അഖിലകേരള വായനാമത്സരം ഇന്ന്
2015 ജൂലൈ രണ്ടിന് സ്‌കൂള്‍ തലവും, ആഗസ്റ്റ് രണ്ടിന് താലൂക്ക് തലവും, സെപ്റ്റംബര്‍ 27ന് ജില്ലാതലവും നവംബര്‍ 14, 15ന് സംസ്ഥാനതല മത്സരങ്ങളും നടത്തും.
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖിലകേരള വായന മത്സരം 2015നുള്ള പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന അഖില കേരള വായനാ മത്സരം സ്‌കൂള്‍തലം, താലൂക്ക് തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ആകെ 12 പുസ്തകങ്ങളാണ് മത്സരത്തിനുള്ളത്. പോക്കുവെയില്‍ മണ്ണില്‍ എഴുതിയത് - ഒ.എന്‍.വി. - ചിന്ത,
കടമ്മനിട്ട കാലം - ഡോ.കെ.എസ്.രവികുമാര്‍ - ഡി.സി.,
പതിറ്റാണ്ടിന്റെ കവിത - ഏഴാച്ചേരി രാമചന്ദ്രന്‍ - എസ്.പി.സി.എസ്.,
ചരിത്രത്തില്‍ വിലയം പ്രാപിച്ച വികാരങ്ങള്‍ - ആണ്ടലാട്ട് - എസ്.പി.സി.എസ്.,
സുന്ദരികളും സുന്ദരന്മാരും - ഉറൂബ് - ഡി.സി.,
സുവര്‍ണകഥകള്‍ - ടി.പത്മനാഭന്‍ - ഗ്രീന്‍ ബുക്‌സ്,
നദി - എഡി.പി.സുരേന്ദ്രന്‍, പി.സുധാകരന്‍ - കൈരളി,
മലാലയുടെ കഥ - കെ.എം.ലെനിന്‍ - ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്,
പഥേര്‍ പാഞ്ചാലി - വിഭൂതി ഭൂഷന്‍ ബന്ദോപാദ്ധ്യായ - മാതൃഭൂമി,
വിജയപഥം -ഡോ.ദേബശിഷ് ചാറ്റര്‍ജി - മാതൃഭൂമി,
സൈബര്‍ പുഴുക്കളും പൂമ്പാറ്റകളും - ദിനേശ് വര്‍മ്മ - ചിന്ത,
ഷേക്‌സ്പിയര്‍ എന്ന സര്‍ഗവിസ്മയം - ജസ്റ്റിന്‍ ജോണ്‍ - പ്രഭാത് ബുക്ക് ഹൗസ്.
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ 2014 ഏപ്രില്‍ (മലയാളം ഓര്‍ക്കുന്നുണ്ടോ ഡോ.കെ.എസ്.ഭാസ്‌കരന്‍ നായരെ?), മെയ് (മരണമില്ലാത്ത വാക്കുകള്‍ - മാര്‍കേസ്) എന്നീ ലക്കങ്ങള്‍ മത്സര പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2015 ജൂലൈ രണ്ടിന് സ്‌കൂള്‍ തലവും, ആഗസ്റ്റ് രണ്ടിന് താലൂക്ക് തലവും, സെപ്റ്റംബര്‍ 27ന് ജില്ലാതലവും നവംബര്‍ 14, 15ന് സംസ്ഥാനതല മത്സരങ്ങളും നടത്തും. എല്ലാ ഗ്രന്ഥശാലകളിലും ഇതിന്റെ മുന്നോടിയായി സംഘാടകസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും.
No comments:
Post a Comment
thankyou..........