ദൃശ്യോത്സവം 2014 - 2014 ഡിസംബര്‍ 2 മുതല്‍ 4 വരെ - നെല്ലിക്കുഴിയില്‍ വൈകിട്ട് 6.30 ന്
The story begins with the closing moments of a rather dull government lecture and slide show on agricultural policy, after which the leader of the security police of a right-wing military-dominated government (Dux) takes over the podium for an impassioned speech describing the government's program to combat leftism, using the metaphors of "a mildewof the mind", an infiltration of "isms", or "sunspots".
The scene shifts to preparations for a rally of the opposition faction where the Deputy (Montand) is to give a speech advocating nuclear disarmament. It is obvious that there have been attempts to prevent the speech’s delivery. The venue has been changed to a much smaller hall and logistical problems have appeared out of nowhere. As the Deputy crosses the street from the hall after giving his speech, a delivery truck speeds past him and a man on the open truck bed strikes him down with a club. The injury eventually proves fatal, and by that time it is already clear to the viewer that the police have manipulated witnesses to force the conclusion that the victim was simply run over by a drunk driver.
However, they do not control the hospital, where the autopsy disproves their interpretation. The examining magistrate (Trintignant), with the assistance of a photojournalist (Perrin), now uncovers sufficient evidence to indict not only the two right-wing militants who committed the murder, but also four high-ranking military police officers. The action of the film concludes with one of the Deputy's associates rushing to see the Deputy's widow (Papas) to give her the surprising news of the officers' indictments.
An epilogue provides a synopsis of the subsequent turns of events. Instead of the expected positive outcome, the prosecutor is mysteriously removed from the case, key witnesses die under suspicious circumstances, the assassins receive (relatively) short sentences, the officers receive only administrative reprimands, the Deputy's close associates die or are deported, and the photojournalist is sent to prison for disclosing official documents.
മേ ഘേ ധക്കേ താര (മേഘം മൂടിയ നക്ഷത്രം)
1957ല്‍ 'അജാന്ത്രിക്’ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച ഘട്ടക്കിന്റെ നാലാമത് ചിത്രമാണ് 'മേ ഘേ ധക്കേ താര’. അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റായ ആദ്യ ചിത്രവും ഇതുതന്നെ. വിഭജനത്തെത്തുടര്‍ന്ന് കല്‍ക്കത്തയുടെ നഗരപ്രാന്തത്തിലെത്തുന്ന അഭയാര്‍ത്ഥി കുടുംബത്തിന്റെ കഥയാണിത്. ശക്തി പദരാജ് ഗുരുവിന്റെ 'ചെനമുഖ്’ എന്ന നോവലാണ് ഘട്ടക് സിനിമയാക്കിയത്. അഭയാര്‍ത്ഥി പ്രശ്നത്തോടൊപ്പം സ്ത്രീകളുടെ സഹനത്തിന്റെയും ദുരിതത്തിന്റെയും കണ്ണുനനയിക്കുന്ന കഥ കൂടിയായി ചിത്രം മാറി. നീത (സുപ്രിയ ചൌധരി) എന്ന യുവതിയാണ് കേന്ദ്ര കഥാപത്രം. അച്ഛന്‍, അമ്മ, സഹോദരി, രണ്ട് സഹോദരന്മാര്‍ എന്നിവരടങ്ങുന്നതാണ് അവളുടെ കുടുംബം. അധ്യാപകനായ അച്ഛന്‍ രോഗിയായതോടെ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും നീതയുടെ ചുമലിലാകുന്നു. പഠിപ്പ് നിര്‍ത്തി അവള്‍ ചെറിയൊരു ജോലിയില്‍ ഏര്‍പ്പെടുന്നു. സംഗീതത്തില്‍ വാസനയുള്ള അനുജന്‍ ശങ്കറിന് (അനില്‍ ചാറ്റര്‍ജി) ഷേവ് ചെയ്യാന്‍ ബ്ളേഡ് വാങ്ങാനുള്ള കാശ് പോലും അവള്‍ നല്‍കണം.
