പത്താമത് വേലായുധന്‍ സാര്‍ സ്മാരക പെയിന്റിംഗ് - ക്വിസ്സ് മത്സരം

പത്താമത് വേലായുധന്‍ സാര്‍ സ്മാരക പെയിന്റിംഗ് - ക്വിസ്സ് മത്സരം


പെയിന്റിംഗ് മത്സരംതീയതി - 2013 നവംബര്‍ 30 ശനിയാഴ്ച
സമയം - 2 പി.എം.
സ്ഥലം - കോതമംഗലം റവന്യു  ടവർ 


  • എല്‍.പി, യു.പി, ഹൈസ്കുള്‍ എന്നീ വിഭാഗങ്ങളിലാണ്‌ മത്സരം.
  • ഒരു സ്കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്കു വേണമെങ്കിലും പങ്കഎടുക്കാം
  • കോതമംഗലം താലൂക്കില്‍ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കവുന്നതാണ്‌......
  • വിജയികള്‍ക്ക് ട്രോഫിയും പങ്കെടുക്കുന്നവെര്‍ക്കെല്ലാം സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.
പെയിന്റിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രെഷന്‍ ഫോം  ഇവിടെ ക്ലിക്കുക

ക്വിസ്സ് മത്സരം
ക്വിസ്സ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ഫോം  ഇവിടെ ക്ലിക്കുക  

തീയതി - 2013 ഡിസംബര്‍ 1 ഞായറാഴ്ച
സമയം - 9 am മുതല്‍
സ്ഥലം -
യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി
  • യു.പി, ഹൈസ്കുള്‍, പ്ലസ് ടു, ജനറല്‍ എന്നീ വിഭാഗങ്ങളിലാണ്‌ മത്സരം.
  • ഒരു ടീമിൽ രണ്ടു പേരുണ്ടായിരിക്കണം
  • ഒരു സ്കൂളിൽ നിന്നും രണ്ടു ടീമുകൾക്ക് പങ്കെടുക്കാം
  • കോതമംഗലം താലൂക്കില്‍ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കവുന്നതാണ്‌......
  • ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും 1001/- രൂപ ക്യാഷ് അവാര്‍ഡും
  • രണ്ടാം  സ്ഥാനക്കാര്‍ക്ക് ട്രോഫിയും 501/- രൂപ ക്യാഷ് അവാര്‍ഡും
ക്വിസ്സ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ഫോം  ഇവിടെ ക്ലിക്കുക

 

വേലായുധൻ സാറിന്റെ പത്താമത് അനുസ്മരണ പരിപാടികളുടെ ഭാഗമായി നടന്ന ചിത്രരചന മത്സരത്തിലെ വിജയികൾ

 യുഗദീപ്തി ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റായിരുന്ന വേലായുധൻ സാറിന്റെ പത്താമത് അനുസ്മരണ പരിപാടികളുടെ ഭാഗമായി നടന്ന ചിത്രരചന മത്സരത്തിലെ വിജയികൾ
എൽ.പി.വിഭാഗം
  1. അനുകൃഷണ എസ്. (എസ്.എച്ച്.എൽ.പി.എസ്. രാമല്ലൂർ)
  2. സൂര്യദേവ് സിംഗ് (ശോഭന സ്കൂൾ, കോതമംഗലം)
  3. അശ്വന്ദ് കെ.എസ്. (ജി.എൽ.പി.എസ്. വെണ്ടുവഴി)
യു..പി.വിഭാഗം 
  1. രാധാകൃഷ്ണൻ എം. (സെന്റ്‌ മേരീസ് പബ്ലിക്ക് സ്കൂൾ കരുകടം)
  2.  സഹല ഷിര് (അൽ.അമൽ പബ്ലിക്ക് സ്കൂൾ നെല്ലിക്കുഴി)
  3. ഐബിൻ രമേഷ് (മാര് ബസിൽ എച്ച്.എസ്.എസ്. കോതമംഗലം) 
ഹൈസ്കൂൾ വിഭാഗം 
  1.   സ്നേഹലക്ഷ്മി എസ്. (സെന്റ്‌ അഗസ്റ്റിൻ എച്ച്.എസ്.എസ്. കോതമംഗലം)
  2. അന്ജിതാ ദേവി കെ.എൻ.  (സെന്റ്‌ അഗസ്റ്റിൻ എച്ച്.എസ്.എസ്. കോതമംഗലം)
  3. അർച്ചന രവി (ശോഭന സ്കൂൾ, കോതമംഗലം)
പ്രോത്സാഹനം  
  1. നിമിഷ അന്ന ജോണി (സെന്റ്‌ ജോര്ജ്ജ് എച്ച്.എസ്.എസ്. കോതമംഗലം)
  2. അഞ്ജന വി.ആർ. (ശോഭന സ്കൂൾ, കോതമംഗലം)

