പ്രതിമാസ സിനിമാ പ്രദര്‍ശനം - സെപ്തംബര്‍ 28 - 2014 ഞായര്‍ വൈകിട്ട് 6 മണി ഗ്രന്ഥശാല ഹാള്‍

  

യു.ആര്‍.അനന്തമൂര്‍ത്തി അനുസ്മരണം 

-->
2014 സെപ്റ്റംബര്‍ 28 ഞായര്‍ വൈകിട്ട് 6 മണി
യുഗദീപ്തി ഗ്രന്ഥശാല ഹാള്‍
-->


-->
കോതമംഗലം സുവര്‍ണ്ണരേഖ സെക്രട്ടറി ശ്രീ. ജേക്കബ് ഇട്ടൂപ്പ് അനുസ്മരണ പ്രഭാഷണം നടത്തുന്നു.

എഴുത്തുകാരനും ജ്ഞാനപീഠ ജേതാവും സോഷ്യലിസ്റ്റുമായ യു.ആര്‍.അനന്തമൂര്‍ത്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പട്ടാഭിരാമറെഡ്ഡി സംവിധാനം ചെയ്ത "സംസ്കാര" പ്രദര്‍ശിപ്പിക്കുന്നു.
 സംസ്കാര
കന്നഡ / 113 മിനിറ്റ് / 1970

കഥ – യു.ആര്‍.അനന്തമൂര്‍ത്തി
തിരക്കഥ – ഗിരീഷ് കര്‍ണാഡ്
സംവിധാനം - പട്ടാഭിരാമറെഡ്ഡി

-->
              കന്നഡയിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിലെ ആദ്യ ചിത്രമായ "സംസ്കാര" യിലെ കേന്ദ്രകഥാപാത്രം പ്രാണേശാചാര്യ എന്ന ബ്രാഹ്മണ പുരോഹിതനാണ്. പരമ്പരാഗത വിശ്വാസങ്ങളിലും പഴഞ്ചന്‍ ആചാരങ്ങളിലും കുടുങ്ങിക്കഴിയുന്ന, വിവാഹിതനെങ്കിലും ബ്രഹ്മചാരിയായി ജീവിക്കുന്ന പ്രാണേശാചാര്യയുടെ നേര്‍ വിപരീതമാണ് അനുജന്‍ നാറാണപ്പ. ബ്രാഹ്മണ സമുദായത്തിലെ എല്ലാ വിലക്കുകളെയും മാമൂലുകളെയും വെല്ലുവിളിച്ചുകൊണ്ട് ജീവിക്കുന്ന നാറാണപ്പ രോഗബാധിതനായി പെട്ടെന്ന് മരണമടയുമ്പോള്‍ പുരോഹിനും ബ്രഹ്മണ സമുദായത്തിനും ശവസംസ്കാരം ഒരു വലിയ പ്രതിസന്ധിയാകുന്നു. ബ്രാഹ്മണസമുദായത്തില്‍ നിന്നും പുറത്തുപോയി ലൈംഗീക തൊഴിവില്‍ ഏര്‍പ്പെട്ടിരുന്ന ചന്ദിയുമൊത്ത് ജീവിച്ചിരുന്ന നാറാണപ്പയുടെ ജഡം സംസ്കരിക്കുവാന്‍ ബ്രാഹ്മണര്‍ തയ്യാറല്ല. അതേ സമയം, അബ്രാഹ്മണര്‍ സംസ്കാരം നടത്തുന്നതും ആചാരമനുസരിച്ച് സമ്മതിക്കാന്‍ വയ്യ. പ്രശ്നപരിഹാരം വേദപുസ്തകങ്ങളില്‍ തേടുന്ന പ്രാണേശാചാര്യക്ക് ഉത്തരം കണ്ടെത്താനാകുന്നില്ല. ഇതിനിടക്കാണ് അപ്രതീക്ഷിതമായി അയാള്‍ ചന്ദ്രിയുമൊത്ത് ഒരു രാത്രി ശയിക്കുന്നത്. പുട്ട എന്ന ഒരു സാധാരണ മനുഷ്യന് ജീവിതത്തിന്റെ വിശാലമായ പുറംലോകങ്ങളിലേക്കു കൈ പിടിച്ചുകൊണ്ടുപോകാനായി അപ്പോഴാണ് പ്രാണേശാചാര്യയുടെ കഥയിലേക്കു കടന്നുവരുന്നത്.
തിരക്കഥയെഴുതിയ നടനും ചലച്ചിത്ര സംവിധായകനും നാടകകൃത്തുമായ ഗിരീഷ് കര്‍ണാഡ് പ്രാണേശാചാര്യയായും, ചലച്ചിത്രകാരനും പ്രശസ്ത കന്നഡ സാഹിത്യകാരനുമായ പി.ലങ്കേഷ് നാറാണപ്പയായും, നാടകപ്രവര്‍ത്തകയും ആടിയന്തിരാവസ്തയുടെ ആദ്യത്തെ രക്തസാക്ഷികളിലൊരാളുമായ സ്നേഹലതാ റെഡ്ഡി ചന്ദ്രിയായും ചിത്രത്തില്‍ അഭിനയിക്കുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം "സംസ്കാര" യ്ക്ക് ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment

thankyou..........