ലൈബ്രേറിയന്മാരുടെ അവശത പരിഹരിക്കണം


ലൈബ്രേറിയന്മാരുടെ അവശത പരിഹരിക്കണം


സംസ്ഥാനത്തെ ജനകീയ ഗ്രന്ഥശാലകളിലെ ഏഴായിരത്തോളം ലൈബ്രേറിയന്മാരുടെ അവശതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ ഹരികുമാറും സെക്രട്ടറി എ കെ ചന്ദ്രനും ആവശ്യപ്പെട്ടു.ദിവസത്തില്‍ ശരാശരി അഞ്ച് മണിക്കൂര്‍വരെ ജോലിചെയ്യുന്ന ലൈബ്രേറിയന്മാരുടെ സ്ഥിതി പരിതാപകരമാണ്. ലൈബ്രറികളുടെ ഗ്രേഡനുസരിച്ച് 12,600 രൂപയോ 15,600 രൂപയോ ആണ് വര്‍ഷത്തില്‍ രണ്ട് ഗഡുക്കളായി അവര്‍ക്കുള്ള അലവന്‍സ്. കൗണ്‍സിലിന്റെ മോശമായ ധനസ്ഥിതിയാണ് ന്യായമായ പ്രതിഫലം നല്‍കുന്നതിന് തടസ്സം. ഗ്രന്ഥശാലാ ചട്ടങ്ങളനുസരിച്ച് ലൈബ്രറി ഗ്രാന്റ്, ലൈബ്രേറിയന്‍ അലവന്‍സ്, കെട്ടിട ഗ്രാന്റ് തുടങ്ങിവയ്ക്കുള്ള സഹായം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍, 2013-14ല്‍ ഈ ഇനങ്ങളില്‍ ആകെ ചെലവ് 15.57 കോടി രൂപയാണ്. ലഭിച്ചത് ഒമ്പതുകോടി രൂപയും. സര്‍ക്കാരില്‍നിന്ന് കൂടുതല്‍ സഹായം ലഭിച്ചാലേ ലൈബ്രേറിയന്മാരുടെ അവശതയ്ക്ക് പരിഹാരമുണ്ടാക്കാനാകൂ. അലവന്‍സ് മാസാമാസം വിതരണംചെയ്യാന്‍ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തണം.സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി ലഭിക്കുന്ന ഉത്സവബത്ത കൗണ്‍സിലിന്റെ കീഴിലുള്ള ലൈബ്രേറിയന്മാര്‍ക്ക് 2011ല്‍ മാത്രമാണ് സര്‍ക്കാര്‍ ബാധകമാക്കിയത്. ഇത് നല്‍കാന്‍ 35 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് കൗണ്‍സിലിന് വരുന്നത്.ലൈബ്രേറിയന്മാരുടെ അലവന്‍സും ഉത്സവബത്തയും വര്‍ധിപ്പിക്കാനുള്ള അനുമതിയും ധനസഹായവും കൗണ്‍സിലിന് നല്‍കി അവരുടെ സേവനങ്ങളെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
വാര്‍ത്തക്ക് കടപ്പാട് - ദേശാഭിമാനി പത്രം 
ലൈബ്രേറിയന്മാരുടെ അവശത പരിഹരിക്കണം

No comments:

Post a Comment

thankyou..........