മലയാള ചലച്ചിത്ര-നാടക-ലളിത ഗാന ശാഖകളുടെ വികാസപരിണാമങ്ങളില്‍ അമൂല്യമായ സംഭാവനകള്‍ നല്‍കിയ പ്രമുഖരായ മൂന്നുപേര്‍-വയലാര്‍ രാമവര്‍മ്മ, വി. ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍ മാസ്റ്റര്‍. ലളിത സംഗീതത്തിന്റെ സൗന്ദര്യത്തിന്റെ ഗാംഭീര്യവും ആവാഹിച്ച ഈണങ്ങളിലൂടെ ഗാനാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അതിപ്രശസ്തങളായ ഒട്ടേറെ ഗാനങ്ങള്‍ ഇവരുടേതായിട്ടുണ്ട്. വയലാറിന്റെ തൂലികയില്‍ നിന്നും വി. ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍ മാസ്റ്റര്‍ എന്നിവരുടെ സംഗീതത്തില്‍ നിന്നും പിറവിയെടുത്ത, മലയാളികള്‍ നെഞ്ചേറ്റിലാളിക്കുന്ന നാടക ഗാനങ്ങളും ഓര്‍മ്മയില്‍ വസന്തം വിരിയിക്കുന്ന ലളിതഗാനങ്ങളും നിരവധിയാണ്. തലമുറകളെത്ര പിന്നാട്ടാലും കാലമെത്ര കഴിഞ്ഞാലും ഗൃഹാതുരത്വത്തോടെ മലയാളിക്കു പാടാന്‍ ഒരുപാട് നല്ല പാട്ടുകള്‍ സമ്മാനിച്ച് വിടപറഞ്ഞ ഇവരുടെ ഗാനശേഖരത്തില്‍ നിന്നും തെരഞ്ഞെടുത്ത ഏതാനും ഗാനങ്ങള്‍ കോര്‍ത്തിണക്കി, അനശ്വരരായ ആ സംഗീത പ്രതിഭകളുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഒരുക്കുന്ന സംഗീത പരിപാടിയാണ് മഞ്ഞണി പൂനിലാവ്. സജ്ജന്‍, ഉബൈദ് മുവാറ്റുപുഴ എന്നീ പ്രശസ്തരായ ഗായകരുടെ സഹായത്താല്‍ 2013 നവംബര്‍ മാസം നടത്തപ്പെടുന്ന ഈ സംഗീത സായാഹ്നത്തിലേക്ക് എല്ലാ സഹൃദയരായ സുഹൃത്തുക്കളേയും സാവാഗതം ചെയ്യുന്നു.
ജയന് അനുസ്മരണം
ജയന് അനുസ്മരണം
2013 നവംബര് 17 ഞായര് വൈകിട്ട് 6-ഗ്രന്ഥശാല ഹാൾ
പ്രിയ സുഹൃത്തുക്കെള, മലയാള സിനിമയിലെ പൗരുഷത്തിന്റെ
പ്രതീകമായിരുന്ന എക്കാലെത്തയും ആക്ഷന്ഹീറോ ജയന്‍,
കോളിളക്കം സൃഷ്ടിച്ച് കടന്നുേപായിട്ട്
നവംബര് 16 ന് മുപ്പത്തിരണ്ട്
വര്‍ഷം തികയുന്നു.
ഘനഗാംഭീര്യമാര്ന്ന ശബ്ദത്തില്‍ ആകര്‍ഷകമായ
സംഭാഷണ ശൈലിയും വശ്യതയാര്ന്ന
ചിരിയും സാഹസിക രംഗങ്ങളിലെ മെയ്
വഴക്കവുംകൊണ്ട് സംഘട്ടന രംഗങ്ങള്‍ക്ക്
പുതിയ മാനം നല്കിയ
ജയന് മലയാളികളുടെ ഹരമാണ്. 1974 മുതല്‍ '80 വരെ കേവലം
ആറുവര്‍ഷങ്ങള്‍കൊണ്ട് ഒരു
തമിഴ് ചിത്രം ഉള്പ്പടെ
116 ചിത്രങ്ങളിലാണ് ജയന് വേഷമിട്ടത്. കരുത്തും
സാഹസികതയും നിറഞ്ഞുനിന്നിരുന്ന ചെറിയ വില്ലന്‍ വേഷങ്ങളില്‍
നിന്നും പ്രധാന വില്ലന്‍ വേഷങ്ങളിേലക്കും
ഉപനായക വേഷങ്ങളിേലക്കും തുടര്ന്ന് നായക
വേഷങ്ങളിേലക്കും വളര്ന്ന അദ്ദേഹം
മലയാള സിനിമയുടെ ചരി്രതത്തില്‍ ഏറ്റവും
ചുരുങ്ങിയ കാലംെകാണ്ട് ഉജ്ജ്വലമായി ഉദിച്ചുയര്ന്ന വെള്ളിനക്ഷ്രതമായി
മാറി. േജസി സംവിധാനം നിര്വ്വഹിച്ച "ശാപേമാക്ഷം' എന്ന ചിത്രത്തിലൂെടയാണ് അദ്ദേഹം
അരേങ്ങറ്റം കുറിച്ചത്. ഹരിഹരന് സംവിധാനം ചെയ്ത "ശരപഞ്ജരം'
എന്ന ചിത്രത്തിലൂടെ നായക
പദവിയിേലക്കുയര്ന്നു. തുടര്ന്ന്,
പൗരുഷത്തിന്റെ ശരീരഭാഷ അടക്കിവാണ, വെള്ളിത്തിരയിലെ
തരംഗമായി മാറിയ സിനിമകളിലെ ശ്രദ്ധേയമായ
വേഷങ്ങള്‍കൊണ്ട് ജയന് മലയാള
സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.
