മലയാള ഭാഷാവാരാചരണം - 2014 നവംബര്‍ 1, 2 (ശനി, ഞായര്‍) നെല്ലിക്കുഴിയില്‍

 കേരളപ്പിറവി ആശംസകൾ


മലയാള ഭാഷാവാരാചരണം
2014 നവംബര്‍ 1, 2 (ശനി, ഞായര്‍) നെല്ലിക്കുഴിയില്‍
കേരളപിറവി ദിനമായ നവംബര്‍ 1 മലയാളികളെ സംബന്ധിച്ച് അവരുടെ അസ്തിത്വം അംഗീകരിക്കപ്പെട്ടതിന്‍റെ ദിനമാണ്. ഭിന്നിച്ചു കിടന്ന മലയാളികള്‍ മലയാളഭാഷയുടെ മഹത്വത്തില്‍ ഒന്നായിച്ചേര്‍ന്നതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. അസ്തിത്വം സ്വയം നഷ്ടപ്പെടുത്തുന്ന മലയാളിയെ ഭാഷയിലൂടെ തന്നെ ഓര്‍മ്മപ്പെടുത്തുവാന്‍ കഴിയുന്ന അവസരമായി ഭാഷാവാരാചരണ പരിപാടികള്‍ മാറണമെന്ന് ഗ്രന്ഥശാലാ സംഘം ആഗ്രഹിക്കുന്നു. ഇതിന്‍റെ ഭാഗമായി ഭാഷാദിന പ്രചോദിതമായ പരിപാടികള്‍ എറണാകുളം ജില്ലാ ലൈബ്രറി കൌണ്‍സിലിന്‍റെ നേതൃത്വത്തില്‍ നമ്മുടെ ജില്ലയില്‍ നടന്നുവികയാണ്.
ഇതിന്‍റെ ഭാഗമായി 2014 നവംബര്‍ 1, 2 (ശനി, ഞായര്‍) തീയതികളില്‍ കോതമംഗലം താലൂക്ക് ലൈബ്രറി കൌണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ വച്ച് താഴെ ചേര്‍ത്തിരിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നു. ഈ പരിപാടികളില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

                                               എന്ന്,
എം.പി.പരമേശ്വരന്‍ നായര്‍ (പ്രസിഡന്‍റ്, താലൂക്ക് ലൈബ്രറി കൌണ്‍സില്‍)
സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൌണ്‍സില്‍)
പി.കെ.ബാപ്പുട്ടി (പ്രസിഡന്‍റ്, നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല)
എം.കെ.ബോസ്, (സെക്രട്ടറി, നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല)

കാര്യപരിപാടി

 

കേരളപ്പിറവി ദിനം
ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ഗ്രന്ഥശാല ഹാള്‍

കവിതാലാപനം
(യു.പി, ഹൈസ്കൂള്‍, കോളേജ്, ജനറല്‍ വിഭാഗങ്ങളില്‍)

ഭാഷാ സാഹിത്യ ക്വിസ്സ്
(യു.പി, ഹൈസ്കൂള്‍, കോളേജ്, ജനറല്‍ വിഭാഗങ്ങളില്‍)

വൈകിട്ട് 6.30 ന്
ഭാഷാദീപം തെളിയിക്കല്‍

ശ്രീ. ബോബി പി. കുര്യാക്കോസ്  
(അദ്ധ്യാപകന്‍, മാര്‍ബേസില്‍ എച്ച്.എസ്.എസ്. കോതമംഗലം)

2014 നവംബര്‍ 2 ഞായര്‍
വൈകിട്ട് 3 ന്

കവി സമ്മേളനം

അദ്ധ്യക്ഷന്‍ - ബാബു ഇരുമല (സെക്രട്ടറി, സുവര്‍ണ്ണരേഖ കോതമംഗലം)

ഉദ്ഘാടനം – പി.എന്‍.ശിവശങ്കരന്‍  
(പ്രസിഡന്‍റ്, പു... കോതമംഗലം)

വൈകിട്ട് 4 ന്

പ്രഭാഷണം - വിഷയം – ഭാഷയും ജീവിതവും

പ്രഭാഷകന്‍ - ഡോ. വി.പി.മാര്‍ക്കോസ് 
(മലയാള വിഭാഗം മേധാവി, യു.സി.കോളേജ് ആലുവ)