ക്വിസ് മത്സരത്തിലെ വിജയികൾ

  • യു.പി.വിഭാഗം

  1. ഒന്നാം സ്ഥാനം - ഗായത്രി പി.എസ്.& പവിത്ര സി. നായർ - ജി.യു.പി.എസ്. കുറ്റിലഞ്ഞി
  2. രണ്ടാം സ്ഥാനം - ആൻ മരിയ ആന്റോചൻ & ഡോണ പോൾ - ഫാത്തിമ മാത യു.പി.എസ്. മാലിപ്പാറ
  • ഹൈസ്കൂൾ വിഭാഗം
  1. ഒന്നാം സ്ഥാനം - അഞ് ജന പ്രദീപ് & എബി ലാൽ - മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം
  2. രണ്ടാം സ്ഥാനം - ധീരജ് മോഹൻ & അനന്ദു രാജ് - ഗ്രീൻ വാലി പബ്ലിക് സ്കൂൾ തങ്കളം
  • ഹയർ സെക്കണ്ടറി വിഭാഗം
  1. ഒന്നാം സ്ഥാനം - സൗരവ് രമേഷ് & ജെറാൾഡ് സോണി തോമസ് - വിമലഗിരി പബ്ലിക് സ്കൂൾ കോതമംഗലം
  2. രണ്ടാം സ്ഥാനം - അഖില പി.വി. & അനീഷ കെ. എൽദോസ് - മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം
  • ജനറൽ വിഭാഗം
  1. ഒന്നാം സ്ഥാനം - ഫസീല എം.എം. - യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി
  2. രണ്ടാം സ്ഥാനം - സുനിത ഷണ്മുഖൻ - യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി

വിജയികൾക്ക് ആശംസകൾ.....  വിജയികൾക്ക് ആശംസകൾ.....

