ആടുജിവിതം നോവൽ വായനയും ആസ്വാദനവും നടത്തി.

ആടുജിവിതം  

നോവൽ വായനയും  ആസ്വാദനവും  നടത്തി.


 നെല്ലിക്കുഴി യുഗ ദിപ്തി  ഗ്രന്ഥശാലയിലെ വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ പ്രവര്ത്തകനുമായ സുരേഷ്  കീഴില്ലം വായനയും അസ്വാദനവും നടത്തി.
കേരള പ്രവാസി സംഘം പ്രസിഡന്റ്  എം.യു.അഷറഫ്, പി.ഇ .നാസർ, പി.എം . പരീത്, കെ.ബി.ചന്ദ്രശേഖരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.  െക.ചന്ദ്രൻ സ്വാഗതവും കെ.എം.ലെനിൻ നന്ദി യും പറഞ്ഞു








ഹരിത സംവാദം നടത്തി

ഹരിത സംവാദം നടത്തി 


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  കോതമംഗലം  മേഖലാ കമ്മിറ്റിയുമായി സഹകരിച്ച് ഹരിത സംവാദം നടത്തി. പരിഷത്ത് ജില്ലാ സെക്രട്ടറി വിജയകുമാർ  ഉത്ഘാടനം  ചെയ്തു. കോതമംഗലം യൂണിറ്റ് സെക്രട്ടറി പി.എം. ഇബ്രാഹിം  വിഷയാവതരണം നടത്തി. ഗ്രന്ഥശല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അധ്യക്ഷനായി . നിർ വാഹക സമിതി അംഗം കെ.എസ് .ഷാജഹാൻ സ്വാഗതം പരഞ്ഞു. പരിഷത്ത് മേഖലാ സെക്രട്ടറി പി. സന്തോഷ് കുമാർ സംസ്സാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എം.കെ.ബോസ്, കെ.ചന്ദ്രൻ, കെ.ബി.ചന്ദ്രസേഖരൻ, എം.രാമചന്ദ്രൻ, വി.എം.സുരേഷ്ബാബു,  എന്നിവർ  ചർച്ചയിൽ  പങ്കെടുത്തു.
ഉത്ഘാടനം - വിജയകുമാർ  
 വിഷയാവതരണം
പി.എം. ഇബ്രാഹിം 












കേരള ഗ്രന്ഥശാലാ സംഘം 70-ആം വാര്ഷികം ആഘോഷിച്ചു.

കേരള ഗ്രന്ഥശാലാ സംഘം 70-ആം വാര്ഷികം ആഘോഷിച്ചു.


നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല ഗ്രന്ഥശാലയിൽ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ  70-ആം വാര്ഷികം ആഘോഷിച്ചു. ഗ്രന്ഥശാലാ ദിനമായ സെപ്റ്റംബർ 14-ആം തീയതി 70 ദീപങ്ങൾ തെളിയിച്ചു. ഉദ്ഘാടനം ലൈബ്രറി കൌണ്‍സിൽ സെക്രട്ടറി സി.പി.മുഹമ്മദ്‌ നിര്വ്വഹിച്ചു. പുരോഗമന  പ്രസിഡന്റ്  പി.എം. പീറ്റർ, സെക്രട്ടറി വി.എം.സുരേഷ്ബാബു, ഗ്രന്ഥശല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി , ഗ്രന്ഥശാലാ സെക്രട്ടറി എം.കെ.ബോസ്, ജില്ലാ  ലൈബ്രറി കൌണ്‍സിൽ  അംഗം പി.കെ.ജയര്രാജ്, നിർവാഹക  സമിതി അംഗം  മൈതിൻ  കലറക്കൽ, താലുക്ക് ലൈബ്രറി കൌണ്‍സിൽ അംഗം  കെ.എസ് .ഷാജഹാൻ, പി.എം.അലിയാർ,  അജിംസ് അലിയാർ  തുടങ്ങിയവർ നേതൃത്വം നൽകി.














