വായനാദിനം




വായനാ വാരാചരണം ജൂണ്‍ 19 - 25 നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയിൽ തുടക്കമായി 






വായനാ ദിനത്തോട് അനുബന്ധിച്ച് നെല്ലിക്കുഴി യുഗ ദീപ്തി വായനശാലയിൽ നടന്ന പി.എൻ.പണിക്കർ അനുസ്മരണത്തിൽ സംസാരിക്കുന്നു....













ജൂണ്‍ 19 -25 വായനാവാരം; പി.എന്‍ പണിക്കരെ ഓര്‍മ്മിക്കുക

ജൂണ്‍ 19 -25 വായനാവാരം; പി.എന്‍ പണിക്കരെ ഓര്‍മ്മിക്കുക

ഇന്ന് വായനാദിനം. പുസ്തകങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഒരു വലിയ മനുഷ്യന്‍െറ ചരമദിനത്തിന്‍െറ ഓര്‍മ്മയ്ക്കായാണ് ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലം വായനാദിനമായി ആഘോഷിക്കുന്നത്. പി.എന്‍ പണിക്കര്‍ എന്ന പുതുവായില്‍ നാരായണ പണിക്കര്‍ കേരളത്തിന് നല്‍കിയ സംഭാവനയാണ് കേരള ഗ്രന്ഥശാലാ പ്രസ്ഥാനം. അതുകൊണ്ടാണ് ആ മഹാന്‍െറ ഓര്‍മ്മയ്ക്കായി കേരളം ഈ വായനാ വാരം കൊണ്ടാടുന്നത്. മലയാളിയെ അക്ഷരത്തിന്‍െറയും വായനയുടെയും മുറ്റത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പി.എന്‍ പണിക്കര്‍ പിറന്നത് 1909 മാര്‍ച്ച് ഒന്നിന് കോട്ടയം ജില്ലയിലായിരുന്നു. പിതാവ് ഗോവിന്ദപ്പിള്ളയും മാതാവ് ജാനകിയമ്മയും. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് അദ്ദേഹം നാട്ടില്‍ കേരളത്തിലെ ആദ്യ ഗ്രനഥശാലയായ‘ സനാതന ധര്‍മ്മ’ വായനശാല തുടങ്ങി. വായിക്കാനായി അന്നത്തെ തലമുറയോട് ആഹ്വാനം ചെയ്തുകൊണ്ട് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും അതിനായി നിരന്തര യാത്രകള്‍ ചെയ്യുകയും ചെയ്തു. കുട്ടികളോട് ‘വായിച്ച് വളരാന്‍’ അദ്ദേഹം സ്നേഹപൂര്‍വം ആഹ്വാനം ചെയ്തു.
1945 സെപ്തംബറില്‍ പി.എന്‍ പണിക്കര്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. ിതാകട്ടെ കേരളത്തിലെ വായനശാലകളുടെ ആദ്യ കൂട്ടായ്മ കൂടിയായിരുന്നു. 1958 ല്‍ അദ്ദേഹം കേരള ഗ്രന്ഥശാലാസംഘം ഉണ്ടാക്കി. 1970 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പി.എന്‍ പണിക്കര്‍ വായനയുടെ പ്രാധാന്യം ജനത്തെ ഉണര്‍ത്താനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സാംസ്കാരിക കാല്‍നട ജാഥ നടത്തി.വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്നതായിരുന്നു ആ ജാഥയുടെ മുദ്രാവാക്ക്യം.വായനയുടെ ലോകം സാദ്ധ്യമാകണമെന്നും ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും ആ മഹാന്‍ വളരെയോറെ ആഗ്രഹിച്ചിരുന്നു. ആ കഠിന പ്രയത്നത്തിന്‍െറ ഫലമാണ് ഇന്ന് കേരളത്തിലുള്ള വായനശാലകള്‍. പുസ്തകങ്ങള്‍ വായിക്കുക എന്ന ശീലം ഈ വായനാചരണ വാരത്തില്‍ ആരംഭിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ മുതിര്‍ന്നവരും തയ്യാറാകണം. ഒപ്പം മുതിര്‍ന്നവരും പുസ്തകങ്ങള്‍ വായിക്കണം..അങ്ങനെയുടെ വായനയുടെ പൂക്കാലം മലയാളത്തില്‍ മടങ്ങിവരട്ടെ..

ഇന്ന്   ചങ്ങമ്പുഴ ഓർമദിനം

കനക ചിലങ്ക കിലുങ്ങികിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി
കടമിഴിക്കോണുകളില്സ്വപ്നം മയങ്ങി
കതിരുതി ര്പ്പൂപുഞ്ചിരി ചെഞ്ചുണ്ടില്തങ്ങി
ഒഴുകുമുടയാടായിലൊളിയലകള്ചിന്നി
അഴകൊരുടലാ ര്ന്ന പോലങ്ങനെ മിന്നി
മതി മോഹന ശുഭ നര്ത്തനമാടുന്നയി മഹിതേ
മമ മുന്നില്നിന്നു നീ മലയാള കവിതേ...........

