ചങ്ങാതിക്കൂട്ടം - കുട്ടികളുടെ അവധിക്കാല കൂട്ടായ്മ - 2014 മേയ് 10,11 (ശനി, ഞായര്‍) നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ വച്ചു നടന്നു
നെല്ലിക്കുഴി
യുഗദീപ്തി ഗ്രന്ഥശാല
കുട്ടികള്‍ക്കായി ഒരു അവധിക്കാല
കൂട്ടായ്മ –
ചങ്ങാതിക്കൂട്ടം
സംഘടിപ്പിച്ചു.
2014
മേയ്
10,11
(ശനി,
ഞായര്‍)
തീയതികളില്‍
നെല്ലിക്കുഴി ഗവണ്‍മെന്‍റ്
ഹൈസ്ക്കൂളില്‍ വച്ചു നടന്ന
ചങ്ങാതിക്കൂട്ടം താലൂക്ക്
ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി
സി.പി.മുഹമ്മദ്
ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല
പ്രസിഡന്‍റ് പി.കെ.ബാപ്പുട്ടി
അദ്ധ്യക്ഷത വഹിച്ചു.
മോഹന്‍ദാസ്
മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു.
കെ.എസ്.ഷാജഹാന്‍
സ്വാഗതവും ജോയിന്റ് സെക്രട്ടറി
പി.കെ.ജയരാജ്
നന്ദിയും പറഞ്ഞു.
കുട്ടികള്‍ക്ക്
ആസ്വാദ്യകരവും നവ്യാനുഭവമായിരുന്നു
ചങ്ങാതിക്കൂട്ടം എന്ന ഈ
പഠന-വിനോദ
അവധിക്കാല കൂട്ടായ്മ.
ഒന്നാം ദിനം (2014 മെയ് 10 ശനിയാഴ്ച്ച)
ഉദ്ഘാടനം - സി.പി.മുഹമ്മദ് (താലൂക്ക് ലൈബ്രറി കൗണ്‍സില്‍
സെക്രട്ടറി, കോതമംഗലം)
അദ്ധ്യക്ഷന്‍ - പി.കെ.ബാപ്പുട്ടി (ഗ്രന്ഥശാല
പ്രസിഡന്‍റ്)
സ്വാഗതം - കെ.എസ്.ഷാജഹാന്‍
ആശംസകള്‍ - മോഹന്‍ദാസ്
മാസ്റ്റര്‍ (അദ്ധ്യാപകന്‍, ജി.എച്ച്.എസ്. നെല്ലിക്കുഴി)
നന്ദി - പി.കെ.ജയരാജ് (ജോയിന്റ് സെക്രട്ടറി)
''ശാസ്ത്രബോധം കളികളിലൂടെ'' എന്ന വിഷയത്തില്‍ കെ.കെ.പ്രദീപ്കുമാര്‍ (കണ്‍വീനര്‍, ബാലവേദി, കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് എറണാകുളം ജില്ല) ക്ലാസ്സെടുക്കുന്നു.
''വരയും
പാട്ടും''
എന്ന
വിഷയത്തില്‍ ശ്രീദേവി മധു
(കവയിത്രി,
ചിത്രകലാദ്ധ്യാപിക).
''ജീവിതശൈലിയും
ആരോഗ്യവും''
ഈ വിഷയത്തില്‍
ഇ.വി.അബ്രഹാം
(ഹെല്‍ത്ത്
സൂപ്പര്‍വൈസര്‍,
വാരപ്പെട്ടി
ബ്ലോക്ക്)
ക്ലാസ്സ്
എടുക്കുന്നു.
''കലകള്‍,
കഴിവുകള്‍''
ഈ വിഷയത്തില്‍
ജോയി പടയാട്ടില്‍,
തൃക്കാരിയൂര്‍
(റിസോഴ്സ്
പേഴ്സണ്‍,
ദീപിക
ഏരിയ മാനേജര്‍)
ക്ലാസ്സ്
നയിക്കുന്നു
രണ്ടാം ദിനം (2014 മെയ് 11 ഞായറാഴ്ച
രണ്ടാം ദിനം രാവിലെ 10 ന് പി. സന്തോഷ് കുമാര്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) ന്റെ സ്വാഗത ഗാനത്തോടെ ക്യാമ്പ് ആരംഭിച്ചു.
|
''വ്യക്തിത്വവികസനം മാജിക്കിലൂടെ'' - വ്യക്തിത്വവികസന ക്ലാസ്സും മാജിക്ക് ഷോയും
യുവ മജീഷ്യന്‍ എന്‍.എസ്.സുമേഷ് (എം.എ. സൈക്കോളജി) അവതരിപ്പിക്കുന്നു.
|
No comments:
Post a Comment
thankyou..........