പ്രതിമാസ സിനിമാ പ്രദർശനം
സത്യൻ സ്മരണ - ഓടയിൽ നിന്ന് സിനിമയുടെ പ്രദർശനം
2015 ജൂണ്‍ 15 തിങ്കൾ വൈകിട്ട് 6 മണി ഗ്രന്ഥശാല ഹാൾ
സത്യൻ (നവംബർ 9, 1912 - ജൂൺ 15, 1971) - മാനുവേൽ സത്യനേശൻ നാടാർ
ജനനം | 1912 നവംബർ 9 |
---|---|
മരണം | 1971 ജൂൺ 15 |
മലയാളി മനസ്സുകളില്‍ മിന്നിമായുന്നതും ഇതുപോലെ ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍. ഒരുപക്ഷേ മലയാള സിനിമയില്‍ ഏറ്റവുമധികം സാഹിത്യസൃഷ്ടികള്‍ക്ക് ജീവന്‍കൊടുത്തത് സത്യനാണ്. സിനിമാ ചരിത്രത്തിന്റെ പുറംചട്ടയില്‍ സത്യന്‍ തെളിയുന്നതും അതുകൊണ്ടാണ്.
പാറപ്പുറത്തിന്റെ 'ആദ്യ കിരണങ്ങളി'ലെ മോഷ്ടാവും തെമ്മാടിയുമായ കുഞ്ഞുകുട്ടിയിലൂടെയാണ് സാഹിത്യത്തില്‍ നിന്നുള്ള സത്യന്‍ കഥാപാത്രങ്ങള്‍ പിറക്കാന്‍ തുടങ്ങിയത്. പാറപ്പുറത്തിന്റെതന്നെ 'അന്വേഷിച്ചു കണ്ടെത്തിയില്ല' യിലെ ക്യാപ്ടന്‍ തോമസും 'അരനാഴിക നേര' ത്തിലെ പൊതുപ്രവര്‍ത്തകനായ മാത്തുക്കുട്ടിയുമൊക്കെ തുടര്‍ന്നെത്തി. ഉറൂബിന്റെ നീലക്കുയിലും നായരുപിടിച്ച പുലിവാലും സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയ കഥകളായിരുന്നെങ്കിലും 'കുരുക്ഷേത്രം' ഒരു ചെറുകഥയില്‍നിന്നാണ് പിറന്നത്.
തകഴിയുടെ ചെമ്മീനും (പളനി), അനുഭവങ്ങള്‍ പാളിച്ചകളും (ചെല്ലപ്പന്‍) സത്യന്റെ അഭിനയജീവിതത്തില്‍ത്തന്നെ കിരീടം ചാര്‍ത്തിക്കൊടുത്ത സിനിമകളായി മാറി. കേശവദേവിന്റെ തൂലികയെപ്പോലും അത്ഭുതപ്പെടുത്തുകയായിരുന്നു 'ഓടയില്‍നിന്നി' ലെ പപ്പു. ഇ.എം. കോവൂരിന്റെ 'അമ്മയെ കാണാന്‍' സിനിമയായപ്പോള്‍ ചന്ദ്രന്‍ എന്ന ജഡ്ജിയായി സത്യന്‍ കോട്ടണിഞ്ഞു.
മുട്ടത്തുവര്‍ക്കിയുടെ ജനപ്രിയ നോവലുകളായ ഇണപ്രാവുകളും വെളുത്ത കത്രീനയും കരകാണാക്കടലുമൊക്കെ വെള്ളിത്തിരയിലെത്തിയപ്പോള്‍ നായകസ്ഥാനത്ത് സത്യന്‍ മാറിമാറി വന്നു. കാനത്തിന്റെ ദത്തുപുത്രിയും ജനപ്രിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു. അയ്യനേത്തിന്റെ വാഴ്‌വേ മായം എന്ന നോവല്‍ ഓര്‍ക്കപ്പെടുന്നതുതന്നെ സത്യന്‍ അവതരിപ്പിച്ച സുധീന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെയാണ്.
മലയാറ്റൂരിന്റെ യക്ഷിയിലെ ശ്രീനിക്ക് ഇന്ന് സത്യന്റെ മാത്രം മുഖമാണ്. തോപ്പില്‍ഭാസിയുടെ മുടിയനായ പുത്രനിലെ പോക്കിരിയായ രാജന്‍, പുതിയ ആകാശം പുതിയ ഭൂമിയിലെ എന്‍ജിനീയറായ സുകുമാരന്‍, അശ്വമേധത്തിലെ ഡോ. തോമസ്, കൂട്ടുകുടുംബത്തിലെ അപ്പുക്കുട്ടന്‍, മൂലധനത്തിലെ രവി, നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കിയിലെ പരമുപിള്ള, ശരശയ്യയിലെ ഡോ. തോമസ്.... പുസ്തകത്താളുകളില്‍നിന്ന് ഇറങ്ങിവന്ന് സത്യനിലൂടെ ജീവന്‍വെച്ച കഥാപാത്രങ്ങളൊക്കെയും ഒന്നിനൊന്ന് വേറിട്ടവയായിരുന്നു.