മഞ്ഞണി പൂനിലാവ് - കെ.രാഘവൻ മാസ്റർ , ദക്ഷിണാമൂർത്തി, വയലാർ അനുസ്മരണം

മഞ്ഞണി പൂനിലാവ് - കെ.രാഘവൻ മാസ്റർ , ദക്ഷിണാമൂർത്തി, വയലാർ അനുസ്മരണം

            മലയാള ചലച്ചിത്ര-നാടക-ലളിത ഗാന ശാഖകളുടെ വികാസപരിണാമങ്ങളില്‍ അമൂല്യമായ സംഭാവനകള്‍ നല്‍കിയ പ്രമുഖരായ മൂന്നുപേര്‍-വയലാര്‍ രാമവര്‍മ്മ, വി. ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍ മാസ്റ്റര്‍. ലളിത സംഗീതത്തിന്റെ സൗന്ദര്യത്തിന്റെ ഗാംഭീര്യവും ആവാഹിച്ച ഈണങ്ങളിലൂടെ ഗാനാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അതിപ്രശസ്തങളായ ഒട്ടേറെ ഗാനങ്ങള്‍ ഇവരുടേതായിട്ടുണ്ട്. വയലാറിന്റെ തൂലികയില്‍ നിന്നും വി. ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍ മാസ്റ്റര്‍ എന്നിവരുടെ സംഗീതത്തില്‍ നിന്നും പിറവിയെടുത്ത, മലയാളികള്‍ നെഞ്ചേറ്റിലാളിക്കുന്ന നാടക ഗാനങ്ങളും ഓര്‍മ്മയില്‍ വസന്തം വിരിയിക്കുന്ന ലളിതഗാനങ്ങളും നിരവധിയാണ്. തലമുറകളെത്ര പിന്നാട്ടാലും കാലമെത്ര കഴിഞ്ഞാലും ഗൃഹാതുരത്വത്തോടെ മലയാളിക്കു പാടാന്‍ ഒരുപാട് നല്ല പാട്ടുകള്‍ സമ്മാനിച്ച് വിടപറഞ്ഞ ഇവരുടെ ഗാനശേഖരത്തില്‍ നിന്നും തെരഞ്ഞെടുത്ത ഏതാനും ഗാനങ്ങള്‍ കോര്‍ത്തിണക്കി, അനശ്വരരായ ആ സംഗീത പ്രതിഭകളുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഒരുക്കുന്ന സംഗീത പരിപാടിയാണ് മഞ്ഞണി പൂനിലാവ്. സജ്ജന്‍, ഉബൈദ് മുവാറ്റുപുഴ എന്നീ പ്രശസ്തരായ ഗായകരുടെ സഹായത്താല്‍ 2013 നവംബര്‍ മാസം നടത്തപ്പെടുന്ന ഈ സംഗീത സായാഹ്നത്തിലേക്ക് എല്ലാ സഹൃദയരായ സുഹൃത്തുക്കളേയും സാവാഗതം ചെയ്യുന്നു.

