ഗ്രന്ഥശാലാ സംഘം 70 വാര്ഷികം

ഗ്രന്ഥശാലാ സംഘം 70 വാര്ഷികം 


ഗ്രന്ഥശാലാ സംഘം 70-ാം വാര്‍ഷികാഘോഷംസെപ്റ്റംബര്‍ 8 മുതല്‍ 14 വരെ

  • പുതിയ അംഗങ്ങളെ ചേര്‍ക്കല്
  • പുസ്തക സമാഹരണം
  • ഗ്രന്ഥശാലാ ദിനത്തില്‍ ദീപം തെളിയിക്കല്‍
  • പുസ്തക പ്രദര്‍ശനം
  • മുതിര്‍ന്ന വായനക്കാരെ ആദരിക്കല്‍
            ഭൂപ്രഭുത്വവും സാമ്രാജ്യത്വവും അദ്ധ്വാനിക്കുന്നവന്റെ മേല്‍ നടത്തിയ അടിച്ചമര്‍ത്തലില്‍ നിശബ്ദമായിപ്പോയ നാവുകളെ ചലിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് ദേശീയപ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രചാരകരായിത്തീര്‍ന്ന സാംസ്കാരിക പ്രസ്ഥാനമാണ് 1945 ല്‍ ആരംഭിച്ച കേരള ഗ്രന്ഥശാല സംഘം. വായനയിലൂടെ, സംഘസംവാദനത്തിലൂടെ, സാമൂഹ്യപ്രവര്‍ത്തനത്തിലൂടെ, സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് ഈ പ്രസ്ഥാനം നിറഞ്ഞുനില്‍ക്കുന്നു. പി.എന്‍.പണിക്കരിലൂടെ സംഘടിതരൂപം കൈവരിച്ച ഗ്രന്ഥശാല സംഘം 70 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
            70-ാം വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 8 മുതല്‍ 14 വരെ സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതിനാണ് ഗ്രന്ഥശാല സംഘം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, പുസ്തക സമാഹരണം, പുസ്തക പ്രദര്‍ശനം, മുതിര്‍ന്ന വായനക്കാരെ ആദരിക്കല്‍ ഗ്രന്ഥശാലാ ദിനമായ സെപ്റ്റംബര്‍ 14 ന് വൈകിട്ട് ദീപം തെളിയിക്കല്‍ 70-ാം വാര്‍ഷികത്തിന്റെ പ്രതീകമായി 70 ദീപങ്ങള്‍ തെളിയിക്കല്‍ എന്നീ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

No comments:

Post a Comment

thankyou..........