പ്രതിമാസ സിനിമാ പ്രദർശനം - 2015 ഫെബ്രുവരി 8 ഞാറ്റയർ വൈകിട്ട് 6.30 - ഗ്രന്ഥശാല നെല്ലിക്കുഴി
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയും കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന
കൊടിയേറ്റം
അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1977-ൽ പുറത്തിറങ്ങിയചലച്ചിത്രം. ഭരത് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രം നേടികൊടുത്തു.
കഥാപശ്ചാത്തലം
ശങ്കരൻ കുട്ടി (ഭരത്ഗോപി) യുടെ മനസ്സുനിറയെ നന്മയാണ്. അയാളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഓരേയൊരു സഹോദരി സരോജിന് (വിലാസിനി) തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്യുന്നു. നാട്ടുകാർക്ക് ഉപകാരമായി നടന്ന ശങ്കരൻകുട്ടി ശാന്തമ്മയെ (ലളിത) കല്യാണം കഴിക്കുന്നു. ഭർത്താവ് എന്ന നിലയിൽ പക്വത ഉല്ലാത്ത പെരുമാറ്റങ്ങൾ. ഭാര്യയെ വീട്ടിൽ തനിച്ചാക്കിയിട്ട് ദിവസങ്ങളോളം ഊരുചുറ്റുകൾ.. ഉത്സവങ്ങൾ..ഗർഭിണിയായ ശാന്തമ്മയെ അവളുടെ അമ്മ ഭവാനിയമ്മ (അടുർ ഭവാനി) വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അന്വേഷിച്ചുചെന്ന ശങ്കരൻ കുട്ടിയെ അവർ അപമാനിച്ചുപറഞ്ഞുവിട്ടു. പിന്നീട് ആനപാപ്പാനാവാനും ലോറി ഡ്രൈവറാകാനും അയാൾ ശ്രമിക്കുന്നു. ഓടുവിൽ ഓന്നരവർഷത്തിനുശേഷം ഭാര്യവീട്ടിൽ ചെന്ന് ഭാര്യയേയും കുട്ടിയേയും കാണുന്ന ശങ്കരൻകുട്ടിയിൽ സിനിമ തീരുന്നു.
സിനിമയെക്കറിച്ച് നിലവിലിരിക്കുന്ന ധാരണകളെ തകർക്കുന്ന സിനിമയാണിത്. ഓരു സിനിമയിൽ അത്യാവശ്യമെന്ന് നാം കരുതുന്നതൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. നാടകീയ മുഹുർത്തങ്ങൾ, ക്രമമായി വികസിക്കുന്ന കഥ, സെൻറിമെൻറലിസം ഇവയൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. എങ്കിലും ചിത്രത്തിൽ ഉടനീളം പച്ചയായ ജീവിതത്തിൻറെ തുടിപ്പുണ്ട്.
മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം (മലയാളം)
മികച്ച മലയാള ചലച്ചിത്രം
മികച്ച കലാസംവിധാനം – എൻ. ശിവൻ
കോതമംഗലം സുമംഗല ഫിലിം സൊസൈററിയുടെ സഹകരണത്തോടെ
യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴിയില്‍ സംഘടിപ്പിച്ചുവരുന്ന പ്രതിമാസ സിനിമാ
പ്രദര്‍ശനം ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.
ചലച്ചിത്രരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കി മണ്‍മറഞ്ഞുപോയ
അതുല്യ പ്രതിഭകളെ അനുസ്മരിക്കുന്നടോടൊപ്പം ദേശീയ-അന്തര്‍ദേശീയ തലങ്ങളിലും
പ്രാദേശീക ഭാഷകളിലും ശ്രദ്ധേയമായ ക്ലാസ്സിക് സിനിമകളെ സാധാരണക്കാര്‍ക്ക്
പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് 2014 ഫെബ്രുവരി മാസം മുതല്‍ പ്രതിമാസ
സിനിമാ പ്രദര്‍ശനം ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ചുവരുന്നത്.