ജയന് അനുസ്മരണം

ജയന് അനുസ്മരണം 

2013 നവംബര് 17 ഞായര് വൈകിട്ട് 6-ഗ്രന്ഥശാല ഹാൾ 



പ്രിയ സുഹൃത്തുക്കെള, മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായിരുന്ന എക്കാലെത്തയും ആക്ഷന്‍ഹീറോ ജയന്‍, കോളിളക്കം സൃഷ്‌ടിച്ച്‌ കടന്നുേപായിട്ട്‌ നവംബര്‍ 16 ന്‌ മുപ്പത്തിരണ്ട്‌ വര്‍ഷം തികയുന്നു. ഘനഗാംഭീര്യമാര്‍ന്ന ശബ്‌ദത്തില്‍ ആകര്‍ഷകമായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹസിക രംഗങ്ങളിലെ മെയ്‌ വഴക്കവുംകൊണ്ട്‌ സംഘട്ടന രംഗങ്ങള്‍ക്ക്‌ പുതിയ മാനം നല്‍കിയ ജയന്‍ മലയാളികളുടെ ഹരമാണ്‌. 1974 മുതല്‍ '80 വരെ കേവലം ആറുവര്‍ഷങ്ങള്‍കൊണ്ട്‌ ഒരു തമിഴ്‌ ചിത്രം ഉള്‍പ്പടെ 116 ചിത്രങ്ങളിലാണ്‌ ജയന്‍ വേഷമിട്ടത്‌. കരുത്തും സാഹസികതയും നിറഞ്ഞുനിന്നിരുന്ന ചെറിയ വില്ലന്‍ വേഷങ്ങളില്‍ നിന്നും പ്രധാന വില്ലന്‍ വേഷങ്ങളിേലക്കും ഉപനായക വേഷങ്ങളിേലക്കും തുടര്‍ന്ന്‌ നായക വേഷങ്ങളിേലക്കും വളര്‍ന്ന അദ്ദേഹം മലയാള സിനിമയുടെ ചരി്രതത്തില്‍ ഏറ്റവും ചുരുങ്ങിയ കാലംെകാണ്ട്‌ ഉജ്ജ്വലമായി ഉദിച്ചുയര്‍ന്ന വെള്ളിനക്ഷ്രതമായി മാറി. േജസി സംവിധാനം നിര്‍വ്വഹിച്ച "ശാപേമാക്ഷം' എന്ന ചിത്രത്തിലൂെടയാണ്‌ അദ്ദേഹം അരേങ്ങറ്റം കുറിച്ചത്‌. ഹരിഹരന്‍ സംവിധാനം ചെയ്‌ത "ശരപഞ്‌ജരം' എന്ന ചിത്രത്തിലൂടെ നായക പദവിയിേലക്കുയര്‍ന്നു. തുടര്‍ന്ന്‌, പൗരുഷത്തിന്റെ ശരീരഭാഷ അടക്കിവാണ, വെള്ളിത്തിരയിലെ തരംഗമായി മാറിയ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങള്‍കൊണ്ട്‌ ജയന്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. സിനിമേയാടും തൊഴിലിേനാടുമുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധതകൊണ്ട്‌ സാഹസികത നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ രസകരമായ ഒരു വെല്ലുവിളിയായി അദ്ദേഹം ഏറ്റെടുത്തു. 1980 നവംബര്‍ 16 ന്‌ കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിേകാപ്‌റ്റര്‍ അപകടത്തിലാണ്‌ ജയന്‍ എന്ന താരം അസ്‌തമിക്കുന്നത്‌. അദ്ദേഹം അഭിനയിച്ച്‌ അനശ്വരമക്കിയ നൂറില്‍പരം കഥാപാ്രതങ്ങള്‍ ഇന്നും മലയാളി മനസ്സുകളില്‍ മങ്ങാത്ത ഓര്‍മ്മകളായി ജീവിക്കുന്നു. കരുത്തിെന്റയും പുരുഷ സൗന്ദര്യത്തിെന്റയും പ്രതീകവുമായി എത്തിയ ആ കലാകാരന്റെ നിഷ്‌കളങ്കമായ നിറഞ്ഞുചിരിക്കുന്ന മുഖം മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. അകാലത്തില്‍ പൊലിഞ്ഞ ആ വെള്ളിനക്ഷ്രതത്തിന്റെ ദീപ്‌തമായ സ്‌മരണയ്‌ക്കു മുന്നില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുെകാണ്ട്‌ നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാല 2013 നവംബര്‍ 17 ഞായറാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ഗ്രന്ഥശാല ഹാളില്‍ വച്ച്‌ ജയന്‍ അനുസ്‌മരണവും "അങ്ങാടി' എന്ന സിനിമയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരിക്കുന്നു. ഈ പരിപാടിയിേലക്ക്‌ എല്ലാവേരയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സിനിമാ പ്രദർശനം:

അങ്ങാടി 

ജയനെ ജനകീയ നടനാക്കിത്തീര്‍ത്ത ചിത്രമാണ്‌ അങ്ങടി. 1980 ല്‍ ഗൃഹലക്ഷ്‌മി പെ്രാഡക്ഷന്‍സിന്റെ ബാനറില്‍ ടി.ദാേമാദരന്‍ എഴുതി ഐ.വി.ശശി സംവിധാനം ചെയ്‌ത അങ്ങാടി മുന്‍കാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ചിത്രമാണ്‌. അഭ്യസ്‌തവിദ്യനായ ചുമട്ടുെതാഴിലാളിയുടെ വേഷത്തില്‍ ജയന്‍ ഗര്‍ജ്ജിക്കുേമ്പാള്‍ ആ സ്വരഗാംഭീര്യത്തില്‍ പേ്രക്ഷകര്‍ കോരിത്തരിച്ചു. "അങ്ങാടി'യിലെ പ്രശസ്‌തമായ ഇംഗ്ലീഷ്‌ ഡയേലാഗ്‌ കൈയടിേയാെടയാണ്‌ സ്വീകരിച്ചത്‌. ഇന്നും കാമ്പസുകളില്‍ ചെറുപ്പക്കാര്‍ ഈ ഡയേലാഗ്‌ ഏറ്റുപറയുന്നത്‌ ജയന്‍ എന്ന നടന്റെ താരപരിേവഷം വ്യക്തമാക്കുന്നു. സീമ, സുകുമാരന്‍, കുതിരവട്ടം പപ്പു, ബാലന്‍ കെ.നായര്‍, പ്രതാപച്രന്ദന്‍, അംബിക തുടങ്ങിയവരാണ്‌ മറ്റ്‌ അഭിേനതാക്കള്‍.

