കേരള ഗ്രന്ഥശാലാ സംഘം 70-ആം വാര്ഷികം ആഘോഷിച്ചു.
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല ഗ്രന്ഥശാലയിൽ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ 70-ആം വാര്ഷികം ആഘോഷിച്ചു. ഗ്രന്ഥശാലാ ദിനമായ സെപ്റ്റംബർ 14-ആം തീയതി 70 ദീപങ്ങൾ തെളിയിച്ചു. ഉദ്ഘാടനം ലൈബ്രറി കൌണ്‍സിൽ സെക്രട്ടറി സി.പി.മുഹമ്മദ് നിര്വ്വഹിച്ചു. പുരോഗമന പ്രസിഡന്റ് പി.എം. പീറ്റർ, സെക്രട്ടറി വി.എം.സുരേഷ്ബാബു, ഗ്രന്ഥശല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി , ഗ്രന്ഥശാലാ സെക്രട്ടറി എം.കെ.ബോസ്, ജില്ലാ ലൈബ്രറി കൌണ്‍സിൽ അംഗം പി.കെ.ജയര്രാജ്, നിർവാഹക സമിതി അംഗം മൈതിൻ കലറക്കൽ, താലുക്ക് ലൈബ്രറി കൌണ്‍സിൽ അംഗം കെ.എസ് .ഷാജഹാൻ, പി.എം.അലിയാർ, അജിംസ് അലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.
No comments:
Post a Comment
thankyou..........