"
കാവ്യനര്ത്തകി"യെക്കൊണ്ട്നൃത്തം ചെയ്യിച്ച മലയാളത്തിന്റെ പ്രിയ കാല്പനിക കവി ചങ്ങമ്പുഴ, ഒരു ജൂണ്‍ 17 നു  ആണ് മനോഹരിയായ ഭൂമിയോട് വിട പറയുന്നത്...  അനുപമമായ കാവ്യ മാധുരിയാല്മലയാളത്തിനൊരു കാല്പനിക വസന്തം സമ്മാനിച്ച്കൊഴിഞ്ഞു പോയ നക്ഷത്രമാണ് ചങ്ങമ്പുഴ..  കാല്പനികത അതിന്റെ സര്വ്വ കമനീയതകളോടും കൂടെ അദ്ദേഹത്തിന്റെ ഭാവനയിലേക്കാവാഹിക്കപ്പെട്ടു.... ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്നത്ര ലളിതമായ കാവ്യശൈലിക്കുടമ ആയിരുന്നു താരുണ്യത്തിന്റെ ഗന്ധര്വ്വന്‍.. യുവത്വത്തിന്റെ സ്വപ്നങ്ങള്ക്ക് അദ്ദേഹം നിറങ്ങള്ചാര്ത്തി...

"
സങ്കല്പ കാന്തി" എന്ന കൃതിയില്ഉള്ള "കാളിദാസന്‍" എന്ന മനോഹരമായ കവിതയില്കാല്പനികതയുടെ അനുപമ സൌന്ദര്യം ഓരോ വരികളിലും നിഴലിക്കുന്നു.. നൂറ്റാണ്ടുകള്ക്കു മുന്പ് ജീവിച്ചിരുന്ന കാളിദാസ കവിയെക്കുറിച്ച് അദ്ദേഹം  രചിച്ച അപൂര്വസൌന്ദര്യം വിളങ്ങി നില്ക്കുന്ന വരികള്വായിച്ചപ്പോഴാണ് ഞാന്കവിതയെ സ്നേഹിക്കാന്‍, ആരാധിക്കാന്‍  തുടങ്ങിയത്....

വിണ്ണിങ്കലപ്സര സ്ത്രീകള്പൂവിട്ടോര,
സ്വര് സിംഹാസനത്തില്‍, സകൌതുകം
മേവി, സ്സമാരാധ്യമാകുമോരേകാന്ത
ദേവ സദസ്സിന്നലങ്കരിക്കുന്നു നീ
വാരി വിതറുന്നു നിന് മൌലിയില്സ്വര്ഗ്ഗ
വാരാംഗനകള്നല്കല്പക പൂവുകള്
നില്ക്കുന്നു നിന്നരികത്തു, നീ ലാളിച്ചു
നിത്യ താരുണ്യം കൊടുത്ത ശകുന്തള..
ചാമീകരത്തിന്പിടിയിട്ട നല്ല വെണ്
ചാമാരത്താല്നിന്നെ വീശുന്നിതുര്വശി..
സ്വര്ഗ്ഗത്തിലെ ദേവ സദസ്സിലിരിക്കുന്ന മഹാകവിയെ, അദ്ദേഹം തന്നെ നിത്യ താരുണ്യം നല്കി അനുഗ്രഹിച്ച ഉര്വശിയും ശകുന്തളയും അടുത്ത് നിന്നു പരിചരിക്കുന്നു... കാല്പനിക സൌന്ദര്യത്തിന്റെ അങ്ങേ അറ്റമാണ് വരികളില്തെളിയുന്നത്...
പൂമാലയിട്ട് മരണത്തെ വരിച്ച പ്രിയ സുഹൃത്തിനു ഓര്മ്മയുടെ ഒരു നൊമ്പര കാവ്യം തന്നെ സമര്പ്പിച്ചു അദ്ദേഹം... "രമണന്‍" എഴുതുമ്പോള്ചങ്ങമ്പുഴയ്ക്ക് 25 വയസ്സായിരുന്നു...

കാനനഛായയിലാടു  മേയ്ക്കാന്‍,
ഞാനും വരട്ടെയോ നിന്റെ കൂടെ ...

ആരണ്യ ചാര്ത്തിലെക്കെന്റെ കൂടെ
പോരേണ്ട പോരേണ്ട ചന്ദ്രികേ നീ..
.................................

എന്നെ വര്ണ്ണിച്ചൊരു  പാട്ട് പാടാന്
ഒന്നാ മുരളിയെ സമ്മതിക്കു

നിന്നെക്കുറിച്ചുള്ള ഗാനമല്ലാതീ
മുരളിയിലൊന്നുമില്ല....