ചലച്ചിത്ര പ്രദർശനം

നെല്ലിക്കുഴി ഓണോത്സവം 2013

സാംസ്കാരിക സമ്മേളനം
2013 സെപ്തംബര്‍ 22 ഞായറാഴ്ച രാത്രി 7 മണിയ്ക്ക്  നെല്ലിക്കുഴിയില്‍
പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. സന്തോഷ് ഏച്ചിക്കാനം മുഖ്യപ്രഭാഷണം നടത്തുന്നു.


  

സത്യന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെയും യുഗദീപ്തി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ വിജയകരമായി നടന്നു വരുന്ന ഓണോത്സവം 2013 സെപ്തംബര്‍ 22 ഞായറാഴ്ച രാത്രി 7 മണിയ്ക്ക്  താഴെ പറയുന്ന പരിപാടികളോടെ സമാപിക്കുന്നു. ഈ പരിപാടിയിലേക്ക് എല്ലാ നാട്ടുകാരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.
ഓണാഘോഷ സംഘാടകസമിതിക്കുവേണ്ടി,
സി.ഇ.നാസ്സര്‍, ചെയര്‍മാന്‍
കെ.പി.ഷഫീക്ക്, കണ്‍വീനര്‍
കാര്യപരിപാടി
രാത്രി 7 മണിയ്ക്ക് – സാംസ്കാരിക സമ്മേളനം
സ്വാഗതം - സി.ഇ.നാസ്സര്‍ (ചെയര്‍മാന്‍, സംഘാടകസമിതി)
അദ്ധ്യക്ഷന്‍ - ശ്രീ. പി.കെ.ബാപ്പുട്ടി (പ്രസിഡന്‍റ്, യുഗദീപ്തി ഗ്രന്ഥശാല)
ഉദ്ഘാടനം – ശ്രീ. എം.എം.അബ്ദുല്‍ കരീം (പ്രസിഡന്‍റ്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്)
മുഖ്യപ്രഭാഷണം - ശ്രീ. സന്തോഷ് ഏച്ചിക്കാനം (കേരള സാഹിത്യ അക്കാദമി ജേതാവ്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്)
ആശംസകള്‍ - ശ്രീ. പി.പി.തങ്കപ്പന്‍ (ബ്ലോക്ക് പഞ്ചായത്തംഗം)
ശ്രീ. ടി.എം.അബ്ദുല്‍അസീസ് (ബ്ലോക്ക് പഞ്ചായത്തംഗം)
ശ്രീ. കെ.എ.സിദ്ദീക്ക് (ഗ്രാമ പഞ്ചായത്തംഗം)
ശ്രീമതി ഐഷ ബി. യൂനസ് (ഗ്രാമ പഞ്ചായത്തംഗം)
ശ്രീ. അബു വട്ടപ്പാറ (പ്രസിഡന്‍റ്, വ്യപാരി വ്യവസായി സമിതി)
ശ്രീ. പി.എം.ഷൌക്കത്ത് (പ്രസിഡന്‍റ്, വ്യപാരി വ്യവസായി ഏകോപന സമിതി)
സമ്മാനദാനം - ശ്രീ. സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ കോതമംഗലം)
നന്ദി – ഷെഫീക്ക് കെ.പി. (കണ്‍വീനര്‍, സംഘാടകസമിതി)
രാത്രി 9 മണിയ്ക്ക്-
മിന്നലേ സൂപ്പര്‍ ഷോ

ആശംസകള്‍:

മൈലാഞ്ചി ഗിഫ്റ്റ് ആന്‍റ് ഫാന്‍സി, 

സെന്‍ട്രല്‍ ജുമാ മസ്ജിദിന് എതിര്‍വശം,

 നെല്ലിക്കുഴി

ഉദ്ഘാടനം-എം.എം.അബ്ദുള്‍ കരീം
 
 
  
മുഖ്യ പ്രഭാഷണം-സന്തോഷ് ഏച്ചിക്കാനം
 അധ്യക്ഷന്‍-പി.കെ.ബാപ്പുട്ടി
ആശംസ-ടി.എം.അബ്ദുല്‍ അസീസ്
ആശംസ-പി.പി.തങ്കപ്പന്‍
 ആശംസ-അബു വട്ടപ്പാറ
 ആശംസ-കെ.എം.കമല്‍
 
 സമ്മാനദാനം-സി.പി.മുഹമ്മദ്
  
 സ്വാഗതം-സി.ഇ.നാസര്‍
സമ്മാന വിതരണം
 
 
 
 
 
 
 
 
നെല്ലിക്കുഴി ഓണോത്സവം 2013
2013 ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 22 വരെ നെല്ലിക്കുഴിയില്‍
      സത്യന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും യുഗദീപ്തി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. പരിപാടിയുടെ വിജയത്തിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

സംഘാടക സമിതി രൂപീകരിച്ചു
  • രക്ഷാധികാരികള്‍:-
  1. ശ്രീ എം.എം.അബ്ദുള്‍ കരീം
  2.  ശ്രീപി.പി.തങ്കപ്പന്‍
  3. ശ്രീ  ടി.എം.അബ്ദുള്‍ അസീസ്
  4. ശ്രീകെ.എ.സിദ്ധീക്ക്
  5. ശ്രീമതി ഐഷാബി യൂനസ്
  • ചെയര്‍മാന്‍:-
    • ശ്രീ  സി.ഇ.നാസര്‍
  • ജനറല്‍ കണ്‍വീനര്‍:-
    • ശ്രീ  കെ.പി.ഷഫീക്ക്
കാര്യപരിപാടികളില്‍
  • 2013 ആഗസ്റ്റ് 22 മുതല്‍
      • ഷട്ടില്‍ ടൂര്‍ണ്ണമെന്റ് 
  • സിംഗിള്‍സ്
  • ഡബിള്‍സ്
  • ചെസ്
  • ക്യാരംസ്
  • 2013 സെപ്റ്റംബര്‍ 16 തിങ്കള്‍
  • ബൈക്ക്/സൈക്കിള്‍ സ്ലോറൈസ്
  • 2013 സെപ്റ്റംബര്‍ 18 ബുധനാഴ്ച്ച
  • താലൂക്ക് തല ജനറല്‍ ക്വിസ്സ് മത്സരം
  • 2013 സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച്ച
  • പഞ്ചഗുസ്തി
  • ഷോട്ട്പുട്ട്
  • അഖില കേരള വടംവലി മത്സരം
  • 2013 സെപ്റ്റംബര്‍ 21 ശനിയാഴ്ച്ച
  • കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍
  • നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിനെ അടിസ്ഥാനമാക്കിയുള്ള ക്വിസ്സ് മത്സരം
  • 2013 സെപ്റ്റംബര്‍ 22 ഞായറാഴ്ച്ച
  • ടൂ വീലര്‍ ഫാന്‍സി ഡ്രസ്സ്
  • പെനാല്‍റ്റി ഷൂട്ടൗട്ട്
  • സെമിനാര്‍
  • സാംസ്കാരീക സമ്മേളനം
  • ഗാനമേള 
  •  
നെല്ലിക്കുഴി ഓണോത്സവം 2013 - സമാപന സമ്മേളനം - സെപ്റ്റംബര്‍ 22
മുഖ്യ പ്രഭാഷണം-സന്തോഷ് ഏച്ചിക്കാനം