സെപ്റ്റംബർ 14 - ഇന്ന് ഗ്രന്ഥശാല ദിനം

സെപ്റ്റംബർ 14 - ഇന്ന് ഗ്രന്ഥശാല ദിനം 
വായനയിലൂടെ വിനോദത്തിന്റെയും വിഞ്ഞാനത്തിന്റേയൊം വസന്തം വിരിയട്ടെ ....
സജീവമാകട്ടെ ഗ്രന്ഥശാലകള്‍...
 അഡ്വ. പി അപ്പുക്കുട്ടന്‍ (കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്സില്സെക്രട്ടറിയാണ് ലേഖകന്‍)


ക്ടപ്പാട് - ദേശാഭിമാനി 
സമാനതകളില്ലാത്ത സവിശേഷതകള്ഉള്ക്കൊള്ളുന്ന സാംസ്ക്കാരിക കൂട്ടായ്മയാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം. കേരളത്തിന്റെ സാമൂഹ്യ- സാംസ്കാരിക വളര്ച്ചയില് പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. കേരളത്തെ സമ്പൂര് സാക്ഷരതയിലേക്കും പ്രബുദ്ധതയിലേക്കും നയിക്കുന്നതില്മികച്ച പങ്കുവഹിച്ച പ്രസ്ഥാനമാണ് ഇത്. യുനസ്കോയുടെ ക്രുപ്സ്കായ അവാര്ഡ് (1975) പോലുള്ള അന്താരാഷ്ട്ര പുരസ്കാരങ്ങള്ഗ്രന്ഥശാലാ സംഘത്തെ തേടിയെത്തിയത് യാദൃച്ഛികമല്ല.
1829ലാണ് കേരളത്തില്ആദ്യത്തെ പബ്ലിക് ലൈബ്രറി (തിരുവനന്തപുരം) ആരംഭിക്കുന്നത്. സ്വാതിതിരുനാള്തിരുവിതാംകൂര്ഭരിച്ച കാലത്തായിരുന്നു അത്. കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി സ്വാതിതിരുനാളിനെ കാണുന്നത് അതുകൊണ്ടാണ്. സ്വാതിതിരുനാളിന്റെ കാലത്ത് ആരംഭിച്ച ഇംഗ്ലീഷ്, മലയാളം പള്ളിക്കൂടങ്ങള്തിരുവിതാംകൂറില്അഭ്യസ്തവിദ്യരും ഉല്പ്പതിഷ്ണുക്കളുമായ ഒരു പുതിയ തലമുറ ഉയര്ന്നുവരുന്നതിനിടയാക്കി. അവരാണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ മാതൃകയില്നെയ്യാറ്റിന്കര, ഇരണിയല്‍, മാര്ത്താണ്ഡം, മാവേലിക്കര, തൊടുപുഴ, പത്മനാഭപുരം തുടങ്ങിയ കേന്ദ്രങ്ങളില്ഗ്രന്ഥശാലകള്സ്ഥാപിച്ചത്. പിന്നീട് ദേശീയ പ്രസ്ഥാനത്തിന്റെ മുന്കൈയിലും തിരുവിതാകൂറില്ഗ്രന്ഥശാലകള്സ്ഥാപിക്കപ്പെട്ടു.
കൊച്ചിയില്രാജഭരണത്തിനുകീഴില്ഗ്രാമീണ വികസനത്തിന് ഒരു ജനകീയമന്ത്രിയെ തെരഞ്ഞെടുക്കാന്വ്യവസ്ഥയുണ്ടായിരുന്നു. വ്യവസ്ഥയില്മന്ത്രിമാരായി പ്രവര്ത്തിക്കാന്അവസരമുണ്ടായ അമ്പാട്ട് ശിവരാമമേനോന്റെയും ഡോ. ആര്മേനോന്റെയും മുന്കൈയില്നിരവധി ഗ്രന്ഥശാലകള്രൂപീകരിക്കപ്പെട്ടു. കൊച്ചിയിലെ ആദ്യകാല ഗ്രന്ഥശാലകളില്പലതും ഇക്കാലത്ത് രൂപീകരിച്ചതാണ്.
മലബാറില്ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായാണ് ആദ്യകാല ഗ്രന്ഥശാലകള്ആരംഭിച്ചത്. എം എസ് കെപിസിസി സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹം അയച്ച ഒരു സര്ക്കുലറില്കോണ്ഗ്രസ് പ്രവര്ത്തകരെല്ലാം അവരവരുടെ പ്രദേശങ്ങളില്ഗ്രന്ഥശാല ആരംഭിക്കാന്പ്രത്യേക നിര്ദേശം നല്കി. 