ചങ്ങാതിക്കൂട്ടം
കുട്ടികളുടെ അവധിക്കാല കൂട്ടായ്മ
2014 മേയ് 10,11 (ശനി, ഞായര്‍) തീയതികളില്‍
നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ രാവിലെ 9 മണി മുതല്‍
രജിസ്ട്രേഷന്
ഫോണ്‍ - 90495471750, 9846826385, 9497282129
കുട്ടികളെ, രക്ഷിതാക്കളെ,
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ഒരു അവധിക്കാല കൂട്ടായ്മ – ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചിരിക്കുന്നു. 2014 മേയ് 10,11 (ശനി, ഞായര്‍) തീയതികളില്‍ നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ വച്ച് രാവിലെ 9 മണി മുതലാണ് ഈ പഠന-വിനോദ ക്യാമ്പ് നടത്തുന്നത്.
വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താനും കുട്ടികളുടെ കലാപരവും വൈജ്ഞാനികവുമായ കഴിവുകളുടെ ഒരു തേച്ചുമിനുക്കലും ക്ലാസ് മുറികളില്‍ നിന്ന് ലഭിക്കാത്ത പുത്തന്‍ അറിവുകളിലേയ്ക്കും വികസിതമായ വ്യക്തിത്വത്തിലേയ്ക്കുമുള്ള ഒരു വഴികാട്ടിയുമായിരിക്കും ഈ ക്യാമ്പ്.
വിവിധ മേഖലകളില്‍ പ്രമുഖരായ അദ്ധ്യാപകരും കലാകാരന്മാരും പ്രതിഭാശാലികളുമാണ് ക്യാമ്പില്‍ കുട്ടികളുമായി സംവദിക്കാന്‍ എത്തിച്ചേരുക. അറിവ് എങ്ങനെ ആനന്ദകരമായിത്തീരുന്നു എന്ന് നേരിട്ടറിയാന്‍ ഈ അവസരം കൂട്ടുകാര്‍ പ്രയോജനപ്പെടുത്തുകതന്നെ വേണം. കുട്ടികളെ ഈ അവധിക്കാല കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ രക്ഷിതാക്കളും ശ്രദ്ധിക്കുമല്ലോ.
ക്യാമ്പില്‍ വച്ച് കുട്ടികളുടെ നാടകവേദിയുടെ രൂപീകരണവും ഉണ്ടായിരിക്കും. കളിയും കാര്യവും സമന്വയിപ്പിച്ച് അറിവിന്റെയും വിനോദത്തിന്റെയും സൗഹൃദത്തിന്റെയും ഈ കൂട്ടായ്മയില്‍ പങ്കുചേരാന്‍ എല്ലാ കൂട്ടുകാരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
പി.കെ.ബാപ്പുട്ടി, പ്രസിഡന്റ്
എം.കെ.ബോസ്, സെക്രട്ടറി
പ്രതിദിന പരിപാടികള്‍
2014 മേയ് 10 ശനി
രാവിലെ 9 ന്
|
ക്യാമ്പ് ഉദ്ഘാടനം
|
അദ്ധ്യക്ഷന്‍
|
ശ്രീ. പി.കെ.ബാപ്പുട്ടി
|
ഉദ്ഘാടനം
|
ശ്രീ. സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കോതമംഗലം)
|
രാവിലെ 9.30 ന്
|
വിഷയം - ശാസ്ത്രബോധം കളികളിലൂടെ
|
നയിക്കുന്നത്
|
ശ്രീ. കെ.കെ.പ്രദീപ്കുമാര്‍ (കണ്‍വീനര്‍, ബാലവേദി, കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് എറണാകുളം ജില്ല)
|
ഉച്ചയ്ക്ക് 12 ന്
|
വിഷയം - വരയും പാട്ടും
|
നയിക്കുന്നത്
|
ശ്രീമതി ശ്രീദേവി മധു (കവയിത്രി, ചിത്രകലാദ്ധ്യാപിക)
|
ഉച്ചയ്ക്ക് 1.30 ന്
|
വിഷയം - കലകള്‍, കഴിവുകള്‍
|
നയിക്കുന്നത്
|
ശ്രീ. ജോയി പടയാട്ടില്‍, തൃക്കാരിയൂര്‍
(റിസോഴ്സ് പേഴ്സണ്‍)
|
ഉച്ചകഴിഞ്ഞ് 2.30 ന്
|
വിഷയം - ജീവിതശൈലിയും ആരോഗ്യവും
|
നയിക്കുന്നത്
|
ശ്രീ. ഇ.വി.അബ്രഹാം (ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, വാരപ്പെട്ടി ബ്ലോക്ക്)
|
2014 മേയ് 11 ഞായര്‍
രാവിലെ 9.30 ന്
|
വിഷയം - വരൂ നമുക്ക് ഒരു നാടകം കളിയ്ക്കാം...
|
നയിക്കുന്നത്
|
ശ്രീ. എല്‍ദോസ് (സുവര്‍ണ്ണ തീയേറ്റേഴ്സ്, വളയന്‍ചിറങ്ങര)
|
ശ്രീ. കെ.പി.ഗോപകുമാര്‍, തൃക്കാരിയൂര്‍
| |
ശ്രീ. എം.ആര്‍.ശൈലേഷ് (അദ്ധ്യാപകന്‍, ഗവ.എല്‍.പി.എസ്. കോട്ടപ്പടി സൗത്ത്)
| |
ഉച്ചകഴിഞ്ഞ് 2 ന്
|
വിഷയം - വ്യക്തിത്വവികസനം മാജിക്കിലൂടെ
|
നയിക്കുന്നത്
|
ശ്രീ. എന്‍.എസ്.സുമേഷ് (എം.എ.സൈക്കോളജി, മജീഷ്യന്‍)
|
തുടര്‍ന്ന്
|
കുട്ടികളുടെ കലാ പരിപാടികള്‍
സമാപനം
|
No comments:
Post a Comment
thankyou..........