നെല്ലിക്കുഴി ഫിലിം ഫെസ്റ്റിവല്‍ 2013
2013 മെയ് 28 മുതല്‍ ജൂണ്‍ 1 വരെ വൈകിട്ട് 6 മണി
മുതല്‍
യുഗദീപ്തി ഗ്രന്ഥശാലാ ഹാളില്‍
നെല്ലിക്കുഴി
യുഗദീപ്തി ഗ്രന്ഥശാലയുടെയും കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെയും
സംയുക്താഭിമുഖ്യത്തില്‍ നെല്ലിക്കുഴി ഫിലിം ഫെസ്റ്റിവല്‍ 2013 മെയ് 28 മുതല്‍ ജൂണ്‍
1 വരെ വൈകിട്ട് 6 മണി മുതല്‍ യുഗദീപ്തി ഗ്രന്ഥശാലാ ഹാളില്‍ വച്ച് നടത്തപ്പെടുന്നു.
ഇന്ത്യയിലെയും മറ്റ് ലോകരാജ്യങ്ങളിലെയും നല്ല സിനിമകള്‍ കാണാനും ചര്‍ച്ച ചെയ്യാനും
നമ്മുടെ നാട്ടിലും അവസരം ഒരുക്കുകയാണ് ഈ മേളയുടെ ലക്ഷ്യം. ചലച്ചിത്രാസ്വാദകര്‍ക്ക്
ഒരു നവ്യാനുഭവമാകുന്ന ഈ ചലച്ചിത്ര മേളയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
ടി.ഇ.കുര്യന്‍,
(സെക്രട്ടറി, സുമംഗല ഫിലിം സൊസൈറ്റി)
എം.കെ.ബോസ്,
(സെക്രട്ടറി, യുഗദീപ്തി ഗ്രന്ഥശാല)
ഉദ്ഘാടന സമ്മേളനം
2013 മെയ് 28 ചൊവ്വ വൈകിട്ട് 5.30
സ്വാഗതം - ശ്രീ.
പി.കെ.ബാപ്പുട്ടി (പ്രസിഡന്‍റ്, യുഗദീപ്തി ഗ്രന്ഥശാല)
അദ്ധ്യക്ഷന്‍ -
ടി.ഇ.കുര്യന്‍, (സെക്രട്ടറി, സുമംഗല ഫിലിം സൊസൈറ്റി)
ഉദ്ഘാടനം – ശ്രീ.
കെ.എം.കമല്‍ (സംവിധായന്‍)
ആശംസ - ശ്രീ.
സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ കോതമംഗലം)
കൃതജ്ഞത –
കെ.എസ്.ഷാജഹാന്‍
വൈകിട്ട് 6 ന് –
ഉദ്ഘാടന ചിത്രം
വധക്രമംകെ.എം.കമല്‍ / മലയാളം / 21 മിനിറ്റ്
പ്രസിദ്ധ
കഥാകൃത്തായ സുഭാഷ് ചന്ദ്രന്‍റെ കഥയെ ആധാരമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രം.
ജന്മനാ അന്ധയായ സുഷമയും അവളുടെ സഹോദരന്‍ രവിയും തമ്മിലുള്ള ബന്ധത്തിന്‍റെ
താളഭംഗങ്ങളാണ് ചിത്രം പറയുന്നത്. 2005 ല്‍ റിയോഡി ജനീറോ ഫിലിം ഫെസ്റ്റിവലില്‍
ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
തുടര്‍ന്ന്
സൌണ്ട് ഓഫ് സാന്‍റ്മരിയന്‍ ഹാന്‍സെല്‍ / ബെല്‍ജിയം-ഫ്രാന്‍സ് / 96 മിനിറ്റ് / 2005
രാത്രി 8.05 ന്
ഷോര്‍ട്ട് ഫിലിം – മീല്‍സ് റെഡിനിദുന നെവില്‍ ദിനേശ് / 12 മിനിറ്റ്
നമ്മള്‍ ദിനേന
കാണുന്ന പല മുഖങ്ങളില്‍ ഒന്നാണ് ആ വൃദ്ധന്‍റേത്. ഒരു വാക്കുപോലും മിണ്ടാതെതന്നെ
ഒരു ലക്ഷത്തിനടുത്ത് ആരാധകരെ സൃഷ്ടിച്ച ഈ ഷോര്‍ട്ട് ഫിലിം കാണാതെ പോവരുത്.