സിനിമേയാടും തൊഴിലിേനാടുമുള്ള ആത്മാര്ത്ഥമായ പ്രതിബദ്ധതകൊണ്ട്
സാഹസികത നിറഞ്ഞ സംഘട്ടന രംഗങ്ങള്‍
രസകരമായ ഒരു വെല്ലുവിളിയായി
അദ്ദേഹം ഏറ്റെടുത്തു. 1980 നവംബര് 16 ന് കോളിളക്കം
എന്ന സിനിമയിലെ ഒരു
സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിേകാപ്റ്റര് അപകടത്തിലാണ്
ജയന് എന്ന താരം അസ്തമിക്കുന്നത്. അദ്ദേഹം അഭിനയിച്ച് അനശ്വരമക്കിയ
നൂറില്പരം കഥാപാ്രതങ്ങള്‍
ഇന്നും മലയാളി മനസ്സുകളില്‍ മങ്ങാത്ത
ഓര്മ്മകളായി ജീവിക്കുന്നു.
കരുത്തിെന്റയും പുരുഷ സൗന്ദര്യത്തിെന്റയും പ്രതീകവുമായി
എത്തിയ ആ കലാകാരന്റെ
നിഷ്കളങ്കമായ നിറഞ്ഞുചിരിക്കുന്ന
മുഖം മലയാളിയുടെ മനസ്സില്‍
മായാതെ നില്ക്കുന്നു. അകാലത്തില്‍
പൊലിഞ്ഞ ആ വെള്ളിനക്ഷ്രതത്തിന്റെ
ദീപ്തമായ സ്മരണയ്ക്കു മുന്നില്‍
ആദരാഞ്ജലികള്‍ അര്പ്പിച്ചുെകാണ്ട്
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല
2013 നവംബര് 17 ഞായറാഴ്ച വൈകിട്ട്
6 മണിക്ക് ഗ്രന്ഥശാല ഹാളില്‍ വച്ച്
ജയന് അനുസ്മരണവും "അങ്ങാടി'
എന്ന സിനിമയുടെ പ്രദര്ശനവും സംഘടിപ്പിച്ചിരിക്കുന്നു. ഈ പരിപാടിയിേലക്ക്
എല്ലാവേരയും സ്നേഹപൂര്വ്വം സ്വാഗതം ചെയ്യുന്നു.
സിനിമാ പ്രദർശനം:
അങ്ങാടി
ജയനെ ജനകീയ നടനാക്കിത്തീര്ത്ത ചിത്രമാണ് അങ്ങടി. 1980 ല്‍ ഗൃഹലക്ഷ്മി പെ്രാഡക്ഷന്സിന്റെ ബാനറില്‍ ടി.ദാേമാദരന്‍ എഴുതി ഐ.വി.ശശി സംവിധാനം ചെയ്ത അങ്ങാടി മുന്കാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ചിത്രമാണ്. അഭ്യസ്തവിദ്യനായ ചുമട്ടുെതാഴിലാളിയുടെ വേഷത്തില്‍ ജയന് ഗര്ജ്ജിക്കുേമ്പാള് ആ സ്വരഗാംഭീര്യത്തില്‍ പേ്രക്ഷകര് കോരിത്തരിച്ചു. "അങ്ങാടി'യിലെ പ്രശസ്തമായ ഇംഗ്ലീഷ് ഡയേലാഗ് കൈയടിേയാെടയാണ് സ്വീകരിച്ചത്. ഇന്നും കാമ്പസുകളില്‍ ചെറുപ്പക്കാര്‍ ഈ ഡയേലാഗ് ഏറ്റുപറയുന്നത് ജയന് എന്ന നടന്റെ താരപരിേവഷം വ്യക്തമാക്കുന്നു. സീമ, സുകുമാരന്‍, കുതിരവട്ടം പപ്പു, ബാലന് കെ.നായര്‍, പ്രതാപച്രന്ദന്‍, അംബിക തുടങ്ങിയവരാണ് മറ്റ് അഭിേനതാക്കള്.
Subscribe to:
Posts (Atom)