധ ക്ഷണിക്കുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ അധിനിവേശ ശക്തികളുടെ പരസ്പര ഏറ്റുമുട്ടലുകള്‍ അഫ്ഗാനിസ്ഥാന്‍റെ സംസ്ക്കാരത്തില്‍ അവശേഷിപ്പിക്കുന്നത് മൗനത്തിലേയ്ക്ക് ഉള്‍വലിഞ്ഞ ജനതയെയാണ്. സ്ത്രീകള്
ക്ക് ഏറെ വിലക്കുകള് കല്പ്പിച്ചിരിക്കുന്ന അഫ്ഗാന് സമൂഹത്തില്, അയല്പക്കത്തുള്ള ആണ്കുട്ടി പുസ്തകം വായിക്കുത് ബക്ത എന്ന ആറു വയസ്സുകാരിയില് പഠിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നതാണ് കഥാബീജം.
നിധിപോലെ വാങ്ങിയ നോട്ടൂബുക്കും പെന്സിലിനു പകരം അമ്മയുടെ ലിപ്സ്റ്റിക്കും കൈയ്യിലേന്തി സ്കൂളില്ചേരാന്ഇറങ്ങിതിരിക്കുന്ന അവള്ക്ക് മാര്ഗ്ഗമഖ്യേ നേരിടേണ്ടി വന്നത് കൂട്ടം ആണ്കുട്ടികളെയാണ്.
     ചുറ്റുമുള്ള താലിബാന്റെ ഭീകരമായ അക്രമങ്ങള്ക്ക് ദൃക്സാക്ഷികളായ അവര്പരസ്പരം വെടിയുതിര്ത്തും പെണ്കുട്ടികളെ കല്ലെറിഞ്ഞും പാദങ്ങള്ക്കിടയില്മൈനുകള്തിരുകിവെച്ചും മുതിര്വരെ അനുകരിച്ച് യുദ്ധം കളിക്കുകയായിതരുന്നു. ബക്തയെ അവര്യുദ്ധത്തില്അമേരിക്കന്പക്ഷത്തു കാണുന്നൂ.
ഇവരെ ഒഴിവാക്കി മുന്നോട്ടു പോകുന്ന ബക്ത സ്കൂളുകളില്ലിംഗ വിവേചനം നേരിടുന്നൂവെങ്കിലും എല്ലാ ക്ളേശങ്ങളും മറികടക്കുന്ന ബക്ത ഒടുവില്ഒരു സ്കൂളില്പ്രവേശനം നേടുന്നൂ. നീണ്ട യാത്രക്കൊടുവില്വീട്ടീലേയ്ക്ക് മടങ്ങി വരുന്പോള്ആദ്യം താലിബാനായി സ്വയം ചിത്രീകരിച്ചിരുന്ന കുട്ടീകള്ക്ക് അമേരിക്കക്കാരായി വേഷ പകര്ച്ച സംഭവിച്ചിരുന്നു..
     വളരെ ലളിതമായ ചിത്രീകരണശൈലിയിലൂടെ ഒരു സംസ്ക്കാരത്തിന്റെ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് ഹന മഖ?ല്ബഫ്. വരണ്ട പശ്ഛാത്തലത്തില്ആശയ സന്പുഷ്ടമായ കഥകള്പറയു ഇറാന്സിനിമകള്ഇഷ്ടപ്പെടു പ്രേക്ഷകര്ക്ക് ചിത്രവും ആസ്വാദ്യമാവും.

No comments:

Post a Comment

thankyou..........