2013 മെയ് 29 ബുധന്‍ വൈകിട്ട് 6 ന്ഗെറ്റിംഗ് ഹോംയാങ്ങ് ഴാങ്ങ് / ചൈന / 97 മിനിറ്റ് / 2007
രാത്രി 7.40 ന്ഷോര്‍ട്ട് ഫിലിം – കേള്‍ക്കുന്നുണ്ടോഗീതു മോഹന്‍ദാസ് / മലയാളം / 22 മിനിറ്റ്
ഗോവന്‍
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഹൃസ്വചിത്രങ്ങളുടെ രാജ്യാന്തര മത്സരത്തില്‍ ഈ
ചിത്രം ഗോള്‍ഡന്‍ ലാമ്പ് പുരസ്കാരം കരസ്ഥമാക്കി.
ഷോര്‍ട്ട് ഫിലിം – അംഗുലീചാലിതംപ്രശാന്ത് വിജയ് / മലയാളം / 21 മിനിറ്റ്
2013 മെയ് 30 വ്യാഴം വൈകിട്ട് 5.30 ന്ജോണ്‍അബ്രഹാം അനുസ്മരണം
വൈകിട്ട് 6 ന്അമ്മ അറിയാന്‍ജോണ്‍ അഹ്രഹാം / മലയാളം / 115 മിനിറ്റ് / 1986
രാത്രി 8 ന്ഷോര്‍ട്ട് ഫിലിം – ഫ്രോഗ്സനല്‍കുമാര്‍ ശശിധരന്‍ / മലയാളം / 20 മിനിറ്റ്
ആത്മഹത്യ
ചെയ്യുന്ന ഒരേഒരു ജന്തുവെന്ന വിശേഷണമുള്ള മനുഷ്യന്‍റെ മരണവാഞ്ഛയും അതില്‍ നിന്ന്
അവനെ തിരിച്ചുപിടിക്കാനുള്ള ജീവിതത്തിന്‍റെ ഒളിപ്പോരാട്ടവും പ്രമേയമാക്കുന്ന
ചിത്രം.
2013 മെയ് 31 വെള്ളി വൈകിട്ട് 6 ന്ഐ ആം കലാംനിള മാധവ് പാണ്ഡ / ഇന്ത്യ / ഹിന്ദി / 86 മിനിറ്റ്
രാത്രി 7.30 ന്ദ റെഡ് ബലൂണ്‍ആല്‍ബര്‍ട്ട് ലാമൊറിസ് / ഫ്രാന്‍സ് / 35 മിനിറ്റ് / 1956
രാത്രി 8.10 ന്ഷോര്‍ട്ട് ഫിലിം – മ – ലോ (മനസ്സാക്ഷി-ലോകസാക്ഷി)കുര്യാക്കോസ് കുടശ്ശേരില്‍ / മലയാളം / 10 മിനിറ്റ്
2013 ജൂണ്‍ 1 ശനി
വൈകിട്ട് 5.30 ന്
സമാപന സമ്മേളനം
സ്വാഗതം -
ടി.ഇ.കുര്യന്‍, (സെക്രട്ടറി, സുമംഗല ഫിലിം സൊസൈറ്റി)
അദ്ധ്യക്ഷന്‍ -
ശ്രീ. പി.കെ.ബാപ്പുട്ടി (പ്രസിഡന്‍റ്, യുഗദീപ്തി ഗ്രന്ഥശാല)
ഉദ്ഘാടനം – ശ്രീ.
സാബു ചെറിയാന്‍ (ചെയര്‍മാന്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍)
ആശംസ – ശ്രീ. ആന്‍റണി
പുളിക്കന്‍ (പ്രസിഡന്‍റ്, സുമംഗല ഫിലിം സൊസൈറ്റി)
നന്ദി –
വി.എം.സുരേഷ് ബാബു
No comments:
Post a Comment
thankyou..........