1937ല്കെ ദാമോദരന്റെ നേതൃത്വത്തില്രൂപീകരിക്കപ്പെട്ട മലബാര്വായനശാലാ സംഘമാണ് ഒറ്റപ്പെട്ടുകിടന്ന ഗ്രന്ഥശാലകളെ ഒരു കേന്ദ്ര നേതൃത്വത്തിനു കീഴില്കൊണ്ടുവരാനുളള ആദ്യ സംരംഭം. സംഘം 1943 സെപ്തംബര്‍ 26ന് പാസാക്കിയ പ്രമേയത്തിലൂടെ കേരള ഗ്രന്ഥാലയസംഘം എന്ന പേരില്സംഘത്തിന്റെ പ്രവര്ത്തനപരിധിയില്കൊച്ചി, തിരുവിതാംകൂര്സംസ്ഥാനങ്ങള്കൂടി ഉള്പ്പെടുത്താന് തീരുമാനിക്കുകയും അതനുസരിച്ച് 1860ലെ ധര്മസ്ഥാപന നിയമപ്രകാരം 1943 ഡിസംബര്ആറിന് രജിസ്റ്റര്ചെയ്യുകയും ചെയ്തു. രാമന്മേനോന്പ്രസിഡന്റും മധുരവനം കൃഷ്ണക്കുറുപ്പ് സെക്രട്ടറിയും നാലപ്പാട്ട് ബാലാമണിയമ്മ, ഡോ. കെ ഗോദവര്, പനമ്പള്ളി ഗോവിന്ദമേനോന്‍, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, എസ് ഗുപ്തന്നായര്‍, സി ഉണ്ണിരാജ, പി കെ കോരു എന്നിവര്അംഗങ്ങളുമായ അഖിലകേരള പ്രാതിനിധ്യമുള്ള ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയായി മലബാര്വായനശാലാ സംഘത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിക്കപ്പെട്ടു. പക്ഷേ, എന്തുകൊണ്ടോ അതിന് തിരുവിതാംകൂര്‍, കൊച്ചി മേഖലകളില്പ്രവര്ത്തനം വ്യാപിപ്പിക്കാനും കേരള ഗ്രന്ഥാലയസംഘമായി പ്രവര്ത്തിക്കാനും കഴിഞ്ഞില്ല.
അതിനിടയില്‍ 1945 സെപ്തംബര്‍ 14ന് അമ്പലപ്പുഴ പി കെ മെമ്മോറിയല്ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്അമ്പലപ്പുഴയില്‍ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്ചേര്ന്ന് അഖില തിരുവിതാംകൂര്ഗ്രന്ഥശാലാ സംഘം രൂപീകരിച്ചു. നാഷണല്കോണ്ഗ്രസ് നേതാവായ കെ എം കേശവനെ പ്രസിഡന്റും അമ്പലപ്പുഴ പി കെ മെമ്മോറിയല്ലൈബ്രറി സെക്രട്ടറിയും അര്പ്പണബോധമുള്ള ഗ്രന്ഥശാലാ പ്രവര്ത്തകനുമായ പി എന്പണിക്കര്കണ്വീനറുമായി രൂപീകരിക്കപ്പെട്ട തിരുവിതാംകൂര്ഗ്രന്ഥശാലാ സംഘത്തിന്റെ തുടര്ച്ചയാണ് ഇന്നത്തെ നമ്മുടെ ഗ്രന്ഥശാലാ പ്രസ്ഥാനം.
ഗ്രന്ഥശാലാ പ്രവര്ത്തകര്ആഗ്രഹിച്ചിരുന്ന ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഒരു നിയമാധിഷ്ഠിത പദവി നല്കുന്ന സമഗ്രമായ ഒരു ഗ്രന്ഥശാലാ നിയമത്തിനായി പിന്നെയും കാത്തിരിക്കേണ്ടി വന്നു. അടിയന്തരാവസ്ഥാ ഘട്ടത്തില്സംഘത്തിന്റെ ജനാധിപത്യ അവകാശങ്ങള്കവര്ന്നെടുക്കപ്പെട്ടു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സവിശേഷതകള്ഉള്ക്കൊള്ളുന്ന നിയമത്തിനുവേണ്ടിയും നഷ്ടംവന്ന ജനാധിപത്യാവകാശങ്ങള്വീണ്ടെടുക്കുന്നതിനുവേണ്ടിയും ഗ്രന്ഥശാലാ പ്രവര്ത്തകര്ക്ക് പിന്നെയും വിയര്പ്പൊഴുക്കേണ്ടി വന്നു. 1989 ഫ്രെബ്രുവരിയിലാണ് കെ നായനാര്മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ ചന്ദ്രശേഖരന്അവതരിപ്പിച്ച പബ്ലിക് ലൈബ്രറീസ് (കേരള ഗ്രന്ഥശാലാ സംഘം) ആക്ട് നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. ഒട്ടേറെ സവിശേഷതകളുള്ള ഒരു നിയമമാണ് ഇത്. ഗ്രന്ഥശാലാ രംഗത്തെ ജനാധിപത്യ പുനഃസ്ഥാപനംമാത്രമല്ല നിയമംകൊണ്ടു സാധിച്ചത്. ഗ്രന്ഥശാലാ സംഘം ഒരു സ്വയംഭരണസ്ഥാപനമായി മാറുകകൂടിചെയ്തു.