പാറപ്പുറം, തിക്കോടിയന്‍, ലളിതാംബിക അന്തര്‍ജനം, സേതുനാഥ്, കാനം, വൈക്കം ചന്ദ്രശേഖരന്‍നായര്‍.... മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെയൊക്കെ തൂലിക ഇങ്ങനെ സത്യന്റെ ആകാരം തേടിയെത്തി. നോവലുകള്‍ മാത്രമായിരുന്നില്ല പല ചെറുകഥാകൃത്തുക്കളുടെയും കഥാപാത്രങ്ങളായും സത്യന്‍ ചായമണിഞ്ഞു. എം.ടി.യുടെ പകല്‍ക്കിനാവും കുട്ട്യേടത്തിയുമൊക്കെ ഉദാഹരണം. നാടകത്തിന്റെ തട്ടിന്‍പുറത്തുനിന്ന് ഇറങ്ങാന്‍ മലയാളസിനിമ മടിച്ചുനിന്ന കാലത്താണ് അഭിനയ ശൈലിയില്‍ നാടകം ലവലേശവും കലരാതെ സത്യന്‍ എന്ന നടന്‍ കഥാപാത്രങ്ങളായി മാറിയത്.
ഓടയിൽ നിന്ന്
കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന
പ്രവർത്തകനുമായിരുന്നു പി. കേശവദേവിന്റെ ഇതേ പേരിലുള്ള നോവലിന്റെ
ചലച്ചിത്രാവിഷ്കാരമാണിത്.
ജഡിലവ്യവസ്ഥകളോട് പൊരുതിയാണ് പപ്പു ജീവിച്ചു പോന്നത്.
ഒരിക്കൽ അയാൾ അറിയാതെ ഓടയിൽ വീഴിച്ച ലക്ഷ്മി എന്ന പെൺകുട്ടി അയാളൂടെ
ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. അമ്മമാത്രമുള്ള ലക്ഷ്മി പപ്പുവിനെ അമ്മാവൻ എന്നു വിളിച്ച്
സ്നേഹിച്ചു. കഠിനാധ്വാനം മൂലം പപ്പു ക്ഷയരോഗി ആയിത്തീർന്നു. കോളേജ് പ്രായത്തിൽ വെറും
റിക്ഷാക്കാരനായ പപ്പുവിനോട് അവൾക്കും അമ്മ കല്യാണിക്കും അകൽച്ച തോന്നി.
ത്യാഗസമ്പന്നനായ പപ്പുവിന്റെ മഹത്വം അവർ തിരിച്ചറിയുമ്പോഴേയ്ക്കും അയാൾ
പോയിക്കഴിഞ്ഞിരുന്നു.
അഭിനയ ജീവിതം
1952 ലാണ് സത്യന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആത്മസഖി എന്ന പേരിൽ പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു. പക്ഷേ സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ൽ ഇറങ്ങിയ നീലക്കുയിൽ ആയിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഈ ചിത്രത്തെ കണക്കാക്കപ്പെടുന്നു. അതായിരുന്നു മലയാളത്തിൽ തന്നെ രചിക്കപ്പെട്ട ആദ്യത്തെ മലയാളം സിനിമ.[8]. ആ സിനിമ രചിച്ചത് പ്രശസ്ത കഥകാരനായ ഉറൂബ് ആയിരുന്നു. സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ രാമു കാര്യാട്ട്- പി. ഭാസ്കരൻ സഖ്യം ആയിരുന്നു. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സംഗീതം നൽകിയ ഈ സിനിമയിലെ ഗാനങ്ങൾ വളരെ പ്രശസ്തമായി. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു നീലക്കുയിൽ. ഈ ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ്. കുമാരിയേയും പ്രശസ്തരാക്കി.[8].സത്യൻ ഒരുപാട് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് എന്നിവർ അവരിൽ ചിലരാണ്. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യൻ അഭിനയിച്ച ഒരു പാട് വേഷങ്ങൾ ജനങ്ങൾക്കിടയിൽ അക്കാലത്ത് പ്രശസ്തമായി. ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജൻ, യക്ഷി എന്ന ചിത്രത്തിലെ പ്രൊ. ശ്രീനി എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്.[9]. വളരെ പ്രശസ്തമായ മറ്റു ചില സത്യൻ ചിത്രങ്ങൾ സ്നേഹസീമ, നായർ പിടിച്ച പുലിവാൽ, മുടിയനായ പുത്രൻ, ഭാര്യ, ശകുന്തള, കായംകുളം കൊച്ചുണ്ണി, അടിമകൾ, കരകാണാകടൽ എന്നിവയാണ്.[7]. മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു നടനായിട്ടാണ് സത്യനെ കണക്കാക്കുന്നത്. ചെമ്മീൻ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച വേഷമായിരുന്നു. മലയാളത്തിൽ സത്യൻ 150ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ 2 ചിത്രങ്ങൾ തമിഴിലും അഭിനയിച്ചു.[7].
1969 ൽ അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. അതിനു ശേഷം 1971 ൽ കരകാണാക്കടൽ എന്ന ചിത്രത്തിലെ പ്രകടനത്തിനും അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി സംസ്ഥാന അവാർഡ് ലഭിച്ചു.[7
No comments:
Post a Comment
thankyou..........