ഓണോത്സവം 2015 സമാപിച്ചു.

യുഗദീപ്തിയുടെ ഓണാശംസകൾ

ഓണോത്സവം 2015 സമാപിച്ചു.



         യുഗദീപ്തി ഗ്രന്ഥശാലയുടെയും സത്യന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നെല്ലിക്കുഴിയില്‍ ഒരുമാസക്കാലമായി നടന്ന ഓണോത്സവം 2015 സെപ്റ്റംബര്‍ 4,5,6 തീയതികളിലായി സമാപിച്ചു.
സെപ്റ്റംബര്‍ 4 ന് 14-ാമത് അഖില കേരള വടംവലി മത്സരം നടന്നു.
സെപ്റ്റംബര്‍ 5 ന് കൊച്ചിന്‍‌ മന്‍സൂര്‍ അവതരിപ്പിച്ച വയലാര്‍ ഗാനസന്ധ്യ അരങ്ങേറി.
          സെപ്റ്റംബര്‍ 6 ന് നടന്ന സാംസ്ക്കാരിക സമ്മേളനം അഡ്വ. ജോയ്സ് ജോര്‍ജ്ജ് എം.പി. ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ റ്റി..ഷാഹിന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.അബ്ദുല്‍കരീം മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായകന്‍ അനില്‍ വി. നാഗേന്ദ്രന്‍ മുഖ്യാതിഥിയായി. വിവിധ കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.തങ്കപ്പന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം.അബ്ദുല്‍ അസീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ..സിദ്ദീഖ്, ഐഷാബി യൂനസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ.ജയരാജ്, വ്യാപാരി വ്യവസായ സമിതി സെക്രട്ടറി അബു വട്ടപ്പാറ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.എം.ഷൗക്കത്ത്, ബോധി കലാസാംസ്ക്കാരിക സംഘടന സെക്രട്ടറി കെ.എസ്.ഷാജഹാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് പി.കെ.ബാപ്പുട്ടി സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.ഷഫീക്ക് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ചെന്നൈ മെലഡീസ് അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് ഗനമേളയും അരങ്ങേറി.































കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയികള്‍.....





No comments:

Post a Comment

thankyou..........