വായനക്കൂട്ടം – വായനക്കാരുടെ പ്രതിമാസ കൂട്ടായ്മ
സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം – നോവല്‍ വായനയും
ആസ്വാദനവും
2015 മെയ് 1 വെള്ളിയാഴ്ച വൈകുന്നേരം 4 മണി ഗ്രന്ഥശാലാ ഹാള്‍
വായനക്കൂട്ടം മെയ് മാസം വായനയും ആസ്വാദനവും നടത്തുന്നത്
കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ പുരസ്കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ച
ശ്രീ. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലാണ്.
2015 മെയ് 1 വെള്ളിയാഴ്ച വൈകുന്നേരം 4 മണി ഗ്രന്ഥശാലാ
ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ശ്രീ. കെ.പി.അജിത്കുമാര്‍ (എറണാകുളം ജില്ലാ
ലൈബ്രറി കൌണ്‍സില്‍ അംഗം) നോവല്‍ വായനയും ആസ്വാദനവും നടത്തും.
ശ്രീ. സി.പി.മുഹമ്മദ് (താലൂക്ക് ലൈബ്രറി കൌണ്‍സില്‍
സെക്രട്ടറി) പങ്കെടുക്കും.
മനുഷ്യന് ഒരു ആമുഖം
ഒരു നൂറ്റാണ്ട് കാലപരിധിയില്‍ മലയാളിയുടെ സര്‍ഗ്ഗ
ജീവിതത്തില്‍ വന്നുപെട്ട പരിണാമങ്ങളെ കുടുംബ കഥയുടെ മൂശയിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട്
കേരളീയ അനുഭവങ്ങളെയും അനുഭൂതികളെയും തച്ചനക്കര എന്ന സാങ്കല്പിക ഗ്രാമത്തിന്‍റെ
ഭൂമിയിലേക്ക് ഒതുക്കിയെടുത്തുകൊണ്ട് മലയാളി സമൂഹത്തില്‍ സംഭവിച്ച അനന്യവും
ദുരന്തനാടക സദൃശ്യവുമായ നവോത്ഥാന മൂല്യങ്ഹളുടെ പരിണാമത്തെ അഞ്ച് തലമുറഖളിലൂടെ
നൂറിലേറെ കഥാപാത്രങ്ങളിലൂടെ ഈ നോവല്‍ ആവിഷ്ക്കരിക്കുന്നു.
No comments:
Post a Comment
thankyou..........