ഇന്ന് മുഴുവന്ഞാന്ഏകനായാ
കുന്നിന്ചെരുവിലിരുന്നു പാടും...
"രമണന്‍" എന്ന ഇടയ യുവാവിന്റെയും "ചന്ദ്രിക" എന്ന ധനിക യുവതിയുടെയും പ്രണയവും, പിന്നീട് വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യയുമാണ്‌ "രമണന്‍" എന്ന കവ്യത്തിന്റെ പ്രമേയം. രമണന് എപ്പോഴും ഒര്മയുണ്ടായിരുന്നു താനും ചന്ദ്രികയും തമ്മിലുള്ള അന്തരം... അത് കൊണ്ട് തന്നെ അവളെ നിരുല്സാഹപ്പെടുത്തികൊണ്ടിരുന്നു.... എങ്കിലും വിധി വേര്പിരിയല്അനിവാര്യമാക്കിയപ്പോള്ചന്ദ്രികയുടെ വിവാഹദിനത്തില്‍,  ദു:ഖാകുലനായ രമണന്മരണത്തിന്റെ നിഗൂഡമായ കരങ്ങളില്സ്വയം ഹോമിക്കുന്നു...

തന്റെ പ്രിയ സുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവന്പിള്ളയുടെ ആത്മഹത്യ ചങ്ങമ്പുഴയില്ഉളവാക്കിയ അടക്കാനാവാത്ത ദു:ഖമാണ് വിലാപ കാവ്യം എഴുതാന്അദ്ദേഹത്തെ പ്രേരിപ്പിച്ചത്.... ജാതിയുടെയും, മതത്തിന്റെയും, ധനസ്ഥിതിയുടെയും പേരില്പരിപാവനമായ അനേകം അനുരാഗ ബന്ധങ്ങളെ തകര്ത്ത ദുഷിച്ച സാമൂഹികാവസ്ഥയ്ക്കെതിരെയുള്ള ഒരു പ്രതിഷേധം കൂടിയാവാം രമണന്‍...

കാല്പനികതയുടെ കാനന ചോലയില്നിന്ന് മരണത്തിന്റെ മരവിച്ച ഏകാന്ത തീരത്തേക്ക് ഏകനായ് നടന്നു പോയ ചങ്ങമ്പുഴ തീരാത്ത വേദനയായ്കവിതയെ സ്നേഹിക്കുന്നവരുടെ ഓര്മകളില്എന്നെന്നും ജീവിക്കുന്നു....... യാഥാര്ത്ഥ്യം പലപ്പോഴും കൂര്ത്ത മുനയുള്ള മുള്ളുകള് കൊണ്ട് പൊതിഞ്ഞതാണ്..... എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാന്അതീവതാല്പര്യം കാണിച്ച മഹാകവി മരണവുമായി പെട്ടെന്ന് അടുക്കുകയായിരുന്നു...  1948 ലെ ജൂണ്‍ 17 ണ് മരണം ക്ഷയരോഗത്തിന്റെ രൂപത്തില്അദ്ദേഹത്തെ കടത്തികൊണ്ടു പോവുമ്പോള്വെറും 36 വയസ്സായിരുന്നു ചങ്ങമ്പുഴയ്ക്ക്.... സ്വന്തം നാടായ ഇടപ്പള്ളിയില്അദ്ദേഹം അന്ത്യ നിദ്ര കൊള്ളുന്നു...


തൂലിക തുമ്പില്നിന്നും ഇനിയുമെത്രയോ കാവ്യമലരുകള്വിടരേണ്ടിയിരുന്നു... അവയ്ക്കൊന്നും ജന്മം നല്കാതെ , അക്ഷരങ്ങള്ക്ക് വിട പറഞ്ഞു അങ്ങ് യാത്രയായ്... സ്നേഹം കൊതിക്കുന്ന മനസ്സുകള്ക്ക് കാല്പ്പനികതയുടെ സാന്ദ്ര രാഗവുമായ് ഒരിക്കല്ക്കൂടി അങ്ങീ മലയാള മുറ്റത്ത്തിരിച്ചെത്തിയിരുന്നെങ്കില്‍... അങ്ങയുടെ കാല്പാദങ്ങളില്ഒരിക്കല്നമിക്കാന്കഴിഞ്ഞിരുന്നെങ്കില്‍..... അങ്ങയുടെ കാവ്യ സൃഷ്ടികള്കല്പാന്ത കാലത്തിനും അപ്പുറം നിലനില്ക്കപ്പെടും.... മരണമില്ലാതെ... ഒരിക്കലും മരണമില്ലാതെ.
*****************************

ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിന്സുസ്മിതം
പൂര്വ്വദിങ്ങ് മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോള്‍,
നിദ്രയെന്നോടു യാത്രയുംചൊല്ലി
നിര്ദ്ദയം വിട്ടുപോകയാല്
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാന്
മന്ദിരാങ്കണവീഥിയില്‍.
എത്തിയെങ്കാതി,ലപ്പൊഴു,തൊരു
മുഗ്ദ്ധസംഗീതകന്ദളം....
*********