Cinema Pradarsanam
2014 october 22 Wednesday 6.30 pm
yugadeepthy grrandhasala Yugadeepthy Grandhasala Nellikuzhy
Neelakkuyil
കഥാസന്ദർഭം:
പി സി കുട്ടികൃഷ്ണന്റെ( ഉറൂബ്) പ്രശസ്തമായ് ഒരു നൊവെലിനെ ആസ്പദ്മാക്കി നിർമിച്ച ചിത്രം. നീലി എന്ന ഒരു ദളിത് പെൺകുട്ടിയും ശ്രീധരൻ നായർ എന്ന ഉന്നംകുല ജാതനായ ഒരു അദ്ധ്യാപകനും കെന്ദ്ര കഥാപത്രങ്ങളാകുന്ന ഈ ചിത്രത്തിനു പ്രമേയം അവരുടെ ഇടയിലെ ആകസ്മികമായിട്ടുത്ഭവിക്കുന്ന പ്രണയവും അന്നത്തെ സാമൂഹിക വ്യവസ്ഥിതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണു
കഥാസംഗ്രഹം:
കോരിച്ചൊരിയുന്ന മഴയത്ത് ശ്രീധരൻ നായരുടെ (സത്യൻ) മുറിയിൽ അഭയം തേടിയ നീലിയും (മിസ് കുമാരി) അയാളും ചോദനകൾക്ക് വശംവദരായി സംഗമിക്കുകയാണ്. പിന്നീടാണ് ഇവർ അനുരാഗബദ്ധരാകുന്നത്. ഗർഭിണിയായ നീലിയെ ശ്രീധരൻ മാസ്റ്റർ തള്ളിപ്പറഞ്ഞപ്പോൾ, അവളുടെ കുടുംബവും അവളെ നിരാകരിച്ചപ്പോൾ ഒരു കുഞ്ഞിനു ജന്മ്മം നൽകിയ ശേഷം അവൾക്ക് റെയിൽ പാളത്തിൽ ജീവിതാന്ത്യം കണ്ടെത്തുകതന്നെ പോംവഴിയായി. വിവാഹിതനായ മാസ്റ്റർ കുട്ടികളില്ലാഞ്ഞ് വ്യാകുലപ്പെടുന്നു, കുറ്റബോധത്തിന്റെ നീറ്റലുമുണ്ടാകുന്നു. നീലിയുടെ കുഞ്ഞിനെ ദയാലുവായ പോസ്റ്റ്മാൻ ശങ്കരൻ നായരാണു(പി ഭാസ്ക്കരൻ) വളർത്തുന്നത്. ധർമ്മസങ്കടത്തിൽ വലഞ്ഞ ശ്രീധരൻ മാസ്റ്റർ സ്വന്തം കുഞ്ഞിനെ മറ്റൊരാൾ വളർത്തുന്നതും സഹിക്കാനാവഞ്ഞ് ശങ്കരൻ നായരോട് അത് തന്റെ കുഞ്ഞാണെന്ന് സമ്മതിച്ച് മാപ്പ് അപേക്ഷിയ്ക്കുന്നു. ജാതിയ്ക്കും മതത്തിനും സാമൂഹ്യമായ ഉച്ചനീചത്വങ്ങൾക്കും അതീതമായി കുഞ്ഞിനെ വളർത്തുവാൻ ഉപദേശിച്ച ശങ്കരൻ നായരിൽ നിന്നും മാസ്റ്റർ കുഞ്ഞിനെ ഏറ്റെടുക്കുന്നു.
അനുബന്ധ വർത്തമാനം:
പ്രമേയത്തിന്റെ പ്രത്യേകതകളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് നീലക്കുയിൽ. ഹിന്ദിയിലെ അച്യുത് കന്യ, സുജാത എന്നീ സിനിമകൾ പോലെ സമൂഹ-ജാതി വ്യവസ്ഥകളെ ചൊദ്യം ചെയ്തുകൊണ്ടുള്ള കഥാരീതി. കേരളീയമായ സംഗീതം നിർബന്ധിച്ച ഗാനങ്ങൾ മറ്റൊരു പുതുമ. വാതിൽ‌പ്പുറ ചിത്രീകരണങ്ങളുടെ ധാരാളിത്തം നാടൻ കഥയ്ക്ക് ഇണങ്ങിയ പശ്ചാത്തലമേകുകയും ചെയ്തു. സാഹിത്യകൃതികളുമായി മലയാളസിനിമാ ബന്ധപ്പെടാനുള്ള് വഴിതെളിയ്കലായിരുന്നു പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്റെ സാന്നിദ്ധ്യം.
ബാലവേഷം ചെയ്ത വിപിൻ മോഹൻ പിൽക്കാലത്ത് ക്യാമെറാമാനായി വിളങ്ങി വിലസി.
