ചങ്ങാതിക്കൂട്ടം
കുട്ടികളുടെ അവധിക്കാല കൂട്ടായ്മ
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല കുട്ടികളുടെ അവധിക്കാല കൂട്ടായ്മ "ചങ്ങാതിക്കൂട്ടം" മേയ് 9,10
(ശനി, ഞായര്‍) തീയതികളിലായി നെല്ലിക്കുഴി ഗവണ്മെന്റ് സ്ക്കൂളില്‍ വച്ച് നടത്തി. പരിപാടിയുടെ മാസ്റ്റർ വി.ബാലശങ്കർ (ശോഭന സ്കൂൾ, കോതമംഗലം)
ചെണ്ട കൊട്ടിയും കുമാരി സ്നേഹലക്ഷ്മി എസ് (എസ്.എ.ജി.എച്ച്.എസ്.എസ്. കോതമംഗലം) ചിത്രം വരച്ചുംഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷനായി.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.കെ.ജയരാജ് സ്വാഗതവും വി.എം.സുരേഷ്ബാബു നന്ദിയും പറഞ്ഞു. കെ.എം.സജീവ് (സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്, കോതമംഗലം), പത്മജൻ (സംസ്ഥാന ശിശുക്ഷേമ സമിതി അംഗം), കെ.കെ.രമേഷ് (ചിത്രകല അദ്ധ്യാപകൻ, സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂൾ, കിഴക്കമ്പലം), എന്‍.എസ്.സുമേഷ് (എം.എ.സൈക്കോളജി, മജീഷ്യന്‍),
എൻ.സി.ബേബി, പെരുംബാവൂർ (റിട്ട. ടെക്നിക്കൽ അസി., ആരോഗ്യ വകുപ്പ്), അജി ((പെഴ്സണാലിറ്റി ഡെവലെപ്മെന്റ് ട്രെയിനർ), എന്നിവർ ക്ലാസ്സുകളെടുത്തു.
No comments:
Post a Comment
thankyou..........