പത്താമത് വെലായുധാൻ സാരിന്റെ അനുസ്മരണ പരിപാടികളുടെ സമാപനം

-->
      യുഗദീപ്തി ഗ്രന്ഥശാലയും സത്യന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും സ്ഥാപിക്കുന്നതിനും അത് വളര്‍ത്തിയെടുക്കുന്നതിനും നേതൃത്വം നല്‍കിയ വേലായുധന്‍ സാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്ത് വര്‍ഷമായിരിക്കുന്നു. ഗ്രന്ഥശാലയും ക്ലബ്ബും സാറിന്റെ പ്രതീക്ഷക്കൊത്തുയരാനുള്ള നിരന്തര പരിശ്രമത്തിലാണ്. യുഗദീപ്തിയ്ക്ക് താലൂക്കിലെ മികച്ച ഗ്രന്ഥശലയ്ക്കുള്ള പുരസ്കാരം വീണ്ടും ലഭിച്ച സാഹചര്യത്തിലാണ് വേലായുധന്‍ സാര്‍ അനുസ്മരണ പരിപാടികളുടെ സമാപനം നടക്കുന്നത്.
2014 മാര്‍ച്ച് 16 ഞായറാഴ്ച്ച വൈകിട്ട് 5 മണിയ്ക്ക് നെല്ലിക്കുഴിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക രാഷ്ട്രീയം-ഒരു വിശകലനം എന്ന വിഷയത്തില്‍ പുരോഗമന കലാസാഹ്ത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. എം.എം.നാരായണന്‍ പ്രഭാഷണം നടത്തും. വേലായുധന്‍ സാര്‍ മെമ്മോറിയല്‍ താലൂക്ക് തല ക്വിസ്സ്-പെയിന്റിംഗ് മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.

കാര്യപരിപാടി

സ്വാഗതം - ശ്രീ. പി.കെ.ബാപ്പുട്ടി (പ്രസിഡന്‍റ്, യുഗദീപ്തി ഗ്രന്ഥശാല)
അദ്ധ്യക്ഷന്‍ - ശ്രീ. സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ കോതമംഗലം)
വേലായുധന്‍ സാര്‍ അനുസ്മരണ പ്രഭാഷണം – ശ്രീ. പി.എം.പരീത് (മുന്‍ പ്രസിഡന്‍റ്, യുഗദീപ്തി ഗ്രന്ഥശാല)
പ്രഭാഷണം - പ്രൊഫ. എം.എം.നാരായണന്‍ (പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം)
വിഷയം - സാംസ്കാരിക രാഷ്ട്രീയം – ഒരു വിശകലനം
സമ്മാന വിതരണം – ശ്രീ. മനോജ് നാരായണന്‍ (ജില്ലാ ലൈബ്രറി കണ്‍സില്‍ എക്സി. അംഗം)
കൃതജ്ഞത – എം.ബി.ഷിഹാബ് (സെക്രട്ടറി, സത്യന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്)
പത്താമത് വെലായുധാൻ സാർ അനുസ്മരണം - 16/03/2014 ഞായരഴ്ച 


മുഖ്യ പ്രഭാഷണം: പ്രൊഫ. എം.എം. നാരായണൻ (പു.ക.സ. സംസ്ഥാന സെക്രട്ടറി)
സ്വാഗതം : പി.കെ. ബാപ്പുട്ടി (പ്രസിഡ്ന്റ് ഗ്രന്ഥശാല) 
വെലായുധാൻ സാർ അനുസ്മരണ പ്രഭാഷണം: പി.എം. പരീത് (മുന് പ്രസിഡ്ന്റ്, ഗ്രന്ഥശാല)


വെലായുധാൻ  സാർ സ്മാരക ക്വിസ്-പെയിന്റിംഗ് മത്സരങ്ങളിലെ വിജയികള്ക്കുള്ള സമ്മാന വിതരണം: മനോജ് നാരായണൻ (ജില്ലാ ലൈബ്രറി കൌണ്‍സിൽ എക്സിക്യുട്ടീവ് അംഗം)

പ്രതിമാസ സിനിമാ പ്രദർശനം - ഉദ്ഘാടനം - 2014 ഫെബ്രുവരി 21 വെള്ളിയാഴ്ച - വൈകിട്ട് 5.30 ന്

          കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴിയില്‍ എല്ലാ മാസവും രാജ്യാന്തര തലത്തില്‍ പ്രശസ്മതായ സനിമകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. നല്ല സിനിമകള്‍ക്ക് ആസ്വാദകരെ സൃഷ്ടിക്കുന്നതിനൊപ്പം നല്ല സിനിമകള്‍ ഒരിക്കല്‍ കൂടി കാണുവാനും പ്രേക്ഷകരുടെ ഭാഗത്തുനിന്നും സിനിമയെ സൂക്ഷമമായി നിരീക്ഷിക്കുവാനും ചര്‍ച്ച ചെയ്യാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുകികുന്നത്. 2014 ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകിട്ട് 5.30 ന് യുഗദീപ്തി ഗ്രന്ഥശാലാ ഹാളില്‍ വച്ച് സത്യജിത് റായിയുടെ വിശ്വപ്രസിദ്ധമായ പഥേര്‍ പാഞ്ജലി ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നു.
പ്രതിമാസ സിനിമാ പ്രദർശനം ഉദ്ഘാടനം - 21/02/2014 - യുഗദീപ്തി ഗ്രന്ഥശാല  ഹാൾ
ഉദ്ഘാടനം - ആന്റണി പുളിയ്ക്കൻ (പ്രസിഡന്റ്, സുമംഗല ഫിലിം സൊസൈറ്റി കോതമംഗലം)
  
ആശംസ - കെ.ബി.ചന്ദ്രശേഖരൻ (സെക്രട്ടറി, ബോധി കോതമംഗലം)
  
സ്വാഗതം - കെ.എസ്.ഷാജഹാൻ (യുഗദീപ്തി ഗ്രന്ഥശാ)
  
ദ്ധ്യക്ഷൻ - പി.കെ.ബാപ്പുട്ടി (പ്രസിഡന്റ്, യുഗദീപ്തി ഗ്രന്ഥശാ)
  
നന്ദി - പി.കെ.ജയരാജ് (ജോയിന്റ് സെക്രട്ടറി,യുഗദീപ്തി ഗ്രന്ഥശാൽ) 
 
ഉദ്ഘാടന ചിത്രം - സത്യജിത് റായിയുടെ  പഥേര്‍ പാഞ്ജലി
പഥേര്‍ പാഞ്ജലി / സത്യജിത്ത് റായ് / 115 മിനിറ്റ് / ബംഗാളി
      ഭാരതത്തിന് അഭിമാനാര്‍ഹമായ ഒരിടം ലോകസിനിമയില്‍ നേടിയെടക്കുകയും വിശ്വചലച്ചിത്ര പ്രതിഭകളുടെ മുന്‍പന്തിയില്‍ സത്യജിത്ത് റായ് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത ചിത്രം. ബംഗാളിലെ ഒരു ഗ്രാമത്തിന്റെയും ദരിദ്രമായ ഒരു തുടുംബത്തിന്‍റെയും ജീവിതാനുഭവങ്ങളാണ് ഈ സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്നത്. 
       സാധു ബ്രാഹ്മണനായ ഹരിഹര്‍ റായിയും, ഭാര്യ സര്‍വജയയും മകള്‍ ദുര്‍ഗയും മകന്‍ അപുവും പടുവൃദ്ധനായ പിഷിയുമാണ് ഈ കുടുംബത്തിലുള്ളത്. സ്ഥിരജോലിയില്ലാത്ത ഹരിഹര്‍ റായി ചിലവീടുകളില്‍ മതചടങ്ങുകള്‍ നടത്തിക്കിട്ടുന്ന തുച്ഛമായ പണം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ഇല്ലായ്മകള്‍ക്കുനടുവില്‍ ഏറെ കഷ്ടപ്പെട്ട് സര്‍വജയ വീട്ടുകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നു. വീട്ടുചെലവിനുള്ള മാര്‍ഗ്ഗം തേടി ഹരിഹര്‍ ഗ്രാമത്തിനു പുറത്തേക്കുപോകുന്നു. നാളുകള്‍ കഴിഞ്ഞിട്ടും അയാളെ കുറിച്ചുള്ള വിവരം ഒന്നുമില്ല. വീട്ടുകാര്യങ്ങളൊക്കെ താറുമാറായി. കാറ്റും മഴയുമേറ്റ് വീടിന്റെ പല ഭാഗങ്ങളും തകര്‍ന്നു. 
    കൊടുങ്കാറ്റും മഴയുമുള്ള ഒരു രാത്രിയില്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിസ്സഹായയായ സര്‍വജയയുടെ മടിയില്‍ കിടന്ന് കടുത്ത പനി ബാധിച്ച് ദുര്‍ഗ്ഗ മരിക്കുന്നു. വൈകാതെ ഗ്രാമത്തില്‍ തിരിച്ചെത്തിയ ഹരിഹര്‍ കണ്ടത് തകര്‍ന്ന വീടാണ്. ദുര്‍ഗ്ഗയുടെ മരണമറിഞ്ഞ് അയാള്‍ സ്തബ്ധനായി. ഒടുവില്‍, പുത്തന്‍ ജീവിത പ്രതീക്ഷകളുമായി ആ കുടുംബം കാളവണ്ടിയില്‍ ഗ്രാമത്തില്‍ നിന്ന് യാത്രയാകുന്നു.