ആകാശ വിസ്മയമാകാന്‍ ശുക്രസംതരണം - പഠനക്ലാസ്സും കണ്ണട നിര്‍മ്മാണവും
2012 ജൂണ്‍ 5 ഉച്ചകഴിഞ്ഞ് 2 മണി നെല്ലിക്കുഴി പഞ്ചായത്ത് യു.പി.സ്കൂള്‍
പ്രഭാത നക്ഷത്രമെന്നും പ്രദോഷ നക്ഷത്രമെന്നും വിളിക്കുന്ന ശുക്രന്‍ സൂര്യബിംബത്തിനു മുന്നിലൂടെ കറുത്തപൊട്ടുപോലെ കടന്നു പോകുന്ന അപൂര്‍വ്വ ദൃശ്യം ഈ ജൂണ്‍ 6 ന് ഉദയം മുതല്‍ രാവിലെ 9.52 വരെ. ഈ വിസ്മയക്കാഴ്ചയുമായി ബന്ധപ്പെട്ട് പഠനക്ലാസ്സും ഇതു കാണുന്നതിനുള്ള കണ്ണട നിര്‍മ്മാണവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹായത്തോടെ നെല്ലിക്കുഴി പഞ്ചായത്ത് യു.പി.സ്കൂളില്‍ സംഘടിപ്പിച്ചു. എം.എം.ബേബി ക്ലാസ്സ് നയിച്ചു. എന്‍.ഉപേന്ദ്ര പൈ, പി.കെ.ജയരാജ്, എസ്.എ.അജിംസ്, അലിയാര്‍ സാര്‍, കെ.എസ്.ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.