സംസ്ഥാനത്തെ സര്ക്കാര്വകുപ്പുകള്‍, സര്വകലാശാലകള്ഒഴികെയുള്ള എല്ലാ ഗ്രന്ഥശാലകളുടെയും ഭരണപരമായ ചുമതല നിയമപ്രകാരം സ്റ്റേറ്റ് ലൈബ്രറി കൗണ്സിലില്നിക്ഷിപ്തമാക്കി. ഗ്രന്ഥശാലാപ്രവര്ത്തകര്ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന താലൂക്ക് ലൈബ്രറി കൗണ്സില്‍, ജില്ലാ ലൈബ്രറി കൗണ്സില്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്സില്തുടങ്ങിയ മൂന്നുതട്ടുള്ള ഭരണസംവിധാനമാണ് നിയമത്തില്വിഭാവനംചെയ്തത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്തെരഞ്ഞെടുക്കപ്പെട്ട, മലയാളത്തിന്റെ പ്രിയ കവി കടമ്മനിട്ട രാമകൃഷ്ണന്റെയും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാവ് വി ദാസിന്റെയും നേതൃത്വത്തിലുളള ഒന്നാം ലൈബ്രറി കൗണ്സില്‍ 1994 ഏപ്രില്‍ 27ന് തിരുവനന്തപുരം വിജെടി ഹാളില്നടന്ന ചടങ്ങില്അധികാരമേറ്റു. ഒന്നും രണ്ടും ലൈബ്രറി കൗണ്സിലുകളെ കടമ്മനിട്ടയും വി ദാസും നയിച്ചു. മൂന്നാം ലൈബ്രറി കൗണ്സിലിന് ഡോ. ജി ബാലമോഹന്തമ്പിയും കെ ബാലകൃഷ്ണന്നമ്പ്യാരും നാലാംകൗണ്സിലിന് അഡ്വ. പി കെ ഹരികുമാറും കെ ചന്ദ്രനും നേതൃത്വം നല്കി. അഞ്ചാം ലൈബ്രറി കൗണ്സില്അധികാരമേറ്റത് 2015 ഏപ്രില്ഒമ്പതിന്.ഗ്രന്ഥശാലാ പ്രവര്ത്തകര്ജനാധിപത്യപരമായി തെരഞ്ഞെടുത്ത ലൈബ്രറി കൗണ്സിലുകള്ഗ്രന്ഥശാലകളെ സജീവമാക്കി.
വായന നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു റാന്ഡം സര്വേ നടത്തിയത് ഒന്നാം ലൈബ്രറി കൗണ്സിലിന്റെ കാലത്താണ്. സര്വേ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്വായനയുടെ രംഗത്തെ അനാരോഗ്യ പ്രവണതകളെ നിരുത്സാഹപ്പെടുത്താനും ആരോഗ്യകരമായ വായന വളര്ത്താനും നടപടി സ്വീകരിച്ചു. ഹൈസ്കൂള്വിദ്യാര്ഥികളുടെ വായനമത്സരം, ഗ്രാമീണ വനിത- വയോജന പുസ്തകവിതരണ പദ്ധതി, സ്റ്റുഡന്സ് കോര്ണര്‍, അയല്പക്ക പഠനകേന്ദ്രങ്ങള്‍, കരിയര്ഗൈഡന്സ് കേന്ദ്രങ്ങള്‍, താലൂക്ക് റഫറന്സ് ലൈബ്രറികള്‍, ജയില്‍- ഓര്ഫനേജ് ലൈബ്രറികള്‍, മോഡല്വില്ലേജ് ലൈബ്രറികള്തുടങ്ങിയവ ഇക്കാലത്ത് നടപ്പാക്കിയ പദ്ധതികളില്ചിലതുമാത്രമാണ്. വ്യത്യസ്തമേഖലകളില്ഗ്രന്ഥശാലകളുടെ മികവ് പരിഗണിച്ചുള്ള പുരസ്കാരങ്ങള്‍, സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവര്ത്തകനുള്ള പി എന്പണിക്കര്പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള വി ദാസ് പുരസ്കാരം, ഓരോ വര്ഷവും ഓരോ സാഹിത്യശാഖയില്മികച്ച കൃതിക്കുള്ള അവാര്ഡ് എന്നിവയും ലൈബ്രറി കൗണ്സില്ഏര്പ്പെടുത്തി. വിവരസാങ്കേതികരംഗത്തെ നേട്ടങ്ങള്വായനയുടെ രംഗത്ത് ഉപയോഗിക്കാനും പദ്ധതികള്ആവിഷ്കരിച്ചു. ജില്ലകളില്ഓരോ ലൈബ്രറിയില്സ്മാര്ട്ട് ലൈബ്രറി, സംസ്ഥാനത്ത് ആയിരം ലൈബ്രറിയില്കംപ്യൂട്ടര്‍- ഇന്റര്നെറ്റ് സൗകര്യങ്ങളോടെ സേവനകേന്ദ്രങ്ങള്എന്നിവയും വര്ഷത്തെ ബജറ്റില്വിഭാവനംചെയ്യുന്നു.

കേരളീയസമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തെ കാണുന്നത്. കേരളത്തിലെ ഗ്രന്ഥശാലകള്സജീവവും ചലനാത്മകവുമായാല്സമൂഹത്തിലെ തിന്മകള്ക്കും അനീതികള്ക്കും എതിരായ ജനമുന്നേറ്റത്തിന് ആക്കംകൂടും. 70-ാം വാര്ഷികാഘോഷത്തില്പ്രധാനമായും ഉയര്ത്തുന്നത് ഗ്രന്ഥശാലകളെ സജീവമാക്കുക എന്ന സന്ദേശമാണ്. സെപ്തംബര്എട്ടുമുതല്‍ 14 വരെയുള്ള വാരാഘോഷം വളരെ താല്പ്പര്യപൂര്വമാണ് ഗ്രന്ഥശാലാ പ്രവര്ത്തകര്ഏറ്റെടുത്തിട്ടുള്ളത. 2015 സെപ്തംബര്അവസാനം പഞ്ചായത്തുതലത്തിലും നവംബറില്മൂന്നു മേഖലയിലും (കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ) നടക്കുന്ന ആഘോഷങ്ങള്ഡിസംബറില്തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിലാണ് സമാപിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച് വളര്ത്തിയ സഹൃദയകേരളം പ്രസ്ഥാനത്തിന്റെ 70-ാം വാര്ഷികാഘോഷം നെഞ്ചേറ്റുമെന്ന് പ്രതീക്ഷിക്കുന്നു