സാക്ഷരതാ ദിനം 2015
എല്ലാവര്‍ഷവും സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനമായി ആചരിച്ചുവരുന്നു. 1965ല്‍ നിരക്ഷരതാ നിര്‍മാര്‍ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ചേര്‍ന്നു. ഇറാനില്‍ചേര്‍ന്ന ഈ സമ്മേളനം സെപ്തംബര്‍ എട്ടിനാണ് ആരംഭിച്ചത്. ഇതിന്റെ സ്മരണ നിലനിര്‍ത്താനും ലോകവ്യാപകമായും സാക്ഷരതയുടെ പ്രാധാന്യം വിശദീകരിക്കുന്നതിനുമായി യുണെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1966 മുതല്‍ സാക്ഷരതാ ദിനം ആചരിക്കുന്നു.
ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ആ ദിനാചരണത്തിന്റെ ലക്ഷ്്യം. സാക്ഷരത വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനുമുള്ള മാര്‍ഗമാണ്.ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യ മായ എഴുത്തും വായനയും ഗണിതവും ഉള്‍പ്പെടെയുള്ള അറിവുകളും നൈപുണികളും ആര്‍ജിക്കുകയും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവികസനത്തിന് ഈ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ ആധുനിക സമൂഹത്തില്‍ സാക്ഷരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.
ലോകസാക്ഷരതാദിനമാണ് സെപ്തംബര്‍ എട്ട്. ദൃശ്യമാധ്യമങ്ങളുടെയും കമ്പ്യൂട്ടറിന്‍െറയും യുഗത്തില്‍ അക്ഷരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണെന്ന വാദം ബാലിശമാണെന്നും എഴുതിയതും അച്ചടിക്കപ്പെട്ടതുമായ അക്ഷരങ്ങള്‍ ഭാവിയിലേക്കുള്ള കരുതല്‍ ധനമാണെന്നുമാണ് സാക്ഷരതാദിനത്തില്‍ ഐക്യരാഷ്ട്രസഭ നല്‍കുന്ന സന്ദേശം.
1965ലാണ് സപ്തംബര്‍ 8 ലോക സാക്ഷരതാ ദിനമായി ആചരിക്കാന്‍ യുണെസ്കോ തീരുമാനിച്ചത്. 1965 മുതല്‍ എല്ലാ വര്‍ഷവും ആ ദിനം യുണെസ്കോയുടെ ആഭിമുഖ്യത്തില്‍ സാക്ഷരതാദിനമായി ആചരിച്ചുവരുന്നു. ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്‍്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ദിനാചരണത്തിന്‍്റെ ലക്ഷ്യം.
വ്യക്തികളുടെ മോചനത്തിനും ആന്തരികമായ വികാസത്തിനുമുള്ള മാര്‍ഗമാണ് സാക്ഷരത. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും കൈവശപ്പെടുത്തുകയും സമൂഹത്തിന്‍്റെ പൊതുവികസനത്തിന് തന്‍െറ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യന്‍ സാക്ഷരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.
ലോകജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായ 86 കോടി പേര്‍ക്ക് അക്ഷരമറിയില്ളെന്നാണ് കണക്ക്. ഇവരില്‍ 50 കോടിയിലേറെ സ്ത്രീകളാണ്. അക്ഷരജ്ഞാനമില്ലത്തവരില്‍ പകുതിയിലേറെ സ്ത്രീകളാണ് എന്നു ചുരുക്കം. ഈ അവസ്ഥ മനസ്സിലാക്കിയാണ് ഐക്യരാഷ്ര്ടസഭ, ലിംഗഭേദവുമായി ബന്ധപ്പെട്ട സാക്ഷരതാ പ്രശ്നങ്ങളില്‍ ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.
1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറയില്‍ നവസാക്ഷരയായ ആയിഷുമ്മ എന്ന മലപ്പുറംകാരി കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചു. അങ്ങനെ ആയിഷുമ്മ സാക്ഷരതയുടെ പ്രതീകമായി. തുടര്‍ വിദ്യാഭ്യാസത്തിലൂടെയും ഇ സാക്ഷരതയിലൂടെയും അവര്‍ സാക്ഷരതയുടെ മാറുന്ന മുഖത്തിന്‍്റെ പ്രതിനിധിയുമായി. 80 കഴിഞ്ഞ പ്രായത്തില്‍ പത്താംതരം ഒ ലെവല്‍ പാസായതും വാര്‍ത്തകളില്‍ ഇടം പിടിച്ചു.
2011ലെ കാനേഷുമാരികണക്കനുസരിച്ച് സാക്ഷരതയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളം തന്നെയാണ്. 2001ലെ സെന്‍സസില്‍ 90.9 ശതമാനമായിരുന്ന കേരളത്തിന്‍്റെ സാക്ഷരത ദശവര്‍ഷംകൊണ്ട് 93.9 ആയി വര്‍ധിച്ചു. എന്നാല്‍, പരിപൂര്‍ണ സാക്ഷരതയിലേക്ക് ദൂരം ഏറെയുണ്ടെന്ന് നിരക്ഷരരായ ആറുശതമാനത്തിലധികംപേര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. മഞ്ചേരിയില്‍ മലപ്പുറം ജില്ല കമ്പ്യൂട്ടര്‍ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചതും ലോകശ്രദ്ധ ആകര്‍ഷിച്ച സംഭവമായിരിന്നു. തുടങ്ങിവെക്കുന്നതിലും ആദ്യം നേട്ടം കൊയ്യുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കേരളം. അവ നിലനിര്‍ത്താനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ടാകുന്നില്ളെങ്കില്‍ നമ്മുടെ പരിശ്രമങ്ങള്‍ പാഴിലായിപോകുമെന്ന യാഥാര്‍ഥ്യം കൂടി തിരിച്ചറിയേണ്ടതുണ്ട്.
പുതിയ കമ്പ്യൂട്ടര്‍ യുഗത്തിന് സാക്ഷരതാ പ്രവര്‍ത്തനങ്ങളെ കൂടി ഉള്‍ക്കൊള്ളാനും നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കാനും കഴിയട്ടെ എന്ന് ഈ സാക്ഷരതാദിനത്തില്‍ നമുക്ക് പ്രത്യാശിക്കാം.
കടപ്പാട് / മാധ്യമം
No comments:
Post a Comment
thankyou..........