Main Crew
ബാനർ: ചന്ദ്രതാരാ പിക്ചേഴ്സ്
കഥ: ഉറൂബ്
തിരക്കഥ: ഉറൂബ്
സംഭാഷണം: ഉറൂബ്
സംവിധാനം: രാമു കാര്യാട്ട്
പി ഭാസ്ക്കരൻ
നിർമ്മാണം: റ്റി കെ പരീക്കുട്ടി
ഛായാഗ്രഹണം: എ വിൻസന്റ്
ചിത്രസംയോജനം: ടി ആർ ശ്രീനിവാസലു
കലാസംവിധാനം: കെ പി ശങ്കരൻ‌കുട്ടി
വരികൾ: പി ഭാസ്ക്കരൻ
സംഗീതം: കെ രാഘവൻ
ഗായകർ: കെ രാഘവൻ
കോഴിക്കോട് പുഷ്പ
ജാനമ്മ ഡേവിഡ്
ശാന്താ പി നായർ
മെഹ്ബൂബ്
കെ അബ്ദുൾഖാദർ
അഭിനേതാക്കൾ
അഭിനേതാവ് കഥാപാത്രം
സത്യൻ
ശ്രീധരൻ മാസ്റ്റർ
മിസ് കുമാരി
നീലി
പ്രേമ (സീനിയർ)
നളിനി
പി ഭാസ്ക്കരൻ
ശങ്കരൻ നായർ
മണവാളൻ ജോസഫ്
നാണു നായർ
പി ഒ അബ്ദുള്ള
കോമപ്പൻ
ഗോവിന്ദ് പാലിയാട്ട്
ഹെഡ് മാസ്റ്റർ
കൊച്ചപ്പൻ
കുട്ടൻ നായർ
വിപിൻ മോഹൻ
മോഹൻ ( ബാലൻ)
Technical Crew
ചമയം: എം പീതാംബരം
നൃത്തസംവിധാനം: സി ഗോപാലകൃഷ്ണൻ
Production & Controlling Units
എക്സിക്യൂട്ടീവ് നിർമ്മാതാക്കൾ: ആർ എസ് പ്രഭു
Awards, Recognition, Reference, Resources
Awards
നേടിയ വ്യക്തി അവാർഡ് അവാർഡ് വിഭാഗം വർഷം
അഖിലേന്ത്യാ മെറിറ്റ് സെർട്ടിഫിക്കറ്റ്
മികച്ച മലയാള ചലച്ചിത്രം
1954
പ്രസിഡന്റിന്റെ വെള്ളിമെഡൽ
മികച്ച മലയാള ചലച്ചിത്രം
1954
Login or register to post comments 2161 പേർ വായിച്ചു English
ഈ ചിത്രത്തിലെ ഗാനങ്ങൾ
ഗാനം: കായലരികത്ത് വലയെറിഞ്ഞപ്പോൾ
Lyricist:
പി ഭാസ്ക്കരൻ
Music:
കെ രാഘവൻ
Singer:
കെ രാഘവൻ
ഗാനം: കടലാസുവഞ്ചിയേറി
Lyricist:
പി ഭാസ്ക്കരൻ
Music:
കെ രാഘവൻ
Singer:
കോഴിക്കോട് പുഷ്പ
ഗാനം: ജിഞ്ചക്കം താരോ
Lyricist:
പി ഭാസ്ക്കരൻ
Music:
കെ രാഘവൻ
Singer:
കെ രാഘവൻ
ഗാനം: എല്ലാരും ചൊല്ലണ്
Lyricist:
പി ഭാസ്ക്കരൻ
Music:
കെ രാഘവൻ
Singer:
ജാനമ്മ ഡേവിഡ്
ഗാനം: മിന്നും പൊന്നും കിരീടം തരിവള കടകം
Lyricist:
Music:
കെ രാഘവൻ
Singer:
ശാന്താ പി നായർ
ഗാനം: മാനെന്നും വിളിക്കില്ല
Lyricist:
പി ഭാസ്ക്കരൻ
Music:
കെ രാഘവൻ
Singer:
മെഹ്ബൂബ്
ഗാനം: കുയിലിനെത്തേടി
Lyricist:
പി ഭാസ്ക്കരൻ
Music:
കെ രാഘവൻ
Singer:
ജാനമ്മ ഡേവിഡ്
ഗാനം: ഉണരുണരൂ ഉണ്ണിക്കണ്ണാ
Lyricist:
പി ഭാസ്ക്കരൻ
Music:
കെ രാഘവൻ
Singer:
ശാന്താ പി നായർ
ഗാനം: എങ്ങനെ നീ മറക്കും കുയിലേ എങ്ങനെ
Lyricist:
പി ഭാസ്ക്കരൻ
Music:
കെ രാഘവൻ
Singer:
കെ അബ്ദുൾഖാദർ

No comments:

Post a Comment

thankyou..........