മഞ്ഞണി പൂനിലാവ് - കെ.രാഘവൻ മാസ്റർ , ദക്ഷിണാമൂർത്തി, വയലാർ അനുസ്മരണം

മഞ്ഞണി പൂനിലാവ് - കെ.രാഘവൻ മാസ്റർ , ദക്ഷിണാമൂർത്തി, വയലാർ അനുസ്മരണം

            മലയാള ചലച്ചിത്ര-നാടക-ലളിത ഗാന ശാഖകളുടെ വികാസപരിണാമങ്ങളില്‍ അമൂല്യമായ സംഭാവനകള്‍ നല്‍കിയ പ്രമുഖരായ മൂന്നുപേര്‍-വയലാര്‍ രാമവര്‍മ്മ, വി. ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍ മാസ്റ്റര്‍. ലളിത സംഗീതത്തിന്റെ സൗന്ദര്യത്തിന്റെ ഗാംഭീര്യവും ആവാഹിച്ച ഈണങ്ങളിലൂടെ ഗാനാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അതിപ്രശസ്തങളായ ഒട്ടേറെ ഗാനങ്ങള്‍ ഇവരുടേതായിട്ടുണ്ട്. വയലാറിന്റെ തൂലികയില്‍ നിന്നും വി. ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍ മാസ്റ്റര്‍ എന്നിവരുടെ സംഗീതത്തില്‍ നിന്നും പിറവിയെടുത്ത, മലയാളികള്‍ നെഞ്ചേറ്റിലാളിക്കുന്ന നാടക ഗാനങ്ങളും ഓര്‍മ്മയില്‍ വസന്തം വിരിയിക്കുന്ന ലളിതഗാനങ്ങളും നിരവധിയാണ്. തലമുറകളെത്ര പിന്നാട്ടാലും കാലമെത്ര കഴിഞ്ഞാലും ഗൃഹാതുരത്വത്തോടെ മലയാളിക്കു പാടാന്‍ ഒരുപാട് നല്ല പാട്ടുകള്‍ സമ്മാനിച്ച് വിടപറഞ്ഞ ഇവരുടെ ഗാനശേഖരത്തില്‍ നിന്നും തെരഞ്ഞെടുത്ത ഏതാനും ഗാനങ്ങള്‍ കോര്‍ത്തിണക്കി, അനശ്വരരായ ആ സംഗീത പ്രതിഭകളുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഒരുക്കുന്ന സംഗീത പരിപാടിയാണ് മഞ്ഞണി പൂനിലാവ്. സജ്ജന്‍, ഉബൈദ് മുവാറ്റുപുഴ എന്നീ പ്രശസ്തരായ ഗായകരുടെ സഹായത്താല്‍ 2013 നവംബര്‍ മാസം നടത്തപ്പെടുന്ന ഈ സംഗീത സായാഹ്നത്തിലേക്ക് എല്ലാ സഹൃദയരായ സുഹൃത്തുക്കളേയും സാവാഗതം ചെയ്യുന്നു.

No comments:

Post a Comment

thankyou..........