പ്രതിമാസ സിനിമാ പ്രദര്‍ശനം – ജനുവരി മാസം പ്രദര്‍ശിപ്പിക്കുന്ന സിനിമ – ഇരുട്ടിന്‍റെ ആത്മാവ്. – 2015 ജനുവരി 16 വെള്ളിയാഴ്ച – വൈകിട്ട് 6.0 മണി – യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി

പ്രതിമാസ സിനിമാ പ്രദര്‍ശനം –
ജനുവരി മാസം പ്രദര്‍ശിപ്പിക്കുന്ന സിനിമ –
ഇരുട്ടിന്‍റെ ആത്മാവ്. 

നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയും കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയും സംയുത്കമായി നെല്ലിക്കുഴിയില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ സിനിമാ പ്രദര്‍ശനം  ജനുവരി മാസം പ്രദര്‍ശിപ്പിക്കുന്ന സിനിമ  ഇരുട്ടിന്‍റെ ആത്മാവ്.

തീയതി  2015 ജനുവരി 16 വെള്ളിയാഴ്ച സമയം  വൈകിട്ട് 6.0 മണിസ്ഥലം  യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി


എം.ടി.വാസുദേവന്‍ നായരുടെ രചനയില്‍ പി.ഭാസ്കരന്‍ സംവിധാനം നിര്‍വ്വഹിച്ച ഇരുട്ടിന്‍റെ ആത്മാവ് 1966  ചരിത്ര വിജയം നേടി. ഈ ചിത്രത്തില്‍ പ്രേം നസീര്‍ ഭ്രാന്തന്‍ വേലായുധന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി. 
കഥാസാരം:-
കൂട്ടുകുടുംബത്തില്‍ പിറന്ന വേലായുധന്‍ എന്ന മന്ദബുദ്ധിയായ യുവാവിന്‍റെ പ്രശ്നം കുടുംബത്തിലെ എല്ലാവര്‍ക്കും വെല്ലാത്ത വേവലാതി സൃഷ്ടിച്ചു. എന്നാല്‍ അവന് ജീവിതത്തില്‍ യാതൊരു ഭയാശങ്കകളുമില്ല. കുടുംബത്തിലെ കാരണവരായ അമ്മാവന് ഒരു ശാപമായിരുന്നു വേലായുധന്‍. അമ്മക്കാണെങ്കില്‍ തീരാത്ത ദുഃഖവും. മുറപ്പെണ്ണായ അമ്മുക്കുട്ടിയോട് അവന് വല്ലാത്ത സ്നേഹമാണ്. അവള്‍ വേലായുധനെ ദയയോടും വാത്സല്യത്തോടുമാണ് പരിചരിക്കുകയും പെരുമാറുകയും ചെയ്തിരുന്നതുകൊണ്ടുതന്നെ അവള്‍ പറയുന്നതെന്തും അവന്‍ അനുസരിക്കും. വേലായുധന്‍റെ കുട്ടിത്തമുള്ള സ്വഭാവം പല പ്രശ്നങ്ങളും വരുത്തിത്തീര്‍‍ക്കുന്നു. അവള്‍ ചങ്ങലയില്‍ ബന്ധിതനാകുന്നു. ഭ്രാന്താണെന്ന് അവന്‍ നിഷേധിക്കുകയും ചെയ്യുന്നു. അവസാനം പ്രായമുള്ള, ഭാര്യ മരിച്ച ഒരാള്‍ക്ക് അമ്മുക്കുട്ടിയെ വിവാഹം കഴിച്ച് കൊടുക്കുന്നതോടെ അവന്‍റെ സമനില തെറ്റുന്നു. അപ്പോളവന്‍ പറഞ്ഞു  എന്നെ ചങ്ങലയ്ക്കിടൂ........ ഞാന്‍ ഭ്രാന്തനാണ്.........

സംവിധാനം  പി.ഭാസ്കരന്‍
നിര്‍മ്മാണം  പി.ഐ.എം.കാസിം
തിരക്കഥ  എം.ടി.വാസുദേവന്‍ നായര്‍
ഛായാഗ്രഹണം  ജി.എന്‍.ബാലകൃഷ്ണന്‍
എഡിറ്റിംഗ്  വെങ്കിട്ടരാമന്‍ ദാസ്
സംഗീതം  ബാബുരാജ്
 അഭിനേതാക്കള്‍ - പ്രേംനസീര്‍, തിക്കുറിശ്ശി, പി.ജെ.ആന്‍റണി, ശങ്കരാടി, ശാരദ, മുത്തയ്യ, ഉഷാകുമാരി, ശാന്താദേവി, ഫിലോമിന.

No comments:

Post a Comment

thankyou..........