രണ്ടാമത്തെ അനുജന്‍ മനുവും അനുജത്തി ഗീതയും പഠിക്കുന്നതും നീതയുടെ വരുമാനം കൊണ്ടുതന്നെ. എന്നാല്‍ അവളിലെ നന്മയെ എല്ലാവരും ചൂഷണം ചെയ്യുകയാണ്. പ്രതിശ്രുത വരനായ സനത്ത് നീതയെ ഒഴിവാക്കി ഗീതുവെ വിവാഹം ചെയ്യുന്നു. വീട്ടിലേക്കുള്ള വരുമാനം നിലക്കുമെന്ന് ഭയന്ന അത്യാഗ്രഹക്കാരിയായ അമ്മ നീതയുടെ കല്യാണം നടത്താന്‍ തയ്യാറാകുന്നില്ല. സ്വാര്‍ത്ഥരായ കുടുംബാംഗങ്ങള്‍ ഓരോരുത്തരായും വീടുവിട്ടുപോകുന്നു. ശങ്കറിനും അച്ഛനും മാത്രമാണ് അവളോട് സഹതാപമുള്ളത്. പക്ഷെ, അവരും കാര്യമായി ഒന്നും ചെയ്യുന്നില്ല. നീതയോടുള്ള മറ്റുള്ളവരുടെ ചെയ്തികണ്ട് സഹിക്കാഞ്ഞ് ശങ്കര്‍ ബോംബെയിലേക്ക് നാടുവിടുന്നു. എല്ലാവരും നല്ല നിലയില്‍ എത്തുമ്പോഴേക്കും രാപ്പകല്‍ അധ്വാനിച്ച നീത ക്ഷയരോഗിയായിക്കഴിഞ്ഞിരുന്നു. വലിയ ഗായകനായി മാറിയ ശങ്കര്‍ മടങ്ങിയെത്തുമ്പോള്‍ ഈ അവസ്ഥയാണ് കാണുന്നത്. അക്കാലത്ത് ക്ഷയരോഗത്തിന് കാര്യമായ ചികിത്സയുണ്ടായിരുന്നില്ല. ഒടുവില്‍ നീതയെ ഷില്ലോങ്ങിലെ ക്ഷയരോഗ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ആശുപത്രിയില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ശങ്കറിനോട് 'എനിക്ക് ജീവിക്കണം അനിയാ’ (ദാദ അമി ബച്തേ ഛായ്) എന്നു പറഞ്ഞ് നീത പൊട്ടിക്കരയുന്ന രംഗം പ്രേക്ഷകരെ പിടിച്ചുലയ്ക്കും. അവളുടെ നിലവിളി ഷില്ലോങ് മലനിരകളില്‍ തട്ടി പ്രതിഫലിക്കും വിധമാണിത് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്ത് നീത ചരല്‍ നിറഞ്ഞ റോഡിലൂടെ നടന്ന് പോകുന്നൊരു ദൃശ്യമുണ്ട്. പെട്ടെന്ന് അവളുടെ ചെരുപ്പിന്റെ വള്ളി പൊട്ടുന്നു. അത് കൈയിലെടുത്താണ് പിന്നെ നടക്കുന്നത്. ഇത് മറ്റൊരു വിധത്തില്‍ ആവര്‍ത്തിച്ചാണ് ചിത്രം അവസാനിക്കുന്നത്. സാനട്ടോറിയത്തില്‍ പോയി തിരിച്ചുവന്ന ശങ്കര്‍ റോഡരികില്‍ നില്‍ക്കുകയാണ്. ചേച്ചിയുടെ അതേപോലുള്ള വെള്ളസാരി ധരിച്ച മറ്റൊരു സ്ത്രീ കരിങ്കല്‍ ചിതറിയ പാതയിലൂടെ നടക്കുന്നു. അവളുടെ ചെരുപ്പിന്റെ വള്ളിയും പൊട്ടുന്നു. ആരും കാണാതിരിക്കാന്‍ പ്രയാസപ്പെട്ട് അവള്‍ അതുമായി മുന്നോട്ടുപോകുന്നു. ജീവിതമാകുന്ന പാതയില്‍ പൊട്ടിയ ചെരിപ്പുമായി കൂര്‍ത്തുമൂര്‍ത്ത കല്ലുകള്‍ ചവിട്ടി നടന്നുനീങ്ങുന്ന സ്ത്രീകളുടെ ദുരിതകഥ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഘട്ടക് വിരല്‍ചൂണ്ടുന്നത്.
നിയോ റിയലിസത്തിന്റെ സ്വാധീനമുള്ള ചിത്രത്തില്‍ അതിഭാവുകത്വ (മെലോഡ്രാമ)ത്തെ നന്നായി ഉപയോഗിച്ചിരിക്കുന്നു. വസ്തുക്കളെ അര്‍ത്ഥപൂര്‍ണ്ണമായ പശ്ചാത്തലത്തില്‍ നിര്‍ത്താനും, ഒരു ദൃശ്യത്തില്‍തന്നെ പ്രാധാന്യമനുസരിച്ച് കഥാപാത്രങ്ങളെ ദൂരെയും അടുത്തുമൊക്കെ വിന്യസിച്ച് സവിശേഷമായ അര്‍ത്ഥമുണ്ടാക്കാനും ഘട്ടക് ശ്രദ്ധിച്ചിട്ടുണ്ട്. നീതയുമായി ബന്ധപ്പെടുത്തി ഒരു വലിയ മരത്തെ ആവര്‍ത്തിച്ച് ചിത്രീകരിക്കുന്നുണ്ട്. കുടുംബത്തിന് തണല്‍ നല്‍കുന്ന അവളുടെ പ്രതീകം തന്നെയാണ് ആ മരം. ചായ തിളക്കുന്ന ശബ്ദവും തീവണ്ടിയൊച്ചയും ഇടക്കിടെ കേള്‍ക്കാം. ഇത്തരം ശബ്ദങ്ങളോടൊപ്പം സംഗീതവും കൂടിച്ചേര്‍ന്ന് പ്രേക്ഷകരെ മായാത്ത വേദനയുണ്ടാക്കാന്‍ 'മേഘേ ധക്കേ താര’യിലൂടെ ഘട്ടകിന് സാധിക്കുന്നു