ഈ
പരിപാടിയില്‍ സഹകരിച്ച എല്ലാ സഹൃദയ സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു. തുടര്‍ന്നും
സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്
എം.കെ.ബോസ്, സെക്രട്ടറി, യുഗദീപ്തി ഗ്രന്ഥശാല
നെല്ലിക്കുഴി
പ്രദര്‍ശിപ്പിച്ച സിനിമകളും അനുബന്ധ
പരിപാടികളും
1.
ഫെബ്രുവരി 2014 – ഉദ്ഘാടനം
പ്രദര്‍ശിപ്പിച്ച
സിനിമ – പഥേര്‍ പാഞ്ജലി (സംവിധാനം – സത്യജിത്ത് റായി
2.
മാര്‍ച്ച് - 2014 – അലന്‍ റെനെ അനുസ്മരണം
പ്രദര്‍ശിപ്പിച്ച
സിനിമകള്‍ - നൈറ്റ് ആന്‍റ് ഫോഗ് (സംവിധാനം – അലന്‍ റെനെ)
ദ ഗോള്‍ഡ്
റഷ് - (സംവിധാനം – ചാര്‍ലി ചാപ്ലിന്‍)
3.
ഏപ്രില്‍ 2014
പ്രദര്‍ശിപ്പിച്ച
സിനിമ – ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം
(സംവിധാനം
– ഹന മക്മല്‍ബഫ്)
4.
മെയ് 2014
പ്രദര്‍ശിപ്പിച്ച
സിനിമ – മാക്സിം ഗോര്‍ക്കിയുടെ ദ മദര്‍
(സംവിധാനം
– സെവ്ലോര്‍ പുഡോഫ്ക്കിന്‍)
5.
ജൂണ്‍ 2014
പ്രദര്‍ശിപ്പിച്ച
സിനിമ – ടു ഹാഫ് ടൈംസ് ഇന്‍ ഹെല്‍
6.
ജൂലൈ 2014 – വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം
പ്രദര്‍ശിപ്പിച്ച
സിനിമ – ഭാര്‍ഗ്ഗവീ നിലയം (സംവിധാനം – എ.വിന്‍സെന്‍റ്)
7.
ആഗസ്റ്റ് 2014 –
പ്രദര്‍ശിപ്പിച്ച
സിനിമ – കളേഴ്സ് ഓഫ് ദി മൌണ്ടന്‍
8.
സെപ്റ്റംബര്‍ 2014 – യു.ആര്‍.അനന്തമൂര്‍ത്തി
അനുസ്മരണം
പ്രദര്‍ശിപ്പിച്ച
സിനിമ – സംസ്കാര (സംവിധാനം – പട്ടാഭി രാമറെഡ്ഢി
9.
ഒക്ടോബര്‍ 2014 – കെ.രാഘവന്‍ മാസ്റ്റര്‍
അനുസ്മരണം
പ്രദര്‍ശിപ്പിച്ച
സിനിമ – നീലക്കുയില്‍ (സംവിധാനം – പി.ഭാസ്കരന്‍)
10.
നവംബര്‍ 2014 –
പ്രദര്‍ശിപ്പിച്ച
സിനിമ – ദ ബോ (സംവിധാനം – കിം കി ഡൂക്ക്)
11.
ഡിസംബര്‍ 2014 – തോപ്പില്‍ ഭാസി അനുസ്മരണം
പ്രദര്‍ശിപ്പിച്ച
സിനിമ – മുടിയനായ പുത്രന്‍ (സംവിധാനം – രാമു കാര്യാട്ട്)
12.
ജനുവരി 2015 – പ്രേം നസീര്‍ അനുസ്മരണം
പ്രദര്‍ശിപ്പിച്ച
സിനിമ – ഇരുട്ടിന്‍റെ ആത്മാവ് (സംവിധാനം – പി.ഭാസ്കരന്‍)
No comments:
Post a Comment
thankyou..........